എഴുത്ത്:-സജി തൈപ്പറമ്പ്
പണ്ട്, രiതി എന്നൊരു സ്ത്രീയുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ
ഒരു നെഗറ്റീവ് കഥാപാത്രം ,ഞാൻ കോളേജിൽ പോകാനിറങ്ങുമ്പോൾ അമ്മ പ്രത്യകം പറയും
ഡാ നീ രiതിയുടെ വേലിക്കകത്ത് കയറാതെ ഇടവഴിയിലൂടെ പോയാൽ മതികെട്ടാ ,, അവൾക്ക് എiയിഡ്സുണ്ടെന്നാണ് ആൾക്കാര് പറയുന്നത് കാണുമായിരിക്കും ബോംബേന്നല്ലേ വന്നിരിക്കുന്നത്
അന്ന് ബോംബേന്ന് കേട്ടാൽ നിരക്ഷരരും ലോക പരിചയമില്ലാത്ത വരുമായ എൻ്റെ നാട്ടുകാരുടെ ധാരണ അവിടെ മുഴുവൻ ചുവന്ന തെiരുവുകളാണന്നും അവിടെ ജോലിയ്ക്ക് പോകുന്ന സ്ത്രീകളെല്ലാം വേശ്യകളാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്
കഷ്ടകാലത്തിന് ഭർത്താവ് മരിച്ച രiതി ചേച്ചി കുട്ടികളെ വളർത്താനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താനു മായിട്ടാണ് മുംബെയിലേയ്ക്ക് ട്രെയിൻ കയറിയത്
രണ്ട് വർഷം കഴിഞ്ഞ് തിരിച്ച് വന്ന രiതി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു ,ഇരു നിറവും മെലിഞ്ഞ ശരീരവുമുള്ള രiതിച്ചേച്ചി കൊഴുത്തുരുണ്ട് നല്ല തൂവെള്ള നിറവുമായി വന്നപ്പോൾ അത് കണ്ട് അസൂയ മൂത്ത നാട്ടുകാർ അവരെക്കുറിച്ച് ഗോസിപ്പുകൾ പറയാൻ തുടങ്ങി
അന്നവർ രണ്ട് കാർട്ടൻസ് നിറയെ സാധനങ്ങൾ കൊണ്ട് വന്നിരുന്നു
വസ്ത്രങ്ങളും, സോപ്പ്കളും, പെർഫ്യൂകളുമൊക്കെ ആയിരുന്നത്
കൂടാതെ സോൾജിയർ കമ്പനിയുടെ ടെലിവിഷനും ഫിലിപ്സിൻ്റെ ടേപ്പ് റെക്കോർഡറുമൊക്കെയുണ്ടായിരുന്നു,
പെട്ടി പൊട്ടിച്ചപ്പോൾ പെർഫ്യൂമും പൗഡറും പേനകളുമൊക്കെ അയൽ വീടുകളിലൊക്കെ കൊണ്ട് നടന്ന് കൊടുത്തെങ്കിലും ആരുമത് സ്വീകരിച്ചില്ലന്ന് മാത്രമല്ല ,ഒരു നികൃഷ്ടജീവിയോടെ പോലെ അവരോട് അയിത്തം കാണിക്കുകയും ചെയ്തത് അവർക്ക് വലിയ ഷോക്കായി
വിഷമത്തോടെ അവർ ആ സാധനങ്ങളും കൊണ്ട് ഞങ്ങളുടെ വീട്ടിലും വന്നു, ഭാഗ്യത്തിന് ആ സമയത്ത് വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു
അമ്മ ഉണ്ടായിരുന്നെങ്കിൽ എൻ്റെ വീട്ടിൽ നിന്നും അവർക്ക് ദുരനുഭവം നേരിടേണ്ടി വന്നേനെ എന്നെനിയ്ക്ക് നന്നായി അറിയാമായിരുന്നു
അവര് തന്ന സാധനങ്ങളൊക്കെ ഞാൻ സന്തോഷത്തോടെ വാങ്ങി എൻ്റെ മുറിയിലെ അലമാരയിൽ ഭദ്രമായി പൂട്ടി വച്ചു.അതിൽ,കുട്ടിക്യൂറ പൗഡറും, ഒരു സൈക്കോ വാച്ചും, പിന്നെ സ്പ്രേയുമുണ്ടായിരുന്നു
വീട്ടിൽ നിന്നും കോളേജിൽ പോകാനിറങ്ങുന്ന ഞാൻ വഴിയിലെത്തിയിട്ട് വാച്ച് കൈയ്യിൽ കെട്ടും ,എന്നിട്ട് രiതിച്ചേച്ചിയുടെ വേലിയിറമ്പിലെത്തിയിട്ട് അകത്തേയ്ക്ക് നോക്കി വിസിലടിക്കും,അവരെത്തി നോക്കുമ്പോൾ വാച്ച് കെട്ടിയ ഇടത് കൈ ഞാൻ ഉയർത്തിക്കാട്ടും
അത് കണ്ട് സന്തോഷം കൊണ്ടവരുടെ മുഖം ചിരികൊണ്ട് നിറയുമ്പോൾ ,ചാരിതാർത്ഥ്യത്തോടെ ടാറ്റ പറഞ്ഞിട്ട് ഞാൻ കോളേജിലേയ്ക്ക് പോകും
മറ്റുള്ളവരെല്ലാം അവഗണനയോടെ കാണുന്ന അവരെ അങ്ങനെ യെങ്കിലും ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു
ഇതിനിടയിൽ രiതി ചേച്ചി പല തവണ മുംബെയിൽ പോവുകയും രണ്ട് വർഷം കൂടുമ്പോൾ ലീവിന് വരുകയും ചെയ്ത് കൊണ്ടിരുന്നു
ഈ കാലയളവിൽ രണ്ട് പെൺമക്കളെയും നല്ല നിലയിൽ കല്യാണം കഴിച്ചയക്കുകയും ഇളയ മകന് സ്വന്തമായി ബേക്കറി ഇട്ട് കൊടുക്കുകയും ആ സമയത്ത് തന്നെ മകൻ്റെ വിവാഹവും നടത്തിയിട്ടാണ് അവർ അവസാനമായി മുംബെയ്ക്ക് മടങ്ങിയത്
അതിൻ്റെ പിറ്റേ വർഷം എൻ്റെ അമ്മ മരിച്ചു തറവാട്ടിൽ ഞാൻ തനിച്ചായി
ആ വർഷം തന്നെയാണ് രiതി ചേച്ചി മുംബെയിലെ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് തിരിച്ച് വന്നത് ,
കണ്ണ് കുഴിഞ്ഞ് ശiരീരം ശോഷിച്ച് വന്ന രiതി ചേച്ചിയ്ക്ക് എiയിഡ്സാണെന്ന് പിന്നീടറിഞ്ഞു
അമ്മയ്ക്ക് എiയിഡ്സാണെന്നറിഞ്ഞ മകനും മരുമകളും കൂടി മറ്റൊരു വീട്ടിലേയ്ക്ക് മാറി താമസിച്ചു ,പെൺമക്കളാണെങ്കിൽ ഒരു ഫോൺ വിളിയോടെ പോലും അമ്മയെക്കുറിച്ച് അന്വേഷിക്കാതായപ്പോൾ അവർ തീർത്തും ഒറ്റപ്പെട്ടു പോയി
പക്ഷേ തനിക്ക് എiയിഡ്സ് വന്നത് ഒരിക്കലും വേiശ്യാവൃത്തിയിലൂടെ അല്ലന്നും ,താനൊരിക്കലും മോശമായ വഴിയിലൂടെ നടന്നിട്ടില്ലെന്നും ഒരിക്കൽ ഒരാക്സിഡൻ്റുണ്ടായ സമയത്ത് മറ്റൊരാളുടെ രiക്തം സ്വീകരിച്ചതിൽ നിന്നും പകർന്നതാണെന്നും അവരെന്നോട് ആണയിട്ട് പറഞ്ഞു
അതിനവർ തെളിവായിട്ട് ഹോസ്പിറ്റൽ രേഖകളും മറ്റും കാണിച്ച് തന്നത് കൂടാതെ അവർ ഓരോ സമയത്തും ജോലി നോക്കിയിരുന്ന, മുംബെയിലെ പ്രമുഖ കമ്പനികളുടെ ഡീറ്റെയിൽസും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുമൊക്കെ എന്നെ കാണിച്ച് തരികയും ചെയ്തു
എല്ലാവരും ഉപേക്ഷിച്ച അവരുടെ മുന്നിൽ ആത്മഹiത്യ മാത്രമായിരുന്നു ഏക മാർഗ്ഗം
അത് തിരിച്ചറിഞ്ഞ ഞാൻ അവരെ എൻ്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നു ,പിറ്റേന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ഡോക്ടറോട് വിവരങ്ങൾ ധരിപ്പിച്ചു
അര മണിക്കൂർ ഡോക്ടർ അവരുമായി സംസാരിച്ച് അവരുടെ ഭീതി അകറ്റുകയും പ്രത്യാശ നല്കുകയും ചെയ്തു
എത്രയും വേഗം ART ചികിത്സ ആരംഭിക്കാമെന്നും അതിലൂടെ വൈറസിനെ നിയന്ത്രിച്ച് നിർത്താമെന്നും ഞങ്ങളെല്ലാവരും കൂടെയുണ്ടാവുമെന്ന് കൂടി പറഞ്ഞപ്പോൾ രiതി ചേച്ചി പ്രതീക്ഷയോടെ പുഞ്ചിരിച്ചു
പോയിട്ട് പിറ്റേന്ന് വന്നാൽ മതിയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ രiതിചേച്ചിയുമായി ഞാൻ വീട്ടിലേയ്ക്ക് മടങ്ങി
ഈ പ്രാവശ്യത്തെ വനിതാ ദിനം ഞാൻ രiതി ചേച്ചിയ്ക്ക് സമർപ്പിക്കുന്നു.