ചെക്കന്റെ കൂടെ പോകുവാണ് എന്ന് പെണ്ണ് തന്നെ വിളിച്ചു പറഞ്ഞ സാഹചര്യത്തിൽ പെണ്ണിന്റെ വീട്ടുകാരും പറന്നെത്തി.എല്ലാവരും കൂടി മുറ്റത്ത് ഒരു കല്യാണത്തിനുള്ള ആളായി………..

Story written by Vipin PG

” പച്ചക്കറിയും പഴവും കൂടെ ഒരു പെണ്ണും “

പച്ചക്കറി വാങ്ങാനാണെന്നും പറഞ്ഞുമാസ്ക് വെച്ച് രാവിലെ വീട്ടിൽനിന്ന് പോയ പുത്രൻ തിരികെ വന്നത് പച്ചക്കറിയുടെ കൂടെ ഒരു പെണ്ണിനെ കൂട്ടീട്ടായിരുന്നു,,,,

അവൻ കല്യാണം കഴിച്ചു എന്നാണ് അവൻ പറയുന്നത്. അങ്ങനെ തന്നെയാണ് അവളും പറയുന്നത്. കൂടെ കൊണ്ടുവന്ന സഖിയെ കുറച്ചുദിവസമായി ഒരു വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു,,,,,

ഓഫീസിൽ നൈറ്റ് ഡ്യൂട്ടി ഉണ്ട് ഓവർടൈം വർക്ക് ഉണ്ട് എന്നൊക്കെ പറഞ്ഞു ആശാൻ വീട്ടിൽ നിന്നും പോയിരുന്നത് ഈ വാടക വീട്ടിലേക്ക് ആണ് ,,

പെട്ടെന്നാണ് കൊറോണ വന്നതും തലയ്ക്ക് ചുറ്റികക്ക് അടികിട്ടിയ പോലെ ലോക് ഡൗൺ പ്രഖ്യാപിച്ചതും. പിന്നെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന അവസ്ഥയിൽ എത്തി. പഴവും പച്ചക്കറിയും മകനെയും അല്ലാതെ എവിടുന്നോ വന്നു കയറിയ പെണ്ണിനെ വീട്ടിൽ കയറ്റില്ല എന്ന് തന്നെ അമ്മ ഉറപ്പിച്ചു ,,, പെണ്ണില്ലാതെ വീട്ടിൽ കയറിയില്ല എന്ന് മകനും ഉറപ്പിച്ചു ,,,,,

പഴവും പച്ചക്കറിയും പുതു പെണ്ണും പുതു പെണ്ണിനെ കൂട്ടാൻ പോയ ചെക്കനും എല്ലാവരും ഉച്ച വെയിലത്ത് നടുമുറ്റത്തു നിന്ന് കത്തിക്കരിഞ്ഞു ,,, പതിവില്ലാതെ ഒരു പെൺകുട്ടിയെ അവിടെ കണ്ടപ്പോൾ അയൽവക്കകാർ കുറച്ചുപേർ വീട്ടിലേക്ക് വരാൻ തുടങ്ങി,,,,, അവരെല്ലാവരും മുറ്റത്ത് വന്ന് കാര്യം തിരക്കി ,,,,,

ചെക്കന്റെ കൂടെ പോകുവാണ് എന്ന് പെണ്ണ് തന്നെ വിളിച്ചു പറഞ്ഞ സാഹചര്യത്തിൽ പെണ്ണിന്റെ വീട്ടുകാരും പറന്നെത്തി ,,,,, എല്ലാവരും കൂടി മുറ്റത്ത് ഒരു കല്യാണത്തിനുള്ള ആളായി ,,, ഇതേസമയം അമ്മ നൈസായി അകത്തു പോയി പോലീസിനെ വിളിച്ചു. എന്റെ വീടിന്റെ മുറ്റത്ത് ലോക് ഡൗൺ തെറ്റിച്ച് കുറെ പേർ കൂടി നിൽക്കുന്നു എന്ന പരാതി പറഞ്ഞു,,,

10 മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ടത് ആകാശത്തുകൂടി പറന്നു വരുന്ന ഡ്രോണ്
ആണ്. ഡ്രോൺ കണ്ടപാടെ അയൽവക്കത്തുള്ളവർ മതിലുചാടി അവരവരുടെ വീട്ടിലേക്കും പെണ്ണിന്റെ വീട്ടുകാർ ആയി വന്നവർ നാലു ഭാഗത്തേക്കും മുണ്ടും പൊക്കി ഓടി,,,,

ഓടുന്നവരുടെ പുറകെ ഓടിയ ഡ്രോൺഎല്ലാവരെയും ക്യാമെറയിൽ പകർത്തി. തങ്ങളെ കൃത്യമായും വ്യക്തമായും മനസ്സിലാക്കി എന്ന് കണ്ടപ്പോൾ പിടി കൊടുത്തവർ എല്ലാം ഡ്രോണിനു മുന്നിൽ കൈകൂപ്പി നിന്നു, ഒടുവിൽ പോലീസ് എത്തി,,, ചിതറി ഓടിയവർ ഓരോരുത്തരായി തിരികെ വന്നു,,,

വന്നവർ വന്നവർ പൊലീസിനു മുന്നിൽ കൈകൂപ്പി നിന്ന് കാര്യം പറഞ്ഞു.

” സാറെ ,,,, പെണ്ണിനെ കൂട്ടാൻ വന്നതാ ,,,,, തല്ലരുത് “

പതിവ് പോലെ പോലീസ് എല്ലാവരെയും താക്കീതു കൊടുത്ത് തിരിച്ചയച്ചു. പെണ്ണ് പോകില്ല എന്ന ഉറച്ച നിലപാടിൽ നിന്നതോടെ എല്ലാവർക്കുമൊപ്പം പോലീസും പിരിഞ്ഞുപോയി,,,

ഇനി എനിക്ക് ഇങ്ങനെയൊരു മകൾ ഇല്ല എന്ന് പറഞ്ഞ് പെണ്ണിൻറെ അച്ഛനുമമ്മയുംതിരികെ പോയി,,, അങ്ങനെ ഒരു യുദ്ധം അവസാനിച്ചു ,,,,

വെയിലത്തു നിന്ന് പെണ്ണിന് വയ്യായ്ക തുടങ്ങി. ചക്ക വെട്ടിയിട്ട പോലെ പെണ്ണ് മുറ്റത്തു തലകറങ്ങി വീണു. ഇത് കണ്ടാൽ പ്രശ്നമാകും എന്ന് മനസ്സിലായി അമ്മയും അമലും കൂടി പെണ്ണിനെ കയ്യേ കാലെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി,,,

പെണ്ണിനെ സെൻട്രൽ ഹാളിൽ നിലത്തു കിടത്തി അമ്മ അടുക്കളയിൽ പോയി വെള്ളം കൊണ്ടുവന്ന് പെണ്ണിന്റെ മുഖത്തടിച്ചു. കുറച്ചുനേരം അനങ്ങാതെ കിടന്ന പെണ്ണ് കുറച്ചു കഴിഞ്ഞപ്പോൾ പതിയെ എണീറ്റു,,,,

ഇവൾ ഒന്ന് എഴുന്നേറ്റ് വേണം റൂമിൽ കൊണ്ടു കിടത്താൻ എന്ന് അവനും
ക്ഷീണം മാറിയിട്ട് വേണം വീട്ടിൽ നിന്ന് ഇറക്കി വിടാൻ എന്ന് അമ്മയും
ഒരേ നേരം ഒരേ പോലെ ചിന്തിച്ചു.ഐസ് വെള്ളം തലയിലൊഴിച്ചാലും അമ്മ തണുക്കില്ല എന്ന് കണ്ടപ്പോൾകയറി വന്ന പെണ്ണ് ഉള്ള സത്യം പറഞ്ഞു,,

രാവിലെ ഇതേപോലെ ഒരു ക്ഷീണവും തളർച്ചയും ഉണ്ടായപ്പോഴാണ് അവനോട് വന്ന് കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞത്.മെഡിക്കൽ ഷോപ്പിൽ പോയി പ്രഗ്നന്സി ടെസ്റ്റർ വച്ച് ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ സംഭവം അത് തന്നെ,,,,, പെണ്ണ് ഗർഭിണിയാണ്

ഗർഭത്തിൻറെ പരിപൂർണ്ണ ഉത്തരവാദി മകനും ,,,,,,

” പറ്റിപ്പോയി അമ്മേ “

ചെക്കൻ അമ്മയുടെ കാലിൽ വീണു

” അമ്മ ഞങ്ങളെ അനുഗ്രഹിക്കണം “

അവളും അമ്മയുടെ കാലിൽ വീണു. കാര്യങ്ങൾ ഇവിടെ വരെ ആയ സ്ഥിതിക്ക്
പെണ്ണിനെ സ്വീകരിക്കാതെ മറ്റു മാർഗമില്ലെന്ന് മനസ്സിലായി അമ്മ
രണ്ടുപേരെയും പിടിച്ചെഴുന്നേൽപ്പിച്ചു,,

മകന്റെ കരണക്കുറ്റിക്ക് ഒരെണ്ണം പൊട്ടിച്ചിട്ട് പുറത്തോട്ടും പെണ്ണിനെ അകത്തോട്ടും പറഞ്ഞുവിട്ടു. മകനെ പറഞ്ഞുവിട്ടത് സാധനങ്ങൾ വാങ്ങിക്കാൻ ആണ്,,,,,

ദൃഷ്ടിദോഷം പതിക്കാതിരിക്കാൻ ഒരു കർപ്പൂരം പോലും വീട്ടിലില്ല. അവൻ പേഴ്സ് തുറന്നു നോക്കിയപ്പോൾ ആകെയുള്ളത് 50 രൂപ,

” അമ്മേ കയ്യിൽ ഒന്നുമില്ല “

” ആണോ ,,,,,, എന്നാൽ അവളോട് ചോദിക്ക് അവളുടെ കയ്യിൽ എന്തെങ്കിലുമുണ്ടോന്ന് “

അവളോട് ചോദിച്ചപ്പോൾ ലോക് ഡൗൺ ആയതുകൊണ്ട് വാടക കൊടുക്കില്ലെന്ന് പറഞ്ഞു വാടക വീടിന്റെ ഓണറേ പറ്റിച്ച വകയിൽ കൈയിൽ ഒരു 4000 രൂപ ഉണ്ടായിരുന്നു ,,, അവൾ അവനത് വച്ച് നീട്ടി,

അതിൽ ആയിരം രൂപ മേടിച്ച് അവന്റെ കയ്യിൽ കൊടുത്തിട്ട് ബാക്കി പൈസ അമ്മ അവളുടെ കൈയിൽ തന്നെ തിരികെ കൊടുത്തു. ഉപ്പു മുതൽ കർപ്പൂരം വരെ 1000 രൂപയ്ക്ക് കിട്ടാവുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതി അമ്മ അവന്റെ കയ്യിൽ കൊടുത്തു,,

അവൻ നട്ടുച്ചക്ക് രണ്ടാമതും പോയി സാധനങ്ങൾ വാങ്ങി. തിരികെ വന്നപ്പോൾ ഇരുവരെയും അമ്മ കർപ്പൂരം ഉഴിഞ്ഞു അകത്തുകയറി ,,,,എല്ലാവരും ഒരുമിച്ചിരുന്നു ഉച്ചഭക്ഷണം കഴിച്ച് ചടങ്ങ് തീർത്തു ,,,,,

അന്ന് രാത്രി ഇരുവരും ബെഡ് റൂമിലേക്ക് പോയി,,, അവൻ ചാടി കട്ടിലിൽ കയറി കിടന്നു ,,,, പുതു പെണ്ണ് കട്ടിലിനടിയിൽ നിന്ന് ഒരു കുപ്പി എടുത്തു ,,,, കൂടെ രണ്ട് പൂവൻ പഴവും ,,, ആ കുപ്പിയിൽ ഇത്തിരി പാൽ ഉണ്ടായിരുന്നു

” ഇതെവിടുന്ന് കിട്ടി “

” അമ്മ കാണാതെ അടിച്ചു മാറ്റിയതാ “

അങ്ങനെ അമ്മ കാണാതെ അടിച്ചുമാറ്റിയ അര ഗ്ലാസ് പാലും രണ്ട് പൂവൻ പഴവും കൊണ്ട് അവർ അവരുടെ ആദ്യ രാത്രി വീണ്ടും ആഘോഷിച്ചു ,,,,,,,,

Leave a Reply

Your email address will not be published. Required fields are marked *