മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്നേഹദീപത്തിന്റെ എല്ലാ ചുമതലകളും ഗംഗ ഏറ്റെടുത്തു. അനന്തുവിന് സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു.
ഗംഗാ… നിന്റെ ഫോൺ കുറച്ചു നേരമായി ബെൽ അടിക്കുന്നുണ്ട് ഗംഗാ….. ആരെങ്കിലും അത്യാവശ്യക്കാ രായിരിക്കും. നീ ഒന്ന് നോക്കിക്കേ…..
ദാ വരുന്നു അനന്തു….. ഞാൻ നോക്കാം….. തിരിച്ചു വിളിക്കാം….
ഗംഗ റൂമിലേയ്ക്ക് കയറിപ്പോയി…. അനന്തു പുറത്തേയ്ക്ക് നോക്കിയപ്പോൾ ഗേറ്റ് തുറന്നു കിടക്കുന്നു. ദൈവമേ കാശി ഗേറ്റിനടുത്തേയ്ക്കാണല്ലോ പോകുന്നത്….. അവന് ആകെ നാലു വയസ്സ് പ്രായമേ ഉള്ളൂ….
ഗംഗേ….. ഗംഗേ…. ഒന്നിങ്ങോട്ട് വന്നേ….. ഗംഗേ… അനന്തുവിന്റെ വിളി ഗംഗ കേട്ടില്ല….. സിസ്റ്ററമ്മേ ഒന്നോടി വാ… ഇവിടെ ആരുമില്ലേ…? ആരെങ്കിലും ഒന്ന് പെട്ടെന്ന് വാ….. അനന്തു അവനാകുന്ന വിധത്തിൽ അവിടെ ഇരുന്ന് എല്ലാവരെയും വിളിച്ചു… പക്ഷെ ആരും വിളികേട്ടില്ല…
കാശി മോനെ പോകല്ലേടാ അങ്ങോട്ട്….. കാശി…… അവനു പറ്റാൻപോകുന്ന അപകടം അത് അനന്തു ഉൾകണ്ണാൽ കാണുന്നുണ്ടായിരുന്നു. അവൻ പല തവണ വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു…..
ഒരു നിമിഷം തനിക്കുണ്ടായ അവസ്ഥ അവന്റെ തലച്ചോറിലൂടെ മിന്നി മറഞ്ഞു. സർവ ശക്തിയുമെടുത്ത് അനന്തു എഴുന്നേറ്റുനിന്നു.. .. സഹിക്കാൻ പറ്റാത്ത വേദനയിൽ അവൻ മുൻപോട്ട്വേ ച്ചുപോയി. വീഴാതെ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും അനന്തു വീണു പോയി. അവിടെ നിന്ന് വീണ്ടും അവൻ വലിഞ്ഞു നീന്തി മുറ്റത്തേയ്ക്കുള്ള aസ്റ്റെപ്പിന്റെ അടുത്തെത്തി… അവിടെ നിന്നുരുണ്ട് മുറ്റത്തേയ്ക്ക് വീണു.അവിടെ നിന്ന് അനന്തു ഇഴഞ്ഞു നീങ്ങി. അപ്പോഴേക്കും കാശി ഗേറ്റ് കടന്നിരുന്നു….
കാശി മോനെ…. പോകല്ലേടാ….. അനന്തു കൈകൾ നിലത്തു കുത്തി എഴുന്നേറ്റു…. വേച്ചു വേച്ച് അനന്തു ഗേറ്റിനടുത്തെത്തി…… കാശി.. . മോനെ….. അനന്തു ഉച്ചത്തിൽ വിളിച്ചു…… റോഡിലേയ്ക്ക് കയറാൻ തുടങ്ങിയ അവന്റെ കുഞ്ഞ് പാദങ്ങൾ അവൻ മെല്ലെ പുറകോട്ട് വച്ച് തിരിഞ്ഞുനോക്കി….അങ്കിളേ…. കാശി ഓടി അനന്തുവിന്റെ അടുത്തെത്തി… അനന്തു അവനെ
വാരി എടുത്തു.
മോനെ…. എടാ…നീ ഇത് എങ്ങോട്ടാടാ പോയത്? അനന്തുവിന് കാലുകൾ കുഴയുന്നതുപോലെ തോന്നി. അവൻ കാശിയെയും കൊണ്ട് നിലത്തിരുന്നു. അനന്തു അവന്റെ കുഞ്ഞ് മുഖത്ത് തുരു തുരെ ഉമ്മ വച്ചു.
ഗംഗ മുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ വീൽ ചെയറിൽ ഇരുന്ന അനന്തുവിനെ കാണാതെ വന്നപ്പോൾ വെപ്രാളപ്പെട്ടു. അവൾ ഓടി അനന്തുവിന്റെ മുറിയിൽ ചെന്നു. അവിടെയും അനന്തു ഇല്ലെന്ന് മനസ്സിലാക്കിയ ഗംഗ സിസ്റ്ററിന്റെ അടുത്തേയ്ക്ക് ഓടി ചെന്നു…. സിസ്റ്ററമ്മേ അനന്തു എവിടെ….. അവിടെ എങ്ങും കാണുന്നില്ലല്ലോ
എന്താ മോളേ നീ ഈ പറയുന്നത്അനന്തുവിനെ കാണുന്നില്ലെന്നോ? അവനെവിടെ പോകാനാ? നീ അറിയാതെ അനന്തു എവിടെയും പോകില്ല….. സിസ്റ്ററമ്മേ ഒന്ന് നോക്കിക്കേ…. വാ എന്റെകൂടെ. എനിക്കാകെ പേടിയാകുന്നു….. ആരെങ്കിലും അനന്തുവിനെ എന്തെങ്കിലും ചെയ്തു കാണുമോ?
നമ്മുടെ വാച്ച്മാൻ എന്തിയേ….? ഗേറ്റ് തുറന്നു കിടക്കുന്നല്ലോ…. ദൈവമേ അനന്തുവിന് എന്തോ സംഭവിച്ചിട്ടുണ്ട്…. ഗംഗ അതും പറഞ്ഞുകൊണ്ട് ഗേറ്റിനടുത്തേയ്ക്ക് ഓടിയതും പകുതി വഴി ചെന്നപ്പോഴേക്കും… മുന്നോട്ട് വച്ച കാൽ ഒരുനിമിഷം പുറകോട്ട് വച്ച് ഒന്നും മിണ്ടാനാകാതെ നിന്നു….
അനന്തു… അവൾ ഓടി അവന്റെ അടുത്ത് ചെന്നു. അനന്തു ദേഷ്യപെട്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി… എന്താ അനന്തു എന്താ ഉണ്ടായത്?
ഗംഗേ… എത്ര വിളി ഞാൻ നിങ്ങളെ ഓരോരുത്തരെയും വിളിച്ചു….. ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാതെ പോയല്ലോ നിങ്ങൾക്ക്. കാശി ഗേറ്റ് കടന്നു പുറത്തേയ്ക്ക് പോകുന്നത് ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ ഇവിടെ ഇപ്പോൾ എന്താ സംഭവിക്കുക എന്ന് ആലോചിച്ചു നോക്ക്….. അനന്തു വിളിച്ചത് ഞങ്ങൾ കേട്ടില്ല..
ഗംഗേ… ഈ കുഞ്ഞിന് ഇപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? അനന്തു വിളിച്ചിട്ട്കേ ട്ടില്ലായിരുന്നു എന്ന് നിങ്ങൾ പറയുമായിരുന്നോ? ഇവിടുത്തെ സെക്യൂരിറ്റി ചേട്ടനെവിടെ? എങ്ങോട്ടെങ്കിലും പോകുവാണെങ്കിൽ ഒന്നുകിൽ നിങ്ങളോട് പറയണ്ടേ?അല്ലെങ്കിൽ ഗേറ്റ് പൂട്ടിയിടണ്ടേ?അനന്തു എങ്ങനെയാ ഇവിടെ വരെ വന്നത്? പറയ് അനന്തു എങ്ങനെയാ ഇബിടെ വരെ വന്നതെന്ന്?
അത് കാശി…. ഇവൻ റോഡിലേയ്ക്ക് പോകുവാണെന്ന് തോന്നിയപ്പോൾ ഞാൻ പെട്ടെന്ന്…. പെട്ടെന്ന് എഴുന്നേറ്റു നിന്നു. പിന്നെ വീണു… കുറച്ചുദൂരം ഞാൻ നിരങ്ങിയാ വന്നത്….. കാശിയെ എടുത്തപ്പോൾ കാലിനു ബലക്കുറവ് പോലെ തോന്നി. അതാ ഇവിടെ ഇരുന്നത്….
അനന്തു….. ഒരുപാട് സന്തോഷമായി എനിക്ക്….. അനന്തു തിരിച്ചു വരുന്നു….. പരിസരം മറന്ന് ഗംഗ അനന്ദുവിനെ കെട്ടിപിടിച്ച് അവന്റെ നിറുകയിൽ ചും ബിച്ചു….
തുടരും..