നല്ല സുന്ദരിയും അവിവിവാഹിതയമുയ ഒരു ഡോക്ടർ ആയിരിക്കണേ ദേവി എന്നോർത്തു……..

എന്റെ സൂചിമോൾ

എഴുത്ത്:-നക്ഷത്ര ബിന്ദു(ശിവാനി കൃഷ്ണ)

രാത്രി തിന്ന മന്തിടെ ആണോ എന്തോ… വയറിളവീട്ട് നിക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ… അമ്മയ്ക്ക് വേണ്ടന്ന് പറഞ്ഞപ്പോ ആക്രാന്തം മൂത്ത് ആ പീസും കൂടി എടുത്തു തിന്നിട്ടിപ്പോ എന്തായി… ടോയ്ലറ്റ്ന്ന് വെളിയിൽ ഇറങ്ങാൻ നേരമില്ല…

ഒരുവിധം സ്വസ്ഥമായപ്പോ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചു റൂമിനു പുറത്തേക്കിറങ്ങി..

“ആഹാ അമ്മേടെ പുന്നാരമോൻ നേരത്തെ എഴുന്നേറ്റോ… ഇത്രേം നേരം ആയിട്ട് കാപ്പിയും ചോദിച്ചു വന്നില്ലല്ലോ ന്ന് ഞാൻ ഓർത്തതെ ഉള്ളു..”

“അമ്മാ…എനിക്ക് ഭയങ്കര ഇളക്കം ആർന്നു..”

“നിനക്ക് കുറച്ച് ഇളക്കം കൂടുതൽ ആണെന്ന് ഇന്നലെ നിന്റെ അച്ഛനും പറഞ്ഞു..”

“അമ്മാ….ഇത് അതല്ല.. വയറിളക്കം..”

“നിനക്ക് വേണം.. കണ്ണിൽ കണ്ടതൊക്കെ വാങ്ങിച്ചു തിന്നു ശരീരം കേടാക്കരുതെന്ന് ഞാൻ നൂറ് വട്ടം പറഞ്ഞിട്ടുണ്ട്… അതെങ്ങനാ… കൂട്ടിൽ കറങ്ങുന്ന കോഴിയെ കാണുമ്പോ വായിൽ കപ്പൽ ഓടില്ലേ…ന്നിട്ട് ആ വേവാത്ത ചിക്കൻ തൈരും കൂട്ടി മുണുങ്ങും…”

“തൈരല്ലമ്മാ… മയ്യോണൈസ്…”

“ആഹ് ന്ത്‌ കുന്തമായാലും.. എന്നിട്ട് ഇപ്പോ നിന്റെ ഇളക്കം മാറിയോ..”

“കുറഞ്ഞു… പക്ഷേ നല്ല വയർ വേദന… “

“ഞാൻ ഇഞ്ചി ചതച്ചു തരാം… ഇരിക്ക്….”

“അയ്യോ വേണ്ടായേ.. ഇനി ഒരു ദിവസം കൂടി ആ ബാത്‌റൂമിൽ കിടന്നോളാം ന്ന് ഞാനും ശപഥം ഒന്നും ചെയ്തിട്ടില്ല… ഞാൻ ഹോസ്പിറ്റലിൽ പൊയ്ക്കോളാം..”

“അങ്ങനേങ്കിൽ അങ്ങനെ…അച്ഛനിപ്പോ ഇറങ്ങും… വേഗം ഒരുങ്ങാൻ നോക്ക്…”

“മ്മ്… ന്നാ ഞാനും പോയി റെഡി ആവട്ടെ മെമ്മി..”

തിരിച്ചു വീട്ടിൽ എത്തുന്നത് വരെ എമർജൻസി ഒന്നും തോന്നരുതേ ന്ന് പ്രാർത്ഥിച്ചാണ് ഹോസ്പിറ്റലിലേക്ക് പോയത്…

മെഡിക്കൽ കോളേജ് ന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ ഇരിക്കണം.. എന്തോരം കിളികളാ… വയർ വേനിച്ചിട്ട് നന്നായിട്ട് നോക്കാനും വയ്യാല്ലോ…

ഇതിപ്പോ ഏത്‌ സൈഡിലേക്ക് നോക്കും ന്ന് തന്നേ ഡൌട്ട് ആണ്…എല്ലാടത്തും വെള്ള കോട്ട് ഇട്ട മാലാഖമാർ…ആയ കാലത്ത് നന്നായി പഠിച്ചിരുന്നേൽ ഇവരുടെയൊക്കെ ഇടയിൽ ഒരു മാലാഖൻ ആയി വിലസി നടക്കാർന്നു…

ആ കുഴപ്പമില്ല… ഇടയ്ക്ക് ഇടയ്ക്ക് ഓരോ ദീനോം പറഞ്ഞു വരാല്ലോ… എന്നാലും നഷ്ടം ആണ്.. ആഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല…

നല്ല സുന്ദരിയും അവിവിവാഹിതയമുയ ഒരു ഡോക്ടർ ആയിരിക്കണേ ദേവി എന്നോർത്തു ചെന്നപ്പോ ദേ ഇരിക്കുന്നു മൂത്ത് നരച്ചിരിക്കുന്ന ഒരമ്മച്ചി…

കാര്യം പറഞ്ഞപ്പോ പറയുവാ കണ്ണിൽ കണ്ടത് ഒന്നും വാരി തിന്നരുതെന്ന്…

ഹെമ്മേ… ഈ മാതാക്കൾക്ക് ഒക്കെ ഇതേ പറയാനുള്ളോ… തിന്നാനല്ലേ ഇതൊക്കെ ഉണ്ടാക്കി വെച്ചേക്കുന്നത്.. അത് കണ്ടില്ലന്നു നടിച്ചു പോവാൻ എന്റെ നല്ലമനസ്സ് എന്നേ അനുവദിക്കില്ല…

പുള്ളിക്കാരി കുറെ ചോയ്ക്കേം പറയേം ചെയ്തിട്ട് അവിടിരുന്ന ബെൽ അടിച്ചു.. ണിം ണിം..

കതക് തുറക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ.. വെള്ള വസ്ത്രമണിഞ്ഞു മനോഹരമായ വിടർന്ന കണ്ണുകളുമായി…. രണ്ട് പൊൻതൂവൽ ചിറകുള്ള..ശേ..ചിറകില്ല.. രണ്ട് പൊൻതൂവൽ ചിറകില്ലാത്ത സുന്ദരിയായ മാലാഖയെ പോലൊരു പെൺകുട്ടി…

“അഞ്ചു…ഇൻജെക്ഷൻ ഉണ്ട്‌…”

“ഓക്കേ ഡോക്ടർ…”

“പൊയ്ക്കോളൂ.. ഇൻജെക്ഷൻ കഴിഞ്ഞ് ഇങ് വന്നേക്കു…”

“താങ്ക്യൂ ഡോക്ടർ…”

ഇൻജെക്ഷൻ ഉണ്ട്‌ ന്ന് പറഞ്ഞേന് താങ്ക് യു പറയുന്ന ആദ്യത്തെ വ്യക്തി ഞാൻ ആരിക്കും.. പക്ഷേ എന്റെ താങ്ക്യൂ എന്തിന് ആണെന്ന് എനിക്കും നിങ്ങൾക്കും മാത്രല്ലേ അറിയൂ…

അങ്ങനെ ആ സുന്ദരി കോതയുടെ പിറകേ ഞാൻ നടന്നു.. പിറകേ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്ക് ഇഷ്ട്ടം എന്ന് പറഞ്ഞാലോ… അത് വേണ്ടല്ലേ.. പഴഞ്ചനായി.. വേറെ നോക്കാം..

അങ്ങനെ ഞങ്ങൾ വലത് കാലു വെച് ആ മുറിയിലേക്ക് കയറി..

“അവിടെ ഇരുന്നോളു..”

സൈഡിൽ കിടക്കുന്ന ബെഡ് ചൂണ്ടി ആ ദേവത എന്നോട് പറഞ്ഞു…വിത്ത്‌ എ പുഞ്ചിരി…

ന്താ ഭംഗി… ക്യൂട്ടിനെസ്സ് ഓവർ ഓവർ ഓവർ ഓവർ ലോഡഡ്… ഒരു ഉമ്മ കൊടുക്കാനൊക്കെ തോന്നുന്നുണ്ട്… പിന്നെ ഇപ്പോ വേദന വയറിനു മാത്രല്ലേ ഉള്ളു… മുഖത്തു കൂടി നീര് വരുത്തണ്ടന്ന് ഓർത്ത് മിണ്ടാതിരുന്നു…

അങ്ങനെ നോക്കി നിന്നപ്പോ പോത്തിനെ കുത്തുന്ന ഒരു സൂചിയും കൊണ്ട് വരുന്നു… ഇവളിനി മൃഗഡോക്ടർ വല്ലോം ആണോ.. എന്തുവാ ഇത്…ആ മടലും പൊക്കി പിടിച്ചുള്ള നിപ്പൊക്കെ കണ്ടിട്ട് എന്നോട് എന്തോ പൂർവകാല വൈരാഗ്യം ഉണ്ട്‌ ന്ന് തോന്നുന്നു..

“എന്തിനാ കുട്ടി ഇത്..”

“ഏത്‌.?”

“ഈ സൂചി..”

“ഇൻജെക്ഷൻ വെയ്ക്കണ്ടേ..”

“അതിന് ഇത്രേം വലുത് എന്തിനാ…”

“അത്രേം വല്യ അസുഖ… അതാ..”

“ആണോ… “

“മ്മ്… ഇയാൾ കിടക്ക്…”

“അതിന് കിടക്കുന്ന എന്തിനാ..”

“കിടന്നാൽ അല്ലേ എടുക്കാൻ പറ്റു അഖിലേട്ടാ…”

“ഏഹ്…കുട്ടിക്ക് എന്റെ പേരെങ്ങനെ അറിയാം..”

“ഫയലിൽ ഉണ്ടല്ലോ..”

“ഓഹ്.. അത് ശരിയാ..”

“മ്മ്.. ഇപ്പോ കിടക്ക്..”

ഞാൻ കിടന്നതും ആ മാലാഖ കൊച്ചു ഒരു നാണവും മാനവും ഇല്ലാതെ പെണ്ണ് കെട്ടാതെ പുരനിറഞ്ഞു നിൽക്കുന്ന പിഞ്ചുബാലകനായ എന്നോട് പറയുവാ തിരിഞ്ഞു കിടക്കാൻ.. ബാക്കിലാണ് ഇൻജെക്ഷൻ ന്ന്..

ഞാൻ ചാടി എഴുന്നേറ്റിട്ട് പറഞ്ഞു.. “അയ്യോ അത് പറ്റില്ല… കയ്യിലെടുക്കാം .”

“താനാണോ ഡോക്ടർ… അതോ ഞാനോ..”

“കുട്ടി ഡോക്ടർ ആണോ..”

“ആ മെഡിക്കൽ സ്റ്റുഡന്റ്… പ്രാക്ടിസിങ്…”

“അയ്യടാ… എന്റെ ബാക്കിലാണോ കുട്ടി പ്രാക്ടിസുന്നെ..”

“താൻ കിടക്കുന്നുണ്ടോ അവിടെ.. എനിക്ക് ഇത് കഴിഞ്ഞു വേറെ ആളെ നോക്കാൻ ഉള്ളതാ..”

“ഇന്നാ കയ്യിലെടുത്തോ… എന്റെ ബാക്കിൽ കുട്ടി സൂചി കുത്താൻ ഞാൻ സമ്മതിക്കില്ല..”

“ഉറപ്പാണോ..”

“ആഹ് . അതേ “

“ആണോ… ന്നാ എടുത്തിട്ടേ ഉള്ളു ബാക്കി കാര്യം “എന്നും പറഞ്ഞു മാലാഖ എന്ന് ഞാനും ഇത്രയും നേരം വിളിച്ചോണ്ട് ഇരുന്ന സുന്ദരിയായ ആ വടയക്ഷി എന്നെ തള്ളിയിട്ടു കമുത്തി കിടത്തി പാന്റ് താഴ്ത്തി എന്റെ ബാക്കിൽ സൂചിൽ കേറ്റി…

“കുട്ടി… എന്റെ ചാരിത്ര്യം.. എനിക്കിനി ആര് പെണ്ണ് തരും.. അയ്യോ അയ്യോ…ഞാനിന്ന് ഒരു കന്യകനല്ല എന്ന് എന്റെ അമ്മയോട് ഞാൻ എങ്ങനെ പറയും.. അയ്യോ അയ്യോ..”

“കിടന്നു കൂവാതെടോ… കൂടുതൽ നെഗളിച്ചാൽ ഇനിയും സൂചി കേറ്റും..”

നിപ്പ് കണ്ടിട്ട് പറഞ്ഞത് പോലെ ചെയ്യും ന്ന് തോന്നിയൊണ്ട് മാത്രം ഞാനും മിണ്ടാതെ കിടന്നു… കുറച്ച് നേരം എന്നെ രൂക്ഷിച്ചു നോക്കി നിന്നിട്ട് പോയി ഒണക്ക സ്റ്റാൻഡ് ഒക്കെ എടുത്തോണ്ട് വന്നു ഒരു സൂചിയും എന്റെ കൈയിൽ തിരുകി വെള്ളം പമ്പ് ചെയ്യിച്ചു… ഇതിനി തീരുമ്പോൾ എത്ര നേരാവോ..

“കുട്ടി ഇത് തീരുന്നത് വരെ ഇവിടെ ഇരിക്കോ..”

“എന്തിന്?”

“നമുക്ക് നാലും മൂന്നും ഏഴൊക്കെ പറഞ്ഞിവിടെ ഇരിക്കാം..”

“ഓഹോ…”

“മ്മ് മ്മ്…കുട്ടീടെ വീട്ടിൽ ആരൊക്കെ ഉണ്ട്‌..”

“എന്റെ വീട്ടിൽ എന്റെ ഭർത്താവും നാല് പിള്ളേരും “

“കുട്ടി കെട്ടിയതാണോ..”

