എഴുത്ത്:-നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ചങ്ക് ലീവിന് വന്നപ്പോൾ അവന്റെ കൂടേ പെണ്ണിനെ കാണാൻ ഉന്തി തള്ളി വിട്ടതായിരുന്നു എന്നെ….
ചങ്കിന് എന്നെ കൂടേ കൊണ്ടുപോവാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു…
“ഞാൻ ഓനെക്കാൾ ഇച്ചിരി സൗധര്യം ഏറിയത് കൊണ്ടായിരിക്കാം…
പക്ഷെ എനിക്ക് ആണേൽ പെണ്ണ് കാണൽ ചടങ്ങിന് പോകാമെന്നു പറഞ്ഞാൽ തന്നെ കലിയാണ്…
പിന്നെ വല്ല മിച്ചറോ കായ വറുത്തതോ ലടുവോ ഒന്നും ഇല്ലെങ്കിലും കോഴികോട്ടു കാരുടെ നല്ല വൈകുന്നേരം ചായ കടിയോ കിട്ടുന്നത് കൊണ്ട് മാത്രം ഇത് വരെ പത്തിരുപതു പെണ്ണ് കാണൽ ചടങ്ങിന് പോയിട്ടുണ്ട്…
വെറും സൗഹാർദ്ദത്തിന്റെ പേരിൽ മാത്രം…
അല്ലാതെ തെറ്റിധരിക്കരുത്… തിന്നാൻ അല്ലെന്ന്…സത്യായിട്ടും…. “
അങ്ങനെ ഒരു യാത്ര കഴിഞ്ഞുള്ള വരവായിരുന്നു ഞങ്ങൾ..
ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്ന റസൂലും… എന്റെ ചങ്ക് ഷംഷീറും…
നമ്മുടെ സ്പീക്കർ ഷംഷീറിക്ക യല്ലേ.. ഇത് വേറെ ഒരു ഷംഷീർ… ആളും ഒരു സഖാവാണ്…
“ടാ….”
“എന്താടാ?”
” പോലീസ്……. (പിടിച്ചു പറിക്കാർ )..”
കോഴിക്കോട് ടൗണിൽ പോയി പന്നിയങ്കര വഴി തിരികെ വരുന്നേരം മിനി ബൈപ്പാസ് ജംഗ്ഷൻ കഴിഞ്ഞു കുറച്ചു മുന്നോട്ട് പോയപ്പോൾ തൊട്ട് മുന്നിലായി കാണുന്ന കാക്കി ഡ്രസ്സ് ഇട്ട ആളുകളെ കണ്ട് ഞാൻ കൂട്ടുകാരൻ ചങ്കിനോട് പറഞ്ഞു…
“അതിനെന്താ ടാ… നമ്മള് ക ഞ്ചാവ് കൊണ്ടോന്നുമല്ലല്ലോ വരുന്നത്…”
അവൻ കൂളായി അവരുടെ മുന്നിലേക്ക് തന്നെ വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു..
“പഹയൻ ഗൾഫിൽ നിന്നും വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു.. കല്ലായി ഭാഗത്തെ ഒരു വീട്ടിൽ പഹയനുള്ള മണവാട്ടിയെ കാണാൻ പോയതായിരുന്നു ഞാനും ചങ്കും…
ഓളായിരിക്കും അവന്റെ മനം നിറയെ…
വെറുതെ അല്ല ഞാൻ ഒരു മൂളിപ്പാട്ടും കേട്ടത്…”
“കല്ലായിലൊരു പെണ്ണുണ്ട്…പെണ്ണിരു പവിഴ കല്ലാണെ…. “
“ഇത് ഒന്നിലൊന്നും നിക്കുവാൻ സാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഇനിയും കുറെ ഏറെ ചായ യും കായ വറുത്തതും കഴിക്കേണ്ടതും സ്വപ്നം കണ്ട് വരുന്ന വഴിയാണ് സർക്കാരിലേക് ഏറ്റവും അതികം വരുമാനം നൽകുന്ന ഡിപ്പാർട്മെന്റ് മെന്റ് വെഹിക്കിൾ ഇത്തിരി പോന്ന റോഡിൽ ബാ മക്കളെ ബാ എന്നും പറഞ്ഞു നിൽക്കുന്നത്…”
“ടാ തെണ്ടീ നിനക്ക് ഇവിടുത്തെ സിസ്റ്റം അറിയാത്തത് കൊണ്ട… ക ഞ്ചാവും എം ഡി യൊന്നും ഇവിടെ ബല്യ സീൻ ഇല്ല.. പക്ഷെ ഹെൽമെറ്റ്… അത് മസ്റ്റ് ആണ്…
ഹെൽമെറ്റ് ഇല്ലേൽ നീ ഒരു പിടികിട്ടാ പുള്ളി ആയിരിക്കും…അല്ലേൽ തീ വ്രവാദി…
അയിന് വേണ്ടി ജീവൻ കളയാനും അവർ ഒരുക്കമാണ്…”
“ആ സമയം തന്നെ മുന്നിലുള്ള പോലീസ്ക്കാരൻ അമ്മളെ കണ്ട്…
ഒരു ചിരിയുണ്ട് മൂപ്പരെ മുഖത്ത്..
ഇര വന്നു വീഴുന്ന വേട്ടക്കാരന്റെ ചിരി…”
“ടാ.. വണ്ടി റൈറ്റ് എടുത്തോ…”
ഞാൻ മൂപ്പരുടെ മുന്നിലേക്ക് എത്തുന്നതിനു മുമ്പ് വെട്ടി തിരിഞ്ഞു u ടേൺ അടിച്ചു പോകുവാനായി അവനോട് പറഞ്ഞു…
പഹയൻ ഒന്നും നോകീല.. തൊട്ടടുത്തു കണ്ട,ഇട റോട്ടിലേക് വണ്ടി ഓടിച്ചു കയറ്റി…
“ടാ…നിന്നോട് ഞാൻ റൈറ്റ് എടുത്തു u ടേൺ അടിക്കാൻ അല്ലേ പറഞ്ഞെ.. നീ എന്തിനാ ഈ റോട്ടിലേക് കയറ്റിയെ…
ഇനി അവർ എങ്ങാനും പുറകെ വന്നാൽ ഈ റോഡ് നേരെ പോകുന്നത് റെയിൽവേ ലൈനിന്റെ അടുത്തേക് ആണ്…നമ്മള് പെട്ടത് തന്നെ..
“നീ അവർ വരുന്നുണ്ടോ എന്ന് നോക്കിയേ.. എന്ന അവന്റെ സംസാരം കേട്ട്.. ഞാൻ പുറകിലേക്ക് നോക്കിയപ്പോൾ പോലീസ് ജീപ്പ് ഞങ്ങളുടെ പുറകെ തന്നെ ” റ ” പോലെ വളച്ചിരിക്കുന്നു..
വിട്ടോടാ…. വണ്ടി….
പിറകെ വരുന്നുണ്ടെന്നുള്ള…എന്റെ ശബ്ദം അവന്റെ ചെവിയിലേക് എത്തുന്നതിനു മുമ്പേ പഹയൻ ബൈക്കിന്റെ മുൻ ഭാഗം പൊന്തിച്ചു ഒരൊറ്റ പോക്കാണ്…എന്തോ ഭാഗ്യത്തിന് നമ്മള് വീണില്ല… ഞാൻ എങ്ങാനും വീണു പോയിരുന്നേൽ അവനെയും തള്ളിയിട്ടേനെ.. അല്ല പിന്നെ…”
“വല്ല ക ഞ്ചാവ് സോമനും ആകുമെന്ന് കരുതിയാകും പോലീസ് പിന്നാലെ തന്നെയുണ്ട്..
പെട്ടന്ന് മുന്നിലൂടെ ഒരു കാർ എതിരെ വന്നപ്പോൾ പോലീസ് ജീപ്പ് കുടുങ്ങി…”
“എത്താനും കിലോമീറ്റർ ഓടിയാൽ ഈ വഴി തീരും… പോലീസ് പിടിക്കും നല്ല ഇടി കിട്ടും… 500+500=1000 കൊടുത്താൽ മതിയായിരുന്നു ആ സമയം ചിന്ത വരും..
ടാ അതിലൂടെ കയറ്റിക്കൊ… തൊട്ട് മുന്നിൽ കണ്ട ഇടവഴി അവന് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു…”,
“ആ വഴി എങ്ങോട്ടാടാ…”
ആ…അതൊന്നും അറിയില്ല…നീ തല്ക്കാലം ആ വഴി വിട്..
ബയ്ക്കു മാത്രം പോവുന്ന ആ വഴിയിലൂടെ ഏതാനും മീറ്റർ പോയപ്പോയേ വഴി അവസാനിച്ചു ഒരു വീടിന്റെ മുറ്റത്തേക് എത്തി..
“ടാ വഴി തെറ്റി…നമുക്ക് തിരിക്കാം എന്നും പറഞ്ഞു ചങ്ക് വണ്ടി തിരിക്കാൻ നോക്കുമ്പോയാണ് പോലീസ് ജീപ്പ് ഇട റോഡിലൂടെ വരുന്നത് കണ്ടത്…
അവർ വളരെ സ്ലോ യിൽ എല്ലായിടവും നോക്കിയാണ് വരുന്നത്..”
“പെട്ടത് തന്നെ എന്ന് ഉറപ്പിച്ചു നിൽക്കുമ്പോഴാണ് ആരാ എന്നുള്ള ഒരു കിളിനാദം കേൾക്കുന്നത്..
എന്റെ റബ്ബേ ഒരു പച്ച കരിമ്പ്…”₹”
“ഹേയ് ചോദിച്ചത് കേട്ടില്ലേ…
ആരാ…? “
ഞങ്ങളുടെ നിന്ന് പരുങ്ങൽ കണ്ടിട്ട് അവൾ വീണ്ടും ചോദിച്ചു…
“ഞങ്ങൾ പെണ്ണ് കാണാൻ വന്നതാ ഇയാളെ… ഇതാ ഇവനാണ് ചെക്കൻ…”
തൊട്ടടുത്തു നിൽക്കുന്ന ചങ്കിനെ ചൂണ്ടി ഞാൻ പറഞ്ഞു..
“ഞാനോ….? “
അതെപ്പോ എന്നുള്ള മട്ടിലാണ് എന്റെ വർത്തമാനം കേട്ട് ചങ്ക് നിൽക്കുന്നത്…
ടാ നേരത്തെ കണ്ടത്തിനേക്കാൾ സുന്ദരിയാ.. നമുക്ക് മീഞ്ചന്ത യിലൊരു പെണ്ണുണ്ട് എന്നുള്ള പാടം ഇത് സെറ്റ് ആയാൽ..
“പോടാ പന്നി…ഇജ്ജ് പോലീസിന്റെ അടി അല്ലാതെ നാട്ടുകാരുടെയും വാങ്ങി തരുമോ…”
അവൻ ഒരു സ്വകാര്യം പോലെ എന്റെ ചെവിയിൽ ചോദിച്ചു..
അളിയാ നില്ല്.. വേറേ വഴി യില്ല.. ഇപ്പോൾ രക്ഷപെടാണേൽ ഇതേ വഴി യുള്ളൂ..
ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഞങ്ങളെ ചേഷ്ടകൾ നോക്കി നിൽക്കുകയാണ്…
നിങ്ങൾ എന്തിനാണ് വന്നതെന്നാണ് പറഞ്ഞത്…
“അന്നേ പെണ്ണ് കാണാൻ”
ആര് പറഞ്ഞിട്ട്…
“ഇവിടുത്തെ അഡ്രെസ്സ് ഒരു ബ്രോക്കർ തന്നതാ… ഇങ്ങോട്ട് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നാണല്ലോ പറഞ്ഞത്…”
“നിങ്ങൾക് വീട് മാറിയിട്ടുണ്ടാവും… “
അവൾ വീണ്ടും പറഞ്ഞു..
“ഹേയ് ഇല്ല…ജംഗ്ഷനിൽ ചോദിച്ചപ്പോൾ ഈ വഴി തന്നെയാ പറഞ്ഞത്..”
ഞാൻ കുറച്ചൂടെ വിശ്വസയോഗ്യമാകുവാനായി പറഞ്ഞു..
“എന്ന ആ അഡ്രെസ്സ് കാണിച്ചേ.. ഞാൻ ഒന്ന് നോക്കട്ടെ…”
പടച്ചോനെ കുടുങ്ങി… ഇനി എന്ത് പറയും.. ഒരു ഐഡിയ കിട്ടുന്നില്ലല്ലോ റബ്ബേ…
“ടാ ആ അഡ്രെസ്സ് എഴുതിയ പേപ്പർ എടുക്…”
ഞാൻ ചങ്കിനെ തൊണ്ടി പറഞ്ഞു..
” ഏത് പേപ്പർ ആണേടാ തെണ്ടി.. അല്ലെങ്കിൽ തന്നെ കുടുങ്ങി.. നീ സോറി പറഞ്ഞു വാ…പോലീസ് പോയിട്ടുണ്ടാവും നമുക്ക് തിരികെ പോകാം.. “
അവൻ അവൾ കേൾക്കാതെ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു…
“എന്ത് പേപ്പർ നീ ആ കടയിൽ നിന്നും വാങ്ങിയില്ലേ…നിന്നെയൊക്കെയാണ് ഞാൻ പെണ്ണ് കാണിക്കാൻ ഒപ്പം നടക്കുന്നത്…നിനക്കിപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ…”
കിട്ടിയ പിടിവള്ളി വെച്ചു ഞാൻ കാച്ചി…
എടോ…ഇവൻ കടയിൽ നിന്നും അഡ്രസ് എഴുതിയ പേപ്പർ വാങ്ങിക്കാൻ മറന്നു…എന്നാലും സാരമില്ല…എനിക്കിറപ്പാ ഇത് തന്നെയാ വീട്…
“അത്രക്ക് ഉറപ്പാണോ…”
അവൾ കൈ രണ്ടും കെട്ടി പിരികം ഉയർത്തി കൊണ്ട് ചോദിച്ചു..
“എസ്…അത്രക്ക് ഉറപ്പാണ്…”
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു..
“ഇക്കാ…എന്റെ വിവാഹം ഒരു ആറു മാസം മുമ്പ് കഴിഞ്ഞതാണ്… അത് കൊണ്ട് എന്നെ നിങ്ങൾ പെണ്ണ് കണ്ടത് കൊണ്ട് കാര്യമില്ല…
പിന്നെ.. എനിക്കൊരു അനിയത്തി യുണ്ട്…
പക്ഷെ ഇവിടെ ഇപ്പോൾ ഞാനും അവളും മാത്രമേ ഉള്ളൂ…
ഉപ്പയും ഉമ്മയും അമ്മായിയുടെ വീട്ടിൽ പോയിരിക്കാണ്…”
“അവളുടെ വിവാഹം കഴിഞ്ഞെന്ന വിവരം ഞങ്ങളെ കുറച്ചു സങ്കടപെടുത്തി യെങ്കിലും മരുഭൂമിയിലെ കുളിർ മഴ പോലെയുള്ളതായിരുന്നു അതിന് ശേഷമുള്ള വാക്കുകൾ…
അവളുടെ അനിയത്തി…
അനിയത്തി യെങ്കിൽ അനിയത്തി…”
ഉടനെ പ്ളേറ്റ് മാറ്റി കൊണ്ട് ഞാൻ പറഞ്ഞു..
സോറി ട്ടോ ഇയാളെ യല്ല ഇയാളുടെ അനിയത്തിയെ ആയിരിക്കാം ബ്രോക്കർ പറഞ്ഞത്…
അവൾ എന്നെ മുഖം ചുളിച്ചത് പോലെ ഒന്ന് നോക്കി…
നിങ്ങൾ കയറി ഇരിക്കെ ഞാൻ ഇപ്പോൾ വരാമെന്നും പറഞ്ഞു അവൾ ഉള്ളിലേക്കു പോയി…
“ടാ ഓള് ഇനി പോലീസിനെ വിളിക്കൊ…? “
ചങ്ക് പേടി കൊണ്ട് എന്നോട് ചോദിച്ചു..
“ഹേയ്…ഓള് ഓളെ അനിയത്തിയെ വിളിക്കാൻ പോയതാവും കൂടേ ചായയും എടുക്കുമായിരിക്കും..”
ഞാൻ ആത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു…
“ഒന്ന് രണ്ടു നിമിഷങ്ങൾക്കൊണ്ട് തന്നെ അവൾ തിരികെ വന്നു… അവളുടെ ഒക്കത് രണ്ടു രണ്ടര വയസുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു…ഒരു പെൺകുട്ടി…
ആ കുട്ടിയെ ഞങ്ങളുടെ നേരെ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു..
ഇവളെ പെണ്ണ് കാണാൻ വന്നതാണോ നിങ്ങൾ…? “
തോമസു കുട്ടി വിട്ടോടാ…
ഞാൻ പെട്ടന്ന് തന്നെ ഇരുന്നിടത് നിന്നും എഴുന്നേറ്റു.. കൂടേ ചങ്കും…അവിടെ നിന്നും പതിയെ വലിയാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു..
“അവിടെ നിക്കി പോവല്ലി… ആ പോലീസ് കാരുടെ ജീപ്പ് തിരിച്ചു പോവുന്നുണ്ട്…ഒന്ന് രണ്ടു മിനിറ്റ് കൂടേ നിന്നിട്ട് പോയാൽ മതിയെന്ന്…”
അവൾ പറഞ്ഞത് ശരിയായിരുന്നു..
ഞങ്ങളെ കിട്ടാത്ത സങ്കടത്തിൽ ആ സമയം പോലീസ് ജീപ്പ് ചീറി പാഞ്ഞു വന്ന വഴി തിരികെ പോകുന്നുണ്ടായിരുന്നു..
ആകെ നാറി നസൂലായി തിരികെ പോകാൻ നിൽകുമ്പോൾ അവൾ ഞങ്ങളുടെ അരികിലേക് വന്നു കൊണ്ട് പറഞ്ഞു..
“എന്ന ശരി പോവല്ലെ
അസ്സലാമുഅലൈക്കും “
തിരികെ പോകുന്ന സമയം ഞാൻ അവനോട് പറഞ്ഞു…
“നല്ല കുട്ടിയല്ലേ…? “
“ആടാ എനിക്ക് ഇഷ്ട്ടമായി…
പറഞ്ഞിട്ടെന്തു കാര്യം അമ്മള് ടൂ ലൈറ്റ് “
“അല്ല നീ ഏത് കുട്ടിയെയാ ഉദേശിച്ചത്? “
ചങ്കിന്റെ വർത്തമാനം കേട്ട് ഞാൻ ചോദിച്ചു…
“നമ്മൾ ഇപ്പോൾ കണ്ട കുട്ടിയെ കുറിച്ച്…”
“ഡേയ് ഡേയ് അത് ഓൾറെഡി ഫിക്സിഡ് ആണെടാ…ഞാൻ ആ കുഞിനെ കണ്ട് പറഞ്ഞതാ…അതിനെ കാണാൻ നല്ല രസമില്ലേ… നല്ല ക്യൂട്ട് പൈതൽ …”
“പോടാ നാറി…ഇങ്ങനെ ആhണേൽ നിന്നെ ഞാൻ പെണ്ണ് കാണാൻ കൊണ്ട് പോവൂലാട്ടോ…”
എന്നും പറഞ്ഞു പഹയൻ നമുടെ നാട് ലക്ഷ്യമാക്കി വണ്ടി വിട്ടു…
ബട്ട് ഞങ്ങളെ കാത്തു മുട്ടനൊരു ട്വിസ്റ്റ് ഞങ്ങൾ തിരികെ വരുന്നതും കാത്തു നിൽക്കുന്നുണ്ടായിരുന്നു…
നേരത്തെ പോയ പഹയന്മാർ മറ്റൊരു വഴിയും പോകാൻ കഴിയാതെ ഞങ്ങൾ തിരികെ വരുന്നതും കാത് മെയിൻ റോഡിലേക്ക് ഇറങ്ങുന്ന വളവിൽ തന്നെ നിൽക്കുന്നുണ്ടായൊരുന്നു…
“ബാ…മക്കളെ ബാ…എന്നും പറഞ്ഞു കൊണ്ട്…”
ഇഷ്ട്ടപെട്ടാൽ 👍👍👍
ബൈ
…☺️