ദ്വിതാരകം~ഭാഗം43~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്താടി….. നീ പേടിപ്പിക്കുവാണോ? ഗൗതം ഗംഗയെ പിടിച്ചുലച്ചു.

ഡാ…. എടുക്കെടാ നിന്റെ കൈയ്യ്…..എടുക്കാനല്ലെടി ഈ കൈയ്യ് ഞാൻ നിന്റെ ദേഹത്ത് വച്ചത്…

ഇപ്പോൾ ഈ നിമിഷം നീ എന്റേതാവും….. കാണണോടി നിനക്ക്…… പറഞ്ഞു തീർന്നതും ഒരു അലർച്ചയോടെ ഗൗതം തെറിച്ച് അനന്തുവിന്റെ മുൻപിൽ പോയി വീണു….

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് അറിയാതെ അനന്തു ഗംഗയെ നോക്കി….. തന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന ഗൗതത്തിന്റെ അവസ്ഥ ദയനീയമാണെന്ന് അനന്തുവിന് മനസ്സിലായി….

എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചത്…. അനന്തു ഗംഗയെ ഒന്നും മനസിലാകാത്തത് പോലെ നോക്കി. ഗംഗ മെല്ലെ കണ്ണുകൾ അടച്ച് കാണിച്ച് ഒരു ചെറു ചിരിയോടെ മുറിയിലേക്ക് പോയി.

ദൈവമേ ഇവൾക്ക് കരാട്ടെ ഒക്കെ വശമുണ്ടോ?പുലിയെപ്പോലെ വന്ന ഗൗതം ഇതാ ഇപ്പോൾ എലിയെപ്പോലെ എന്റെ മുന്നിൽ കിടക്കുന്നു.

ഗൗതം….. എഴുന്നേറ്റ് പോടാ…. അവൾക്ക് ഒന്നുകൂടി തോണ്ടാനുള്ളതില്ല……… എന്തിനാടാ ആണുങ്ങൾക്ക് തന്നെ അപമാനമായിട്ട് ഇങ്ങനെ ജീവിക്കുന്നെ….. അവളുടെ ഒരടി തടുക്കാൻ നിന്നെക്കൊണ്ട് കഴിഞ്ഞോ? കഷ്ടം………..!കൂടെ വന്ന കിങ്കരന്മാർ ഉണ്ടല്ലോ അവരോട് പറയ് നിന്നെ വന്ന് കൊണ്ടുപോകാൻ….. അതല്ല മറിച്ച് ഗംഗ ഇനിയും തിരിച്ച് വരുമ്പോൾ നീ ഈ കിടപ്പ് ഇവിടെ കിടന്നാൽ അവൾ നിന്നെ ചുരുട്ടി കൂട്ടിയെടുത്ത് വെളിയിൽ ഇടും… അതെനിക്ക് ഉറപ്പാ…… ഗംഗ ആള് പുലിയാ… അവളുടെ അടുത്ത് ആരുടേയും വിളച്ചിൽ?ഏൽക്കില്ല….. ഇവളാണ് പെണ്ണ്……. ഇതപോലെ ഒരെണ്ണത്തെ ഒരുപാടൊന്നും തിരഞ്ഞാൽ കാണില്ല……. നൂറിൽ ഒന്നിനെ കണ്ടാൽ ഭാഗ്യം….. എന്തായാലും എന്റെ ഭാഗ്യം ഞാൻ വീണ്ടും ഇവളിൽ ഉറപ്പിച്ചു………

ഗംഗേ….. ഗംഗേ…. അനന്തു വിളിക്കുന്ന ശബ്ദം കേട്ടാണ് ഗംഗ വന്നത്….

എന്താ….. അനന്തു….. എന്തുപറ്റി?

ഗംഗേ നീ എന്നാ ഈ കരാട്ടെ ഒക്കെ പഠിച്ചത്?

അതൊക്കെ പണ്ടേ പഠിച്ചതാ….സ്വയ രക്ഷയ്ക്കായി… പക്ഷെ പ്രയോജനപ്പെട്ടത് ഇപ്പോൾ ആണെന്ന് മാത്രം…..

എന്നാലും എന്റെ ഗംഗേ ഞാൻ ആണേൽ അമ്പരന്നുപോയി… ഞാൻ മാത്രമല്ല ഗൗതവും ശരിക്കു പേടിച്ചിട്ടുണ്ട്. ഇനി നിന്റെ അടുത്ത് അനാവശ്യമായി ഒരു വാക്കുപോലും പറയാൻ വരില്ല. അനന്തു ഗംഗയെ നോക്കി മെല്ലെ ചിരിച്ചു.

ഇനിയും എന്തൊക്കെ കാണേണ്ടി വരും എന്നാ ഞാൻ ഇപ്പോൾ ഓർക്കുന്നത്…….

അനന്തു എനിക്ക് വല്ല്യ കഴിവൊന്നുമില്ല.അനന്തു വെറുതെ എന്നെ പുകഴ്ത്തണ്ട.അനന്തുവിനെ വച്ചു നോക്കുമ്പോൾ ഞാനെപ്പോഴും വട്ട പൂജ്യമാ…..

അനന്തു….. ഹരി സാറിന് കുഞ്ഞുണ്ടായാൽ ഒരുപക്ഷെ മൃദുലയുടെ സ്വഭാവം. മാറുമായിരിക്കും അല്ലേ….. ആ കുഞ്ഞുങ്ങളെ കാണുമ്പോൾ അവരുടെ കരച്ചിൽ കേൾക്കുമ്പോൾ അവൾ എങ്ങനെ ആ കുഞ്ഞുങ്ങളെ വേറൊരാൾക്ക് കൊടുക്കാൻ പറയും….?

ഗംഗേ…. നമ്മളെന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല….. വേറെ ആരാണെങ്കിലും ഒന്നുകൂടി ചിന്തിക്കും….. ഇതിപ്പോൾ നമ്മൾ എന്ത് പറയാനാ? എന്നാലും ഒരു സങ്കടം….കേൾക്കുമ്പോൾ… ആ കുഞ്ഞുങ്ങൾ ഒന്നും അറിയാതെ രണ്ട് വീടുകളിൽ കഴിയേണ്ടി വരുന്ന അവസ്ഥ ഒന്നോർത്തു നോക്കിക്കേ..
.
ഗംഗ നേടിവീർപ്പിട്ടു…. ഗംഗേ ഈ വിഷയം നീ ഇവിടെ നിർത്തിക്കോ…

നിനക്ക് ഓർക്കാനാണെങ്കിൽ സന്തോഷം തരുന്ന ഒരുപാട് കാര്യങ്ങൾ ഞാൻ തന്നെ പറഞ്ഞു തരാം….. അല്ലാതെ സങ്കടങ്ങൾ മാത്രം സ്വപ്നം കണ്ടു നടന്നാൽ ജീവിതമേ അർത്ഥമില്ലാതെ ആകും…

നീ പോയി നിന്റെ പണികൾ വല്ലതും ഉണ്ടെങ്കിൽ അത് ചെയ്തു തീർക്ക്….. അല്ലാതെ ഹരിസാറിന്റെ ജീവിതവും പറഞ്ഞ് വെറുതെ നമ്മുടെ നല്ല ദിവസം പാഴാക്കണ്ട കാര്യം ഇല്ലല്ലോ….

അനന്തു അതൊക്കെ ശരിയാണ്. പക്ഷെ ഇന്നിവിടെ നടന്നത്… നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കണ്ടേ?

എന്റെ ഗംഗേ വേണ്ട.. എന്തിനാ വെറുതെ.. കൊടുക്കാനുള്ളത് അവനിട്ട് നീ നേരിട്ട് തന്നെ കൊടുത്തു…. അത് മതി…. അവൻ ഈ ജന്മം ഇനി നിന്റെ മുൻപിൽ വരില്ല….. പോലീസ് കേസ് എനിക്ക് താല്പര്യവും ഇല്ല…..

അനന്തുവിന്റെ ഇഷ്ടം…. ഞാൻ ചോദിച്ചു എന്നെ ഉള്ളൂ……

എന്റെ ഗംഗേ ഇവിടെ ഓരോ ദിവസവും എങ്ങനെ മുൻപോട്ട്കൊ ണ്ടുപോകും എന്ന് ഓരോ നിമിഷവും ചിന്തിച്ചോണ്ടാ ഞാൻ ഇവിടെ ഇരിക്കുന്നത്. … ഈ പാവങ്ങൾക്ക് ആകെ പ്രതീക്ഷ നമ്മളാ… അതെങ്ങനെ എങ്കിലും മുൻപോട്ട് കൊണ്ടുപോകണം…. അവർക്ക് ഒരു കുറവും ഇവിടെ വരരുത്…. ഞാൻ ഗംഗയോട് സ്വാതന്ത്ര്യത്തിൽ ഒരു കാര്യം പറയുവാ…. നീ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം….. നമ്മുടെസ്വന്തഗം വീടാണ് എന്ന് കരുതണം… .നിനക്ക് അത് പറ്റും…. നിന്നെ എല്ലാകാര്യവും ഞാൻ സന്തോഷത്തോടെ ഏൽപ്പിക്കുക…. സിസ്റ്ററമ്മയോട് ഞാൻ കഴിഞ്ഞദിവസം ഈ കാര്യം സംസാരിച്ചിരുന്നു… സിസ്റ്ററമ്മയ്ക്ക് മാത്രമല്ല എല്ലാവർക്കും സന്തോഷമാ….

ഗംഗ എതിർപ്പുകളൊന്നും പറയാതെ എല്ലാകാര്യങ്ങളും അനന്തു പറയുന്നത് പോലെ ചെയ്യാൻ തീരുമാനിച്ചു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *