ഗൾഫിലെ ബാച്ചിലർ റൂമിൽ നല്ല നല്ല വെറൈറ്റി ഫുഡ്‌ ഉണ്ടാക്കുന്നത് വീഡിയോകാളിൽ കണ്ടതിന്റെയും,.. കൂടേ എന്റെ മാക്സിമം തള്ളിന്റെയും പണി ഇത്ര പെട്ടന്ന് എനിക്ക് തന്നെ………

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഗൾഫിലെ ബാച്ചിലർ റൂമിൽ നല്ല നല്ല വെറൈറ്റി ഫുഡ്‌ ഉണ്ടാക്കുന്നത് വീഡിയോകാളിൽ കണ്ടതിന്റെയും,.. കൂടേ എന്റെ മാക്സിമം തള്ളിന്റെയും പണി ഇത്ര പെട്ടന്ന് എനിക്ക് തന്നെ തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല….. …

പെരുന്നാൾ ലീവിന് വന്ന എന്നോട് പെരുന്നാൾ ദിവസം ബിരിയാണി ഉണ്ടാകുവാനായി ഭാര്യയും ഉമ്മയും പറഞ്ഞപോയാണ്…. എന്തിനാടാ നീ വെറുതെ തള്ളി നടന്നത് എന്ന് മനസിലേക്ക് വന്നത്… പെരുന്നാൾ തലേന്ന് കോഴിക്കോട് ടൗണിലെ വെറുതെയുള്ള തല തിരിഞ്ഞ കറക്കം കഴിഞ്ഞു വരുമ്പോൾ ഒരു സമയമാകും..

വേറെ ഏതേലും ദിവസം ഉണ്ടാക്കാമെന്ന് പറഞ്ഞു നോക്കി..… പക്ഷെ അന്ന് ഉണ്ടാക്കിയെ മതിയാകൂ എന്ന് അവർക്ക് നിർബന്ധം…

അവർക്ക് അവരുടെ അന്നത്തെ ദിവസത്തെ വർക്ക്‌ ലോഡ് കുറക്കുക യാണുദ്ദേശമെങ്കിലും അതിന് എന്റെ തല പണയം വെക്കണം.. വെച്ചു കൊടുക്കുകയല്ലാതെ നിവർത്തി ഇല്ല.. ഞാൻ ഒരു ആത്മഗതം പോലെ പറഞ്ഞു.. ടാർഗറ്റ് ഏറ്റെടുക്കണം..

ഏതായാലും അന്നത്തെ ദിവസം അടുക്കളയിൽ, ഞാൻ കയറിയില്ലേൽ അവരും കയറില്ല… ഒന്നും ഉണ്ടാകില്ല എന്നൊരു ഭീഷണി വന്നപ്പോയാണ്.. ബിരിയാണി ഞാൻ തന്നെ ഉണ്ടാകാമെന്ന് സമ്മതിച്ചത്…

“പക്ഷെ ഒരു കണ്ടീഷനുണ്ട്… ബിരിയാണിയിലേക് വേണ്ട എല്ലാ സാധനങ്ങളും വെ ട്ടി അറിഞ്ഞു പ്ളേറ്റിലാക്കി തരണം.. പിന്നെ അരിയും ഇറച്ചിയും കഴുകി വൃത്തിയാക്കണം ..” ഞാൻ അത്രയും പറഞ്ഞു അവരുടെ മുഖത്തേക് നോക്കി…

“പിന്നെ.. എന്തിനാടാ.. നീ.. ചെമ്പിലേക് തട്ടി ഇടാനോ എന്ന് ഉമ്മ ചോദിച്ചെങ്കിലും., ഞാൻ പറഞ്ഞത് മുഴുവൻ അവർ സമ്മതിച്ചു തന്നു..”

“അമ്മളോടാ കളി… ഹ്മ്മ് “

പെരുന്നാൾ തലേന്ന് കോഴിക്കോട് ടൗണിലെ കറക്കം കഴിഞ്ഞു വന്നത് തന്നെ പുലർച്ചെ നാല് മണിക്കായിരുന്നു…വന്നു കിടന്നതും.. കോഴി കൂവിയതും… പൊണ്ടാട്ടി തലയിൽ വെള്ളമൊഴിച്ചു ഉണർത്തിയതുമെല്ലാം ഒരു മണിക്കൂർ കൊണ്ട് തന്നെ കഴിഞ്ഞു…

“ബാലേ ബേഷ്.. അവർ ഒരു ടീം ആയിരുന്നു… “

“അഞ്ചു മണിക് തന്നെ.. അവർ എന്നെ അടുക്കളയിലേക് കയറ്റി…ഒരു പാവം പ്രവാസിയാണെന്നുള്ള പരിഗണന പോലും നൽകാതെ”

“സാധാരണ ഗൾഫിൽ എന്തേലും ഉണ്ടാകുമ്പോൾ യൂട്യൂബ് ഇത്തയോട് ചോദിച്ചു.. ഒന്ന് രണ്ടു വട്ടം നോക്കിയാണ് പരീക്ഷണം നടത്താറുള്ളത്.. ഇവിടെ അത് നടക്കില്ല.. മൊബൈൽ പിടിച്ചു വെച്ചു…ഇനി ഫുഡ്‌ ഉണ്ടാക്കിയിട്ടേ ആ കുന്ത്രാണ്ടം തരൂ എന്നാണ്.. ഉമ്മയുടെ ഓർഡർ…”

“ബിരിയാണി വെച്ചു പരിചയമുണ്ട്.. എന്നാലും തുടങ്ങുമ്പോൾ ഒരു സംശയം വരും.. അതൊന്ന് ഉറപ്പിക്കണമല്ലോ.. സാരമില്ല… പോട്ടെ.. ഓർമ്മ വെച്ചു ചെയ്യാം…”

“ഇത് ഞാൻ പൊളിക്കുമെന്ന ആത്മ വിശ്വസത്തോടെ തന്നെ ഭാര്യ യോടും ഉമ്മയോടും പോയി കിടന്നുറങ്ങാനായി പറഞ്ഞു..”

“ഹേയ് ഞങ്ങൾ പോകില്ല.. നിനക്ക് ഇനിയും എന്തേലും സഹായം വേണ്ടേ…” ഉമ്മ ചോദിച്ചു…

“എനിക്കൊരു സഹായവും വേണ്ടാ… നിങ്ങൾ രണ്ടു പേരും ഇവിടെ നിന്നാൽ ഞാൻ ഉണ്ടാക്കില്ല എന്നൊരു ഭീഷണി കൊടുത്തതിനാൽ രണ്ടാളും ഉള്ളിലേക്കു കയറി പോയി.. അവർക്ക് പിന്നെ, പള്ളിയിൽ പോകുന്നതിന് മുമ്പ് രാവിലത്തെ ചായക്കുള്ള കടിയും… എന്തേലും, ഏതേലും പായസവും വെക്കാൻ ഉണ്ടാവും…”

“പടച്ചോനെ… ഗൾഫിൽ ആകെ ആറു പേർക്കുള്ള ഒരു കിലോ ബിരിയാണിയാണ് ഉണ്ടാകാറുള്ളത്.. സത്യം പറയാലോ.. ഇത് വരെ പാളിയിട്ടില്ല.. ഇനി എന്നേക്കാൾ വൃത്തിയിലോ,.. (ഞാൻ ആണേൽ നല്ല ഡെക്കാറേഷനിൽ വറുത്ത മുന്തിരിയും അണ്ടി പരിപ്പും ഉള്ളി വറുത്തതും മുകളിൽ വിതറാറുണ്ട്.. കൂടേ ഒരു സ്റ്റൈലിനു കൈതച്ചക്ക യും വെട്ടി വെക്കും..)…ടേസ്റ്റിലോ അവിടെ ഉള്ളവർ ആർക്കും ഉണ്ടാകുവാൻ അറിയാത്തത് കൊണ്ടായിരിക്കുമോ..”

ആ ആർക്കറിയാം.. നമ്മുടെ വിഷയം അതൊന്നും അല്ലാത്തത് കൊണ്ട് നമുക്ക് ഇവിടേക്ക് വരാം…

“ഇതാണെൽ അഞ്ചു കിലോ യുടെ പരിവാടിയാണ്… ഭാര്യ വീട്ടിൽ നിന്നും.. ബന്ധുക്കളുടെ വീട്ടിൽ നിന്നും.. കുറെ പേര് വരാനുണ്ട്.. ഉച്ചയോടെ പെങ്ങളും മക്കളും വരും..പിന്നെ എന്റെ കൂട്ടുകാരും… ബാക്കി അയൽവാസി കൾക്കും കൊടുക്കണം..”

“ഏതായാലും അടുക്കള വാതിൽ അടച്ചു.. ആരും എന്റെ പണി കഴിയുന്നത് വരെ ഉള്ളിലേക്കു വരരുതെന്ന് ഓർഡർ കൊടുത്തിട്ടുണ്ട്..”

