ചിലതൊക്കെ അമ്മമാരുടെ ഇഷ്ടത്തിനങ്ങു വിട്ടുകൊടുത്തേര്…നമ്മുടെ സെലെക്ഷൻ ഒന്നും അതിന്റെ ഏഴായലത്ത്‌ എത്തില്ലാട്ടോ….

എന്റെ മാലാഖ പെണ്ണിന്😘

Story written by Indu Rejith

ചന്തുമോനെ ഈ ഫോട്ടോ ഒന്ന് നോക്കിയേ…. ഇത്തിരി ഇരുണ്ടിട്ടാന്നേ ഉള്ളു നല്ല ഐശ്വര്യം ഉള്ള കുട്ട്യാ ഫോണിൽ നിന്ന് കണ്ണെടുത്ത്‌ ഒന്ന് നോക്കെടാ കുഞ്ഞേ…

അമ്മ ഇതൊന്ന് നോക്കിയേ നല്ല ആപ്പിളിന്റെ നിറമുള്ള പെണ്ണാ… നാൻസി, മോഡൽ ആണമ്മേ….

ഇറക്കം ഇല്ലാത്ത ഉടുപ്പിട്ട് ഫോട്ടോ പിടിക്കുന്നവളല്ലേ….

അതൊക്കെ ഇപ്പോ ഫാഷൻ അല്ലേ അമ്മേ…..

എന്റെ കൂടെ അമ്പലത്തിൽ വന്നൊന്ന് കുളിച്ചു തൊഴാൻ മനസുള്ള ഒരു പാവം പെണ്ണ് മതി എനിക്ക്… നാട്ടിലിറങ്ങുമ്പോ നാലാളു മൂക്കിൽ വിരൽ വെക്കുന്നത് നല്ലതല്ല മോനേ..

നാൻസിക്ക് നമ്മുടെ ദൈവങ്ങളേം വിശ്വാസമാ എന്റെ സുമതിയമ്മേ…

അതൊക്കെ നല്ല കാര്യമാ…അവളുടെ വീട്ടുകാരോട് ആലോചിക്കാതെ ഒന്നും നീ മനക്കോട്ട കെട്ടണ്ട…അമ്മയ്ക്ക് ഈ കുട്ട്യേ ഇഷ്ടപ്പെട്ടു .മെഡിക്കൽ കോളേജിൽ നേഴ്സ് ആണ്. നിനക്ക് സമ്മതം ആണെങ്കിൽ വൈകിട്ട് ബ്രോക്കറേം കൂട്ടി ഒന്ന് പോയി കണ്ടിട്ട് വാ….

അമ്മയുടെ അയൽക്കൂട്ടം ഫ്രണ്ട്സിന്റെ ആലോചന അല്ലേ എനിക്ക് വേണ്ടാ…നേഴ്സ് അല്ല ഡോക്ടർ ആയാലും വേണ്ടാ എനിക്ക് എന്റെ നാൻസി മതി…

എന്താടി അവിടൊരു സംസാരം അവൻ പോകുന്നില്ലേ പെണ്ണ്കാണാൻ, വൈകിട്ട് ബ്രോക്കർ വരും മര്യാദയ്ക്ക് ഒരുങ്ങി കൂടെ പൊയ്ക്കോണം….

പോകാം അച്ഛാ….

എന്റെ മറുപടി കേട്ടതും അമ്മയ്ക്ക് ചിരി വന്നു…

വെറുതെ പോകുന്നതേ ഉള്ളു അമ്മേ എനിക്ക് കുട്ട്യേ ഇഷ്ടമാവില്ല…

എന്റെ മരുമോൾ അവള് തന്നെയാ നീ പോയി കണ്ടിട്ട് വാ….

കരിനാക്ക് എടുത്ത് വളയ്ക്കല്ലേ അമ്മേ… എനിക്ക് എന്റെ നാൻസി മതി, അമ്മ അച്ഛനോട് ഒന്ന് സംസാരിക്കണെ…

******************

നീ ഒരുങ്ങി കഴിഞ്ഞില്ലേ ഇത്‌ വരെ ബ്രോക്കർ വന്നു നിക്കാൻ തുടങ്ങിട്ട് നേരം കുറേ ആയി….

ദാ വരുന്നേ….

വണ്ടി ചെന്നുകേറിയത് നല്ലൊരു നാലുകെട്ടിന്റെ മുന്നിൽ ആയിരുന്നു…ചാരു കസേരയിൽ ആരോ എന്നേ നോക്കി ഇളിച്ചുകൊണ്ടിരുന്നു… ഇതാണ് നമ്മുടെ പട്ടാളം ബ്രോക്കർ എന്നേ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു…

ഞാൻ ലക്ഷ്മിയുടെ അച്ഛനാ പഴയ ഒരു സ്കൂൾ മാഷാണ് വേണു…

ആഹാ വേണുമാഷ് മാഷിന് എന്നേ ഓർമ്മയുണ്ടോ ഞാൻ മാഷിന്റെ വിദ്യാർത്ഥി ആയിരുന്നു…കുറേ തല്ലു കിട്ടിയിട്ടുണ്ട് എനിക്ക് മാഷിന്റെ കൈയിൽ നിന്ന്. ഇവിടെക്കാ വരുന്നതെന്ന്‌ അറിഞ്ഞിരുന്നില്ല എന്തായാലും കണ്ടതിൽ സന്തോഷം…..

ദേവു, നീ മോളേ ഇങ്ങ് വിളിച്ചേ…

കൈയിൽ ചായയുമായി ഒരു മെലിഞ്ഞ പെണ്ണ് മുന്നിൽ വന്നു നിന്നു… അമ്മ ഇത്തിരി ഇരുണ്ടിട്ടാണ് കുട്ടി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല…ചുരിദാറിട്ട കാക്കച്ചി.. അല്ലപിന്നെ ചായ എടുത്ത് അവളുടെ മുഖത്ത് ഒഴിക്കാനാണ് എനിക്ക് തോന്നിയത്… അമ്മാതിരി ഐശ്വര്യം…അമ്മയ്ക്ക് ഞാൻ വെച്ചിട്ടുണ്ട് വീട്ടിലോട്ട് ചെല്ലട്ടെ… കൈയിലും കാലിലും എല്ലു തെളിഞ്ഞുനിപ്പുണ്ട് ഇതെങ്ങാനം കൊണ്ടാൽ കമ്പിപാര വെച്ചു കുത്തിയ പോലെ ഇരിക്കും… ശവം…

എന്നേ എന്തിനാ ഇവൾ നോക്കുന്നെ…. ഇവളെയങ്ങാനം കെട്ടിയാൽ കൂട്ടുകാരുടെ മുന്നിൽ ഞാൻ നാറും ഒരു സംശയവുമില്ല… പട്ടാളക്കാരന്റെ ഭാര്യയാവാൻ പറ്റിയ മോന്ത…

കുട്ട്യേ ഇഷ്ടപ്പെട്ടോ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ വേണു മാഷിന്റെ ചോദ്യം വന്നു….

ഹേയ് എനിക്ക് ഒന്നും സംസാരിക്കാനില്ല. അഭിപ്രായം വീട്ടിൽ ആലോചിച്ചിട്ട് ഞാൻ പറയാം…

എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ…

അവിടുന്നിറങ്ങി വേലി കടക്കുന്നതിന് മുന്നേ എനിക്ക് ആ സാധനത്തിനെ വേണ്ടെന്ന്‌ ഞാൻ ബ്രോക്കറോട് പറഞ്ഞു… താനിനി എനിക്ക് പെണ്ണാലോചിക്കേണ്ട ഈർക്കിലിനു പേടി കിട്ടിയപോലൊരു കോലം ഹാ തുഫ്ഫ്….ബ്രോക്കറെ ഒരു ആട്ട് ആട്ടിട്ട് ഞാൻ ബൈക്ക് പറത്തി വിട്ടു…

എന്റെ ബുള്ളറ്റ്ന്റെ പിന്നിൽ ഇരിക്കാൻ മിനിമം അസിന്റെ കട്ട്‌ എങ്കിലും എനിക്ക് നിർബന്ധമാണ്… അസിനെ കിട്ടില്ലല്ലോ പിന്നെ ഉള്ളത് നാൻസിയ, അവളെ മതിയെനിക്ക്….

റോഡ് സൈഡിൽ കണ്ട ബാറിൽ കേറി രണ്ടു ബിയർ അടിച്ചു… ഇന്ന് തന്നെ നാൻസിയുടെ കാര്യം വീട്ടിൽ അച്ഛനോട് പറയണം….പുറത്തിറങ്ങി ബൈക്കിന്റെ ചാവി തിരിച്ചത് മാത്രം എനിക്ക് ഓർമയുണ്ട് പിന്നെ ബോധം വീഴുമ്പോൾ ദേഹംമുഴുവൻതുന്നി കെട്ടുമായി മെഡിക്കൽ കോളേജ് ഐസുയിൽ കിടക്കുവായിരുന്നു ഞാൻ…

ചുറ്റിനും കുറേ മാലാഖമാർ മാത്രം ഡ്രിപ് ഇറ്റിറ്റ് വീഴുന്ന പോലെ കണ്ണിന്റെ കോണിലൂടെ കണ്ണീർ തുള്ളിതുള്ളിയായി വീനിരുന്നു…. ആരൊക്കെയോ വാരിയെടുത്ത് കൊണ്ട് വന്നത് കൊണ്ട് ജീവൻ ബാക്കി ഉണ്ട്… ദൈവം രക്ഷിച്ചുന് കരുതിയാമതി… ഏതോ ഒരു ഡോക്ടർ എന്റെ മുന്നിൽ നിന്ന് ഇങ്ങേയൊക്കെ പറയുന്നുണ്ടായിരുന്നു….

പാതി മയക്കത്തിലേക്ക് പിന്നെയും വീണു… കണ്ണ് തുറന്നപ്പോൾ ഒരു പെണ്ണ് എന്റെ ബെഡിന്റെ അടുത്തിരിക്കുന്നു…. ലക്ഷ്മി ആണല്ലോ ഇത്‌…

താനെന്താ ഇവിടെ…? വീണു കിടക്കുമ്പോൾ വീഴ്ത്താൻ വന്നതാണോ….

എനിക്ക് ഇവിടെയാ ജോലി നിങ്ങളെ നോക്കാൻ ഏല്പിച്ചിട്ടാ ഡോക്ടർ പോയത് അല്ലാതെ….

നിങ്ങൾക്ക് എന്നേ ഇഷ്ടമായില്ലെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്റെ ജോലി ചെയ്യാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ….

എനിക്ക് ഒന്ന് ഫോൺ ചെയ്യണമായിയിരുന്നു വീട്ടിൽ അറിയിക്കാനാണെങ്കിൽ ഞാൻ ഇയാളുടെ ഫോണിൽ നിന്ന് നമ്പർ എടുത്ത് വിളിച്ചിട്ടുണ്ട്….

ഓഹോ എന്റെ ഫോൺ എടുക്കാൻ നിന്നോട് ആരു പറഞ്ഞു…

ഞാൻ എന്റെ ഡ്യൂട്ടിചെയ്തു അത്രമാത്രം…

അവളോട് പിന്നെയൊന്നും ഞാൻ മിണ്ടിയില്ല…ഒന്ന് തിരിയാൻ പോലും അവളുടെ സഹായം വേണ്ട അവസ്ഥ… ച്ചേ സമയാസമയം ഡ്രസ്സ്‌ മാറ്റുന്നത് പോലും അവൾ എനിക്ക് ആകെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു…

എന്നേ റൂമിൽ ആക്കാറായില്ലേ…

ഇല്ല.. വീട്ടുകാരൊക്കെ പുറത്ത് ഉണ്ട്. താമസിയാതെ നിങ്ങളെ അങ്ങോട്ട് മാറ്റും…

ഇടക്ക് സമയം പോകാൻ ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി… എന്നോട് കാണിക്കുന്ന സ്നേഹവും പരിചരണവും കാണുമ്പോൾ എവിടെയൊക്കെയോ ഒരിഷ്ടം പൊടിയുന്നതായി എനിക്ക് തോന്നിയെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല…നാൻസി അവളെ മറക്കാനും എനിക്ക് ആവില്ല….

റൂമിൽ ആക്കിയതോടെ അവൾ അമ്മയോടും അടുത്തു ലക്ഷ്മി ആണെന്ന് മനസ്സിലായതോടെ വീണുകിടന്ന എന്നേക്കാൾ ശ്രെദ്ധ അവളെ ആയി…അവൾ എന്നേ പരിചരികുമ്പോൾ ഒരു ആക്കിയ ചിരി ആ മുഖത്ത് ഞാൻ കാണുന്നുണ്ടായിരുന്നു….

അമ്മേ എന്റെ നാൻസി ആക്‌സിഡന്റിനെ പറ്റി ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല, ഫോൺ ഇങ്ങേടുത്തെ ഒന്ന് വിളിക്കട്ടെ….

ലക്ഷ്മിയുടെയും അമ്മയുടെയും മുഖം വാടിയത് ഒരുമിച്ചായിരുന്നു… ലക്ഷ്മി തന്നോട് ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാ നാൻസി. അതാ ഞാൻ തന്നെ ഒഴിവാക്കാൻ ശ്രെമിച്ചത് അവൾ മോഡൽ ആണുട്ടോ…

ആഹാ കൊള്ളാല്ലോ… മുഖത്ത് ചിരി കൊണ്ട് വരാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു…

ഫോണെടുത്തു നാൻസിയെ വിളിച്ചു നമ്പർ നിലവിലില്ല പോലും…

ചതിച്ചോ ഗുരുവായൂരപ്പാ…ഫേസ്ബുക് നോക്കിയപ്പോൾ ഏതോ ഒരു ഹിന്ദികാരനെ കെട്ടിപിടിച്ചുനിക്കുന്ന ഒരു ഫോട്ടോ അവൾ അയച്ചിരുന്നു….സബാഷ് തൃപ്തിയായി…

ഇതാണോ നാൻസി…? ഫോട്ടോ നോക്കി ലക്ഷ്മി ചോദിച്ചു…. ഹേയ് ഞാൻ തമാശ പറഞ്ഞതാ അങ്ങനെ ഒരാളില്ല…. അവളുടെ പൊട്ടിച്ചിരി ആ റൂം ആകെ നിറഞ്ഞിരുന്നു…

ഇന്നും ഞാൻ ആ ഹോസ്പിറ്റലിൽ തന്നെയാണ്. ലേബർ റൂമിനു
പുറത്ത് ആണെന്ന് മാത്രം. എന്റെ ലക്ഷ്മിയെയും കുഞ്ഞിനെയും കാത്ത്…

ചിലതൊക്കെ അമ്മമാരുടെ ഇഷ്ടത്തിനങ്ങു വിട്ടുകൊടുത്തേര്…നമ്മുടെ സെലെക്ഷൻ ഒന്നും അതിന്റെ ഏഴായലത്ത്‌ എത്തില്ലാട്ടോ….

ലക്ഷ്മി പ്രസവിച്ചു മോളാട്ടോ… ആണോ ഞാൻ പോയി മോളേ കണ്ടിട്ട് വരാം.😊😊

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *