തളർച്ചയിൽ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ അവൻ ഒന്നൂടെ ചുംബിച്ചു…..

ആണൊരുത്തൻ

Story written by Navas Amandoor

എന്നാണ് എപ്പോഴാണ് ആണായി പിറന്ന എന്റെ ഉള്ളിൽ പെണ്ണിന്റെ ചിന്തയും ആഗ്രഹങ്ങളും ഉടലെടുത്തതെന്നറിയില്ല.

ഞാൻ എന്നെ മനസ്സിലാക്കി തുടങ്ങിയപ്പോൾ ഒറ്റക്കിരിക്കാൻ എപ്പോഴും ഞാൻ ആഗ്രഹിച്ചു.വീട്ടിലെ അലമാരിയിലെ വലിയ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ നോക്കി നിൽക്കും.

ചുണ്ടിന് മേലെ കിളർത്ത ചെറു രോമങ്ങളെ മുഖത്തിന് ചേരാത്തത് പോലെ തോന്നിച്ചു.

ഒരുപക്ഷെ എന്നേക്കാൾ ആദ്യം എന്റെ ഉള്ളിൽ ഒരു പെണ്ണ് ഉണ്ടെന്ന് അറിഞ്ഞത് ആ കണ്ണാടി തന്നെയാണ്.

എങ്ങനെയൊക്കെ ഒളിപ്പിച്ചു വെച്ചാലും ഇടക്കിടെ ഞാൻ പോലുമറിയാതെ വെളിച്ചത്ത് വരുന്ന എന്നിലെ പെണ്ണിനോട്‌ പൊരുതി ആണായി ജീവിക്കാൻ കൊതിക്കുന്ന മനസ്സിൽ തോറ്റു പോകുമെന്ന് പേടിയുണ്ട്.

വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രം ആ ഈ പെണ്ണ് കാണൽ.. നീ എന്നെ മനസ്സിലാക്കണം.. കഴിയില്ല അനു നല്ലൊരു കുടുംബജീവിതം നയിക്കാൻ. പക്ഷെ ഇതൊന്നും ആരോടും പറയാനും കഴിയില്ല. പറഞ്ഞാൽ ആദ്യം വീട്ടിൽ തന്നെ പിന്നെ എനിക്ക് മുന്നിലുള്ള ഈ സമൂഹത്തിലും ഞാൻ ഒറ്റപ്പെടും.

ഏതൊരു പെണ്ണിന്റെയും ശരീരം കൊണ്ട് ഉണർത്താനൊ അവളെ തൃപ്തി പെടുത്താനൊ കഴിയില്ലെന്ന് ഉറപ്പുണ്ടായിരിക്കെ എങ്ങനെയാണ് ഒരു പെണ്ണിനെ താലി കെട്ടി ഇണയായി കൂടെ കൂട്ടുവാൻ കഴിയുക….?

അവളോട് പറഞ്ഞതൊക്കെയും അന്നത്തെ ദിവസത്തിലെ അടയാളമായി ഡയറിയിൽ എഴുതുമ്പോളും അവൾ പറഞ്ഞ മറുപടിയായിരുന്നു മനസ്സിലും കാതുകളിലും.

“നീ എന്താണെന്ന് അറിഞ്ഞുകൊണ്ട് സ്നേഹിക്കുന്ന ഒരാളായി ഞാൻ കൂടെ കൂടിയാൽ.. നിനക്കെന്നെ സ്‌നേഹിക്കാൻ കഴിയോ….?”

അവന്റെ രക്തത്തിൽ കലർന്ന് പോയ സ്ത്രീയെ മാറ്റിയെടുക്കാൻ കഴിയുമെന്ന് അനുവിന് പ്രതീക്ഷിയുണ്ട്.

അവനും ആഗ്രഹിക്കുന്നുണ്ട് ആണായി ജീവിക്കാൻ. സൃഷ്ടിയുടെ കരവിരുതിൽ ഉള്ളിൽ വളർന്നു വലുതായ അവനിലെ അവളിൽ നിന്നും മോചിക്കപ്പെടനാണ് അവൻ അനുവിന്റെ കഴുത്തിൽ താലി ചാർത്തിയത്.

“ഞാനായിട്ട് നിന്നെ ഒന്നിനും നിർബന്ധിക്കില്ല., പക്ഷെ നീ എന്റെ ഭർത്താവാണ്.. നിന്നിൽ നിന്നും ആഗ്രഹിക്കുന്നുണ്ട് എന്റെ ശരീരം.. എന്ന് കരുതി എനിക്ക് നിന്നോട് പരാതിയുമില്ല.”

അനു അങ്ങനെ പറഞ്ഞു അവന്റെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു.

പല സമയത്തും അവൾ അവനെ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു.അവനൊരു ആണാണെന്ന്.

കുറച്ചു നാളുകളായിട്ട് അവൻ കണ്ണാടിയിൽ നോക്കാറില്ല.

ഇടക്കിടെ ഒളിഞ്ഞും തെളിഞ്ഞും വരുന്ന അവനിലെ പെൺ മനസ്സ് ഏറെക്കുറെ മാഞ്ഞു പോയി കൊണ്ടിരുന്നു.

“അതെ എന്റെ ഉള്ളിലോ ചിന്തയിലോ പെണ്ണില്ല.. ഞാൻ ആണായി ജനിച്ചു.. ആണായി ജീവിക്കും.. അനു വിന്റെ ഭർത്താവായി.”

എന്നും രാത്രി അനു അവന്റെ ചുണ്ടിൽ ചുംബിക്കും. ഒരു രാത്രി അനു ചുംബിച്ചപ്പോൾ അവൻ അവളുടെ ചുണ്ടുകളെ നുണഞ്ഞു.

അവളെ ചേർത്ത് പിടിച്ചു. അവളുടെ ശരീരത്തെ തഴുകി.

അനു അവനെ നോക്കി പുഞ്ചിരി തൂകി.

ആ സമയം അവൻ അവളുടെ വ സ്ത്രങ്ങളിൽ അവളുടെ ശ രീരത്തെ സ്വതന്ത്ര്യമാക്കി..

കല്യാണം കഴിഞ്ഞു മാസങ്ങൾക്കു ശേഷമുള്ള ശാന്തി മുഹൂർത്തം.

അവനെ കെട്ടി മുറിക്കിയ അവനിലെ പെണ്ണ് ഇല്ലാതായ ആ രാത്രി വിയർപ്പിൽ കുളിച്ച അവൻ അനുവിന്റെ മാ റിൽ തലവെച്ചു തളർന്നു കിടന്നു.

“അന്ന് എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ വെറുതെ ഇഷ്ടമായില്ലെന്ന് പറഞ്ഞു തിരിച്ചു പോയിരുന്നങ്കിൽ ഞാൻ നിന്നെ മറന്ന് പോകുമായിരുന്നു.. പക്ഷെ എല്ലാം എന്നോട് പറഞ്ഞപ്പോൾ നിന്നെ വേണെമെന്ന് തോന്നി.. നിന്നോട് ഇഷ്ടം തോന്നി… അന്നേ എനിക്ക് ഉറപ്പുണ്ടായിരുന്നു.. നീ ആണാണെന്ന്.”

“ആളുകൾ പറയില്ലേ അനു ഏതൊരു ആണിന്റെ വിജയത്തിന്റെ പിന്നിൽ ഒരു പെണ്ണ് ഉണ്ടെന്ന്… അതുപോലെ എന്റെ ഈ വിജയത്തിലും…അല്ലെ അനു.”

തളർച്ചയിൽ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ അവൻ ഒന്നൂടെ ചുംബിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *