ദ്വിതാരകം~ഭാഗം48~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗേ…. ഗംഗേ….. അനന്തുവിന്റെ വിളി കേട്ട് ഗംഗ റൂമിൽ നിന്ന് ഇറങ്ങിവന്നു.

എന്താ അനന്തു…. ഗംഗേ നമുക്ക് ഹരി സാറിന്റെ വീട് വരെ ഒന്ന് പോയാലോ?

എന്തിനാ അങ്ങോട്ട് പോകുന്നത്? പോയിട്ട് നമ്മൾ എന്ത് പറയാനാ…. അങ്ങനെ അല്ലല്ലോ…. എന്ത് പറയാനാണ് എന്നെനിക്കറിയില്ല… നമ്മുടെ മര്യാദ അത്രേ ഉളളൂ….

നീ റെഡി ആക്… നമുക്ക് ഒരുമിച്ച് പോയിട്ട് വരാം…

അനന്തു….. എനിക്ക് മടിയാ…. അവിടെ ചെന്ന് സുഭദ്രാമ്മയോട് ഞാൻ എന്ത് പറയാനാ…..

നീ ഒന്നും പറയണ്ട….. നീ ചെയ്ത തെറ്റാല്ലല്ലോ….

നിനക്കേ അവരെ സമാധാനിപ്പിക്കാൻ പറ്റൂ…..

അനന്തു…… എനിക്കൊന്നും അറിയില്ല… അവരെ കാണുമ്പോൾ എനിക്കും സങ്കടാ…..

എല്ലാം ശരിയാ ഗംഗേ…. പക്ഷെ സാഹചര്യം മനസ്സിലാക്കി നമ്മൾ എല്ലാവരോടും പെരുമാറണം… അത് നമ്മുടെ മര്യാദ…… അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ…..
നിനക്ക് ഇഷ്ടമല്ലെങ്കിൽ പോകണ്ട…

അനന്തു ഞാൻ റെഡി ആകാം….. നമുക്ക് പോയിട്ട് വരാം…..

ഗംഗയെയും അനന്തുവിനെയും ഒരുമിച്ച് കണ്ടപ്പോൾ ഹരി ചെറുതായൊന്നു പുഞ്ചിരിച്ചു.

എങ്ങനെയുണ്ട് അനന്തു…. ഇപ്പോൾ തനിയെ നടക്കാം അല്ലേ?

ശരിയായി വരുന്നുണ്ട് സർ….എങ്കിലും ഒരു മാസം കൂടി എടുക്കും സർ എല്ലാം പഴയതുപോലെ ആകാൻ……

സാരമില്ല അനന്തു എന്തായാലും ഇത്രയും ആയില്ലേ…. ഇനി കുഴപ്പമില്ല… എല്ലാം പെട്ടെന്ന് തന്നെ ശരിയാകും…….

സുഭദ്രാമ്മേ……. സാരമില്ലാട്ടോ…. ദൈവത്തിന്റെ നിശ്ചയം തടുക്കാൻ നമുക്കാവില്ലല്ലോ…..

മോളേ ഗംഗേ….. ദൈവത്തിന്റെ ഈ നിശ്ചയം ഈ സുഭദ്രാമ്മ ആയിട്ട് ഉണ്ടാക്കിയതാ

എന്റെ മോളെയും മോളുടെ അമ്മയെയും ഞാൻ ഒരുപാട് വേദനിപ്പിച്ചു…. അതിന്റേ ശിക്ഷയാ ഇത്….

ഞാൻ എന്റെ മോളുടെ മനസ്സ് കണ്ടില്ലെന്നു നടിച്ചു…..എന്റെ കണ്ണ് മുഴുവൻ
മൃദുലയുടെ പണത്തിലായിരുന്നു…..

അപ്പോൾ ഞാൻ വിചാരിച്ചു എന്റെ മോൻ ജീവിതത്തിൽ എല്ലാം എത്തി പിടിക്കുമെന്ന്.. പക്ഷെ ഇപ്പോൾ എന്റെ മോന് ഒന്നും നേടാൻ പറ്റിയില്ല…. നേടാനെന്നല്ല എല്ലാം നഷ്ടപ്പെട്ടവനായി നിൽക്കുന്നത് കണ്ടില്ലേ…..?

ഇതൊക്കെ അവൻ അവന്റെ അമ്മയെ സ്നേഹിച്ചതിന് വിശ്വസിച്ചതിന്
അവന്റെ അമ്മ കൊടുത്ത സമ്മാനമാ……

സാരമില്ല സുഭദ്രാമ്മേ…. കഴിഞ്ഞത് കഴിഞ്ഞു…. ഇനി ഇപ്പോൾ നമ്മൾ പഴയ കാര്യങ്ങൾ പറഞ്ഞിട്ട് എന്താ കാര്യം…? ഒരു കാര്യവും ഇല്ല……

ഗംഗ മെല്ലെ അനന്തുവിനെ നോക്കി……. അനന്തു മെല്ലെ സുഭദ്രാമ്മയുടെ അടുത്ത് വന്നിരുന്നു….

അമ്മേ….. ഞാൻ അമ്മയെ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ…. അമ്മയോട് ഞങ്ങൾക്ക് ആർക്കും ഒരു ദേഷ്യവും ഇല്ല… പ്രത്യേകിച്ച് ഗംഗയ്ക്ക്…..

കഴിഞ്ഞതൊന്നും ഓർത്ത് അമ്മ വിഷമിക്കരുത്. നമുക്ക് നല്ല ഒരു സമയം വരും…. അതുറപ്പാ….. അതിന് മുൻപുള്ള കുറച്ചു പരീക്ഷണങ്ങൾ മാത്രമാ ഇത്… അത് നമ്മൾ ഒരുമിച്ച് തരണം ചെയ്യും…. മൃതുലയെ നമ്മൾ വേറെ ഒരു മൃദുല ആക്കി തിരിച്ച് കൊണ്ടുവരും….

മതി നിർത്ത്… ഒരു നിമിഷം പരിസരം മറന്ന് ഹരി അലറി….

ആ പേര് കേൾക്കുന്നത് പോലും എനിക്കറപ്പാ…. വേറെ എന്ത് വേണമെങ്കിലും അനന്തു പറഞ്ഞോ…. പക്ഷെ അവളുടെ ഒരു കാര്യവും ഇവിടെ പറയരുത്….. ഒരപേക്ഷയാണ്…. ജീവിതം പൂർണമായും നശിച്ച് നിൽക്കുന്ന ഒരു ഗതികെട്ടവന്റെ താഴ്മയായ അപേക്ഷ…..

ഹരി സാറേ… അനന്തു മെല്ലെ ഹരിയുടെ അടുത്തെത്തി….. ഒരുപാട് നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പകർന്നു തന്ന ഞങ്ങളുടെ പ്രീയപ്പെട്ട സാറിന് ഇതെന്താ പറ്റിയത്?

ഞങ്ങൾക്ക് സാർ എന്നും ഞങ്ങളുടെ ആ പഴയ ഹരി സാർ തന്നെയാ….

ഞാൻ അനുഭവിച്ചത് സാറിനറിയാമല്ലോ…. ഇപ്പോൾ എല്ലാം ശരിയായി വരുന്നു…. അതുപോലെ നല്ല ഒരു കാലം. സാറിനും വരും.. അത് ഈ അനന്തുവിന്റെ വാക്കാ…..

അനന്തു… വേണ്ട…. എനിക്ക് ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ തന്നെ ആകെ എന്തോ ഒരു ആസ്വസ്ഥതയാ….. എനിക്കൊന്നും കേൾക്കണ്ട… ആരിൽ നിന്നും ഒന്നും കേൾക്കണ്ട…. കേട്ടതും അറിഞ്ഞതും കിട്ടിയതും ഒക്കെ എനിക്ക് കിട്ടാവുന്നതിലും അപ്പുറമാണ്…. എനിക്ക് ആരോടും ഒരു പരാതിയും പരിഭവവും ഇല്ല… അതുപോരെ……

അനന്തു……. നമുക്ക് ഒന്ന് പുറത്തേക്കിറങ്ങിയാലോ….?

അയ്യോ വേണ്ട ഹരി സാറേ…. അനന്തുവിന് അത്രയും ഒന്നും നടക്കാറായിട്ടില്ല……..

അയ്യോ സോറി.. സോറി… ഞാൻ ഇവിടെ ഇരുന്ന് മടുത്തപ്പോൾ വെറുതെ ഓർക്കാതെ പറഞ്ഞതാട്ടോ… സാരമില്ല….. സാരമില്ല അനന്തു… നിങ്ങൾ വർത്തമാനം പറഞ്ഞിരിക്ക്….. ഞാൻ ഇപ്പോൾ വരാം….

ഹരി സറൊന്നു നിൽക്ക് നമുക്ക് ഒന്ന് പുറത്തിറങ്ങാം…. എനിക്കും ഇത്തിരി ശുദ്ധവായു ശ്വസിക്കണമെന്നുണ്ട്….ഗംഗേ നീ എതിർപ്പൊന്നും പറയരുത്…. ഞങ്ങൾ ഇപ്പോൾ വരാം. ഗംഗ അവന് മൗന സമ്മതം കൊടുത്തു….

ഹരിയും അനന്തുവും നടന്ന് പോകുന്നതും നോക്കി ഗംഗയും സുഭദ്രാമ്മയും നിന്നു…..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *