ക്ലാസ്സിൽ വേറാരുടെയും കല്യാണം കഴിഞ്ഞിരുന്നില്ല അതുകൊണ്ട് ത്തന്നെ ഇൻട്രവെല്ലായാൽ മിക്കപെൺപിള്ളാരും അടുത്തുകൂടും…

സിസ്റ്റർ

Story written by NAYANA SURESH

ഗർഭിണിയായിട്ട് ആദ്യമായി ക്ലാസ്സിലേക്ക് കയറുമ്പോൾ വല്ലാത്തൊരു നാണകേടായിരുന്നു മനസ്സിൽ … ക്ലാസ്സിൽ വേറാരുടെയും കല്യാണം കഴിഞ്ഞിരുന്നില്ല അതുകൊണ്ട് ത്തന്നെ ഇൻട്രവെല്ലായാൽ മിക്കപെൺപിള്ളാരും അടുത്തുകൂടും .. ചുമ്മാ ഓരോ രഹസ്യങ്ങളറിയണം …

ഞങ്ങളിപ്പോഴൊന്നും കുട്ടി വേണമെന്ന തീരുമാനമെടുത്തട്ടില്ല പഠിച്ച് ജോലിയാവട്ടെ … ഇപ്പോ വലിയ കാര്യമൊന്നും അന്വേഷിക്കാതെ മക്കള് ചെല്ല് എന്നു പറഞ്ഞ് ഒക്കെത്തിനിം ആട്ടിവിടലാണ് പതിവ് … കഴുത്തിലെ താലിയും നെറ്റിയിലെ കുങ്കുമവും ക്ലാസ്സിലെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നത് അവൾക്കും ഇഷ്ടമായിരുന്നു … അതു കൊണ്ടുത്തന്നെ ചുവന്ന കുങ്കുമം അത്യാവശ്യം വലുപ്പത്തിൽ നെറ്റിയിൽ തൊട്ട്ത്തന്നെയാണ് അവൾടെ പോക്ക് …

ക്ലാസ്സിൽ കയറി ബഞ്ചിലിരിക്കുമ്പോൾ എല്ലാവരുടെ മുഖത്തും ഒരു കള്ളച്ചിരിയുണ്ടായിരുന്നു ..

എന്തോന്നാടി ഇത്ര കിണിക്കാൻ …

ഓ .. ഇപ്പോ ഞങ്ങൾ ചിരിച്ചതിലാകുറ്റം … നിനക്ക് ഒക്കെ ഒപ്പിച്ച് വെക്കാം …അല്ലേടി പവി

അവൾ ചിരിയടക്കി ബഞ്ചിൽ തല വെച്ച് കിടന്നു …

അമ്മ ചെറുപ്പത്തിലെ മരിച്ചതാണ് അവളുടെ , അച്ഛൻ ‘ വേറെ കല്യാണം കഴിച്ച് പോയി … ജീവനോടെ ഉള്ളോടത്തോളം അമ്മമ്മ അവളെ നോക്കി ,പിന്നെ മാറി മാറി അമ്മാവൻമാരുടെ കൂടെ …എത്രയായാലും അവൾ അധികപറ്റുത്തന്നെയായിരുന്നു…അമ്മയില്ലാത്തത് കുറവ് തന്നെയല്ലെ ? വലിയ കുറവ് … അന്നൊക്കെ അമ്മയെ ഓർത്ത് എന്നും കരയും അവൾ ,ഇന്നും ..

ഡീ … പവിത്രേ നിന്നെയിതെ സിസ്റ്റ് വിളിക്കുന്നു .. വേഗം സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു ..

അത് കേട്ടതോടെ അ ടിവയറ്റിൽ നിന്നും ഒരാന്തൽ അവളുടെ തലവരെ കടന്നു പോയി …

എന്റെ കൃഷ്ണാ …. സിസ്റ്റ് ഇതിഞ്ഞോ ? എന്നാ തീർന്നു ..

ഒരു വലിയ കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിനിയാണ് പവിത്ര . അതൊരു ക്രിസ്ത്യൻ കോളേജാണ് … അവിടുത്തെ നിയമമനുസരിച്ച് അവിടെ പഠിക്കുമ്പോൾ കല്യാണം കഴിക്കാൻ പാടില്ല .. അത് തുടക്കത്തിലേ പറയും നിയമാവലിയിൽ…

ഓണവെക്കേഷൻ കഴിഞ്ഞ് താലിയുമിട്ട് വന്ന എനിക്ക് ഒരുപ്പരപ്പ് ചീത്ത അന്ന് കേട്ടതാണ് … പിന്നെ മംഗല്യയോഗം ,ജാതകം തുടങ്ങി സിസ്റ്റർ മാർക്ക് അറിയാത്ത വഴിയിലൂടെ സഞ്ചരിച്ച് ഞാൻ കഷ്ടി രക്ഷപ്പെട്ടു ..

പിന്നീട് പഠിക്കാതെ വന്നാൽ , ക്ലാസ്സ് മുടങ്ങിയാൽ , ക്ലാസ്സിൽ ഉഷാറില്ലാതെ ഇരുന്നാലൊക്കെ സിസ്റ്റർമാർ ചോദിക്കും ..

എന്താ പവിത്രെ ചേട്ടൻ ഇന്നലെ ഉറക്കിയില്ലെ ?

അത് കേൾക്കാൻ വല്ലാത്ത പാടാ … ക്ലാസ്സിലെ സകലരും അപ്പോ തന്റെ മുഖത്ത് നോക്കും …

ഡീ ..വേഗം ചെല്ല് … പവി

അവൾ ബഞ്ചിൽ നിന്നും എണീറ്റു … ഇപ്പോ എല്ലാവരുടെ നോട്ടവും തന്റെ വയറിലേക്കാണ് .. സകലേശം പൊന്തിവരാത്തവയറിലേക്ക് .. ഹാ .. സമയം ആവുന്നല്ലെ യുള്ളു …

പടികളിറങ്ങി വരാന്തയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ ഉള്ളു പിടക്കുകയാണ് … ഇനി എന്ത് പറയും ? ഇനി എന്തൊക്കെ കേൾക്കേണ്ടി വരും ? അപ്പോഴവൾക്ക് കരയാനാ തോന്നിത് ..

സ്റ്റാഫ് റൂമിലേക്ക് പതിയെ എത്തി നോക്കി .. സിസ്റ്റ് മാത്രെ എത്തീട്ടുള്ളു..ബാക്കിയാരും ഇല്ല ..

മേം കമിങ്ങ് സിസ്റ്റർ …

ഹാ … വാ

എന്താ പവിത്രേ കേട്ടതൊക്കെ ?

അവൾടെ കയ്യും കാലും വിറക്കാൻ തുടങ്ങി … കണ്ണുനീർ കവിളിലൂടെ ഒഴുകി

സിസ്റ്റെ അത് …

കരയണ്ട ഈ സമയത്ത് വിഷമിക്കാൻ പാടില്ല …

എന്നെ കോളേജിന്ന് പുറത്താക്കല്ലെ സിസ്റ്റെ , എത്ര പാടുപെട്ടിട്ടായാലും ഞാൻ പഠിച്ചോളാം .. അവളുടെ ഉള്ള് നൊന്തു …

എന്റെ മോളെ … കരയല്ലെ ,,,, ഞാൻ ഇന്ന് രാവിലെ ഹോസ്റ്റലിന്ന് നേരത്തെ ഇറങ്ങി രണ്ട് സ്ഥലത്ത് പോവാനുണ്ടാരുന്നു … അതു കൊണ്ട് ഭക്ഷണം കഴിച്ചില്ല പുറത്തെ ഹോട്ടലിന്ന് വാങ്ങി .

ദാ … നീ കഴിച്ചോ ഇത് , മസാല ദോശയാണ് …. ഗർഭിണികൾക്ക് മസാല ദോശ ഇഷ്ടാനല്ലെ പറയണെ വാ … കഴിക്ക്

അവൾക്ക് സന്തോഷം അടക്കാനായില്ല … എപ്പോഴും ദേഷ്യപ്പെടുന്ന സിസ്റ്റിന് ഇതെന്തു പറ്റി … പവി കസാരയിലിരുന്നു ,അവൾ കഴിച്ചു കഴിയണ വരെ സിസ്റ്റ് അവൾക്ക് കൂട്ടിരുന്നു ..

എന്തേലും കഴിക്കാൻ തോന്നിയാൽ പറയണം കേട്ടോ ? സിസ്റ്റ് വാങ്ങിത്തരാം..ഇതു വരെയില്ലാത്ത ശാന്തയാണ് മുഖത്ത് ..

പിന്നെ അമ്മയില്ലാന്ന് തോന്നണ്ട ഞാനും അമ്മത്തന്നാ … എപ്പോഴും സന്തോഷത്തോടെ ഇരിക്കണം , വയ്യെങ്കിൽ പറയണം ….കേട്ടോ ?

അമ്മയില്ലാത്ത സങ്കടം സിസ്റ്റിനറിയാം മോളേ … കൊച്ചച്ചൻന്മാരുടെ പീഢനം സഹിക്കാതെ പണ്ട് വീട്ടിന്ന് ഓടിപ്പോന്ന് മ0ത്തിൽ ചേർന്നതാ സിസ്റ്റ്…അമ്മയില്ലാത്തത് ഒരു കുറവാ .. ഇന്നും ഓർത്താ സങ്കടാ .. അതു കൊണ്ട് അമ്മയില്ലാത്ത മക്കളോട് എനിക്ക് കുറേ സ്നേഹാ .. അവരൊക്കെ എന്റെ മക്കളാ …

ഇത്രയും നാൾ എത്രമാത്രം വെറുത്ത സിസ്റ്റാ ഇന്ന് എന്റെ മുന്നിൽ അമ്മയെ പോലെ നിൽക്കണെ ? അവൾ സിസ്റ്റിനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ….

അമ്മേ ….

ആ അമ്മയുടെ കണ്ണിൽ നിന്നും രണ്ടെറ്റ് അവളുടെ മുടിയിഴകളിലേക്ക് വീണു ….

….വൈദേഹി….

(കുറച്ച് അനുഭവം കൂടുതൽ ഭാവന )

Leave a Reply

Your email address will not be published. Required fields are marked *