മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എടാ…. നീ എന്താടാ എന്നെ കുറിച്ച് കരുതിയത്…? നിന്നെ ഞാൻ….. മൃദുലയുടെ അച്ഛൻ ഹരിയുടെ നേരെ കൈകൾ ഉയർത്തിയതും ഹരി ആ കൈകളിൽ കടന്നു പിടിച്ചു… എടാ ധിക്കാരി നീ എന്താടാ കാട്ടിയത്?
മഹാദേവൻ ഹരിയുടെ നേരെ ആക്രോശിച്ചു…..?എടാ ഹരി എന്റെ കൈ തടയാൻ എന്ത് യോഗ്യത ആട നിനക്കുള്ളത്? പറയെടാ….. നീ ആരാന്ന് ആടാ നിന്റെ വിചാരം….?
എനിക്കങ്ങനെ പ്രത്യേകിച്ച് വിചാരങ്ങൾ ഒന്നും ഇല്ല…. നിങ്ങളുടെ മുന്നിൽ നിൽക്കാനുള്ള അടിസ്ഥാന യോഗ്യത എന്താണെന്ന് എനിക്കറിയില്ല…
പക്ഷെ ഞാൻ ഒരാണാണ് എന്ന ബോധം എനിക്കുണ്ട്. എന്റെ അമ്മ എന്നെ വളർത്തിയത് അങ്ങനെയാ….
നിങ്ങൾ എന്റെ നേരെ ത ല്ലാൻ കൈ ഉയർത്തിയത് എന്തിന്റെ പേരിലാ? പറയ്…..
അല്ലെങ്കിൽ വേണ്ട അത് ഞാൻ തന്നെ പറയാം… നിങ്ങൾക്ക് ചോറ് ഞാൻ താഴെ ഇട്ട് തന്നു. ഇത് തന്നെ നിങ്ങളുടെ മകൾ എന്നോട് ചെയ്തപ്പോൾ അവളുടെ മുഖം അടച്ച് ഞാൻ ഒരെണ്ണം അവൾക്ക് കൊടുത്തത്. അപ്പോൾ നിങ്ങൾ പറഞ്ഞു
അവളെ ഞാൻ അടിക്കാൻ പാടില്ലായിരുന്നു എന്ന്.ഏതാണ് അച്ഛാ ന്യായം നിങ്ങൾ തന്നെ പറയ്……. നിങ്ങളുടെ മകൾ കുസൃതി കാട്ടിയതാണെങ്കിൽ ഞാനും കുസൃതി കാണിച്ചതാ…..
ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോഴും ലോകത്തുള്ളവരെ എല്ലാം കൂട്ടി ഓടി ഓടി ഇങ്ങോട്ട് വന്നു ബുദ്ധിമുട്ടണം എന്നില്ല.ഇനി അത് നിങ്ങൾക്ക് ബുദ്ധിമുട്ടല്ലെങ്കിൽ പോലും എനിക്ക് ബുദ്ധിമുട്ടാ….. അച്ഛന് ഞാൻ പറഞ്ഞത്മനസ്സിലായെങ്കിൽ കൂടെ വന്നവരെ എല്ലാവരെയും വിളിച്ചുകൊണ്ട് പോകാൻ നോക്ക്..?ഞങ്ങൾക്ക് കിടക്കണം.
എടാ ചെറുക്കാ..
നീ ഈ കളിയാക്കിയത് എന്നോടാ…. മഹാദേവനോട്… നീ അനുഭവിക്കും.. അനുഭവിപ്പിക്കും ഞാൻ…..
നിനക്കെന്റെ സ്വഭാവം ശരിക്കറിയാൻ മേല മരുമോനെ…….
മൃദുലേ… മോളേ വാടി ഇറങ്ങി…. മഹാദേവൻ മൃദുലയെ നോക്കി ആജ്ഞാപിച്ചു…
എടി… മൃദുലേ. നീ എങ്ങോട്ടാ….
എന്റെ അച്ഛന്റെ കൂടെ ഞാൻ പോകുവാ…..മൃദുല തല ഉയർത്തിപ്പിടിച്ചു തന്നെ പറഞ്ഞു.
ഓഹോ… നീ പോകുമോ… എന്നാൽ പോടീ…. നീ ഇവിടെ നിന്ന് പോകുന്നത് എനിക്ക് ഒന്ന് കാണണം….. നീ എന്റെ ഭാര്യ ആണെങ്കിൽ ഇവിടെ നിൽക്കും…കേറി പോടീ അകത്ത്….. എടി കേറിപോകാൻ…. ഹരിയുടെ ശബ്ദം ഉണർന്നപ്പോൾ മൃദുല ഒന്ന് ഞെട്ടി…
അച്ഛാ… ഞാനും വരുവാ നിങ്ങളുടെ കൂടെ… എന്നെ നിങ്ങളുടെ കൂടെ കൊണ്ടുപോ…..
ഹരി…….. മഹാദേവൻ വിളിച്ചപ്പോഴേക്കും അവൻ ഇടയ്ക്ക് കയറി….
അച്ഛാ എന്നെ ഞാൻ നിങ്ങളെ വിളിച്ചിട്ടുള്ളൂ… അത് മാറ്റാൻ നിങ്ങൾ എന്നെ നിർബന്ധിക്കരുത്…….. അച്ഛൻ വീട്ടിൽ പോകാൻ നോക്ക്. തല്ക്കാലം മൃദുല ഇപ്പോൾ നിങ്ങളുടെ കൂടെ വരുന്നില്ല….
മൃദുല ദേഷ്യപ്പെട്ട് മുറിയിക്കുള്ളിലേയ്ക്ക് പോയി….?മൃദുലയുടെ മുൻപിൽ തന്റെ ആദ്യത്തെ വിജയം…… ഹരി സ്വയം ചിരിച്ചു.
*****************
അനന്തു….. ഒരു കാര്യം ഞാൻ പറയട്ടെ… ദേ അമ്മ വന്നു… ഞാൻ കൂടെയുണ്ട്…. സ്നേഹ ദീപം മുഴുവൻ കൂടെയുണ്ട്…. ഇനി എപ്പോഴാ എന്റെ അനന്തു എഴുന്നേറ്റ് നടക്കുന്നത്?
ഗംഗാ…. നീ മടുത്തിട്ടുണ്ടാവും അല്ലേ ഈ ജീവിതം…..
ദേ അനന്തു…… എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്….. പറഞ്ഞേക്കാം…..
എനിക്ക് അനന്തുവിനെ പഴയ അനന്തു ആക്കി കിട്ടണം… അതിന് വേണ്ടി ഉള്ള
കാത്തിരിപ്പാ…… നമുക്ക് ഒരുപാട് സ്ഥലങ്ങളിൽ പോകണം അനന്തു……..?അമ്മമാരെയും കൂട്ടണം. പിന്നെ സ്നേഹദീപത്തിൽ എല്ലാവരെയും കൂട്ടി പോകണം…
പിന്നെ…. പിന്നെ…. നമുക്ക് മാത്രമായി കുറെ സ്ഥലങ്ങൾ പോകണം….. പാറി പറന്നു നടക്കണം….. അതിന് അനന്തു പരിശ്രമിക്കണം…. എഴുന്നേറ്റ് നടക്കണം….. പഴയതുപോലെ പാട്ട് പാടണം… ഫുട്ബോൾ കളിക്കണം….?അങ്ങനെ അങ്ങനെ… ഞങ്ങളുടെ പഴയ ആ ചുറുചുറുക്കുള്ള നല്ല മിടുക്കൻ ചെറുക്കാനായി വരണം. ആ ലക്ഷ്യം കഴിഞ്ഞു മതി മറ്റെന്തും…..
ഗംഗയുടെ ആഗ്രഹം അനന്തുവിന്റെ മനസ്സിലെ മോഹങ്ങൾക്ക് ചിറക് വച്ചു.
ഞാൻ ഞാൻ നടക്കും… നടക്കണം… എന്റെ ഗംഗയുടെ എല്ലാ ആഗ്രഹങ്ങളും എനിക്ക് സാധിച്ചു കൊടുക്കണം….. പാവം ഗംഗ അവൾ ഇപ്പോൾ ജീവിക്കുന്നത് എനിക്ക് വേണ്ടിയാ…. എന്റെ എല്ലാ സന്തോഷങ്ങളും അവളാ….. അവളുടെ കണ്ണ് ഒരിക്കലും നിറയരുത്….. എങ്ങനെ എങ്കിലും എഴുന്നേറ്റ് നടക്കണം…..
പാട്ട് എന്നെ സംബന്ധിച്ച് വലിയ ആശ്വാസമാ….പാട്ട് കേട്ട് കേട്ട്… ഒരുപക്ഷെ എനിക്ക് നടക്കാൻ കഴിഞ്ഞാൽ…. ദൈവമേ പഴയതുപോലെ എനിക്ക് നടക്കാൻ പറ്റണെ……..
അനന്തുവിന്റെ കണ്ണുകൾ നിറഞ്ഞു…
ഏയ്… കരയണ്ട… ദാ ഈ പാട്ടുകൾ എല്ലാം കേൾക്ക്. മനസ്സ് ശാന്തമാകണം..
ഏകാഗ്രമാകണം….. അതിന് പാട്ട് മാത്രം പോരാ… കുറച്ച് സമയം ധ്യാനത്തിൽ ഇരിക്കണം…. ഒരാഴ്ച സമയം ഉണ്ട്. അനന്തു എഴുന്നേൽക്കണം…. എഴുന്നേറ്റ് നടക്കും എന്ന് എനിക്ക് വാക്ക് തരണം…. വാക്ക് പാലിക്കപ്പെടണം.
അയ്യോ ഗംഗേ…. എനിക്ക് അതിന് കഴിയുമോ? ഒരാഴ്ച എന്ന് പറഞ്ഞാൽ….
ഒരു ദിവസമല്ല… ഒരാഴ്ചയുണ്ട്…. മുന്നിൽ അത് ധാരാളമാ അനന്തുവിന്…
എഴുന്നേറ്റ് നടക്കും…. ഞാനുണ്ട് കൂടെ….
ഗംഗയുടെ കൈകൾക്കുള്ളിലേയ്ക്ക് അനന്തുവിന്റെ കൈവച്ച് അവന്റെ സമ്മതം അവൻ അറിയിച്ചു….. ഒരാഴ്ചക്കുള്ളിൽ ഞാൻ എഴുന്നേറ്റ് നടക്കും…. ഗംഗയ്ക്ക് അനന്തു തരുന്ന വാക്ക്………
തുടരും……