ദിവസങ്ങൾ കഴിയുന്തോറും, അവൾ സംസണിനെ ശ്രദ്ധിക്കാതായി, ഭാര്യ തന്നോട് പറയാതെ പുതിയ മാനേജരെ നിയമിച്ച കാര്യമറിഞ്ഞ് സാംസൺ ക്രുiദ്ധനായി……

Story written by Saji Thaiparambu

നിങ്ങൾക്കെന്താ പറ്റിയത്? എന്നെ എന്തിനാ ഇങ്ങനെ അവോയിഡ് ചെയ്യുന്നത്? നിങ്ങൾക്കെന്നോട് തൃപ്തിക്കുറവ് വല്ലതുമുണ്ടോ?

തുടർച്ചയായ രണ്ടാം ദിവസവും കിടപ്പറയിൽ ,തന്നോട് അനിഷ്ടത്തോടെ പെരുമാറിയ ഭർത്താവിനോട് ഈർഷ്യയോടെ അവൾ ചോദിച്ചു.

എനിക്ക് കഴിയുന്നില്ല റോസീ,, എന്നെ കൊണ്ടിനി ഒന്നിനും കൊള്ളില്ല ,,

അയാളുടെ വാക്കുകളിൽ കടുത്ത നിരാശയും സങ്കടവുമുണ്ടായിരുന്നു

അതിനെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? നമുക്കൊരു ഡോക്ടറെ കാണാം,,

ഭാര്യ ,അയാളെ ആശ്വസിപ്പിച്ചു.

ഇല്ല റോസീ,, അത് കൊണ്ട് പ്രയോജനമൊന്നുമില്ല ,അന്നത്തെ ആക്സിഡൻ്റിന് ശേഷം , ഡോക്ടർ ഒരു സൂചന തന്നിരുന്നു, അതിപ്പോൾ സത്യമായിരിക്കുകയാണ് ,,,

അയാൾ ഭാര്യയുടെ തോളിൽ പിടിച്ച് കൊണ്ട്, മെല്ലെ കട്ടിലിൽ നിന്ന് താഴേയ്ക്കിറങ്ങി ,

ദുർബ്ബലമായ വലത് കാല്‍ വല്ലിച്ച് വച്ച് കൊണ്ട് , വാക്കിങ്ങ്സ്റ്റിക്കിൻ്റെ സഹായത്തോടെ, ഡൈനിങ്ങ്ഹാൾ ലക്ഷ്യമാക്കി അയാൾ നടന്നു.

ഫ്രിഡ്ജിനരുകിലെത്തിയ സാംസൺ ,അതിൽ നിന്നും തലേന്ന് കഴിച്ചിട്ട് ബാക്കി വച്ചിരുന്ന, ബ്രാiണ്ടിയുടെ കുപ്പി കൈയ്യിലെടുത്ത്, അടപ്പ് തുറന്ന് വായിലേയ്ക്ക് കമഴ്ത്തി.

തുറന്ന് കിടന്ന ബെഡ്‌റൂമിൻ്റെ വാതിലിലൂടെ ,ഭർത്താവിൻ്റെ പ്രവർത്തികൾ കണ്ട് കൊണ്ടിരുന്ന റോസിയുടെ മുഖത്ത്, ഒരു ഗൂഡ സ്മിതം വിരിഞ്ഞു, അയാളുടെ അധ:പതനം അവളെ സന്തോഷിപ്പിച്ചു.

തന്നോട് ചെയ്ത വiഞ്ചനകൾക്കൊക്കെ ,ദൈവം കൊടുത്ത ശിക്ഷയാണിത്,

ഭർത്താവിൻ്റെ പiരസ്ത്രീകളുമായുള്ള ബiന്ധത്തെ, റോസി ഒരിക്കൽ ചോദ്യം ചെയ്തിരുന്നു.

അന്നയാൾ ഭാര്യയോട് നിർദ്ദയമായി പെരുമാറുകയായിരുന്നു.

ഞാനൊരു പുരുഷനാടീ,, എൻ്റെ വിiകാരങ്ങളെ ശമിപ്പിക്കാൻ ഞാനങ്ങനെ പല സ്ത്രീകളുടെയടുത്തും പോകും, അതെങ്ങാനും ചോദ്യം ചെയ്യാൻ നീയിനി നാവ് പൊക്കിയാൽ ,നിന്നെ ഞാൻ ഈ വീട്ടീന്ന് തന്നെ പുറത്താക്കും, അതോടെ നീയും നിൻ്റെ കുടുംബവും, തെരുവിലലയേണ്ടി വരും, അറിയാമല്ലോ ? ഹാർട്ട് പേഷ്യൻ്റായ നിൻ്റെ അമ്മയുടെ ചികിത്സയും, അനുജത്തിയുടെ MBBS പഠിത്തവുമൊക്കെ അതോടെ അവസാനിക്കും ,മര്യാദയ്ക്ക് എൻ്റെ ചിലവിൽ തിന്നും ,കുiടിച്ചും അടങ്ങിയൊതുങ്ങിക്കഴിഞ്ഞാൽ, ഇനിയും നിനക്കും കുടുംബത്തിനും സന്തോഷമായി ജീവിക്കാം, കേട്ടല്ലോ?

അന്നത്തെ അയാളുടെ ഭീഷണിക്ക് മുന്നിൽ ,നിസ്സഹായതയോടെ നില്ക്കാനേ റോസിക്ക് ആകുമായിരുന്നുള്ളു.

അതിന് ശേഷമാണ്, ഊട്ടിയിലെ തൻ്റെ തോട്ടത്തിലേക്കുള്ള യാത്രക്കിടയിൽ, അയാളുടെ കാറ് ആക്സിഡൻ്റാവുന്നത്.

ആ അപകടത്തിൽ അയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, വിദഗ്ദ ചികിത്സയുടെ ഫലമായി, ജീവൻ തിരിച്ച് കിട്ടിയെങ്കിലും, അയാൾ പഴയത് പോലെയാവാൻ സാധ്യത കുറവാണെന്ന് ,?ഡോക്ടർമാർ വിധിയെഴുതിയിരുന്നു.

ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവിൽ, ഇപ്പോൾ വീടിനകത്തൊക്കെ വാക്കിങ്ങ് സ്റ്റിക്കിൻ്റെ സഹായത്താൽ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കിലും, പുറത്തേയ്ക്കിറങ്ങാനും, ബിസിനസ്സ് കാര്യങ്ങൾ നോക്കി നടത്താനും, അയാൾക്ക് ഭാര്യയുടെ സഹായം വേണ്ടി വന്നു.

ഭർത്താവിൽ നിന്നും ,ഏറെക്കുറെ കാര്യങ്ങൾ മനസ്സിലാക്കിയ റോസി, ഇപ്പോൾ സ്വന്തമായിട്ടാണ്ബി സിനസ്സ് ചെയ്യുന്നത്,

ദിവസങ്ങൾ കഴിയുന്തോറും, അവൾ സംസണിനെ ശ്രദ്ധിക്കാതായി, ഭാര്യ തന്നോട് പറയാതെ പുതിയ മാനേജരെ നിയമിച്ച കാര്യമറിഞ്ഞ് സാംസൺ ക്രുiദ്ധനായി.

വെറുതെ ഒച്ച വയ്ക്കണ്ട, ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് ,നിങ്ങൾ മiദ്യപിച്ചിരിക്കുന്ന സമയത്ത്, ഞാൻ കൊണ്ട് വന്ന പല ഫയലുകളും, വായിച്ച് പോലും നോക്കാതെ , അബോധാവസ്ഥയിൽ നിങ്ങളെനിക്ക് ഒപ്പിട്ട് തന്നില്ലേ? അതിൽ ചിലത്, നമ്മുടെ സ്ഥാപനങ്ങങ്ങളുടെയും ഈ വീടിൻ്റെ യുമൊക്കെ എഗ്രിമെൻ്റുകളായിരുന്നു, അതൊക്കെ ഇപ്പാൾ എൻ്റെ പേരിലേക്ക് മാറിയിട്ടുണ്ട്, എന്ന് വച്ചാൽ ,നിങ്ങളിപ്പോൾ വട്ടപ്പൂജ്യമാണെന്നർത്ഥം,,,

അത്രയും പറഞ്ഞ് പുച്ഛത്തോടെ അയാളെ നോക്കി ചിറി കോട്ടിയിട്ട്, റോസി പുറത്തേയ്ക്ക് പോയി.

എല്ലാം നഷ്ടപ്പെട്ടവനെ പോലെ അയാൾ കുഷ്യൻ സോഫയിൽ തളർന്നിരുന്നു.

റോസി ഓഫീസിലേക്ക് പോയി അര മണിക്കൂറിന് ശേഷം, അവള് പോയ കാറ് തിരിച്ച് വരുന്നത്, അയാൾക്ക് ഹാളിലിരുന്ന് കാണാമായിരുന്നു.

പക്ഷേ,കാറിൻ്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് സംസൺ ഞെട്ടി.

പ്രതാപല്ലേ അത് ?ഇവനെന്തിനാണ് റോസിയുടെ കാറിൽ വന്നത് ?

അയാൾ തന്നോട് തന്നെ ചോദിച്ചു.

ഹലോ സാറേ ,, ഓർമ്മയുണ്ടോ ഈ മുഖം ? എങ്ങനെ മറക്കാനാണല്ലേ?

പ്രതാപൻ വന്ന് ,സാംസണിനോട് ചേർന്ന് സെറ്റിയിലിരുന്നു.

നീയെന്നെ മറന്നാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ലല്ലോ സാംസാ ,, കാരണം സന്തോഷകരമായ എൻ്റെ കുടുംബ ജീവിതത്തിൽ കടന്ന് കയറി, എന്നിൽ നിന്നും എൻ്റെ ഭാiര്യയെ അടർത്തിയെടുത്തതും, എന്നെ വഴിയാധാരമാക്കിയതും നീയല്ലേ? അന്ന് തകർന്നിരുന്ന എന്നോട് ‘ നീയൊരു കാര്യം പറഞ്ഞു, ആണുങ്ങൾ വിളിച്ചാൽ, പെണ്ണുങ്ങൾ കൂടെ വരും ,നിൻ്റെ ഭാര്യ എൻ്റെ കൂടെ വന്നെങ്കിൽ, അത് ഞാൻ ആണായത് കൊണ്ടും, നിനക്കതിനുള്ള കഴിവില്ലാത്തത് കൊണ്ടു മാണെന്ന്, അല്ലേ?

അന്ന് ഞാൻ അനുഭവിച്ച ആത്മനിന്ദയും, വേദനയും നീയിനി അറിയാൻ പോകുന്നതേയുള്ളു,,, നിനക്കറിയുമോ? ഞാനിപ്പോൾ നിൻ്റെ ഭാര്യ റോസിയുടെ പേഴ്സണൽ മാനേജരാണ് , സ്വന്തം ഭാര്യയെ, മറ്റൊരു പുരുഷൻ വ ശീകരിച്ചെടുക്കു മ്പോഴുണ്ടാകുന്ന വേദന എന്താണെന്ന്, നീയിനി അറിയാൻ പോകുന്നേയുള്ളു, അന്ന് നീയെന്നെ വേദനിച്ചപ്പോൾ നിന്നെ കൊiല്ലാനുള്ള ദേഷ്യമുണ്ടായിരുന്നെനിക്ക്, പക്ഷേ നീയത്ര പെട്ടെന്ന് മരിക്കാൻ പാടില്ല, കാണാൻ പാടില്ലാത്ത പലതും കാണാൻ, നീ ജീവനോടെ ഇവിടെയുണ്ടാവണം, അപ്പോൾ ശരി, ഞാൻ ചെല്ലട്ടെ, റോസി അവിടെ എന്നെ കാത്തിരിക്കുവാണ്,,

താൻ പറഞ്ഞത് കളവാണെങ്കിലും അതിന് സാംസണിൻ്റെ മനോനില തകർക്കാ നുള്ള ഉഗ്രശക്തിയുണ്ടെന്ന് പ്രതാപന് അറിയാമായിരുന്നു

ഒരു വിടല ചിരിയോടെ പ്രതാപൻ യാത്ര പറഞ്ഞ് പോയപ്പോൾ, ഇരിക്കുന്ന ഇരിപ്പിൽ താൻ ഭൂമിയിലേക്ക് താഴ്ന്ന് പോയിരുന്നെങ്കിലെന്ന് സാംസൺ വല്ലാതെ ആഗ്രഹിച്ച് പോയി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *