തുണി കഴുകി വിരിച്ച രാജനെ നോക്കി അയലത്തെ സുമയും ഗീതയും അടക്കി ചിരിച്ചു. കെട്ടിയോളുടെ…..

ദാമ്പത്യം പല വിധം

Story written by NISHA L

“റാണി… റാണി… ഡി കുടിക്കാൻ ഇത്തിരി വെള്ളം ഇങ്ങെടുത്തേ… “

“വെള്ളമല്ലേ മനുഷ്യ അവിടിരിക്കുന്നത്…? നിങ്ങൾക്ക് എടുത്തു കുടിച്ചാൽ എന്താ..? “!!

രാജൻ ഒന്നും മറുത്തു പറയാതെ അടുക്കളയിൽ പോയി വെള്ളമെടുത്തു കുടിച്ചു..

“ഓഹ്.. രാജേട്ടാ എനിക്ക് വല്ലാത്ത കൈയ്ക്ക് വേദന.. ആ തുണി ഒന്ന് തിരുമ്മി ഇടുമോ…? “!!

“നിന്റെ കൈക്ക് എന്ത് പറ്റി റാണി..? “!!

ആവലാതിയോടെ രാജൻ..

“കത്തി കൊണ്ട് ഒന്ന് മുറിഞ്ഞു.. “

“എന്നാ ശരി.. ഞാൻ കഴുകി ഇടാം..”!!

തുണി കഴുകി വിരിച്ച രാജനെ നോക്കി അയലത്തെ സുമയും ഗീതയും അടക്കി ചിരിച്ചു. കെട്ടിയോളുടെ അടിപാ വാട വരെ കഴുകി ഇടുന്ന ഒരു കോന്തൻ…

തുണി കഴുകി വന്ന രാജനോട് റാണി..

“ചേട്ടാ… ആ കരികലം ഒന്ന് ഉരച്ചു കഴുകി തരുമോ..? “

“ഞാൻ കഴുകി തരാം… എന്റെ ആ ഷർട്ട്‌ ഒന്ന് ഇസ്തിരി ഇട്ടു വയ്ക്ക് നീ..നാളെയല്ലേ രാമേട്ടന്റെ മോളുടെ കല്യാണം.. അവിടെ വരെ ഒന്ന് പോകണം.. “!!

കലം കഴുകി വന്ന രാജൻ.. ഇസ്തിരി ഇട്ടോ റാണി..

“എനിക്ക് കൈ വയ്യെന്നല്ലേ മനുഷ്യ പറഞ്ഞത്..? “

രാജൻ ഒന്നും മിണ്ടാതെ സ്വയം ഇസ്തിരി ഇട്ടു..

രാജന്റെ സ്നേഹത്തെ മുതലെടുക്കുന്ന റാണി…

റാണിയെ ദേഷ്യപെട്ടു വഴക്ക് പറഞ്ഞാൽ,, നാട്ടുകാർ കേൾക്കും എന്ന വിചാരം ഒന്നുമില്ലാതെ റാണി രാജനെ ചീത്ത വിളിക്കും. അനുഭവം ഉള്ളത് കൊണ്ട് രാജൻ പലപ്പോഴും പ്രതികരിക്കാറില്ല.. ഒരിക്കൽ രാജന് ദേഷ്യം വന്നപ്പോൾ ” ഒന്ന് തന്നാലുണ്ടല്ലോ ” എന്ന് പറഞ്ഞതിന് ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി… “എന്നാൽ താൻ ഒന്ന് തല്ലി നോക്കെടോ” എന്ന് വെല്ലുവിളിച്ചത് കേട്ട് അയലത്തെ പെണ്ണുങ്ങൾ ചിരിച്ചത് കണ്ടത് മുതൽ അയാൾ കൂടുതൽ പ്രതികരിക്കാൻ പോയിട്ടില്ല… !!

ഒന്ന് കൊടുക്കണം എന്ന് കടുത്ത ആഗ്രഹം ഉണ്ടെങ്കിലും പെണ്ണുങ്ങളെ തല്ലുന്നത് വലിയ ആണത്തമല്ല എന്ന ചിന്തയിൽ സംയമനം പാലിക്കുന്ന രാജൻ… !!!

🔹🔹🔹

“രെമേ.. എടി ***** മോളെ നീ എവിടെ പോയി ചത്തു കിടക്കുവാടി… ഇങ്ങോട്ട് ഇറങ്ങി വാടി ****മോളെ… “

മാധവന്റെ അലർച്ച കേട്ട് പേടിച്ചു വിറച്ചു ഇറങ്ങി വരുന്ന രമ… !!

“വന്ന വരവിൽ അവളുടെ പുറത്തിട്ടു ഒന്ന് കൊടുക്കുന്ന മാധവൻ.. “!!

“ഹോ… ദുഷ്ടൻ… !!! പാവം രമ… ആ കാലൻ അങ്ങ് ചത്തിരുന്നെങ്കിൽ അവൾക്കു കുറച്ചു സമാധാനം കിട്ടിയേനെ.. ” അടക്കം പറയുന്ന നാട്ടുകാർ..

മാധവന്റെ അടിയും കൊണ്ട്.. അയാൾക്ക് ദേഹം ഉഴിഞ്ഞു കൊടുക്കുന്ന രമ… !!

“ഇങ്ങനെ ആണോടി **** ദേഹം ഉഴിയുന്നത്.. മാധവൻ അവളെ പിടിച്ചു തള്ളുന്നു.. വീണിടത്തു നിന്ന് എഴുനേറ്റു വന്ന് വീണ്ടും അയാൾക് പാദസേവ ചെയ്യുന്ന രമ…

രമയുടെ നിസ്സഹായ അവസ്ഥ മുതലെടുക്കുന്ന മാധവൻ..

എങ്ങോട്ടെങ്കിലും ഓടി പോകണമെന്ന് രമയ്ക്ക് അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ വിദ്യാഭ്യാസമോ, ലോകപരിചയമോ, ഒറ്റക്ക് ജീവിക്കാനുള്ള തന്റേടമോ ഇല്ലാത്തത് കാരണം മാധവന്റെ പീഡനം സഹിച്ചു അവിടെ തന്നെ കഴിയുന്നു….

🔹🔹🔹

“അനു… നീ ആ ഡ്രസ്സ്‌ ഒന്ന് അയൺ ചെയ്തു വയ്ക്ക്… ഞാൻ ഈ തുണി ടെറസിൽ കൊണ്ട് വിരിച്ചിട്ട് വരാം.. “!!

“ശരി അരുൺ… !!”

അനു ഡ്രസ്സ്‌ അയൺ ചെയ്യുന്നു.. അരുൺ തുണി വിരിച്ചിട്ട് വരുന്നു..

“അരുൺ ആ ദോശ ഒന്ന് ചുട്… ഞാൻ ചട്ണി ഉണ്ടാക്കട്ടെ… “!!

“ശരി.. അനു…..ഇന്ന് നമ്മൾ ലേറ്റ് ആയി… അതുകൊണ്ട്… ഊണു നമുക്ക് ക്യാന്റീനിൽ നിന്ന് കഴിക്കാം..ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഇറങ്ങാം.. “!!

രണ്ടു പേരും ബ്രേക്ക്‌ ഫാസ്റ്റും കഴിഞ്ഞു, ഓഫീസിൽ പോകാൻ ഇറങ്ങുന്നു..

അവർ ചുറ്റിലും ഉള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നില്ല. അവർക്ക് അതിനു വേണ്ടി കളയാൻ സമയവും ഇല്ല. സ്വന്തം ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള വ്യഗ്രതയിലാണ് അവർ.

പരസ്പരം മനസിലാക്കി, പരസ്പരം സഹായിച്ചു മുന്നോട്ടു പോകുന്ന അനുവും അരുണും..

🔹🔹🔹🔹

സോഷ്യൽ മീഡിയ യിൽ വൈറൽ ആയ ഒരു വീഡിയോ…. ഭാര്യയെ ക്രൂരമായി ശാരീരിക,, മാനസിക പീഡനം ഏൽപ്പിക്കുന്ന ഭർത്താവ്. ഇതിനെതിരെ ഫേസ്ബുക് പോസ്റ്റ്‌ ഇടുന്ന രാജീവ്‌.. “സ്ത്രീ അമ്മയാണ്, സഹോദരിയാണ്… സ്ത്രീയെ ബഹുമാനിക്കണം… പുരുഷനും സ്ത്രീയും തോളോട് തോൾ ചേർന്നു നിക്കണം… നിങ്ങൾ ഇത് അനുകൂലിക്കുന്നുണ്ടോ കൂട്ടുകാരെ… “!!

തൊട്ടടുത്ത മുറിയിൽ ഇതേ വീഡിയോക്ക് ഇതേ പ്രതികരണം ഇടുന്ന ഭാര്യ ശരണ്യ..

“സ്ത്രീ പുരുഷന്റെ അടിമയല്ല… ഇതിനെതിരെ പ്രതികരിക്കു കൂട്ടുകാരെ.. !!”

“ശരണ്യേ.. ഡി ശരണ്യേ.. ഒരു ചായ എടുക്കെടി.. “!!

“എപ്പോഴും ചായ ഞാനല്ലേ ഇട്ട് തരുന്നത്.. നിങ്ങൾക്ക് ഒരു ചായ ഇട്ട് എനിക്ക് കൂടി തന്നാലെന്ത് രാജീവേട്ടാ.. “!! പോസ്റ്റ്‌ ഇട്ടു വന്ന ആവേശത്തിൽ ശരണ്യ.. !!

“എന്താ…? ” … രാജീവിന്റെ മുഖത്തെ ക്രൗര്യം കണ്ടു പേടിച്ചു അടുക്കളയിൽ ചായ ഇടാൻ പോകുന്ന ശരണ്യ…

സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇടുന്നത് പോലെ എളുപ്പമല്ല ജീവിതത്തിൽ പ്രാവർത്തികം ആക്കുന്നത് എന്ന് മനസിലാക്കി ശരണ്യ ഒരു ഉത്തമ കുടുംബിനി വേഷം അണിയുന്നു… !!!

സത്യകഥ എന്തെന്നാൽ ഈ പല തരം ജീവിതങ്ങളും എപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്..❤️

Leave a Reply

Your email address will not be published. Required fields are marked *