ദ്വിതാരകം~ഭാഗം40~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്മേ…… എന്താമ്മേ കഴിക്കാൻ ഉള്ളത്?ഹരി സുഭദ്രാമ്മയോട് ചോദിച്ചു.

ചപ്പാത്തിയും കടലക്കറിയും ഉണ്ടാക്കിയിട്ടുണ്ട് മോനെ.

മോൻ വാ. അമ്മ ഇപ്പോൾ എടുത്തു തരാം.

വേണ്ടമ്മേ…..എനിക്ക് വേണ്ട. ഇനി ഇവിടെ സ്വിഗിക്കാരൊന്നും കയറി ഇറങ്ങണ്ടല്ലോ…. അമ്മ ഒന്നും ഉണ്ടാക്കി കൊടുത്തില്ലെന്നു പറഞ്ഞാൽ… ഞാനെങ്കിലും അറിയണ്ടേ ഇവിടെ എന്തായിരുന്നു ഉള്ളതെന്ന്……

മോനെ… കഴിച്ചിട്ട് പോടാ…..

വേണ്ടമ്മേ… ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം. അമ്മ അവൾ പറയുന്നതിന് അനുസരിച്ച് കൂടുതൽ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട…….അമ്മയുടെ ആരോഗ്യം ശ്രദ്ധിച്ചോണം. ആവശ്യത്തിനുള്ളത് മാത്രം ചെയ്താൽ മതി.

മോനെ……എന്റെ മോൻ ഒരുപാട് സങ്കടപ്പെടുന്നുണ്ട് അല്ലെ…. ക്ഷമിക്ക് മോനെ ഈ അമ്മയോട്…….?അമ്മയ്ക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് എന്റെ മോൻ അമ്മയോട് പലതവണ സൂചന തന്നതാ… പക്ഷെ എന്ത് പറയാനാ മോനെ…എല്ലാം ഒരു സ്വപ്നം. പോലെയാ അമ്മയ്ക്ക് തോന്നുന്നത്.

ഇനി പറഞ്ഞിട്ടെന്താ കാര്യം അല്ലെ മോനെ…… ജീവിതം ഞാനായിട്ട് ഇങ്ങനെ ആക്കിയല്ലോ..

അമ്മേ ഇത് എത്രാമത്തെ തവണയാ ഈ പറയുന്നത്? കേട്ട് കേട്ട് ഞാൻ മടുത്തു. എനിക്ക് ഇങ്ങനെ കേൾക്കുമ്പോൾ എന്നോട് തന്നെ വെറുപ്പാ…….

അമ്മേ ഇനി എന്നോട് ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കരുത്.ഞാൻ ഇറങ്ങുവാ……

ദൈവമേ എന്റെ അമ്മയുടെ ഒരവസ്ഥ…. എങ്ങനെ അമ്മയെ ഈ അവസ്ഥായിൽ നിന്ന് രക്ഷിക്കും? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ….. കാർ ഓടിക്കുമ്പോഴും അവന്റെ മുന്നിൽ തെളിഞ്ഞു നിന്നത് ദയനീയതയോടെ നോക്കുന്ന അമ്മയുടെ മുഖമാണ്. തന്റെ കണ്ണുകൾ ഈറനണിയുന്നത് ഹരി തിരിച്ചറിഞ്ഞു….

*******************

ഗംഗയുടെ ഫോൺ ബെൽ കേട്ടാണ് അനന്തു ഉണർന്നത്. അവൻ മെല്ലെ കൈനീട്ടി ഫോൺ എടുക്കാൻ ശ്രമിച്ചു……

ഫോൺ എടുത്ത് ചെവിയിൽ വച്ചു. മറു തലയ്ക്കൽ ഹരിയുടെ ശബ്ദം ആണെന്ന് അനന്തുവിന് മനസ്സിലായി….

പറഞ്ഞോളൂ ഹരി സാറേ…… ഗംഗയുടെ കൈയിൽ കൊടുക്കണോ? കൊടുക്കണ മെങ്കിൽ പറഞ്ഞോളൂ……

വേണ്ട അനന്തു… ഞാൻ അനന്തുവിന്റെ വിശേഷങ്ങൾ അറിയാൻ വിളിച്ചതാ…… പറയൂ… എന്തുണ്ട് വിശേഷങ്ങൾ?

വിശേഷങ്ങൾ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ഹരി സാറേ……

ഗംഗാ എന്റെ ഭാര്യ ആയശേഷം എനിക്ക് ഭാഗ്യം തന്നെയാ….

ഒരിക്കലും തമ്മിൽ കാണില്ല എന്ന് കരുതിയ എന്റെ അമ്മയെ ഈ സ്നേഹ ദീപത്തിലേക്ക് ഇത്രയും പെട്ടെന്ന് എത്തിച്ചത് ഗംഗയാ…. അവളാ ഇവിടുത്തെ ഭാഗ്യം. പ്രത്യേകിച്ച് എന്റെ ഭാഗ്യം…..

ശരി അനന്തു… ഇനി ഇപ്പോൾ നമ്പർ ഉണ്ടല്ലോ…. ഞാൻ ഇടയ്ക്ക് വിളിച്ചോളാം…..
ഹരി ഫോൺ കട്ട്‌ ചെയ്തു…..

അനന്തു ആരാ വിളിച്ചത്?

ഹരി സാറാ ഗംഗാ….. എന്നെ അന്വേഷിക്കാനാ വിളിച്ചത് എന്നാ ഹരി സാർ പറഞ്ഞത്. പക്ഷെ അതൊന്നുമല്ല കാര്യം അത് അയാൾക്കും അറിയാം എനിക്കും അറിയാം.

എന്താ അനന്തു തലയും വാലും ഇല്ലാതെ സംസാരിക്കുന്നത്?

തലയും വാലും ഇല്ലാതെ അല്ലെടോ…. ഹരി സാറിന്റെ പോക്ക് ശരിയല്ല…നിന്നോട് സംസാരിക്കാൻ തന്നെയാ അയാൾ ഇങ്ങോട്ട് വിളിച്ചത്. ഞാൻ ആ കാര്യം സാറിനോട് നേരിട്ട് ചോദിച്ചതാ.

പക്ഷെ അയാൾ എനിക്ക് പിടി തന്നില്ല.

അനന്തുവിന് വേറെ ഒരു പണിയുമില്ലേ…

ഹരി സാറിന് ഒരു കുടുംബമുണ്ട്. അവരുടെ ജീവിതത്തിന് ഇടയ്ക്ക് എന്റെ പേരെന്തിനാ അനന്തു വലിച്ചിഴയ്ക്കുന്നത്? ഹരി സാർ എന്നിട്ട് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞോ? ഇല്ലല്ലോ…? എല്ലാം അനന്തുവിന്റെ ഊഹാപോഹങ്ങളാ….. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിക്കണ്ട കേട്ടോ….ഇപ്പോൾ ഞാൻ അനന്തുവിന്റെ ഭാര്യയാ….. ആ ഓരോർമ്മ അനന്തുവിന് ഉണ്ടായാൽ മാത്രം മതി. ഞാൻ ഇനി അനന്തുവിന്റെത് മാത്രമാണ്.

അനന്തു എങ്ങനെ പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ പറ്റും എന്ന് മാത്രം ചിന്തിച്ച് നോക്ക്….

എന്റെ ആഗ്രഹങ്ങൾ അനന്തു മറന്നേക്കരുത്…..

നമുക്ക് ഒരുമിച്ച് പോകേണ്ട ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. നമ്മൾ പോകുന്നത് അനന്തു ഒന്ന് സ്വപ്നം കണ്ടുനോക്ക്….. മനസ്സ് പെട്ടെന്ന് തന്നെ തണുക്കും…

അത്രയ്ക്ക് മനോഹരമായിട്ടാണ് ഓരോ സ്വപ്നങ്ങളും ഞാൻ കണ്ടത്.

അനന്തു സ്വപ്നം കാണാറുണ്ടോ?

അതെന്താ ഗംഗേ അങ്ങനെ ചോദിച്ചത്? സ്വപ്നം കാണാത്ത മനുഷ്യരുണ്ടോ?

ഞാനും സ്വപ്‌നങ്ങൾ കാണാറുണ്ട്. എന്റെ അമ്മ എന്നെ വന്നു കെട്ടി പിടിക്കുന്നത്….. ചോറ് വായിൽ തരുന്നത് അങ്ങനെ… അങ്ങനെ പലതും ഞാൻ കണ്ടിട്ടുണ്ട്…. എന്താ ഗംഗേ ഇങ്ങനെ ഓരോ ചോദ്യങ്ങൾ?

ഒന്നും ഇല്ല… വെറുതെ ചോദിച്ചതാ….. അനന്തു….. ഒരു കണക്കിന് നിന്റെ സ്വപ്നം യഥാർഥ്യമായി….. അമ്മ വന്നല്ലോ….. അനന്തുവിനോട് ഒരുപാട് നേരം സംസാരിച്ചല്ലോ….

അതൊക്കെ പോട്ടെ ആ അമ്മയ്ക്ക് അനന്തുവിനോടുള്ള സ്നേഹം…കണ്ടില്ലേ…..?അതിനിയും നില നിൽക്കണം….. എന്നും ജീവിത കാലം മുഴുവൻ……….

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *