ദ്വിതാരകം~ഭാഗം28~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗാ….. എനിക്ക്ഡോ ക്ടറെ ഒന്ന് വിളിച്ചുതരാമോ?

എന്തിന്? എന്താ പ്രശ്നം? എന്തായാലും എന്നോട് പറ….. ഞാൻ ഡോക്ടറോട് സംസാരിക്കാം.

അനന്തു എന്താ എന്തെങ്കിലും വിഷമമുണ്ടോ?

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഞാൻ വണ്ടി വിളിക്കാൻ സിസ്റ്ററമ്മയോട് പറയാം. എന്റെ പൊന്ന് ഗംഗേ നിനക്ക് വേറെ ഒരു പണിയും ഇല്ലേ? നിലവിൽ എനിക്കൊരു പ്രശ്നവും ഇല്ല. ഡോക്ടറോട് ഒന്ന് സംസാരിക്കണമെന്ന് തോന്നി. അത്ര മാത്രം.

ഉദ്ദേശം നല്ലതാണെങ്കിൽ ഞാൻ റെഡി ആണ്.

ഗംഗ ഫോൺ എടുത്ത് ഡോക്ടറെ വിളിച്ചു.

ഗംഗാ…. പറയൂ ഇപ്പോൾ അനന്തുവിന് എങ്ങനെയുണ്ട്?

ഡോക്ടർ…. ഞാൻ നോക്കിയിട്ട് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല സർ. പക്ഷെ അനന്തുവിന് നേരിട്ടെന്തോ സാറിനോട് പറയാനുണ്ട്.

അതെയോ….. എങ്കിൽ ഫോൺ അനന്തുവിന് കൊടുക്ക്. ഞാൻ ചോദിച്ചോളാം ഗംഗാ….. അനന്തു ഫോൺഎടുത്ത് ഡോക്ടറോട് സംസാരിച്ചു.സർ എനിക്ക് സാറിനോട് പറയാനുള്ളത് മറ്റാരെയും പറ്റിയല്ല. ഗംഗയെക്കുറിച്ചാണ്. അവൾക്ക് നല്ല ഒരു ഭാവി ഉണ്ട്. സർ പറഞ്ഞാൽ അവൾ കേൾക്കും. എന്റെ അനന്തു ഇത് പറയാനാണോ എന്നെ വിളിച്ചത്? നല്ല കാര്യമായി.തനിക്ക് ഇതുവരെ ഗംഗയെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തന്റെ പ്രശ്നമാണ്. ഗംഗയുടെ ആ നല്ല ഭാവി തന്റെ കയ്യിലാ. അത് സുരക്ഷിതം ആക്കേണ്ടതും അനന്തുവാ…. ഉത്തര വാദിത്വങ്ങളിൽ നിന്ന് ഒരിക്കലും നമ്മൾ ഒഴിഞ്ഞു മാറരുത്. നല്ല കാര്യമായി… അനന്തു സ്വയം പിറു പിറുത്തു.

ഗംഗയുടെ മനസ്സ് എനിക്കറിയാൻ വയ്യാഞ്ഞിട്ടല്ല…. പക്ഷെ ഞാൻ കാരണം പാവം അവൾ…. അവളുടെ ജീവിതം…. എങ്ങനെയെങ്കിലും ഗംഗയുടെ മനസ്സ് മാറ്റണം. അതിന് ഡോക്ടർ സഹായിക്കുമെന്ന് തോന്നിപ്പോയി. പക്ഷെ അദ്ദേഹം ആദ്യം തന്നെ കൈ മലർത്തി. അവളെ എന്നിൽ നിന്നൊന്നു രക്ഷിക്കാൻ ആരും തയ്യാറാവുന്നില്ലല്ലോ…..

ദിവസങ്ങൾ കടന്നുപോയി…. അനന്തുവിന്റെ ഡോക്ടർ ഗംഗയെ വിളിച്ചു. ഗംഗാ….. എനിക്ക് കുട്ടിയോട് ഒരു കാര്യം ചോദിക്കാനുണ്ട്. മറ്റൊന്നുമല്ലാട്ടോ….കുട്ടി അനന്തുവിനെ കല്ല്യാണം കഴിച്ചത് വാശിപ്പുറത്താണോ..? അതോ അനന്തു വിനോടുള്ള സ്നേഹം കൊണ്ടോ?…..

സർ…. സർ എന്തിനാണ് ഈ ചോദ്യം ഇപ്പോൾ എന്നോട് ചോദിച്ചതെന്ന് എനിക്കറിയില്ല. എനിക്ക് ആരോടും വാശിയില്ല. ഞാൻ കാരണം ഹരി സാറിന്റെ കല്ല്യാണം മുടങ്ങരുത് എന്ന് ഞാനാഗ്രഹിച്ചു. രണ്ട് അനന്തുവിനെ പഴയ രീതിയിലേയ്ക്ക് എത്തിക്കുവാൻ എന്റെ ഈ ഭാര്യാ പദവി ഗുണം ചെയ്യുമെന്ന് തോന്നി. അനന്തു പഴയതു പോലാകുമ്പോൾ ആ മനസ്സിൽ ഞാനില്ലെങ്കിൽ പോകും സർ.. ഞാൻ ഈ നാട്ടിൽ നിന്ന് തന്നെ പോകും.

ഗംഗയുടെ ഉദ്ദേശശുദ്ധി എത്ര ആളുകൾ മനസ്സിലാക്കും?അതേ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?. ഡോക്ടർ ചോദിച്ച ചോദ്യം എന്തുകൊണ്ടും ന്യായമാണ്. പക്ഷെ എനിക്ക് ഇപ്പോൾ ഒരുത്തരം നൽകാൻ കഴിയില്ല സർ.

ഓക്കേ ഗംഗാ….. എനിക്ക് നിങ്ങളുടെ സ്നേഹദീപം കാണണമെന്ന് ആഗ്രഹ മുണ്ട്.ഞാൻ അങ്ങോട്ട് വരുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
അയ്യോ സർ ഇവിടെ വരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉളളൂ… സർ എന്നാ വരുന്നത്? ഗംഗാ വളരെ സന്തോഷത്തോടെയാണ് കാര്യങ്ങൾ തിരക്കിയത്…..

ഇന്ന് വൈകിട്ട് എത്താം. നമുക്ക് അവിടെ വന്നിട്ട് അനന്തുവിന്റെ കാര്യങ്ങൾ തീരുമാനിക്കാം.അവന് എത്ര മാത്രം. പുരോഗതി ഉണ്ടെന്ന് ഞാൻ ഒന്ന് നോക്കട്ടെ…..
ശരി സർ……. സർ ഇവിടെ വരുമ്പോൾ കാണാം…… ഗംഗ ഫോൺ വച്ചിട്ട് സിസ്റ്ററമ്മയുടെ അടുത്തേക്ക് ഓടി.

സിസ്റ്ററമ്മേ ഇന്ന് വൈകിട്ട് അനന്തുനെ നോക്കുന്ന ഡോക്ടർ ഇവിടെ വരുമെന്ന് ….. എല്ലാവരെയും കാണാനും പിന്നെ അനന്തുവിന്റെ പുരോഗതി നേരിട്ടറിയാനും ആണ് വരുന്നത്.

നന്നായി മോളേ…. വരട്ടെ….. സിസ്റ്ററമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു.

വൈകുന്നേരം അഞ്ചുമണി ആയപ്പോഴേക്കും ഡോക്ടർ കോശി സ്നേഹ ദീപത്തിലെത്തി. അയാൾ എല്ലാവരെയും പരിചയപെട്ടു. എനിക്ക് അനന്തുവിനെ കാണണം. വരൂ സർ അനന്തുവിന്റെ മുറിയിലേയ്ക്ക് ഡോക്ടർ കോശി എത്തി.
അദ്ദേഹത്തെ കണ്ടതും നിറഞ്ഞ ചിരിയോടെ അനന്തു കൈകൾ കൂപ്പി.

നിങ്ങൾ സംസാരിച്ചോളൂ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ഗംഗ ബോധപൂർവം അവിടെനിന്നും മാറി നിന്നു.

ഗംഗ മോളേ നീ അവർക്ക് ഈ ചായ കൊണ്ടുചെന്ന് കൊടുക്ക്. ഗംഗ ചായയുമായി മുറിയിലെത്തി. ആദ്യം ഡോക്ടർക്കാണ് ചായ കൊടുത്തത്. പിന്നെ അനന്തുവിനും….. രണ്ടാളും ചായ കുടിച്ചിട്ട് സംസാരം തുടർന്നോളൂ…… ഗ്ലാസ്‌ തന്നാൽ ഞാൻ പൊയ്ക്കോളാം. ഗംഗ ചിരിയോടെ പറഞ്ഞു.

ഗംഗാ ഇതാ മോളേ ഗ്ലാസ്സ്….. ഡോക്ടർ കോശിയുടെ അടുത്തുനിന്ന് ഗംഗ ഗ്ലാസ്സ് വാങ്ങിയതും അയാൾ അവളുടെ കൈകളിൽ ബലമായി തന്നെ പിടിച്ചു.

സർ എന്താ ഇത് എന്റെ കൈയിൽ നിന്നു വിട്…… ഗംഗ ദേഷ്യത്തോടെ ആണ് പറഞ്ഞത്…..

അനന്തു എന്താടാ ഈ ഡോക്ടർ കാണിക്കുന്നത്?

സർ…. സാറേ… അവളുടെ കയ്യിൽ നിന്ന് പിടി വിട്……… അമ്മേ… സിസ്റ്ററമ്മേ…… ആരുമില്ലേ ഇവിടെ…. അനന്തു ബഹളം വച്ചു. ഗംഗ തനിക്കാവുന്ന ശക്തി എടുത്ത് തന്റെ കൈ അയാളുടെ കൈയിൽ നിന്ന് വിടുവിക്കുവാൻ ശ്രെമിച്ചുകൊണ്ടേ ഇരുന്നു.

എടോ…… അവളുടെ കൈ വിടടോ…. അവൾ…. അവളെന്റെ പെണ്ണാ… താൻ വിവരമറിയും…

എന്ത് വിവരമറിയാനാ അനന്തു…. നിനക്ക് ഒന്നും ചെയ്യാനാവില്ല….. ഇവൾ ഈ ഗംഗ ഇന്ന് മുതൽ കോശിക്ക് സ്വന്തമാകും……

അയാളുടെ ശബ്ദം കനത്തിരുന്നു….. ഗംഗ ഉച്ചത്തിൽ നിലവിളിച്ചു. അനന്തു….. എന്നെ രക്ഷിക്കെടാ……. അനന്തുവിന്റെ ശരീരത്തിലെ ഓരോ ഞരമ്പുകളും വലിഞ്ഞുമുറുകി…… ഒരു ഭ്രാന്തനെപ്പോലെ അവൻ അലറിവിളിച്ചു……

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *