മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗംഗാ….. ഇന്ന് കോളേജിൽ പോയപ്പോൾ മൃദുല നിന്റെ അടുത്ത് വന്നോ? നിന്നെ എന്തെങ്കിലും പറഞ്ഞോ?
ഇല്ല അനന്തു….. എന്താ അങ്ങനെ ചോദിച്ചത്? ഗംഗ അനന്തുവിനോട് ചോദിച്ചു.
ഒന്നുമില്ല….. മൃദുലയുടെ സ്വഭാവം വച്ച് അവൾ എന്തെങ്കിലും കാണിച്ചു കൂട്ടും. അതുകൊണ്ട് ചോദിച്ചതാ….
നമുക്കിവിടെ എന്തൊക്കെ കാര്യങ്ങളുണ്ട് സംസാരിക്കാൻ.. എപ്പോഴും ഹരി സാറും മൃദുലയുമാണല്ലോ നമ്മുടെ വിഷയം. നമുക്ക്വേ?റെ ഒന്നിനെക്കുറിച്ചും ചിന്തിക്കാനില്ലേ? ഗംഗ അനന്തുവിന്റെ അടുത്തേയ്ക്ക് ചെന്നു.
അനന്തു വെറുതെ ഓരോന്നാലോചിച്ച് കൂട്ടണ്ട….. കാരണം കോളേജിൽ വിഷമിപ്പിക്കുന്ന ഒന്നും തന്നെ നടന്നിട്ടില്ല.
ഗംഗാ… നീ എന്നോട് കള്ളം പറയണ്ട. അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ഞാനറിയും. എന്നെ ഡേവിസ് വിളിച്ചിരുന്നു. മൃദുലയുടെ ഇന്നത്തെ പെർഫോമൻസ്അവൻ പറഞ്ഞു തന്നു.
അനന്തു….. എന്താ ഇത്?
വേണ്ട ഗംഗാ…… നീ എന്നോടൊന്നും ചോദിക്കണ്ട. നീ എനിക്ക് എല്ലാമെല്ലാമാണ്. നിന്റെ കണ്ണ് നനയാൻ ഞാൻ അനുവദിക്കില്ല. മൃദുല…. അവളെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും……. അനന്തുവിന്റെ മുഖം വലിഞ്ഞു മുറുകി. കണ്ണുകളിൽ അഗ്നി ജ്വലിക്കുന്നത് ഗംഗ കണ്ടു.
അനന്തു….. ഗംഗ ശബ്ദമെടുത്തു വിളിച്ചു. ഏഏഏയ്…… മിണ്ടരുത്……. അനന്തു ക്രോധം കൊണ്ട് അലറി…. അവന്റെ കാലുകൾ മെല്ലെ ചലിച്ചു….
അനന്തു….. അനന്തു… ഗംഗ സന്തോഷം കൊണ്ട് അവനെ കെട്ടിപിടിച്ചു.
ഗംഗാ…… എന്റെ കാല്….. എന്റെ കാലനങ്ങി അല്ലേ?
അനങ്ങി…. അനങ്ങി….. അനന്തു….. അവന്റെ മുഖം അവളുടെ കൈക്കുള്ളി ലാക്കി…ഒന്നുകൂടി ശ്രമിച്ചുനോക്ക്….. കാലനക്കാൻ നോക്ക്….ഗംഗ കരയുകയായിരുന്നു….
പറ്റുന്നില്ല ഗംഗാ….. അനക്കാൻ പറ്റുന്നില്ല.
സാരമില്ല. ഇത് നല്ല ലക്ഷണമാ. ഞാൻ ഡോക്ടറെ ഒന്ന് വിളിക്കാം….. സന്തോഷായിട്ട് ഇരിക്ക്.
ഞാൻ സിസ്റ്ററമ്മയോടും ഇവിടെ ഉള്ളവരോട് എല്ലാം പറയട്ടെ…. ഗംഗ സന്തോഷത്തോടെ ഓടി സിസ്റ്റർ അമ്മയുടെ അടുത്തെത്തി… എല്ലാവരെയും വിളിച്ചു കൂട്ടി കാര്യം പറഞ്ഞു. എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. സിസ്റ്റർ ലിനെറ്റ് ഗംഗയെ കെട്ടിപിടിച്ചു. നിറുകയിൽ ചും,ബിച്ചു.
എനിക്ക് അറിയാം മോളേ നീ ഞങ്ങൾക്ക് ഞങ്ങളുടെ അനന്തുമോനെ തിരിച്ചു തരുമെന്ന്. എന്റെ മോൾക്ക് നൂറു കോടി പുണ്യം കിട്ടും.സിസ്റ്റർ ലിനെറ്റിന് സന്തോഷം അടക്കാനായില്ല.
ഗംഗ മോളേ ഡോക്ടറെ ഒന്ന് വിളിച്ചുനോക്ക്…..കൊണ്ടുചെല്ലണമെങ്കിൽ അവനെ നമുക്ക് ഇന്ന് തന്നെ കൊണ്ടുപോകാം.
ഗംഗ ഡോക്ടറെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു.അദ്ദേഹം ആളെയും കൂട്ടി ഹോസ്പിറ്റലിലേയ്ക്ക് ചെല്ലാൻ പറഞ്ഞു
ഗംഗയും സിസ്റ്ററമ്മയും കൂടി അനന്തുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഡോക്ടർ അര മണിക്കൂറോളം അനന്തുവിനെ പരിശോധിച്ചു… അനന്തു നല്ല പ്രതീക്ഷ ഉണ്ടെടോ… താൻ പഴയതുപോലാകും….. ഉറപ്പാണ്.
ഡോക്ടറിന്റെ സന്തോഷം കണ്ടപ്പോൾ ഗംഗയ്ക്കും സന്തോഷമായി.
അനന്തു എങ്ങനെയുണ്ടിപ്പോൾ? ദൈവ നിശ്ചയം ഇതാകും…. എന്തായാലും ഒരു നല്ല കാര്യം ആണല്ലോ നടക്കാൻ പോകുന്നത്. എല്ലാവരും വണ്ടിയുടെ അടുത്തേയ്ക്കെത്തി.അനന്തുവിനെ കണ്ടു. എല്ലാവർക്കും സന്തോഷമായി…
കല്യാണം അടുത്തപ്പോൾ ഹരിയുടെ അമ്മ ധർമ്മസങ്കടത്തിലായി…….. ദൈവമേ എല്ലാവരെയും വിളിക്കണം. ഡ്രസ്സ് എടുക്കണം ആരാ ആരാ ഇതിനൊക്കെ ഓടി നടക്കാൻ ഉള്ളത്?
ഹരി എടാ വിളിക്കാനുള്ളവരുടെ ലിസ്റ്റ്ഉ ണ്ടാക്ക്. എന്നിട്ട് നാളെ മുതൽ വിളിക്കാൻ തുടങ്ങണം.
ദിവസങ്ങൾ പെട്ടെന്ന് തന്നെ കടന്നുപോയി.
കല്യാണ ദിവസമടുത്തപ്പോൾ ഹരിയുടെ മനസമാധാനം മുഴുവൻ നഷ്ട്ടപ്പെട്ടു.
മൃദുലയുടെ സ്വഭാവമോർക്കുമ്പോൾ എങ്ങനെ അവളെ മാനേജ് ചെയ്യുമെന്ന് ആലോചിച്ചിട്ട്അ വന് ഒരു എത്തും പിടിയും കിട്ടിയില്ല.
കല്യാണത്തിന്റെ തലേദിവസം സുഭദ്രാമ്മയുടെ ബന്ധുക്കൾ എത്തി. എല്ലാവരെയും സ്വീകരിച്ചിരുത്തി…… പെണ്ണിനെക്കുറിച്ചായിരുന്നു എല്ലാവർക്കും അറിയേണ്ടത്. നാളെ ഇങ്ങോട്ടല്ലേ അവൻ അവളെ കൊണ്ടുവരുന്നത്? അപ്പോൾ എല്ലാവർക്കും കാണാല്ലോ….. സുഭദ്രാമ്മയുടെ ഇഷ്പ്പെടാത്ത രീതിയിൽ ഉള്ള നിൽപ്പും നോട്ടവും സംസാരവും.. കൂടി ആയപ്പോൾ ആർക്കും ഒന്നും ചോദിക്കാനില്ലായിരുന്നു……
രാവിലെ സുഭദ്രാമ്മ നേരത്തെ എഴുന്നേറ്റു കുളിച്ചു. പുതിയ സാരി എല്ലാം ഉടുത്ത് നിറ പുഞ്ചിരിയോടെ വന്നവരെ എല്ലാം ഹരിയുടെ അടുത്ത് കൊണ്ടുപോയി. വന്നവർക്കെല്ലാം ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിച്ചു. രാഹുകാലത്തിനു മുൻപ് അവരെല്ലാവരും വീട്ടിൽ നിന്നിറങ്ങി….. അമ്പലത്തിൽ എത്തിയപ്പോൾ മൃദുലയും അവിടെ എത്തിയിരുന്നു.ഫോട്ടോഗ്രാഫർ മാര് രണ്ടു പേരുടെയും ഫോട്ടോസ് എടുത്തു. മൃദുല സന്തോഷവതി യായിരുന്നു. ഹരിയോട് ചേർന്ന് നിൽക്കാൻ കിട്ടിയ ഒരവസരവും അവൾ വിട്ട് കളഞ്ഞില്ല……. മുഹൂർത്ത മായപ്പോൾ ചെറുക്കനെയും പെണ്ണിനേയും സ്വീകരിച്ചു കൊണ്ടുചെന്നിരു ത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മൃദുല ഹരിയുടെ സ്വന്തമായി……
തുടരും……