ദക്ഷാവാമി ഭാഗം 30~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാൻ പറഞ്ഞത്  സത്യം ആണ് ആന്റി… വാമി ആണ് കള്ളം പറയുന്നത്..

മുഹൂർത്തിനു  ഇനിയും 10 മിനിറ്റ് കൂടി ബാക്കി ഉണ്ട്  പൂജാരി എല്ലാവരോടായി പറഞ്ഞു

ഒരിക്കലും ഇത്രയും വലിയ  പ്രശ്നം ആകുമെന്ന് താൻ  കരുതിയില്ല… എല്ലാം കൈ  വിട്ടു പോയി… അവൾ  അവന്റെ ട്രാപ്പിൽ പെടരുതെന്നെ  കരുതിയുള്ളു…ദക്ഷേട്ടന് അവളോടുള്ള ഇഷ്ടം മാത്രമേ അപ്പോൾ നോക്കിയുള്ളു .അത് കൊണ്ട് തന്നെ   ദക്ഷേട്ടൻ പറഞ്ഞതുപോലെ   എല്ലാം ചെയ്തത്..

പക്ഷെ.. എന്നിട്ട് തനിപ്പോൾ  വാമിയുടെയും ലിയയുടെയും മാളുവിന്റെയും  മുന്നിൽ കുറ്റക്കാരി ആയി…

ഉടനെ ലിയയെ ചെന്നു കാണണം…. എല്ലാ സത്യങ്ങളും പറയണം… അവരിലൂടെ വാമി അറിഞ്ഞാൽ അവളുടെ പിണക്കം മാറും…

പാറു മനകോട്ട കെട്ടികൊണ്ട് കിടന്നു….

ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ പോകുന്നത്… അതിന്റെ ത്രില്ല് ഒന്നും അവളിൽ ഇല്ലായിരുന്നു… അവൾക്ക് തൊട്ടടുത്തായി  ഇരിക്കുന്ന അവനെ കാണും തോറും സങ്കടം തികട്ടി തികട്ടി വന്നുകൊണ്ടിരുന്നു..

അവൻ കണ്ണടച്ച് കിടക്കുകയാണ്…ഇടക്കവൻ കണ്ണ് തുറന്നു അവളെ നോക്കി  വിൻഡോ ഗ്ലാസ്സിലേക്ക് തലച്ചേർത്തു വെച്ചു അവൾ നല്ല മയക്കത്തിൽ ആണ്…

അവൻ പതിയെ കണ്ണുകൾ അടച്ചു…

നീല കണ്ണുകൾ  പതിയെ അടഞ്ഞു വന്നു…. വീണ്ടും പതിയെ അവ  തുറന്നു… അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി…അവന്റെ കയ്യിൽ കോർത്ത വിരലുകൾ  തണുത്തു  ഉറഞ്ഞിരിക്കുന്നു… അവൻ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ തുറന്നു തന്നെ ഇരിക്കുന്നു… പക്ഷെ  ആ കണ്ണുകളിൽ ചലനമില്ല  .. ആ കണ്ണിലെ നീല നിറം പൂർണമായും മങ്ങിയിരിക്കുന്നു… അവൻ പതിയെ അവളുടെ കവിളിൽ  പിടിച്ചു.. ഐസ് പോലെ തണുത്തു  മരവിച്ചിരിക്കുന്നു…. അവൻ തട്ടി വിളിച്ചു നോക്കി അനക്കം  ഇല്ല… ആരുടെയൊക്കെയോ നിലവിളി ശബ്ദം കേൾക്കാം.. അവൻ അവളുടെ മുഖത്തേക്ക് നോക്കി.. ആ മുഖം അവൻ വ്യക്തമായി കണ്ടു  വാമിക..

അവൻ പെട്ടന്ന് ഞെട്ടി ഉണർന്നു അവളെ നോക്കി .. അവൾ അപ്പോഴും മയക്കത്തിൽ ആണ്… കവിളിൽ കണ്ണുനീരുണങ്ങി  പിടിച്ച പാടുകൾ കാണാം…

ഇവളെ ആണോ ഞാൻ കുറെ കാലമായി സ്വപ്നം കണ്ടത്.. അതോ ഇനി ഒരുപക്ഷെ  അതെന്റെ തോന്നൽ ആണോ?

അവൻ ആലോചനയോടെ  അവളെ നോക്കി ഇരുന്നു

ടാ…  അജോ … അവൻ അവിടെ എങ്ങാനും വന്നോ? ഇല്ലെടാ മഹി….. അവനെ ഞാൻ രണ്ടു ഡേയ്‌സ് ആയി കണ്ടിട്ട്… അജോ ചിരിച്ചു കൊണ്ട് പറഞ്ഞു..

പിന്നെ.. ഈ കോ പ്പൻ എവിടെ പോയതാണെന്ന് അറിയില്ലല്ലോ.. വിളിച്ചിട്ട് ഫോൺ  ഓഫ്‌ ആണ്…

എന്താടാ.. അളിയാ…നീ  കുറച്ചു ടെൻഷനിൽ ആണല്ലോ….

എടാ… അവൾ തിരിച്ചു വന്നിട്ടുണ്ട്….

ആര്….

“സമീറ ഷേണായി…..”

അവളോ? ആ കുരിശു എന്തിനാടാ ഇങ്ങോട്ടു കെട്ടിയെടുത്തത്….

അവൾക്കു അവന്റെ സ്നേഹം ഇപ്പോഴാണ് മനസ്സിൽ ആയതെന്നു  പോലും.. അവനെ മറക്കാൻ അവൾക്കു കഴിയില്ലെന്ന്..

ഞാൻ അവരെ ഒന്ന് സെറ്റ് ആക്കി കൊടുക്കണമെന്ന്..ഞാൻ എന്താ വല്ല  മാമ  പണിയും ചെയ്യുന്നുണ്ടോ?

ഇതെങ്ങാനം  നിത്യ അറിഞ്ഞാൽ കെട്ടിനു മുന്നേ അവൾ എന്റെ ശവം  എടുക്കും…

സമീറ…പുല്ലു . അവളോട് പോകാൻ പറയെടാ…

ദക്ഷ്… അവളെ മറന്നുകാണും….

അവൻ എവിടെ ഉണ്ടെന്നു അറിയാൻ അവൾ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാ….

കോ പ്പ് … ഒരു സമാധാനവും തരില്ലടെ…പുല്ലു…. ലോകത്തുള്ള കുരിശുകൾ  മുഴുവൻ എന്റെ തോളത്തോട്ട  കയറി വരുന്നത്….

അതിന്റെ കൂടെ ഇവൻ എവിടെ പോയതാണെന്ന് ആരറിഞ്ഞു…

വാമിയുടെ വീട്ടിൽ…

ഞാൻ കഴിഞ്ഞ ദിവസം എന്തോ ഒന്ന് പറഞ്ഞപ്പോൾ എല്ലാരും കൂടി എന്റെ മെക്കിട്ടു കേറിയേത്.. ഇപ്പോൾ എന്തായി.. എല്ലാവരുടെയും മിണ്ടാട്ടം മുട്ടിപോയോ.. സരിത ഇർഷ്യത്തോടെ ചോദിച്ചു..

അമ്മേ….അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ?

ഞാൻ വായടച്ചു പൂട്ടി വെച്ചേക്കാടി…

അവടെ ഒരു കൂട്ടുകെട്ട്….

മൂത്തവള്  വേലിച്ചടിയാപ്പോഴേ  വിചാരിച്ചതാ ഞാൻ ഇളയതും വേലി ചാടുമെന്ന്..
ഇതിപ്പോ അതിലും വലിയ  ട്വിസ്റ്റ്‌ ആയി പോയി..

മതി… നിർത്ത്…

ജിതേന്ദ്രന്റെ ശബ്ദം ഉയർന്നു..

പിന്നെ ആരും ഒന്നും മിണ്ടിയില്ല…

അയാൾ  റൂമിലേക്ക്‌   കയറി പോയി..

സുചിത്ര  അമ്മയുടെ  മടിയിൽ  തലവെച്ചു കിടക്കുകയായിരുന്നു…

കുറച്ചു മുൻപ് അവൻ പറഞ്ഞ കാര്യം  അവർ ഓർത്തു..

കാർ റിവേഴ്‌സ് എടുത്തു  അവൻ നിർത്തികൊണ്ട്  അവർക്കടുത്തേക്ക് വന്നു…

എന്റെ അമ്മായിയമ്മ ഇങ്ങനെ  മനമുരുകി   മോളെ  ശപിക്കല്ലേ… ശപിച്ചാൽ നഷ്ടം നിങ്ങൾക്കാണ്..

മോളു  ചാകുമെന്ന് വിചാരിച്ചല്ല… എന്റെ അവസരം നഷ്ടപെടുമല്ലോ  എന്നോർത്താണ്… അവൻ ചിരിയോടെ പറഞ്ഞു…

നീ… എന്താടാ പറഞ്ഞെ……. എന്റെ അമ്മായി അച്ഛാ ….    ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ്….ഇങ്ങനെ ചൂടാവല്ലേ… മുഴുവൻ കേട്ടിട്ട് ചൂടാക്….

അയാൾ അവനെ  മനസ്സിലാകാത്ത പോലെ നോക്കി…

ഞാൻ  … ആരാണെന്നു നിങ്ങൾക്കറിയുമോ?

അറിയാൻ വഴിയില്ല…

പക്ഷെ…. അറിയിക്കേണ്ടത് എന്റെ കടമ  അല്ലെ…

സുചിത്ര അവന്റെ മുഖത്തേക്ക് തറപ്പിച്ചു  നോക്കി….

ഇങ്ങനെ നോക്കല്ലേ… അമ്മായിഅമ്മേ….ഞാൻ എരിഞ്ഞു പോയാലോ?

ആരാടാ.. നീ.. അയാൾ മുരണ്ടു….

ഞാൻ ദക്ഷിത്  സത്യമൂർത്തി…

അതിന്…

ഓ…മനസ്സിലായില്ല അല്ലെ…

നിങ്ങടെ മൂത്തമോൾക്ക് കല്യാണം ഉറപ്പിച്ച  ദീക്ഷിത്  സത്യമൂർത്തിയെ  അറിയാമോ?…

അയാൾ പരിഭ്രമത്തോടെ വിയർക്കാൻ തുടങ്ങി…

ആ.. ഇപ്പോ കറക്റ്റ് ആയി  എന്റെ അമ്മായി അച്ഛൻ ഓർത്തല്ലോ….

അവന്റെ അനിയൻ  ആണ് ഞാൻ… ഇപ്പോ വ്യക്തമായോ കാര്യങ്ങൾ..

അമ്മായിയമ്മ ഞെട്ടിയോ… എവിടെ… ഇല്ല അല്ലെ… എന്നാൽ ഞെട്ടാനുള്ള ഒരു കാര്യം ഞാൻ പറയാം…

ദാ.. ആ കാറിൽ ഇരുന്നു ചങ്കു പൊട്ടി നിങ്ങളെ നോക്കുന്ന  നിങ്ങടെ മോൾ ഉണ്ടല്ലോ….

അവളും ഞാനും ആയി ഒരു ബന്ധവും ഇല്ല.. ഞാൻ അവളെ  രജിസ്റ്റർ മാര്യേജും ചെയ്തിട്ടില്ല…

പിന്നെ ഇതൊക്കെ എന്റെ പ്ലാനിങ്   ഉണ്ടായിരുന്നില്ല…

ഞാൻ സെറ്റ് ചെയ്തതാണ് ദീപക്കിനെ….

എന്റെ അങ്കിൾ ആണ്  മേനോൻ..

ഇപ്പോൾ  ഞെട്ടിയില്ലേ…. ഓഹ്.. ഞെട്ടി… ആ കണ്ണുകളിൽ ഞെട്ടൽ ഇപ്പോ വ്യക്തമായി…

സ്വന്തം മകളെ    വിശ്വസിക്കാത്ത നിങ്ങളെ ഞാൻ എന്ത് പറയാനാണ്…

എന്നാൽ പോട്ടെ…..

അമ്മായി അമ്മേ..

  ഓർക്കും തോറും അവരുടെ കണ്ണ് നനഞ്ഞു കൊണ്ടിരുന്നു…

സുചി.. നീ ഇങ്ങനെ കരയാതെ…. നമുക്ക്  എന്തേലും വഴി ഉണ്ടാക്കാം…

ആ മേനോൻ അയാളെ എനിക്കൊന്നു കാണണം…

അപ്പോഴാണ് മാളു അവിടേക്കു വന്നത്…

കണ്ടിട്ട് എന്തിനാ….

എന്റെ വാമി അയാളോട് എന്ത് തെറ്റാ ചെയ്തതെന്ന് എനിക്കറിയണം…

വാമി അല്ല തെറ്റ് ചെയ്തത്.. ഭൂമിയാണ്.. അവൾ ചെയ്ത  തെറ്റിന് എന്റെ വാമിയെ ശിക്ഷിക്കുന്നത് എന്തിനാണ്…

അവൻ അവളെ    കൊണ്ടുപോയത്  എന്തായാലും   പൊന്നുപോലെ നോക്കാൻ അല്ലാല്ലോ..

എന്റെ കുഞ്ഞിനെ  കൊ ല്ലാകൊ ല ചെയ്യാനല്ലേ.. എനിക്ക്  ഉടനെ കാണണം  ജിതേട്ട… എന്റെ കുഞ്ഞിനെ…

എടൊ …. അവൻ എങ്ങോട്ടാ   അവളെ കൊണ്ടു പോയതെന്ന് നമുക്ക് അറിയില്ലോ …

താൻ ഒന്ന് സമാധാനിക്ക്.. ഞാൻ ഒന്ന് അന്വേഷിക്കട്ടെ… അതും പറഞ്ഞു അയാൾ കീയും എടുത്തു പുറത്തേക്കിറങ്ങി…

അപ്പോഴേക്കും മാളു സൈഡിലേക്ക് കാണാത്ത രീതിയിൽ മറഞ്ഞു നിന്നു…
അയാൾ പോയി കഴിഞ്ഞു അവൾ വേഗം ഫോണുമായി   ടെറസ്സിലേക്ക് പോയി..i
ലിയയെ വിളിച്ചു അറിഞ്ഞ കാര്യങ്ങൾ പറഞ്ഞു…

അവനോടൊപ്പം എയർപോർട്ടിന് പുറത്തേക്കു നടക്കുമ്പോൾ അവൾക്കു ഭയം തോന്നി… അവിടുത്തെ സംസാരരീതിയും സംസ്കാരവും അവളെ    ഭയപ്പെടുത്തികൊണ്ടിരുന്നു… ആകെ അറിയാവുന്നത് കുറച്ചു പൊട്ടാ ഇംഗ്ലീഷ് മാത്രമാണ്..ഫ്ലൂവേന്റ് ആയി സംസാരിക്കാൻ ഒന്നും അറിയില്ല..ഇവിടെ താൻ എങ്ങനെ ജീവിക്കും.. മുന്നോട്ടുള്ള ജീവിതം ദുസ്സഹമാണെന്ന്  അവൾക്ക് ഉറപ്പായിരുന്നു…

ഇവിടുത്തെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ്  ഒന്നും അറിയില്ല… നാട്ടിലെ കൂട്ടല്ല ഇവിടെ എന്ന്  ലിയ  പറഞ്ഞത് അവൾ ഓർത്തു…

അവൻ ടാക്സി സ്റ്റാൻഡിൽ നിന്നും ടാക്സി വിളിച്ചു..

മിനിപലൈസ്….. അവൻ ഡ്രൈവറോട് പറഞ്ഞു… കുറച്ചു സമയത്തെ  യാത്രയ്ക്ക്  ശേഷം   ഒരു വലിയ വീടിന്റെ മുന്നിൽ ടാക്സി നിന്നു…

പോക്കെറ്റിൽ നിന്നും ഒരു കാർഡ് എടുത്തു സ്കാൻ ചെയ്തു കൊണ്ട് അവണ് ബില്ല് പേ ചെയ്തിട്ട് അവളെ നോക്കി…

ഡി…. എനിക്ക് ഒരു കാര്യം പറയാനുണ്ട്… ഇവിടെ ആരോടും ഞാൻ നിന്നെ കെട്ടിയ കാര്യം പറഞ്ഞേക്കരുത്.. പറഞ്ഞാൽ നിനക്ക് എന്നെ അറിയാല്ലോ…

എന്നാൽ കയറി വാടി .. അവിടെ കുറ്റി അടിച്ചപോലെ നിൽക്കാണ്ടു ഗേറ്റ് തുറന്നുകൊണ്ട് അവൻ പറഞ്ഞു…

അവൾ പതിയെ അകത്തേക്ക് കയറി.. കാളിങ് ബെൽ അമർത്തിയതും  ചിറ്റയാണ് വാതിൽ തുറന്നത്… ദക്ഷിനെയും കൂടെ ഒരു പെണ്ണിനേയും കണ്ട് ചിറ്റ   വാ പൊളിച്ചു…

നീ എന്താടാ രാവിലെ ഒരു പെൺകൊച്ചുമായിട്ട്എ ടാ… മോനെ.. ഏതാടാ ഈ പെണ്ണ്…എവിടുന്നേലും അടിച്ചു മാറ്റി കൊണ്ട് വന്നതാണോടാ…

എന്റെ പൊന്നു ചിറ്റേ .. ചിറ്റായല്ലേ പറഞ്ഞെ… കിച്ചണിലും  പുറം പണിക്കുമായി  ഒരാള് വേണമെന്ന്… അതിനു കൊണ്ടുവന്നതാ.. അല്ലാതെ എന്റെ ആരുമല്ല…

എടാ… ഇതൊരു കൊച്ചു പെണ്ണല്ലേ.. ഞാൻ പറഞ്ഞെ അപ്പുറത്തെ മീര ചേച്ചിടെ വീട്ടിൽ ഒരു അമ്മച്ചി ജോലിക്ക് വരുന്നുണ്ട്. അതുപോലെ  കുറച്ചു പ്രായം ഉള്ള ആരെയെങ്കിലും  മതിയെന്നാ  പറഞ്ഞെ..

പോ.. ചിറ്റേ അവിടുന്ന്… അതിനു ആളിനെ കിട്ടണ്ടേ… ഇതിപ്പോ  വിവിയോട് കുറെ പറഞ്ഞു  കിട്ടിയതാ…

അതും പറഞ്ഞു അവൻ അകത്തേക്ക് കയറി അവൾ പേടിച്ചു പേടിച്ചു  അവിടെ തന്നെ നിന്നു…അയ്യോ കുട്ടി എന്തിനാ  ഇങ്ങനെ പേടിക്കുന്നെ.. അവൻ എന്തേലും  വഴക്ക് പറഞ്ഞോ?

ഇല്ല… അവിടെ തന്നെ നിൽക്കാതെ അകത്തേക്ക് വാ…

മോളുടെ പേരെന്താ… വാമിക… എത്ര   വയസ്സുണ്ട് മോൾക്ക്… പതി….. 24  കഴിഞ്ഞെന്ന  ആമി… പറഞ്ഞത്

ദക്ഷ് കണ്ണുരുട്ടി അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു…

പക്ഷെ… ഇതിനെ കണ്ടാൽ പറയില്ലടാ…

മാക്സിമം പോയാൽ 16  കഷ്ടിച്ചേ കാണുള്ളൂ..

വാ.. ഞാൻ  റൂം കാണിച്ചു തരാം…ഇന്ന് മോൾ  റസ്റ്റ്‌ എടുത്തോ… നാളെ മുതൽ  കിച്ചണിൽ സഹായിച്ചാൽ മതി   വലുതായിട്ട് ഒന്നും വേണ്ട… മോളെ കണ്ടാൽ  കൊച്ചു കുട്ടിയെപ്പോലെ  തോന്നുന്നു…

ക്യാഷ് മാസം എണ്ണികൊടുക്കുന്നതാ  ചിറ്റേ… ചിറ്റയ്ക്ക് പണി  കൊടുക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ ഇടക്കിടക്ക് കൊടുത്തോളം…ഉടനെ പറഞ്ഞു വിടാനും പറ്റില്ല  ഏജൻസിയുമായി എഗ്രിമെന്റ് ഉണ്ട്….

അത് കേട്ടതും അവൾക്കു വിഷമം  തോന്നി….. എന്റെ കണ്ണാ…. ഞാൻ  ഇതിനും മാത്രം എന്ത് തെറ്റാ ചെയ്തേ….

ചിറ്റേ… റിഷിയും  റിച്ചുവും എവിടെ… ഇതുവരെ  എണീറ്റിട്ടില്ലടാ…. അതും പറഞ്ഞു   അവർ  അവളെ റൂമിലേക്ക്‌ കൊണ്ടുപോയി….

ഇതാണ്  കുട്ടിയുടെ റൂം… മ്മ്…

പേടിക്കണ്ട ദാ. ആ opposite കാണുന്നത്   ദക്ഷിന്റെ റൂം ആണ്.. ഇതു    റിച്ചുന്റെയും റിഷിയുടെയും  റൂം…അവിടെ  എന്റെ റൂം… പിന്നെ ഇങ്ങോട് വന്നപ്പോൾ ഹാളിൽ കണ്ട റൈറ്റ് സൈഡിൽ കാണുന്നത് ദക്ഷിന്റെ അച്ഛന്റെ റൂം ആണ്…

മോൾ എന്നാൽ പോയി  കുളിചിട്ട് വാ  ഞാൻ ചായ  എടുക്കാം… എന്നിട്ട് കുറച്ചു സമയം ഉറങ്ങിക്കോ… മുഖത്ത് നല്ല ക്ഷീണം  ഉണ്ട്…

മ്മ്….

തന്റെ  കൈയിൽ മാറി ഉടുക്കാൻ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ… അതിന്റെ കൂടെ വിശക്കുന്നും ഉണ്ട്.. ഇതുവരെ ഒന്നും കഴിച്ചിട്ടില്ല…

അമ്മയ്ക്കും അച്ഛയ്ക്കും തന്നോടുള്ള  ദേഷ്യം   മറിക്കാണുമോ?

അവൾ ഓരോന്ന് ആലോചിച്ചു  ബെഡിൽ  വന്നിരുന്നു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *