ദ്വിതാരകം~ഭാഗം45~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിസ്റ്റർ ലിനെറ്റിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ഗംഗയുടെ കണ്ണുകളും ഈറനണിഞ്ഞു.ഒരിക്കൽ പോലും പുറത്തേയ്ക്ക് ഇറങ്ങാത്ത കാശി ഇന്ന് റോഡിലേയ്ക്ക് പോയിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണമുണ്ട്. ദൈവഹിതം എന്നൊന്നുണ്ട്…. അതാണ് ഇന്ന് സംഭവിച്ചത്. നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു…. നമ്മുടെ അനന്തുവിനെ തിരിച്ച് പഴയ അനന്തുവായി തിരിച്ച് തന്നു….. ദൈവത്തിന് നന്ദി……..

അനന്തു വാ എഴുന്നേൽക്ക്… നമുക്ക് ഹോസ്പിറ്റലിൽ പോകണം….. ഡോക്ടറെ ഞാൻ വിളിക്കാം…. ഗംഗ മെല്ലെ അനന്തുവിനെ താങ്ങി എഴുന്നേൽപ്പിച്ചു. അവൻ ഒരു കൊച്ചു കുട്ടിയെപ്പോലെ പതിയെ ഗംഗയുടെ സഹായത്തോടെ പിച്ചവച്ചു നടന്നു.

ഗംഗ അനന്തുവിനെ ഒരു കസേരയിൽ പതിയെ ഇരുത്തി. ഡോക്ടറെ വിളിച്ചു. കാര്യങ്ങളെല്ലാം സംസാരിച്ചു… അനന്തു ഡോക്ടർ നമ്മളോട് അധികം താമസിക്കാതെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ പെട്ടെന്നു റെഡി ആകട്ടെ….. ഗംഗയുടെ മനസ്സിൽ സന്തോഷം അലതല്ലി…. സ്നേഹദീപത്തിൽ ഉത്സവ പ്രതീതി ആയിരുന്നു….

ഗംഗയും അനന്തുവും ഹോസ്പിറ്റലിൽ എത്തി. ഡോക്ടർ വ്യക്തമായി അനന്തുവിനെ പരിശോധിച്ചു…..?രണ്ടാഴ്ച ഫിസിയോ തെറാപ്പി ചെയ്യണം…. അപ്പോഴേക്കും ആൾ പഴയത് പോലെയാകും.

ഗംഗയും അനന്തുവും സന്തോഷത്തോടെ പരസ്പരം നോക്കി. ലോകം കീഴടക്കിയ സന്തോഷമായിരുന്നു?രണ്ടാൾക്കും….?ഇന്ന് മുതൽ ഫിസിയോ തെറാപ്പി തുടങ്ങാം കേട്ടോ അനന്തു…. ഏതായാലും നിങ്ങൾ ദൈവത്തോട് നന്ദി പറയണം…

ഞങ്ങൾക്കറിയാം ഡോക്ടർ എല്ലാ ദൈവങ്ങളും ഞങ്ങൾക്കൊപ്പമുണ്ട്…ഒരുപാട് ആളുകൾ ഞങ്ങൾക്ക് നേരിട്ട് അറിയാവുന്നവരും അല്ലാത്തവരും….?എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്….?അനന്തു ഡോക്ടറോട് പറഞ്ഞു.

ആദ്യ ദിവസത്തെ ഫിസിയോ തെറാപ്പി കഴിഞ്ഞ് വളരെ സന്തോഷത്തോടെ ആണ് ഗംഗയും അനന്തുവും സ്നേഹദീപത്തിൽ എത്തിയത്…. പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല.?ഗംഗയുടെ ഫോൺ ശബ്ദിച്ചതും പ്രത്യേകിച്ച് അത് അരുന്ധത്തിയുടെ കോൾ ആണെന്ന് കണ്ടപ്പോൾ ഗംഗ ആ ഫോൺ അറ്റൻഡ് ചെയ്തു.

അരുന്ധതി… പറയൂ…. ഞാൻ അനന്തുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വരുന്ന വഴിയാ….. സ്നേഹ ദീപത്തിൽ ചെന്നിട്ട് നിന്നെ വിളിക്കാമെന്ന് കരുതി.

ഓക്കേ ഒക്കെ…. ഞാൻ ഇപ്പോൾ നിന്നെ വിളിച്ചത് മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനാ…. നമ്മുടെ ഹരിസാറിന്റെ ഭാര്യ പ്രസവിച്ചു…. രണ്ട് പെൺ കുഞ്ഞുങ്ങൾ…… ആണോ…. ഗംഗ ഒരു നിമിഷം താൻ എവിടെയാണെന്നുപോലും മറന്നുപോയി….. എടി… എനിക്കൊന്നു കാണണം… എന്തെങ്കിലും വഴിയുണ്ടോ….?
നീ തല്ക്കാലം ആ കുഞ്ഞുങ്ങളെ കാണണ്ട…. കാരണം ആ രണ്ടുകുഞ്ഞുങ്ങളെയും രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല….

എന്താ….. എന്താ…. നീ പറഞ്ഞത്.. ഇല്ല നീ വെറുതെ കള്ളം പറയുവാ…. അരുന്ധതി….. ദൈവമേ ഞാൻ എന്താ ഈ കേൾക്കുന്നത്??

ഗംഗാ നീ വെറുതെ ബഹളം വയ്ക്കരുത്….ഇപ്പോൾ ഓടി വരുകയും വേണ്ട. ഹരിസാറും അമ്മയും മൃദുലയുടെ വീട്ടുകാരും എല്ലാവരും ഇവിടെയുണ്ട്.ഞങ്ങൾ കാര്യങ്ങൾ സംസാരിക്കുവാൻ പോകുന്നതേ ഉള്ളൂ…..നീ ഇപ്പോൾ ഫോൺ വച്ചോ…. ഞാൻ പിന്നെ വിളിക്കാം…. അരുന്ധതി ഫോൺ കട്ട്‌ ചെയ്തു.

ഗംഗ മെല്ലെ അനന്ദുവിന്റെ തോളിലേയ്ക്ക് ചാഞ്ഞു കിടന്നു… ഗംഗാ… ഗംഗാ…. നോക്ക് അരുന്ധതി പറഞ്ഞതെല്ലാം ഞാൻ കേട്ടു… അവര് ചെയ്തതിന്റെ ഫലമല്ലേ അവർക്ക് കിട്ടിയത്….. ആ കുഞ്ഞുങ്ങളെ വല്ലവർക്കും വളർത്താൻ കൊടുക്കാൻ ഇരുന്നതല്ലേ അവൾ?സാരമില്ല ആ കുഞ്ഞുങ്ങളെ പിരിക്കാൻ ആർക്കുമാവില്ല… അതാണ് സത്യം….

എങ്കിലും… ദൈവമേ രണ്ട് കുഞ്ഞുങ്ങൾ….. അനന്തു…. എനിക്ക് സഹിക്കാൻ പറ്റുന്നില്ല…..

ഗംഗേ രണ്ടുകുഞ്ഞുങ്ങളെ രണ്ട് വഴിക്കാക്കിയാൽ നിനക്ക് സഹിക്കാൻ പറ്റുമോ? അത് നീ ആദ്യം ചിന്തിക്ക്… എനിക്കൊന്നും അറിയില്ല അനന്തു….. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല…. ഗംഗ പിന്നീട് ആരോടും ഒന്നും സംസാരിച്ചില്ല…. പുറത്തേക്ക് തന്നെ നോക്കി എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരുന്നു……

☆☆☆☆☆☆☆☆☆☆☆

മൃദുലയുടെ കൂടെ വന്നവർ ആരെങ്കിലും ഇവിടെ ഇരിപ്പുണ്ടോ?ലേബർ റൂമിന്റെ വാതിൽക്കൽ നിന്ന് തലമാത്രം പുറത്തേയ്ക്ക് നീട്ടി ഒരു സിസ്റ്റർ ചോദിച്ചു.
ഉണ്ട് സിസ്റ്റർ…. ഹരി ആണ് ആദ്യം എഴുന്നേറ്റത്….?ഡോക്ടർക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞു…. ചെല്ലൂ…..

ഹരി തെല്ലോന്നമ്പരന്നു… സിസ്റ്റർ മൃദുല പ്രസവിച്ചോ…..?

ഒരു നിമിഷം നിഷ്കളങ്കതയോടെ താൻ ഒരച്ഛനായെന്ന് കേൾക്കാനുള്ള വെമ്പാലോടെ തന്റെ മുന്നിൽ നിൽക്കുന്ന ആളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ സിസ്റ്റർ ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ഇരിക്കുന്ന മുറി കാണിച്ചു കൊടുത്തു.

ഒന്നും മനസിലാവാതെ ഹരി ഡോക്ടറുടെ മുന്നിൽ നിന്നു.

ഹരി ഇരിക്കൂ….?കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു.

ഡോക്ടർ എന്താ…. എന്റെ കുഞ്ഞുങ്ങൾ? അല്ല….. മൃദുല പ്രസവിച്ചോ?ഡോക്ടറെ എനിക്കേ ആകെ ഒരു ടെൻഷൻ പോലെ… അതാ… എന്താ ചോദിക്കേണ്ടത് എന്നുപോലും എനിക്കറിയില്ല.. ഡോക്ടർക്ക് എന്തോ പറയാനുണ്ട് എന്ന് സിസ്റ്റർ പറഞ്ഞു……

ഉം…. അതേ ഹരി എനിക്ക് ഹരിയോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. അത് സംയമനത്തോടെ ഹരി കേൾക്കണം….

ഹരിയുടെ ചങ്കിടിപ്പിന്റെ വേഗത വർധിച്ചു. എന്താ ഡോക്ടർ എന്തെങ്കിലും പ്രശ്നമുണ്ടോ?

ഉണ്ട് ഹരി…. എനിക്കത് ഹരിയോട് പറയാതിരിക്കാൻ പറ്റില്ല. മൃദുല പ്രസവിച്ചു…… രണ്ട് പെൺകുഞ്ഞുങ്ങൾ…. പക്ഷെ ഹരി താൻ പാതി ദൈവം പാതി എന്നാണല്ലോ…. മൃദുലയ്ക്ക് കുഴപ്പമൊന്നും ഇല്ല..

പക്ഷെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല…..

ഡോക്ടർ…. അയ്യോ എന്റെ കുഞ്ഞുങ്ങൾ…. നിങ്ങൾ എന്താ ഈ പറയുന്നത്?
സ്കാനിങ്ങിൽ ഒന്നും കുഞ്ഞുങ്ങൾക്ക് കുഴപ്പമില്ലായിരുന്നല്ലോ…? പിന്നെ എന്താ….
പിന്നെ എന്താ സംഭവിച്ചത്? ഹരി ഒരു ഭ്രാന്തനെപ്പോലെ അലറി……

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *