ദ്വിതാരകം~ഭാഗം46~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരി…… നിങ്ങളൊരു അധ്യാപകനാണ്. നിങ്ങൾക്ക് കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ……… ദൈവം എന്ന ആ ശക്തിയിൽ വിശ്വസിച്ചാണ് ഞങ്ങൾ ഡോക്ടർമാർ ഓരോ കേസും അറ്റൻഡ് ചെയ്യുന്നത്……. ഇവിടെ പക്ഷെ ദൈവങ്ങൾ നമുക്കൊപ്പം നിന്നില്ല.കുഞ്ഞുങ്ങളെ നമുക്ക് തന്നില്ല.

ഹരി ഹരിയുടെ വിഷമം എനിക്ക് മനസ്സിലാകും…. പക്ഷെ ഡോക്ടർമാർ ഒരിക്കലും ദൈവങ്ങൾ അല്ലല്ലോ….

ഡോക്ടർ ഞാൻ…. ഞാൻ…. ഒരുപാട് സ്വപ്നം കണ്ട കുഞ്ഞുങ്ങളാ….. അതാ ഞാൻ പെട്ടെന്ന്…. ഡോക്ടറെ കുറ്റപ്പെടുത്തിയതല്ല കേട്ടോ….. എന്നോട് ക്ഷമിക്കണം…. ഹരി അരുന്ധത്തിയുടെ മുൻപിൽ കൈകൾ കൂപ്പി.

ഹരി അരുത്….. ഞാൻ ഹരിയെ അന്യനായി കണ്ടിട്ടില്ല……..

ഡോക്ടർ…. നമ്മൾ തമ്മിൽ മുൻ പരിചയം ഒന്നും ഇല്ലല്ലോ….

ഹരിയ്ക്ക് എന്നെ അറിയില്ലായിരിക്കും. പക്ഷെ എനിക്ക് ഹരിയെ നന്നായിട്ട് അറിയാം… അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം.

ഡോക്ടർ എനിക്ക് മൃദുലയെ ഒന്ന് കാണണം. അവൾ എല്ലാം അറിഞ്ഞോ?
അവൾ കരച്ചിലായിരിക്കും അല്ലേ?

ഹരി വരൂ… മൃദുല ഇവിടെയാണ്.

ഹരി ഒന്നും പറയാതെ അരുന്ധതിയുടെ പിന്നാലെ ചെന്നു. മൃദുലയുടെ അടുത്ത് ചെന്നു.

മോളേ… മൃദുലേ… ഹരി അവളുടെ കൈയിൽ മുറുകെ പിടിച്ചു.

മൃദുല മെല്ലെ കണ്ണുകൾ തുറന്ന്ഹ രിയെ നോക്കി.. അവളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും കണ്ടില്ല.

ദൈവമേ ഇവൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഞാൻ ഇനി അവളോട് എന്ത് പറയും? ഹരി സഹതാപത്തോടെ മൃദുലയെ നോക്കി.

എനിക്ക് നല്ല ക്ഷീണമുണ്ട്. എനിക്ക് അമ്മയെ ഒന്ന് കാണണം….. അമ്മയോട് എല്ലാം പറഞ്ഞോ?

ഹരി ഒന്നും മനസിലാകാത്തത് പോലെ മൃദുലയെ നോക്കി.

രണ്ട് കുഞ്ഞുങ്ങളും മരിച്ചെന്ന് പറഞ്ഞോന്ന്….

മൃദുലേ…… നീ എന്താ ഈ പറയുന്നത്? നിനക്ക് സങ്കടമില്ലേ….നമ്മുടെ കുഞ്ഞുങ്ങൾ മരിച്ചെന്ന് അറിഞ്ഞിട്ട് നിനക്ക് ഒരു സങ്കടവും ഇല്ലേ?

ഇല്ല എനിക്ക് ഒരു സങ്കടവും ഇല്ല. എന്താ നിങ്ങൾക്ക് സങ്കടമാണോ? നാണമില്ലേ മനുഷ്യ നിങ്ങൾക്ക്? രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാകാൻ ഇരിക്കുവായിരുന്നോ? നടന്നത് തന്നെ…ഹരിക്ക് തല കറങ്ങുന്നത് പോലെ തോന്നി…. അവൻ ഒന്നും മിണ്ടാതെ തല കുനിച്ച് അരുന്ധതിയുടെ ക്യാബിനു മുന്നിലൂടെ ആണ് പോയത്.

ഹരി…. അരുന്ധതി വിളിച്ചു.ഹരി ഒന്ന് വരൂ… കുറച്ച് കാര്യങ്ങൾ കൂടി
എനിക്ക് സംസാരിക്കാനുണ്ട്…

ഹരി വീണ്ടും അരുന്ധത്തിയുടെ മുൻപിൽ തലകുനിച്ചിരുന്നു… മൃദുലയുടെ രീതി ഹരിയെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാവും. അല്ലേ?

അതേ…. അവൾ നോർമൽ ആണല്ലോ അല്ലേ?

ഹരി അവൾ നോർമൽ ആണ്. പക്ഷെ ചില കാര്യങ്ങൾ കൂടിജി ഹരി അറിയണം.

മൃദുല ആ രണ്ടുകുഞ്ഞുങ്ങളെയും ജീവനോടെ കണ്ടിരുന്നെങ്കിലും ഹരി കരഞ്ഞേനെ…. കാരണം അവൾക്ക് ആ കുഞ്ഞുങ്ങളെ വേണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു… അതുപോലെ രണ്ടുകുഞ്ഞുങ്ങളെയും മറ്റു രണ്ടുപേർക്ക് കൊടുക്കാൻ അവർ പ്ലാൻ ചെയ്തിരുന്നു….

ഹരിയ്ക്ക് ഇതെല്ലാം. പുതിയ അറിവായിരുന്നു. എന്റെ ഡോക്ടറെ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഞാൻ ഇങ്ങോട്ട് വരണ്ടായിരുന്നു….

എല്ലാവരും കൂടി എന്നെ ഒരു വിഡ്ഢിയാക്കി….. ഞാൻ… ഞാൻ ഇനി എന്താ ഡോക്ടറെ ചെയ്യേണ്ടത്? എനിക്ക്…. ഒന്നും അറിയില്ല…… തലയിൽ കൈവച്ച് ഹരി കസേരയിലേയ്ക്ക് തളർന്നിരുന്നു…

സാരമില്ല ഹരി .. എല്ലാം ശരിയാകും…. കുഞ്ഞുങ്ങളെ കാണണ്ട എന്നാ മൃദുല പറഞ്ഞത്. നിങ്ങൾക്ക് ആർക്കെങ്കിലും കാണണോ? വേണ്ട ഡോക്ടറെ എനിക്ക് കാണണ്ടാ….. എന്റെ കുഞ്ഞുങ്ങൾ അനക്കമില്ലാതെ കിടക്കുന്നത് കാണാനല്ല ഞാൻ ഇത്രയും നാൾ കാത്തിരുന്നത്….. ശിക്ഷകൾ തീർന്നിട്ടില്ല…. തുടങ്ങിയിട്ടേ ഉളളൂ…..അതെനിക്ക് ഇപ്പോൾ മനസ്സിലായി….

പിന്നെ വേറൊരു കാര്യമുണ്ട് ഡോക്ടറെ….. ഇതിൽ കൂടുതൽ ഒന്നും ഇനി എനിക്ക് വരാനില്ല. ഇപ്പോൾ എനിക്ക് ഒരു സങ്കടവും ഇല്ല. നടക്കട്ടെ എല്ലാം നടക്കട്ടെ….
ഡോക്ടറെ ഞാനെന്നാൽ പൊയ്ക്കോട്ടേ…… ഇവിടെ നിന്നിട്ട് ഇനി പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലല്ലോ….. എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ല…. അമ്മയോട് ഞാൻ എന്ത് പറയും? ഹരി ആദ്യം ഹരി ഒന്ന് സമാധാനമായിരിക്ക്…… എന്നിട്ട് പതിയെ അമ്മയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്ക്.

അമ്മ ഇപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷെ എന്റെ അമയ്ക്ക് പറ്റിയ വലിയ ഒരു തെറ്റാ ഈ കല്യാണം….. അതുകൊണ്ട് ഇതും കൂടി കേട്ടാൽ എന്റെ അമ്മയുടെ മനസ്സ് വീണ്ടും തകരും…..

ശരി ഡോക്ടർ….. ഞാൻ അമ്മയുടെ അടുത്തേയ്ക്ക് പോകുവാ…… ആ പാവം പേരക്കുട്ടികളെ കാണാൻ നോക്കി നിൽക്കുവാ….. ചെന്നു പറയട്ടെ ഞാൻ എല്ലാം സ്വപ്നമായിരുന്നു എന്ന്……

അരുന്ധതിയുടെ കണ്ണുകളും ഈറനണിഞ്ഞു……..

തുടരും…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *