കൊള്ളാം കിരൺ, ഒക്കെ ഭംഗിയായി…………..നീ എന്നെ ചതിച്ചുവല്ലേ ? നിന്നോടൊപ്പം ഞാൻ കണ്ട ജീവിതം ? ആ മാധുര്യമേറിയ സ്വപ്നങ്ങൾ ഒക്കെ നിന്റെ ഈ ഒറ്റ തീരുമാനം കൊണ്ട് അസ്തമിച്ചു……

മ്യൂച്വൽ ഡിവോഴ്സ്

എഴുത്ത്:ഭാവനാ ബാബു

അനിത വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞു…ഇനി വരില്ലേ…അവളുടെ മനസ്സിലെ സംശയങ്ങൾക്ക് എന്ത് മറുപടി പറയണമെന്നൊരു ……………രൂപവുമില്ല….പെട്ടെന്നാണ് പിന്നിലൊരു ഹായ് ശബ്ദം…തിരിഞ്ഞു നോക്കിയപ്പോൾ അനിത… ചുണ്ടിലൊരു പുഞ്ചിരിയുമായി.?..പിങ്ക് ചുരിദാരിൽ അവൾ വളരെ സുന്ദരിയായി കാണപ്പെട്ടു….എങ്കിലും ചുണ്ടിലെ ചായം അല്പം കടുത്തുപോയൊന്നു സംശയം….

“സോറി…കിരൺ…കുറെ നേരായോ വന്നിട്ട്..? ട്രാഫിക്ക്ബ്ലോക്കിൽ പെട്ടു അല്പം വലഞ്ഞു…”,

“സാരമില്ല അനിതെ…. ഒരു ടെൻ മിനിറ്‌സ് ആയേ ഉള്ളു ഞാൻ വന്നിട്ട് …വരൂ നമുക്കൽപ്പം നടക്കാം”…

“അതേ…ആ സിമന്റ് ബഞ്ച് കണ്ടോ അവിടെ ഇരിക്കാം..അല്ല എന്തൊക്കെ ആയി കാര്യങ്ങൾ?, ഇന്നല്ലേ സന്ഡ്യ തീരുമാനം പറയാമെന്നു പറഞ്ഞത്? അവൾ മ്യൂച്വൽ ഡിവോഴ്‌സിന് സമ്മതിച്ചുവോ”? അവളുടെ ചോദ്യം നിറഞ്ഞ കണ്ണുകളുടെ നോട്ടം നേരിടാനാകാതെ ഞാനാ ബെഞ്ചിൽ ഒന്നമർന്നിരുന്നു….

“അതൊക്കെ പറയാം……അല്ല നിന്റെ കാര്യം എന്തായി?സുധീഷ് പുതിയ ഡിമാന്ഡസ് എന്തെങ്കിലും മുന്നോട്ട് വച്ചോ”?

“എന്തു പറയാനാ കിരൺ….അയാളുടെ സ്വഭാവം നിനക്കറിയാല്ലോ…ഇപ്പൊ അയാൾക്ക് കൗണ്സിലിംഗ് വേണമെന്ന്…ഓരോ തലവേദന…ഇതിപ്പോൾ സന്ഡ്യ നിനക്ക് ഡിവോഴ്സ് തന്നാലും എന്റെ ഡിവോഴ്സ് ഓകെ ആകുന്ന അവസ്ഥയല്ല…..നിന്നോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കാണാൻ തുടങ്ങിയിട്ട് എത്ര നാളായി…”

“കൗണ്സർലിംഗോ ….അപ്പോൾ അവനിപ്പോഴും നിന്നെ വേണമല്ലേ…..മോന് അവന്റെ അച്ഛനോടാണോ അതോ നിന്നോടാണോ ഇഷ്ടക്കൂടുതൽ,”?

“അച്ചുമോനിപ്പോഴും അയാളെ തന്നെയാണിഷ്ടം…എത്രയായാലുംഅവന്റെ അച്ഛനല്ലേ…നമ്മുടെ കാര്യമൊന്നും ഞാൻ അച്ചുനോട് പറഞ്ഞിട്ടില്ല…..ഡിവോഴ്സ് ഓകെ അയാൾ ഞാൻ അവനെ പറഞ്ഞു സമ്മതിപ്പിയ്ക്കാം…..പിന്നെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.,ഈ കൗൻസ്‌ലിംഗ് എന്നെ ഇങ്ങനെ നടത്തിയ്ക്കാൻ…”

“അതേ അനിതെ നമ്മുടെ ഇടയിൽ പെട്ടുപോകുന്ന മക്കളെക്കുറി ച്ചോർക്കുമ്പോഴാണ് സങ്കടം….ചിന്നുമോൾക്കു സന്ധ്യയെ ജീവനാണ്….എന്തു ചെയ്യാനാ…എന്റെയും സന്ധ്യയുടെയും ജീവിതം തകർന്നു….ഓർമ്മിയ്ക്കാൻ പോലും ഇഷ്ടമില്ലാത്ത ആ ജീവിതത്തിലെ വർണം നിറഞ്ഞൊരു ഏടാണ്….ചിന്നുമോൾ….എന്റെ പൊന്നുമോൾ”

“ഹോ കിരൺ ഇതിനിടയിൽ അതു ചോദിയ്ക്കാൻ മറന്നു….അവൾ സമ്മതിച്ചോ ഡിവോഴ്‌സിന്? അവൾ ആവശ്യപ്പെട്ടത് കുറച്ചു കൂടുതലാണ്..എങ്കിലും സാരമില്ല…മ്യൂച്വൽ ആകുമ്പോൾ വേഗം ഒക്കെ കഴിയും…എന്നെപ്പോലെ ഇങ്ങനെ കോടതി വരാന്ത കേറിയിറങ്ങേണ്ട…”

“ശരിയാ അനിത അവൾ ചോദിച്ചത് 25 ലക്ഷമാണ്…കൊടുക്കാൻ ഞാൻ തയ്യാറാണ്…..നിനക്ക് സുധീഷ് വച്ച വീട് കിട്ടിയോ…….”?

“പിന്നെ കിട്ടാതെ , അതൊക്കെ ഞാൻ അറ്റാച്ചു ചെയ്തു….ഗൾഫിൽ നിന്നും ജോലിയില്ലാതെ വന്നപ്പോഴാണ് ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ തുടങ്ങിയത് , അവളുടെ സംസാരംതുടരുന്നതിനിടയിലാണ് എന്റെ ഇടയ്ക്കുകേറിയുള്ള ചോദ്യം “എന്നിട്ടും സുധീഷ് ഇവിടെ ഏതോ പ്രൈവറ്റ് കമ്പനിയിൽ പോകുന്നുണ്ടല്ലോ”? എന്റെ മുഖത്തേയ്ക്കൊന്നു നോക്കി അവൾ വീണ്ടും തുടർന്നു…..”ശരിയാ , പക്ഷെ എന്റെ ലൈഫ്സ്റ്റൈലിന് അതു തികയില്ല കിരൺ……പിശുക്കിയുള്ള ജീവിതം മുൻപേ എനിയ്ക്കിഷ്ടമല്ല…..അങ്ങനെത്തുടങ്ങിയ ചെറിയ തർക്കങ്ങൾ…..ഒടുവിൽ മടുത്തെനിയ്ക്ക്…..എന്തായാലും അയാൾ വച്ച വീട് ഞാൻ സ്വന്തമാക്കി….അയാളെയും അയാളുടെ തള്ളയെയും ഒരു സുപ്രഭാതത്തിൽ ഞാൻ പടിയ്ക്കു പുറത്താക്കി…..രണ്ടുംകൂടി ഏതോ വാടകവീട്ടിൽ കഴിയുന്നു…എന്നോടാ കളി…നിന്റെ
സന്ധ്യയ്ക്ക് നല്ല ബുദ്ധി തോന്നിയത് ഭാഗ്യം….അല്ല എന്നാണ് അവൾ സൈൻ ചെയ്യുന്നത്?”

എന്റെ മുഖത്തെ നൈരാശ്യം അനിത അറിയാതിരിയ്ക്കാൻ ഞാൻ ശ്രമിച്ചു…..ഒന്നും പറയാതിരിയ്ക്കുന്നതാണ് ഭേദം….കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഞാൻ സന്ധ്യയോട് സംസാരിച്ചത്…..ഞായാറാഴ്ച്ച മോൾ ആകെ പ്രശ്നമായി….അവൾ ഒക്കെ അറിഞ്ഞിരിയ്ക്കുന്നു..അവളുടെ സങ്കടം കണ്ടു സൻഡ്യ ഡിവോഴ്‌സ് തരില്ലെന്നു……മാത്രമല്ല അവൾ അടുത്തമാസം തിരിച്ചു എന്റെ ജീവിതത്തിലേയ്ക്ക് വരുന്നുവെന്ന്…….ഒറ്റശ്വാസത്തിൽ ഒക്കെ പറഞ്ഞു ഞാൻ അനിതയുടെ മുഖത്തേയ്ക്ക് നോക്കി…

ഞാൻ പറയുന്നതൊക്കെ കേട്ട് അനിത വിശ്വസിക്കാനാവാത്തപോലെ രണ്ടു കൈയും താടിയിൽ കുത്തി മുന്നോട്ടിരിപ്പായി……പത്ത്മിനി റ്റോളം അവൾ ആ സ്ഥിതി തുടർന്നു……പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തത്…പോക്കറ്റിൽ നിന്നും എടുത്തുനോക്കിയപ്പോൾ അജയ് ആണ്…അറ്റൻഡ് ചെയ്യാതെ കട്ട് ചെയ്തു………..അപ്പോഴാണ് വോൾ പേപ്പറിൽ സേവ് ചെയ്ത സന്ധ്യയുടെ ഫോട്ടോ കണ്ടു അനിത പൊട്ടിത്തെറിച്ചത്………..

“കൊള്ളാം കിരൺ, ഒക്കെ ഭംഗിയായി…………..നീ എന്നെ ചതിച്ചുവല്ലേ ? നിന്നോടൊപ്പം ഞാൻ കണ്ട ജീവിതം ? ആ മാധുര്യമേറിയ സ്വപ്നങ്ങൾ ഒക്കെ നിന്റെ ഈ ഒറ്റ തീരുമാനം കൊണ്ട് അസ്തമിച്ചു.അവളെ വേണമായിരുന്നെങ്കിൽ എന്തിനായിരുന്നു ഈ നാടകം? കുറെ സ്നേഹത്തിൽ പൊതിഞ്ഞ പഞ്ചാരവാക്കുകളും?”……..അനിതയാകെ ദേഷ്യം പിടിച്ചു നിൽക്കുകയാണ്. “ഇല്ല , അതല്ല സത്യം , ചിന്നുമോളുടെ വാശി കാരണം നടന്നതാണ് , നിന്നെ ഞാൻ മനപൂർവം ചതിച്ചിട്ടില്ല അനിത , ഒന്നു വിശ്വസിക്കൂ..”…….എന്റെ ശബ്ദം താഴ്ത്തിയുള്ള വാക്കുകൾ അവളിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല..വർദ്ധിച്ച ദേഷ്യത്തോടെ അവൾ ബെഞ്ചിൽ നിന്നും ചാടിയെഴുന്നേറ്റു…….

“ശരി കിരൺ ഇനി ഞാനിവിടെ നിൽക്കുന്നതിൽ അർഥമില്ല…പോകുന്നു….ഇനി നമ്മൾ തമ്മിലൊരു ബന്ധവുമില്ല.നിന്റെ പുതിയ ജീവിതത്തി ന് ആശംസകൾ……നടന്നുപോകുന്ന അനിതയോട് എനിയ്ക്കൊരു കാര്യംപറയാനു ണ്ടായിരുന്നു….”അനിത ഒന്നു നിൽക്കൂ , എന്റെ പിൻവിളി കേട്ട് അവൾ നിന്നു…”എന്താ ഇനി നിനക്ക് പറയാൻ ബാക്കി ഉള്ളത് ? വേഗം പറഞ്ഞ് തൊലയ്ക്ക്”ദേഷ്യം കൊണ്ട് അവളുടെ മുഖമാകെ ഇരുണ്ടിരുന്നു.

“അനിത , നീ സുധീഷുമായി ഒരു കോംപ്രമൈസിന് നോക്കിക്കൂടെ? എനിയ്ക്കു തോനുന്നു അവനിപ്പോഴുംനിന്നെ ഇഷ്ടമാണെന്ന് ” .കൊള്ളാം ഇതാണോ നിനക്ക് പറയാനുള്ളത് ? അയാൾക്കൊപ്പം പോകണോ വേണ്ടയോ എന്നത് എന്റെ വ്യക്തിപരമായ കാര്യം .. നീയതാലോചിച്ചു തല പുണ്ണാക്കണ്ട. ഇതും പറഞ്ഞു അവൾ ധൃതിയിൽ നടന്നുനീങ്ങി. അവൾക്കു പിന്നിലായി ഞാനും യാത്ര തുടങ്ങി.. മോളെ സ്കൂളിൽ നിന്നും വിളിയ്ക്കാനുള്ള സമയം ആയി വരുന്നു….പെട്ടെന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി.നോക്കിയപ്പോൾ അജയ് ആണ് കാൾ അറ്റൻഡ് ചെയ്തു.

“ഹലോ പറയെടാ ,അജയാ “

” ഡാ പ്ലാൻ വർക് ഔട്ട് ആയോ ? സന്ഡ്യ വരുന്നുവെന്ന് കഥ അവൾ വിശ്വസിച്ചോ? ആ മാരണം നിന്റെ തലേന്ന് ഒഴിഞ്ഞു പോയോടെ ? ഒന്നു വേഗം പറയ് അളിയാ “?

“ഒക്കെ നിന്റെ പ്ലാൻ പോലെ , നീന്റെ ആ ടൈമിങ് കറക്ട് ആയി.സന്ധ്യയുടെ ഫോട്ടോ കണ്ടപ്പോൾ അവളുടെ കണ്ട്രോൾ പോയി…..പിന്നെയൊക്കെ വേഗം നടന്നു . അജയ് നീയാണ് എന്റെ ലൈഫ് സേവ് ചെയ്തത്.താങ്കസ്ടാ “

“നന്ദിയാർക്ക് വേണം.വൈകുന്നേരം നമുക്കൊന്നു കൂടണം.ഫുൾ ചിലവ് നിന്റെ വക . പിന്നെ അനിതയുടെ അയൽവാസി കുമാരേട്ട്നെ കൂടി വിളിയ്ക്കണം. ശരി അപ്പോൾ ഈവനിംഗ് കാണാം.”ഇതും പറഞ്ഞു അവൻ ഫോണ് കട്ട് ആക്കി .

ഞാൻ കാർ സ്റ്റാർട്ട് ആക്കി……..അനിതയെപ്പോലൊരു പെണ്ണിനൊപ്പമുള്ള ജീവിതത്തെക്കാൾ നല്ലത് ഇതു തന്നെയാണ് . നാളെ എനിയ്ക്കും ഇതുപോലൊരാവസ്ഥ വന്നാൽ സുധീഷിനേക്കാൾ പരിതാപകരമാവും .സൻഡ്യയോട് ഇപ്പോൾ ചെറിയ പ്രണയം തോന്നുന്നുവോ ? അറിയില്ല . ..മനസ്സിനെ അടക്കി വച്ചു ഞാൻ ഡ്രൈവിംഗ് തുടർന്നു……

Leave a Reply

Your email address will not be published. Required fields are marked *