ദ്വിതാരകം~ഭാഗം 42~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗേ…… എന്താടോ ആദ്യം കാണുന്നതുപോലെ താൻ എന്നെ ഇങ്ങനെ നോക്കുന്നത്?

ഏയ്‌ ഒന്നുമില്ല അനന്തു…… അനന്തു എന്നും എനിക്ക് ഒരു അത്ഭുതമാണ്.

അനന്തുവിന്റെ കഴിവുകൾ എന്നും എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. അത് എനിക്ക് മാത്രമല്ല.നമ്മുടെ കോളേജിൽ എല്ലാവരും എപ്പോഴും പറയുന്ന കാര്യമാണത്. അനന്തുവിന്റെ കഴിവുകളെക്കുറിച്ച് അറിയാത്തവരായി ആരാ ഉള്ളത്?

എന്ത് കഴിവാ ഗംഗേ…… എനിക്കുള്ളത്? അതിലും എത്രയോ കഴിവുള്ളവർ ഉണ്ട്….. ആ കോളേജിൽ….അനന്തു ഗംഗയോട് ചോദിച്ചു.

അതൊന്നുമല്ല അനന്തു….. അനന്തുവിന്റെ മനസ്സ് ആളുകളോടുള്ള പെരുമാറ്റം എളിമ….. എല്ലാം അനന്തുവിനെ മാതൃക ആക്കണം എന്നാ ടീച്ചേർസ് പോലും പറയുന്നത്.

നല്ല സ്വഭാവം ആയത് കൊണ്ടായിരിക്കും ദൈവം എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വരുത്തിയത്.

സാരമില്ല അനന്തു……ചില ദൈവ നിയോഗങ്ങൾ അങ്ങനെ ആയിരിക്കും.നമ്മൾ തീരുമാനിക്കുന്നത് പോലെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ…..എന്ത് രസമായിരുന്നു……എല്ലാം ദൈവങ്ങളുടെ കയ്യിലല്ലേ….. നമുക്ക് ആഗ്രഹിക്കാൻ അല്ലേ പറ്റൂ…..

അങ്ങനെ ആയിരുന്നെങ്കിൽ ഗംഗ ഇപ്പോൾ?ഹരി സാറിന്റെതായേനെ…. അല്ലേ….

അനന്തു വേണ്ട…. ആ വിഷയം ഇനി നമുക്കിടയിൽ വേണ്ട………എന്തിനാ അനന്തു ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത്… എനിക്ക് ആ കാര്യങ്ങൾ ഒന്നും കേൾക്കാൻ ഇഷ്ടമല്ല.

ശരി ഗംഗേ ഞാൻ വെറുതെ ഒരു നേരംപോക്ക് പറഞ്ഞതാ…..നീ അത് കാര്യമായിട്ട് എടുക്കണ്ട.

ഹരി സാറിന്റെ അവസ്ഥ ഓർത്തിട്ട് എനിക്ക് ആകെ ഒരു വിഷമം…… ഹരി സാറിനെപോലെ ഉള്ള ആൾക്ക് നല്ല ഒരു ബന്ധം കിട്ടില്ലായിരുന്നോ? സാറിന്റെ അമ്മ എന്തിനാ പണത്തിന്റെ പുറകെ പോയത്? അങ്ങനെ ഒരു ബുദ്ധിമോശം കാണിച്ചില്ലായിരുന്നു എങ്കിൽ ഹരി സാർ നന്നായി ജീവിക്കില്ലായിരുന്നോ? നമ്മുടെ കോളേജിലെ ഏറ്റവും മിടുക്കനായ ചുറുചുറുക്കുള്ള അധ്യാപകനായിട്ടും ഹരി സാറിന് നല്ല ഒരു തീരുമാനം എടുക്കാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം….. അതാണ് വിധി….. ചില കാര്യങ്ങൾ എത്ര ആഗ്രഹിച്ചാലും… നമുക്ക് കിട്ടില്ല വിധി എന്ന വില്ലൻ അതെല്ലാം നമ്മുടെ ജീവിതത്തിൽ നിന്നും തട്ടി എടുക്കും….. പിന്നീട് ഒരിക്കലും തിരിച്ചെടുക്കാൻ ആവാത്ത വിധം……നമ്മളിൽ നിന്ന് അകറ്റും….

അനന്തു നമുക്ക് വേറെ എന്തൊക്കെ സംസാരിക്കാനുണ്ട്? പറയ്… അനന്തുവിന് നടക്കണ്ടേ……
നമുക്ക് ഒരുമിച്ച് കോളേജിൽ പോകണ്ടേ?എല്ലാവരുടെയും മുൻപിൽ എനിക്ക് അനന്തുവിന്റെ കൂടെ…….അനന്തുവിന്റെ കൈ പിടിച്ച്…..ആ ക്യാമ്പസ്‌ മുഴുവൻ നടക്കണം….. എന്റെ ആഗ്രഹം അതാണ്…. അതിന് വേണ്ടിയാണ് അനന്തു ഇനി പരിശ്രമിക്കേണ്ടത്.

അതേടി അവൻ പരിശ്രമിക്കും…. എഴുന്നേറ്റ് നടക്കുകയും ചെയ്യും… പക്ഷെ അതൊക്കെ നിന്റെ സ്വപ്നം മാത്രമാ……. ഗൗതം…. നീ എന്താ ഇവിടെ? നിനക്ക് വേറൊരു പണിയുമില്ലേ? ഗൗതം നീ കുടിച്ചിട്ടുണ്ടെങ്കിൽ പുറത്തു പോ….. അല്ലെങ്കിൽ ഞാൻ സെക്യൂരിറ്റിയെ വിളിക്കും….

വിളിക്കെടി മോന്റെ സെക്യൂരിറ്റിയെ…. കാണട്ടെ ആരൊക്കെ വരുമെന്ന്………..

ഗൗതം….. അനന്തു വിളിച്ചു….. എന്താടാ….. നീ അവിടെ ഇരുന്നു കണ്ണു നിറയെ കാണ്….. ഗംഗ എങ്ങനെ ഗൗതത്തിന്റെതാകുമെന്ന്……

ഗൗതം വേണ്ട…. നീ വെറുതെ ആവശ്യമില്ലാത്തത് ചെയ്യരുത്…. നിനക്കുന്ഞങ്ങളോടെല്ലാം ദേഷ്യമാണെന്നറിയാം…. പക്ഷെ അത് തീർക്കേണ്ടത് ഇവിടെയില്ല… പ്രത്യേകിച്ച് ഞാൻ ഇങ്ങനെ ഒരവസ്ഥയിൽ കിടക്കുമ്പോൾ…..

ആഹാ… ഒന്നുപോടാ അനന്തു….. ഇവളുണ്ടല്ലോ ഈ ഗംഗ….. ഇവളെ ഞാൻ പണ്ടേ നോട്ടം ഇട്ടതാ.. പക്ഷെ ഇവൾക്കെന്നോട് പുച്ഛം….. കാലം ഇന്ന് ഇവളെ എന്റെ മുൻപിൽ കൊണ്ടുവന്ന് എത്തിച്ചു….. ഇനി ഞാൻ കാണിച്ചുതരാം മോളേ… ഗംഗേ…. നീ ഇപ്പോൾ അറിയാൻ പോകുവാ ഈ ഗൗതം ആരാണെന്ന്…….

അനന്തു എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു….

ഗൗതം വേണ്ടെടാ…. അവൾ ഒരു പാവമാ…. അവളെ നീ ഒന്നും ചെയ്യരുത്…..

അനന്തു തന്റെ കൈ ഭിത്തിയിൽ ആഞ്ഞിടിച്ചുകൊണ്ടിരുന്നു…..

ഗംഗേ…. നീ വേഗം സിസ്റ്ററമ്മയുടെ അടുത്തേയ്ക്ക് പോ…..

എന്റെ അനന്തു ഈ ഗംഗ എങ്ങോട്ടും പോവില്ല.. ഇവൾ ഈ ഗൗതത്തിന്റെ കൈകളിൽ സുരക്ഷിതം ആയിരിക്കും…. അല്ലേ മോളേ ഗംഗ കുട്ടീ…. നിന്റെ തന്റേടം ഞാൻ ഒന്ന് കാണട്ടെടി……

ഗൗതം ഗംഗയുടെ തോളിൽ കൈവച്ചു…… ആ കൈകളിൽ ഗംഗ ഒന്ന്നോ ക്കി….. ഗൗതം….. അവളെ നീ തൊടരുത്.
.. മാറിനിൽക്കേടാ..

അനന്തുവിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി….

ഒരു നിമിഷം കഴിഞ്ഞപ്പോഴേളും ഗംഗയുടെ മരുതോളിലിൻ ഗൗതം തന്റെ
മറുകൈ മുറുകെ പിടിച്ചു.

ഗൗതം…… കൈ എടുക്ക്…… ഗംഗേ മെല്ലെ ഗൗതത്തിന്റെ മുഖത്തേയ്ക്ക് നോക്കി…..

എടുത്തില്ലെങ്കിലോ…… നീ ഒരു പെണ്ണാ…. ആ നീ എന്നെ എന്ത് ചെയ്യാനാടി…?

ഗൗതം നീ കൈ എടുക്ക്…?ഒരു പെണ്ണിന് ഏറ്റവും വലുത് അവളുടെ മാ നമാ……. അത് എന്താണെന്നു നിനക്ക് മനസ്സിലാവില്ല…. നീ കൈ എടുത്തിട്ട് വീട്ടിൽപോകാൻ നോക്ക് ഗൗതം……

ഗംഗയുടെ ശബ്ദം മാറ്റം അനന്തുവിനെപ്പോലും അത്ഭുതപ്പെടുത്തി….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *