ദേവൂട്ടിയുടെ ശബ്ദമാണെന്നേ ചിന്തയിൽ നിന്നും ഉണർത്തിയത്. അവളുടെ കൈകളെ വിടുവിച്ചിട്ട് ഞാൻ നേരെ ഇരുന്നു.

ജന്മങ്ങളായ്

Story written by ATHIRA ARIHTA

ആ ജനലഴികൾക്കിടയിലൂടെ കാറ്റുവീശുമ്പോൾ അവന്റെ മുടിയിഴകൾ പാറിപ്പറന്നു, അവന്റെ ചിന്തകളുടെ കൂടെ സ്വതന്ത്രമായി….

ആരായിരുന്നു അവൾ തനിക്ക് ?? ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അത് തുടരുന്നു…

ഫേസ്ബുക്കിൽ പരിചയപ്പെട്ട ഒരു കുട്ടി എന്നോ അവളെ പറ്റിക്കാനും പിന്നെ തനിക്ക് ഒരു ടൈംപാസിന് അവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴും ഒന്നും ഇതൊന്നും ഞാൻ ചിന്തിച്ചില്ലല്ലോ ….മ്മ്….എല്ലാം വർഷങ്ങൾക്ക് മുൻപ് നടന്നത്, എന്നാൽ ഇന്നലെ നടന്നപോലെയൊരു തോന്നൽ…

“ഹരിയേട്ടാ ……” എന്തുവാ ഈ ആലോചിക്കുന്നേ ?? കുറച്ചു ദിവസായിട്ടോ ഞാൻ ശ്രെദ്ധിക്കുണൂ ….എന്താ പറയ് ???

ദേവൂട്ടി …ഒന്നുല്യാടി…ഞാൻ കഥയെഴുതാൻ തുടങ്ങുവാ അതാട്ടോ…

അവളെന്റെ കൈകൾക്കിടയിലൂടെ കൈയുമിട്ട് തോളിൽ തലചായ്ച്ചു. നിദ്രയിലേക്ക് പോകും മുൻപ് അവളുടെ ഇതളുകളാർന്ന ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു. ചെറുപുഞ്ചിരിയോടെ അവൾ മൂളി ” ഗുഡ് നൈറ്റ് ഹരിയേട്ടാ ” ഞാനും പറഞ്ഞു ഗുഡ് നൈറ്റ് ദേവൂട്ടി

രാത്രിയുടെ യാമങ്ങളിൽ എന്റെ മനസ് തേടിയലഞ്ഞു എന്റെ കഥയിലെ നായികയെ ….

ഹരി യാത്ര തുടങ്ങിയിരുന്നു ,നാളുകളും മാസങ്ങളും ങ്ങളും നിട്ടുകൊണ്ടു അവന്റെ തകൾ ഓടി …

“അശ്വതി നായർ ” ആ പേര് കണ്ടപ്പോൾ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്ന് കരുതി ഞാൻ അയച്ചു .എവിടെ ….സ്വീകരിചോയെന്ന്ന്ന് എന്നും നോക്കും സമയം മാത്രം നഷ്ടമായി..എനിക്കവളോട് ദേഷ്യം തോന്നി.

എന്തൊരു അഹങ്കാരിയായ പെണ്ണാ…അവൾ റിക്വസ്റ്റ് സ്വീകരിക്കുംവരെ ഞാൻ അവൾക്കായുള്ള പണി ഒരുക്കുകയായിരുന്നു .എന്തോ ചെറിയ ദേഷ്യം തോന്നിയതിനുള്ള മധുര പ്രതികാരം . അങ്ങനെ ദിവസങ്ങൾ പിന്നിട്ടു ഞാൻ അവളെ മറന്നുതുടങി.

അങ്ങനിരിക്കുമ്പോൾ ഒരു നോട്ടഫിക്കേഷൻ….

“അശ്വതി ഹാസ് ആകപ്റ്റെഡ് യുർ ഫ്രണ്ട് റിക്വസ്റ്റ്,” ഹോ എന്തൊരു സന്തോഷമായിരുന്നെന്നോ ഒരാളെ കിട്ടി പണികൊടുക്കാൻ . ഞാൻ hy ￰അയച്ചു.no rply.

വീണ്ടും ഞാൻ രോഷംകൊണ്ടു .പിന്നെ വീണ്ടും അയച്ചു.” തന്റെ ഇഷ്ടപെട്ട പാട്ടു ഏതാ ? ” അതിൽ അവൾ വീണു .പാട്ടു അയച്ചുതന്നു .പിന്നെ പതിയെ അവളോട് സംസാരിക്കാൻ തുടങ്ങി . പലപ്പോഴും അവൾ എന്നിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നു . എല്ലാ ദിവസവും അവൾക് ഗുഡ് മോണിംഗ്,ഗുഡ് നൈറ്റ് ￰പതിവാക്കി.

അവളുടെ വീട് കൊല്ലങ്കോട് ആയിരുന്നു .വീട്ടിൽ അമ്മയും അനിയനും അനിയത്തിയും .അപ്പൊ ഞാൻ ചോദിച്ചു “അച്ഛനോ ?” ആ ചോദ്യത്തിൽ നിന്നും പലപ്പോഴും അവൾ കുതറിയോടി .എനിക്ക് പിടിതരാതെ ….

ഹോസ്റ്റലിൽ ആയിരുന്ന അവൾ എന്നും ഇട്ടിരുന്ന പോസ്റ്റുകൾ വിരഹം നിറഞ്ഞതായിരുന്നു. അവളൊരു എഴുത്തുകാരിയാണെന്നു തോന്നി .മാലാഖയായോരു എഴുത്തുകാരി ….

“ഹരിയേട്ടാ …എനിക്ക് തലവേദനിക്കുന്നു “

ദേവൂട്ടിയുടെ ശബ്ദമാണെന്നേ ചിന്തയിൽ നിന്നും ഉണർത്തിയത് .അവളുടെ കൈകളെ വിടുവിച്ചിട്ട് ഞാൻ നേരെ ഇരുന്നു .കാലു കയറ്റിവച്ചിട്ട് അവളെ ഞാൻ കിടത്തി .പതുക്കെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു .അവളുടെ മുഖ ത്ത് ഒരു ചെറുപുഞ്ചിരി വിടർന്നിരുന്നു …

ഹരി വീണ്ടും ചിന്തകളുടെ കളിമുറ്റത്തേക്ക് ഓടി കളികാൻ പോയി .എപ്പോഴോ അശ്വതി തനിക്കൊരു ഹരമായി മാറിയിരുന്നു .ഞാൻ പിന്നെ അവളെ ഒന്ന് പറ്റിക്കമെന്ന് കരുതി.അവളെ എനിക്കിഷ്ടമാണെന്ന് ഞാൻ പറഞ്ഞു.വെറുതെ ടൈം പാസ്സ് .അവൾ എല്ലാ പെണ്പിള്ളേരെപോലെ തിരിച്ച് ഐ ലവ് യൂ എന്ന് പറയുമെന്ന് കരുതി .

പക്ഷെ എന്റെ എല്ലാ കണ ക്കുകൂട്ടലുകളും അവൾ തെറ്റിച്ചു .അവൾ പറ്റില്ലാന്ന് പറഞ്ഞു .ഞാൻ കാരണം ചോദിച്ചപ്പോൾ അവൾക് ഇഷ്ടമല്ല എന്നുള്ള ഉത്തരമാണ് കിട്ടിയത് .എനിക്ക് ദേഷ്യമായി.ഞാൻ അവളുടെ ഒരു ഫ്രണ്ടിനെ പരിചയപെട്ടിട്ട് അവനോട് കാര്യങ്ങൾ ചോദിച്ചു .അവൻ ഒന്നും അറിയില്ല എന്ന് പറഞ്ഞു .അവൻ അവളോട് ഞാൻ ചോദിച്ചതൊക്കെ പറഞ്ഞുകൊടുത്തു .അശ്വതി ഒരുപാട് ദേഷ്യപ്പെട്ടു .ഇനി ഒരിക്കലും ഇഷ്ടമാണെന്ന് പറയരുത് എന്നും പറഞ്ഞു .ഇല്ലെങ്കിൽ ബ്ലോക്ക് ആകും എന്നും പറഞ്ഞു.അഹ് ചെയ്തോ എന്ന് പറയാൻ തോന്നിയില്ല .ശരി എന്ന് പറഞ്ഞു വച ദിവസം അവൾ മിണ്ടിയില്ല .എനിക്കെന്തോ നഷ്ടപെട്ടപോെലെ ഒരു തോന്നലുണ്ടായി .

പിന്നെ സോറിപറഞ്ഞു .അവൾ മിണ്ടാൻ തുടങ്ങി .അവളെ കൂടുതൽ അറിയാൻ ഞാൻ ശ്രെമിച്ചു .അവളുടെ ചെറിയ കുറുമ്പുകൾ, സങ്കല്പങ്ങൾ,ആഗ്രഹങ്ങൾ എല്ലാം തന്നെ എനിക്ക് കാണാപ്പാഠമായി .

അവളെ ഒരു നോക്ക് പോലും ഞാൻ കണ്ടിട്ടില്ല .ഫോട്ടോ അയക്കാൻ പറഞ്ഞിട്ട് 6 മാസം കഴിഞ്ഞിട്ട് അവളുടെ ഗ്രൂപ്പ് ഫോട്ടോയാണ് തന്നത് .പിന്നെ ഞാൻ അവളുടെ ഒരു കൂട്ടുകാരിയോട് കമ്പനി ആയിട്ട് ഒരു ഫോട്ടോ കിട്ടി. അവൾ കാണാൻ അത്ര ചന്തമൊന്നുമില്ല .തടിച്ചിട്ടാണ്….എന്തായാലും എനിക്കിഷ്ടമായി .

കുറച്ചു നാളുകൾക്കു ശേഷം എനിക്ക് ഒരുപാട് ദൂരേക്ക് പോകേണ്ട ആവശ്യം വന്ന് .എന്റെ പഠനത്തിന് ആയിരുന്നു അത് .ബാക്കിയുള്ളവരൊക്കെ എന്നെ പോകാൻ വിലക്കി .കാരണം കുറച്ചു റിസ്ക് ഉണ്ടായിരുന്നു .ഞാൻ അവളോട് ചോദിച്ചു .എന്റെ പാഷൻ ആയിരുന്നു അത് .അവൾ ധൈര്യമായി പൊക്കോളാൻ പറഞ്ഞു .അവിടെയെത്തി എല്ലാമെല്ലാം ഞാൻ അവളോട് പറയുമായിരുന്നു .എന്റെ എല്ലാ കഷ്ടതകളും അവളുടെ മുന്നിൽ അലിഞ്ഞുപോയി .പക്ഷെ ഞാൻ അത് പൂർത്തിയാകാതെ തിരിച്ചുവന്നു.അത് പിന്നീട് ചെയ്യാമെന്ന് വിചാരിച്ചു…

അതിനിടയിൽ അവളോട് മിണ്ടാതിരുന്ന നാളുകൾ എന്തൊപോലെയായി തോന്നിയിരുന്നു .അവൾ പലരാത്രികളും എനിക്ക് വേണ്ടി എന്റെ സങ്കടങ്ങൾ കേട്ടുകൊണ്ട് കിടന്നു . അവളെ കാണാൻ എന്റെ ഹൃദയം ആഗ്രഹിച്ചു ….

എന്നും അവൾ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു.അവളെ കാണാൻ ഉള്ള ആഗ്രഹം ഞാൻ മനസ്സിൽ വച്ചുകൊണ്ടു അവളെ വീഡിയോ കാൾ ചെയ്തു .കുറെ നേരം റിങ് അടിച്ചു അവൾ എടുത്തില . പിന്നെയും വിളിച്ചു .കുറെ നേരം കഴിഞ്ഞിട്ട് ഒരു മെസ്സേജ് വന്നു .വീഡിയോ കാൾ വേണ്ട എനിക്ക് താല്പര്യമില്ല എന്നും പറഞ്ഞുകൊണ്ട് . .ഞാൻ അവളോട് ദേഷ്യപ്പെട്ടു .ഫോൺ നമ്പർ തരില്ല ,ഫോട്ടോ ഇല്ല ,വീഡിയോ cകാൾ പറ്റില്ല എന്തൊക്കെയാ …

ഞാൻ മെസ്സഞ്ചറിൽ വിളിച്ച അവളെ കുറെ ചീത്ത പറഞ്ഞു .അവൾക്ക് പനിയുണ്ടായിരുന്നത് എന്നോടവൾ പറഞ്ഞു .അതുപോലും ഞാൻ മറന്നുപോയിരുന്നു . പിറ്റേന്ന് അയച്ച മെസ്സേജ് ഒന്നും രീഡ്‌ ആയില്ല .എനിക്ക് സങ്കടമായി .അവളെ ചീത്ത പറഞ്ഞപ്പോൾ ആദ്യമൊക്കെ അവൾ പ്രതികരിച്ചിരുന്നു .പിന്നെ അവൾ ഒന്നും മിണ്ടിയില്ല .അതായിരുന്നു എനിക്ക് വിഷമം ..

ഞാൻ അവളെ കാത്തിരുന്നു .രാത്രിയും കാണാതിരുന്നപ്പോൾ അവളുടെ ഫ്രണ്ടിനോട് ചോദിച്ചു .അവൾ അഡ്മിറ്റാണെന്നു പറഞ്ഞപ്പോൾ ഞാനാകെ വിഷമിച്ചുപോയി .തലേനാൾ മുഴുവനും അവൾ കരഞ്ഞു എന്നും അപ്പോഴാണ് ഞാൻ വിളിച്ചതെന്നുമൊക്കെ അവൾ പറഞ്ഞു .പിന്നെ അവൾ കിടന്നതിനുശേഷം എഴുന്നേറ്റില്ല .അപ്പോഴാണ് ഫ്രണ്ട് നോക്കിയപ്പോൾ ബോധമില്ലായിരുന്നു ..

എല്ലാം കേട്ടപ്പോൾ ഞാൻ തകർന്നുപോയി .ഫ്രണ്ട് ഹോസ്പിറ്റലിൽ പോകുന്നു എന്ന് പറഞ്ഞു ,അവളും പോയി . അവൾക്കെന്ത് പറ്റിയെന്നു അറിയാതെ ഞാനും …….

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു .ഞാൻ എന്നെ തന്നെ ശപിച്ചു .ഹരി ഏത് നേരത്തു ആണെടാ നിനക്ക് അവളോട് ഇങ്ങനൊക്കെ പറയാൻ തോന്നിയത് .

ഇപ്പോൾ അവൾ ഓൺലൈനിൽ വന്നിട് ദിവസം രണ്ടു കഴിഞ്ഞു .എനിക്ക് അത് രണ്ടു യുഗംപോലെയായിരുന്നു.ഓരോരോ മെസ്സേജുകൾ ഞാൻ അവൾക് അയച്ചു .അതിൽ കുറെയേറെ ഉള്ളത് സോറി എന്നും ആയിരുന്നു.

അവൾ ഓൺലൈനിൽ കണ്ടപ്പോൾ മനസ് തുള്ളിച്ചാടി .ഞാൻ അവളെ സമാധാനിപ്പിച്ചു കുറെ പറഞ്ഞപ്പോൾ അവൾ ഓക്കേ ആയി. കരഞ്ഞുകരഞ്ഞു തളർന്നുപോയതാ അവൾ പാവം ….വീട്ടിലും ന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു.ഒരിക്കലും അവളതു എന്നോട് പറഞ്ഞില്ല .പക്ഷെ ഒന്നെനിക്കറിയാമായിരുന്നു അവൾ പഠിക്കുവാൻ ആഗ്രഹിച്ചതല്ല ഇപ്പോൾ അവൾ പഠിക്കുന്നത് .അതവളുടെ ത്യാഗമായിരുന്നു.അവൾ അതിലും തൃപ്തയായിരുന്നു . എനിക്ക് അവളോടുള്ള .ഇഷ്ട്ടം നാൾക്കുനാൾ കൂടി .നാട്ടിൽ വരുമ്പോൾ കാണണമെന്ന് പറഞ്ഞപ്പോൾ അവൾ എതിർത്തില്ല .പിന്നെ ഞാൻ കാത്തിരുന്നത് ആ ദിവസമായിരുന്നു ….എന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള ആ ദിവസം ….

നാട്ടിലേക് വന്നിട്ട് ഞാൻ എന്റെ ഫ്രണ്ട് രഞ്ജിത്തിനെയും കൂട്ടി അവളുടെ ഹോസ്പിറ്റലിലേക് പോയി. .അവളെ പഠിത്തം തീരാറായി എന്നും ഇനി വീട്ടിലേക്ക് പോവുമെന്നും അവൾ പറഞ്ഞിരുന്നു .ഞാൻ ക്കു വേണ്ടി ഒരു ഡയറി മിൽക്ക് സിൽക്ക് വാങ്ങിവച്ചു . എക്സ് റേ ￰ഡിപ്പാർട്മെന്റ്ന്റേ അടുത്ത് ഞങ്ങളിരുന്നു .അവളുടെ കൂട്ടുകാരിയുടെ മൊബൈലിൽ നിന്നും എന്നെ അവൾ വിളിച്ചു .എന്നാൽ അതിനു മുമ്പുതന്നെ ഞാൻ അവളെ കണ്ടിരുന്നു മാലാഖയേ.,…..എന്റെ അച്ചുനേ

അവൾ ഒരുപാട് സംസാരിച്ചു .ഞാൻ അവളെ ഒന്ന് തൊട്ടു അവളറിയാതെ …അവളൊന്നു പാളിയോ എന്തോ അറിയില.ഞാൻ പോരും നേരം ചോദിച്ചു ഈ ബൈക്കിനു പിന്നിൽ ഒന്ന് കേറുവോ??നിരാശയായിരുന്നു ഫലം…എന്തായാലും ഞാൻ അവളെ കണ്ടു .അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷെ അവളുടെ കണ്ണുകൾ എന്റെ ഉറക്കം കെടുത്തി .

ഞാൻ ചോദിച്ചു ….ഡി .അച്ചു വീട്ടിൽവന്നു ചോദിക്കട്ടെ,ജാതി വേറെയാണ് …എനിക്ക് വീട്ടുകാരെ വേദനിപ്പിക്കാൻ ഇഷ്ടമല്ല എന്ന് അവൾ പറഞ്ഞു .അങ്ങനെ അവൾ വീലേക്ക് പോയി .ഞാൻ തിരിച്ചും .ഇടയ്ക്കിടെ എന്നെ അവളും ഞാൻ അവളെയും വിളിച്ചിരുന്നു .ഒരിക്കൽ അതവളുടെ വീട്ടിലറിഞ്ഞു ആകെ പ്രേശ്നമായി .പിന്നെയും ഞങ്ങൾ മെസ്സേജുകൾ അയച്ചിരുന്നു ….പെട്ടന്നൊരു നാൾ അവൾ പറഞ്ഞു കല്യാണം ആണെന്ന്….ഞാൻ നിസഹായനായി നിന്നതേ ഉള്ളു
പലവുരു ഞാൻ ചോദിച്ചു എന്നെ ഇഷ്ടമാണോ എന്ന് …അപ്പോഴും അല്ലെന്നു മാത്രമായിരുന്നു മറുപടി …

ഞാനും അവളെ മറക്കാൻ ശ്രെമിച്ചുതുടങ്ങി ….

കല്യാണം കഴിഞ്ഞു എന്നറിഞ്ഞ ഞാൻ ആ ദേഷ്യത്തിന് അവളെ പോലൊരു കുട്ട്യേ കെട്ടി ” ദേവിക ” എന്റെ ദേവൂട്ടി ….ഒരു പാവം നാടൻ പെണ്ണ് ….ജീവിതം സുകുമമായി പോയിരുന്നുവെങ്കിലും അവളെ എനിക്ക് മറക്കാൻ കഴിഞ്ഞില്ല…

അടുക്കളയിൽ പണിയെടുക്കുമ്പോൾ നെഞ്ചുവേദനിക്കുന്നു ഹരിയേട്ടാ എന്നും പറഞ്ഞുവന്ന ദേവൂട്ടി എന്റെ കൈകളിലേക്ക് ബോധമറ്റു വീണതും അവളെ കോരിയെടുത്തു ഞാൻ ഹോസ്പിറ്റലിൽ പോയി ….എന്നാൽ സീരിയസാണെന്നും പറഞ്ഞു തൃശൂർ മെഡിക്കൽ കോളേജിലെക് കൊണ്ടുപോകുവാൻ പറഞ്ഞു …ദേവൂട്ടി എന്റെ കൈകളിൽ ഇറുക്കിപ്പിടിച്ചിരുന്നു

തൃശൂർ പോയപ്പോൾ അവളെ വേഗം ഓപ്പറേഷൻ തീയേറ്ററിലേക് കൊണ്ടുപോയി…

ദേവൂട്ടിക് ഹൃദയത്തിൽ ഒരു പ്രശ്നം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി …നിറകണ്ണുളോടെ ഞാൻ ICU വിൽ പോയി..അവിടെ ആദ്യം കിടക്കുന്ന ആളിന്മേൽ കണ്ണുടക്കി ..അശ്വതി എന്റെ സ്വന്തം അച്ചു …എന്നെ നോക്കി പുഞ്ചിരിച്ചു …

ഞാൻ അവിടുള്ള നഴ്‌സിനോട് കാര്യം തിരക്കി .ബ്രെയിൻ ട്യൂമർ ആണത്രേ അവൾക്കു …ഇനിയവൾ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നറിഞ്ഞപ്പോൾ ഞാൻ ഉള്ളിൽ കരഞുപോയി ….ദേവൂട്ടി ഉറങ്ങിയപ്പോൾ ഞാൻ അവളുടെ അരികിൽ ചെന്ന് സംസാരിച്ചു …അവളുടെ കണ്ണുകൾ നിറയുന്നതു ഞാൻ കണ്ടു .അവളുടെ ഭർത്താവിനെ ഞാൻ പരിചയപെട്ടു .ഞങ്ങൾ ഒരുപാട് സംസാരിച്ചു .അതിനിടയിൽ അയാൾ അവളെ ചൊല്ലി ഒരുപാട് കരഞ്ഞു.

അവൾ ആവശ്യപ്പെട്ട കാര്യം അറിഞ്ഞപ്പോൾ അവളെ സ്നേഹിച്ചു പോയി. അവൾ പോയതിനുശേഷം അയാളോട് വേറെ കല്യാണം കഴിക്കണമെന്നു പറഞ്ഞത്രേ.അവൾ ഗർഭിണിയായപ്പോഴാണ് ഇങ്ങനൊരു കാര്യം അറിഞ്ഞത് അതോടെ അമ്മയാകണം എന്ന ആഗ്രഹം അവൾക്കു മറക്കേണ്ടിവന്നു
മരണത്തിനു മുൻപ് അവളെനിക്ക് ഒരു കത്തുതന്നു .അവൾ മരിച്ചതിനുശേഷം മാത്രമേ വായിക്കാവൂ എന്നും പറഞ്ഞു .

അവൾ മരിച്ചു മണിക്കൂറുകൾക്കു ശേഷം ദേവൂട്ടിക് ഓപ്പറേഷൻ ചെയ്തു. ഹരി പതുക്കെ പോക്കറ്റിൽ നിന്നും കത്തെടുത്തു ..ദേവൂട്ടി ഇപ്പോഴും മയക്കത്തിലാണ് .അവൻ അത് തുറന്നു .അതിൽ അന്ന് അവൻ നൽകിയ ഡയറി മിൽക്കിന്റെ കവർ ഉണ്ടായിരുന്നു .എന്റെ കണ്ണുകൾ നിറഞ്ഞു.

“പ്രിയപ്പെട്ട ഹരിയേട്ടാ , ഞാൻ നിന്നെ അങ്ങനെ വിളിക്കുന്നതാണല്ലോ നിനക്ക് പണ്ടേ ഇഷ്ട്ടം.എനിക്ക് നിന്നെ ഒരുപാടിഷ്ടമായിരുന്നു .എന്നാലെന്റെ ജീവിതസാഹചര്യം എന്നെ നിന്നില്നിന്നും അകറ്റി .ഒരുപാട് ..നിനക്കു ഞാൻ നൽകിയത് നിന്നെ സ്നേഹിച്ച ,നീ സ്നേഹിച്ച എന്റെ ഹൃദയമാണ് …ഇനി അത് നിനക്കായ് മിടിക്കും ..എന്നും ഞാൻ നിന്റെ ദേവൂട്ടിലുണ്ടാവും ….എന്ന് സസ്നേഹം അച്ചു …

ഹരി അവന്റെ കണ്ണുകളെ ഇറുക്കിയടച്ചു …

സോറി അച്ചു …ഐ ലവ് യു ….ഞാനിനി എന്നും നിന്റെ ഹൃദയതാളം കേൾക്കും …അവളിലൂടെ എന്റെ ദേവൂട്ടിലൂടെ …

അവസാനിച്ചു…….

Leave a Reply

Your email address will not be published. Required fields are marked *