ചോറ് തിന്ന് കിടക്കയിൽ കിടന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോളാണ് അടുക്കളയിൽ നിന്നും കെട്യോളുടെ നിലവിളി .. ഫോണും കിടക്കയിൽ ഇട്ട് അടുക്കളയിലോട്ട് ഓടുമ്പോളാണ്…….

എഴുത്ത്:- സൽമാൻ സാലി

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

” ഉമ്മാ… !!

ചോറ് തിന്ന് കിടക്കയിൽ കിടന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോളാണ് അടുക്കളയിൽ നിന്നും കെട്യോളുടെ നിലവിളി .. ഫോണും കിടക്കയിൽ ഇട്ട് അടുക്കളയിലോട്ട് ഓടുമ്പോളാണ് സിനിമയില് വെടിയുണ്ട വരുന്ന പോലെ കുക്കറിന്റെ വിസിൽ സ്ലോമോഷനിൽ വന്ന് ന്റെ നെഞ്ചത്ത് കൊണ്ടത് .. നെഞ്ചും തടവി അടുക്കളയിൽ എത്തിയപ്പോ ഒരു കയ്യിൽ കാലും ഒരു കയ്യിൽ കുക്കറിന്റെ അടപ്പും പിടിച്ചു ഞെരിപിരി കൊള്ളുന്ന ഞമ്മളെ കെട്യോളെയാണ് കണ്ടത് ..

” സംഗതി ഓള് വേദനകൊണ്ട് കാലിന്റെ വിരൽ പിടിച്ചു പുളയുകയാണേലും കണ്ടപ്പോ
” ഊ ആണ്ട വാ ഉ ഊ ആണ്ട വാ ന്നുള്ള പാട്ടും ഡാൻസുമാണ് ഓർമ വന്നത് ..

” ന്താടി .. ന്ത് പറ്റി ..

” ഹും നിങ്ങക്കൊക്കെ വെച്ചുണ്ടാക്കി തരുന്ന എനിക്ക് ഇങ്ങനെ തന്നെ വേണം .. !!

” ഇജ്ജ് സസ്പെൻസ് ഇടാതെ കാര്യം പറയെടി ..

സംഗതി ചോദിച്ചത് മെല്ലെ ആണേലും പുറത്ത് വന്ന സൗണ്ട് അല്പം കനത്തിൽ ആയിപോയി .

ഗുസ്‌തിക്കാർ തമ്മിൽ കണ്ണിൽ നോക്കുന്നത് പോലെ ഓള് ന്റെ അടുത്ത് വന്ന് ആറ്റിട്യൂട് ഇട്ടിട്ട് കൈ കാണിച്ചിട്ട് നിർത്താതെ പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സ് പോണപോലെ ഓള് ഒരൊറ്റ പോക്ക് ബെഡ്‌റൂമിക്ക് ..

” ബാപ്പേയ് ഇനി മ്മാനെ നോക്കണ്ട ബാപ്പെ .. പാത്രങ്ങളൊക്കെ കഴുകികൊണ്ടി .. ന്നും പറഞ്ഞു ബസ്സിന്റെ പിന്നാലെ പോണ ഓട്ടോറിക്ഷപോലെ മക്കളും പോയി..

ഒരു കയ്യിൽ കുക്കറിന്റെ വിസിലും മറുകയ്യിൽ കുക്കറിന്റെ മുടിയുമായി അന്തം വിട്ട കുന്തം പോലെ നിക്കുമ്പോ ബെഡ്റൂമിന്ന് ഒരശരീരി . ”പത്രം കഴുകി കഴിഞ്ഞാൽ അലക്കാനുള്ളത് ബാത്‌റൂമിൽ ഉണ്ട് അതും കൂടെ അലക്കികോളി .. അശരീരി അവസാനിച്ചതും ഞാൻ ജോലി ആരംഭിച്ചു ..

പാത്രം കഴുകി അലക്കി കഴിയുന്നതുവരെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം .. എന്തിനായിരുന്നു ആ നെലോളി ..

പണികളെല്ലാം കഴിഞ്ഞു ലുങ്കിമുണ്ടിൽ കൈ തോർത്തി കെട്യോളുടെ അടുത്ത് ചെന്ന് ഇച്ചിരി റൊമാൻസ് കൂട്ടി മൃദുലമായി ഒരു വിളി വിളിച്ചു ..

” ഷാഹീ …

” ഉം .. ന്നേക്കാൾ മൃദുലമായി ഓള് മറുപടി തന്നപ്പോ ആശ്വാസമായി പിണക്കമില്ല ..

ന്റെ കെട്യോൾ ആയതുകൊണ്ട് പറയുന്നതല്ല ഓളെ കൊതുക് കടിച്ചാൽ പോലും പിണങ്ങുന്നത് എന്നോട് ആവും.. കഴിഞ്ഞ ആഴ്ച അവൾ കുളിക്കുമ്പോൾ സോപ്പ് കയ്യിന്ന് താഴെ പോയി തവള പോണ പോലെ ക്ളോസറ്റിലേക്ക് ചാടി .. ഞാനും പിള്ളേരും പുറത്ത് നിന്ന് ബഹളം വെച്ചിട്ടാണ് സോപ്പ് ചാടിപ്പോയത് എന്നും പറഞ്ഞു രണ്ട് ദിവസം മിണ്ടാതിരുന്നു ഓള് … അതൊക്കെ പോട്ടെ അതിന്റെ മുന്നേ ഉപ്പേരി അടുപ്പിൽ വെച് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ ഒരു കരിഞ്ഞ മണം .. അതിനും കടയിൽ ജോലിക്ക് പോയ എന്നെ വിളിച്ചിട്ട് ഇങ്ങള് എന്നെ ഒന്ന് വിളിച്ചു നോക്കാഞ്ഞിട്ടല്ലേ ഉപ്പേരി കരിഞ്ഞത് എന്ന് പറഞ്ഞു മിണ്ടാതെ നടന്നോളാ …

അല്ലെങ്കിലും ഞാൻ ആയതുകൊണ്ട് ആരോടും ഒന്നും പറയാതെ ഉള്ളിലൊതുക്കുന്നു .. ചിലരുണ്ട് ഭാര്യമാരുടെ കുറ്റം നാട്ടാരോട് പറഞ്ഞു നടക്കും .. ഞാൻ ആ ടൈപ് അല്ല ട്ടാ ..

ഓളെ മൃദുലമായ മൂളലിൽ പാവത്തിന് കാല് വേദനിച്ചിട്ടുണ്ടാകും എന്ന് കരുതി കാലിൽ ഒന്ന് തിരുമ്മിയതാ .. ഹ്രാ .. എന്നൊരലർച്ചയാണ് .. ” ന്റെ കാല് പൊട്ടിക്കാൻ ഉള്ള പരിപാടി ആണ് ല്ലേ .. എന്നും ചോദിച്ചു ഓള് ഒരലർച്ച ആണ് ..

ഡ്യൂട്ടിക്ക് പോകാൻ അര മണിക്കൂർ ബാക്കി ഉണ്ടായിരുന്നിട്ടും പ്രതികൂല സാഹചര്യം ആയതുകൊണ്ട് നേരത്തെ വീട്ടീന്നിറങി ഷോപ്പിലേക്ക് നടന്നു ..

ഷോപ്പിലെത്തി ജോലി തുടങ്ങിയിട്ടും ന്റെ ചിന്ത മുഴുവൻ വീട്ടലായിരുന്നു .. കുക്കറിന്റെ വിസിലാണോ അതോ മൂടി ആണോ അതോ അടുക്കളയിൽ ചളുങ്ങി കണ്ട ഫ്രെയ്‌പാൻ ആണോ കാലിൽ വീണത് എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഫ്രണ്ട് വിളിക്കുന്നത് ..

” ഡാ ഷാഹിയോട് ബ്യൂട്ടിപാർലറിൽ വരുന്നുണ്ടേൽ ഇറങ്ങി നിക്കാൻ പറഞ്ഞിട്ടുണ്ട് വൈഫ് .. എന്നും പറഞ്ഞു ഫോൺ കട്ടാക്കിയപ്പോഴാണ് ദേഷ്യത്തിന്റെ ഉറവിടം മനസ്സിലായത് .. തലേ ദിവസം രാത്രി ഓൾക് ബ്രൂറ്റീഷൻ ചെയ്യാൻ പോണം ന്ന് പറഞ്ഞപ്പോ പൊകണ്ട എന്ന് പറഞ്ഞിരുന്നു അതിന്റെ കലിപ്പാണ് ഇന്ന് മുഴുവൻ കണ്ടത് …

രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും ഓൾടെ മുഖത്ത് വലിയ തെളിച്ചം ഇല്ല ..

”ഡീ ഷഹീ .. ഇന്ന് നിന്റെ രണ്ട് ഫ്രണ്ട്സും ബ്രൂറ്റീഷൻ കഴിഞ്ഞു വന്നിരുന്നു .. സത്യം പറയാലോ ഓര് ബ്രൂറ്റീഷൻ ചെയ്തിട്ടും നിന്റെ ഏഴ് അയലത്ത് എത്തൂല ..

ഒൻപതേ അന്പത്തിയഞ്ചായ പത്ത്മണി പൂവിനെ പോലെ വിടരാൻ കൊതിക്കുന്ന അവളുടെ മുഖം ഞാൻ കണ്ടു ..

ഇനി ഇച്ചിരി വെള്ളവും വളവും കൊടുത്താൽ പത്ത്മണി പൂ പോലെ ഓളുടെ മുഖം വിടരും ..

” ന്നിട്ട് ല്ലേ .. ഓര് ചോയ്ക്കാ ന്തെ ഇയ്യ്‌ ബ്രൂറ്റീഷന് വരാത്തത് ന്ന് ..

” ഞാൻ പറഞ്ഞു ഓൾക് ഇപ്പൊ ഉള്ള മൊഞ്ച് കൊണ്ട് തന്നെ ആൾക്കാർ ന്നോട് പെങ്ങളാണോ ന്ന് ചോയ്ക്കാൻ തുടങ്ങീക്ക് ഇനി ബ്രൂറ്റീഷൻ ചെയ്താൽ ന്റെ മോളാണോ ന്ന് ചോയ്ക്കും .. അത് കേൾക്കാൻ ഉള്ള ത്രാണി ഇല്ലാത്തോണ്ട് ഞാൻ പറഞ്ഞതാ ഓളോട് പോവണ്ട ന്ന് .. ഓര് ചമ്മി പൊയെടി ..

എട്ട് മണിക്ക്‌ ക്ലോക്കിൽ പത്ത് മാണി ആക്കി പത്ത്മണി ചെടിയെ വരെ വിരിയിച്ച ഞമ്മളോടാണ് ഓളുടെ കളി .. ന്റെ ഡയലോഗിൽ ഓളുടെ മുഖം ചെമ്പരത്തി പോലെ വിടർന്നു ..

” ല്ലേലും ഇൻക് അറിയ ഒരേക്കാൾ മൊഞ്ച് ഇൻക്ക് ണ്ടെന്ന് . ..

” ങ്ങൾ ന്തേലും കഴിച്ചോ .. ല്ലേൽ ഞാൻ ദോശ ണ്ടാക്കി തരാം ..

ഓള് മിണ്ടുമോ എന്നറിയാത്ത സ്ഥിതിക്ക് പട്ടിണി ആവേണ്ടെന്ന് കരുതി നാല് പൊറോട്ടയും ബീഫും അടിച്ചത് ഓളോട് പറഞ്ഞില്ല . ” ഇല്ലെടി നല്ല വിശപ്പ് ഇയ്യ്‌ നാല് ദോശ ണ്ടാക്കി കൊണ്ടാ ഞാൻ കുളിച്ചു വരാം .. എന്നും പറഞ്ഞു ബാത്റൂമിലേക്ക് കേറി ..

നാല് ദോശ കൂടുതൽ തിന്നാലെന്താ ഓളുടെ പിണക്കം മാറിയല്ലോ .. അല്ല പിന്നെ .

Related Posts

Leave a Reply

Your email address will not be published. Required fields are marked *