പെരുന്നാൾ നിസ്കാരം തുടങ്ങുന്നതിനു മുമ്പ് ധം ഇടണം.. പിന്നെ എല്ലാം സട പടെ, സട പടെ ന്നായിരുന്നു…

“ധം ഇട്ട്.. വിയർത്തു കുളിച്ചാണ് അടുക്കളയിൽ നിന്ന് ഇറങ്ങിയത്…. പള്ളിയിൽ പോകുവാൻ സമയമായത് കൊണ്ട് തന്നെ വേഗത്തിൽ കുളിയൊക്കെ കഴിഞ്ഞു പള്ളിയിലേക്കു ഓടി..”

നിസ്കരിക്കാൻ നിൽക്കുമ്പോൾ പോലുംമനസ്സിൽ എന്റെ ബിരിയാണി കഴിച്ചു കഴിഞ്ഞു, വിരുന്നു വന്നവരെല്ലാം നല്ല അഭിപ്രായം പറയുന്നതായിരുന്നു… ഞാൻ ആ അഭിനന്ദനങ്ങൾ കേട്ടു ദൃധങ്കപുളകിതനായ സമയത്തുതന്നെ.. പള്ളിയിലെ ഇമാം സലാം വീട്ടി (നിസ്കാരം കഴിഞ്ഞു.. )

“നിസ്‌ക്കരിക്കാൻ നിൽക്കുമ്പോൾ മറ്റൊന്നും ഓർക്കാൻ പാടില്ല എന്നാണ് നിയമം.. എവിടെ അന്നേരമാണ് ബസ്സിൽ പോകുമ്പോൾ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ എന്ന പോലെ ഭൂമിയിലെ സകല കാര്യങ്ങളും ഓർമ്മ വരിക…”

ഏതായാലും നിസ്ക്കാരവും മറ്റും കഴിഞ്ഞു… വേഗം തന്നെ വീട്ടിലേക് എത്തി..

ഹ്മ്മ്.. ധം അവർ പൊട്ടിച്ചിട്ടില്ല.. പൊട്ടിച്ചാൽ അവർ എന്റെ തനി സ്വഭാവം കാണുമായിരുന്നു..

“പുറത്ത് നിൽക്കുന്ന പൊണ്ടാട്ടിയോട് ഒന്ന് ചിരിച്ചു.. അഹങ്കാരത്തോടെ തന്നെ ഞാൻ വീടിനുള്ളിലേക് കയറി…”

“ധം പൊട്ടിച്ചു ആദ്യം തന്നെ വീട്ടിലുള്ളവർ കഴിക്കാമെന്ന് കരുതി.. വിരുന്നു കാർ എത്തുമ്പോൾ സമയമാകും… സമയം ഒമ്പത് മണിയെ ആയിട്ടുള്ളു….”

“ധം പൊട്ടിച്ച ഉടനെ തന്നെ ചെമ്പിൽ നിന്നും…നല്ല മണം വരുന്നുണ്ട്.. ഹയ്… നല്ല അടിപൊളി കോഴിക്കോടൻ ബിരിയാണി യുടെ മനം മഴക്കുന്ന സ്മെൽ…”

ഏതായാലും ബിരിയാണി പൊളിച്ചു… സ്മെൽ കിട്ടിട്ടപ്പോൾ തന്നെ ഞാൻ കൃതാർത്ഥനായി… ഇത് പൊളിക്കും…

ചോറ് എടുത്തു മാറ്റി… വേറെ വേറെ പത്രങ്ങളിൽ ഇറച്ചിയും ചോറുമാക്കി…

വീട്ടിലുള്ള എല്ലാവരും ഇരുന്നു.. എല്ലാവർക്കും ഉപ്പ തന്നെ വിളമ്പി തന്നു…ആദ്യത്തെ ഒരു പിടി എന്റെ സ്വന്തം ഭാര്യയാണ് വായിലേക്ക് വെച്ചത്.. അന്നേരം ഓള് എന്നെ നോക്കിയ ഒരു നോട്ടമുണ്ട് മോനെ… അമ്മാതിരി കൂതറ നോട്ടമായിരുന്നു നോക്കിയത്…

നോട്ടത്തിന്റെ അർത്ഥം എനിക്ക് പെട്ടന്ന് തന്നെ കത്തി.. കുറച്ചു ചോറെടുത്തു വായിലേക്ക് വെച്ചു…

അള്ളോ..പെട്ട്… എല്ലാം പാകത്തിന് ഇട്ടിരുന്ന ഞാൻ… ഒരാളെ മാത്രം പാടെ മറന്നു പോയി…

ഉപ്പ്‌ ഇട്ടിട്ടില്ല… ചോറിലൊ… മസാലയിലോ.. ഒന്നിലും ഒരു പൊടി ഉപ്പ്‌ പോലും ഇട്ടിട്ടില്ല…

“ആഹാ.. തൈരിൽ ഉപ്പുണ്ടല്ലോ.. തൈരിൽ തൊട്ടു നോക്കി നക്കി…ഞാൻ ഭാര്യ യുടെ മുഖത്തേക് നോക്കി ചിരിച്ചു…”

അതവൾ ആയിരുന്നു ഉണ്ടാക്കിയത്…

“എന്റെ ഉമ്മ.. ഞാൻ ഇങ്ങളോട് ഇന്നലെ പറഞ്ഞിട്ടുണ്ട് ഇങ്ങേരെ കൊണ്ട് വെറുതെ കയ്യാത്ത പണി എടുപ്പിക്കണ്ട എന്ന്.. വെറും തള്ള് മാത്രെമേ ഉള്ളു… ഇപ്പൊ എന്തായി..” ഓള് ഉടനെ തന്നെ എന്നെ കൊടും കുറ്റവാളി യായി മുദ്ര കുത്തി ഉമ്മയോട് പരാതി പറയാൻ തുടങ്ങി…

“ഉമ്മയും ഉപ്പയും അനിയനും എല്ലാം എന്റെ മുഖത് തന്നെ നോക്കി ഇരിക്കുകയാണ്.. ബിരിയാണി ചെമ്പ് ആണേൽ കുറച്ചു മാറി എന്നെ നോക്കി ചിരിക്കുന്നത് പോലെ..”

“പെട്ടു മോനെ പെട്ട്..”

“ഉമ്മ.. ഇനി ഞാൻ എന്ത് ചെയ്യും.. എന്റെ ആങ്ങളമാർ ആണേൽ വരുവാൻ സമയമായി,.. നല്ലൊരു ദിവസമായിട്ട് അവർക്ക് രണ്ടു പിടി വറ്റ് കൊടുക്കണ്ടേ… അപ്പോയെ ഞാൻ കരുതിയതാണ് ഈ കാലമാടൻ എല്ലാം കുളമാകുമെന്ന്… ഇപ്പൊ എല്ലാ കുറ്റവും എന്റെ പേരിലായി… എന്താ ചെയ്യാ.. കേൾക്കുക തന്നെ..”

ഉപ്പിടാൻ മറക്കുന്നത് ഇത്ര വലിയൊരു കുറ്റമാണോ…

പുറത്ത് നോക്കി ഉമ്മയുടെ അടിയായിരുന്നു അതിനുള്ള ഉത്തരം..

“ഉമ്മാ….”

❤❤❤

“പിന്നെ ഒന്നും നോകീല… എന്റെ കയ്യിലെ പൈസ കൊണ്ട് തന്നെ അടുത്ത് തന്നെ ഉള്ള കേറ്ററിംഗ് സ്ഥാപനത്തിലേക് ഓടിച്ചു.. വരുന്നവർക്കുള്ള ബിരിയാണി അവിടെ നിന്നും വാങ്ങിവരണം…”

എന്റെ ഒരു വിധിയെ…

“എന്ത് ചെയ്യാനാ.. രണ്ടു മൂന്നു ദിവസം ഫ്രിഡ്ജിൽ വെച്ചു ആ ബിരിയാണി എന്നെകൊണ്ട് തന്നെ അവർ തീറ്റിച്ചു… രണ്ടു കിലോയോളം…”..

“രാവിലെ ബിരിയാണി.. ഉച്ചക്ക് ബിരിയാണി.. വൈകുന്നേരം കട്ടന് കൂടേ ഒരു പ്ളേറ്റ് ബിരിയാണി.. വൈകുന്നേരം കിടക്കാൻ നേരവും ബിരിയാണി…”

എന്റെ അള്ളോ.. വല്ലാത്ത അവസ്ഥ തന്നെ…

“അതിലും വലുത് മുറ്റത്തേക് ഇറങ്ങിയാലായിരുന്നു.. ബിരിയാണി ഉണ്ടാക്കി കഴിഞ്ഞ ആഴ്ച മുഴുവൻ ഉമ്മയുടെ കോഴികൾ എന്നെ കാണുമ്പോൾ വല്ലാത്ത ഒരു നോട്ടം നോക്കി നിൽക്കും.. ബാക്കി കഴിച്ചത് അവരാണ്… “

“കള്ള ചെ റ്റ.. എന്നായിരിക്കും അവറ്റകളുടെ മനസിൽ… ഉപ്പില്ലാത്ത ബിരിയാണി അല്ലെ ഒരാഴ്ച യായി തീറ്റിക്കുന്നത്…”

ബൈ

…❤❤❤

Related Posts

Leave a Reply

Your email address will not be published. Required fields are marked *