“ഏയ്‌ അങ്ങേര് എന്നെ കെട്ടിയതാ…”

“മ്മ്…”

ഇത്രേം നേരം മട്ടൺ ബിരിയാണി തിന്നോണ്ട് ഇരുന്ന എന്റെ കോഴിക്ക് പഴിഞ്ഞി കുടിച്ച അവസ്ഥയായി..

“അതേ ചുമ്മാ പറഞ്ഞതാ…”

“ഹായ്.. ആണോ..”

“അതേ… പണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോ ഒരു വിവരമില്ലാത്ത തെണ്ടി എന്റെ ബാക്കിൽ കോമ്പസ് കേറ്റി… അതിനിട്ടു അവനൊരു പണിയും കൊടുത്തു അവനെ തന്നേ കെട്ടി ഏഴെട്ട് പിള്ളേരേം പെറ്റ് ഇട്ടു കൊടുക്കും ന്ന് അന്നേ ശപഥം എടുത്തതാ..”

“ഏഹ്….നീ…”

“മോനെ അഖിലേ.. ഓർമ്മയുണ്ടോ ഈ മുഖം..”

“ഇപ്പോ എവിടെയോ കണ്ടിട്ടുള്ളത് പോലെ..ഈൗ..”

“എന്തിനാടാ പട്ടി നീ അന്ന് എന്റെ മൂട്ടിൽ compass കേറ്റിയത്..”

“അത് പിന്നെ…നീ അന്നെന്നെ ചാണകം വാരി എറിഞ്ഞിട്ടല്ലേ…”

“എറിഞ്ഞെങ്കിലെ കണക്കായി പോയി.. നീ എന്തിന് അത്തമിടാൻ വെച്ചിരുന്ന ചെമ്പരത്തി കട്ടോണ്ട് പോയത്..”

“അക്ഷയ്യാ പറഞ്ഞേ..”

“എന്ത്..”

“ചെമ്പരത്തി താളി തേച്ചാൽ മുടി വളരൊന്നു..”

“ഓഹ്.. കട്ട ചെമ്പരത്തി തേച്ചിട്ടാവും ഇങ്ങനെ വളർന്നു പന്തലിച്ചു നിക്കുന്നെ..”

“യായാ.. ഞാൻ ഇപ്പോഴും തെയ്ക്കാറുണ്ട്.. അമ്മ എണ്ണയും കാച്ചും.. ഇനി ഇപ്പോ എല്ലാം നോക്കാൻ നീ ഉണ്ടല്ലോ..”

“ഉവ്വ്.. ചൊറിയണം പറിച്ചു തേച്ചു തരും ഞാൻ…”

“എന്റെ ദേവ്യേ…”

“ഹും… കുറച്ച് നേരം ഇവിടെ കിടക്ക്… ഇനി എന്തൊക്കെ കാണാൻ ഉള്ളതാ എന്റെ മോൻ…”

“എന്തൊക്കെയാ വാവേ..”

“ദേ ഈ കോട്ട് കണ്ടോ…ഇതെന്തിനാ കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയതെന്ന് അറിയോ…. ഇടയ്ക്ക് ഇടയ്ക്ക് നിന്റെ ബാക്കിൽ സൂചി വെയ്ക്കാൻ… നീ എനിക്ക് തന്നതിന് ജീവിതകാലം മുഴുവൻ ഞാനും നിനക്ക് തരും..”

“അപ്പോ അന്ന് ആരും കാണാതെ തന്ന ലുമ്മവും ജീവിതകാലം മുഴുവൻ തരുവോ…ശോ ഈ പെണ്ണിന്റെ ഒരു കാര്യം… “

“പിന്നെ… ഉമ്മ കൊണ്ട് അഭിഷേകം നടത്തില്ലേ…”

“മ്മ്ഹ്.. പൊ അവിടന്ന്..എനിക്ക് നാണം വരുന്നു..”

“അച്ചോടാ.. എന്റെ അഖിലേട്ടന് നാണം വരുവാണോ ടാ ചക്കരെ… ഒന്നൂടി തരട്ടേ..”

സൂചിയും പൊക്കി പിടിച്ചാണ് ചോദ്യം…

“അയ്യോ വേണ്ടായേ..”

“മ്മ്… എന്നാ ഇവിടെ അടങ്ങി കിടന്നോ… ഞാൻ പോയിട്ട് വരാം…ഏതെങ്കിലും പെമ്പിള്ളേരെ വായിനോക്കിന്നോ മറ്റോ ഞാൻ അറിഞ്ഞാൽ..”

“ഇല്ല വാവേ… ഏട്ടൻ നല്ലുട്ടി..”

“മ്മ്.മ്മ്… അതേ…”

“എന്താടീ ചക്കരെ…”

“നിങ്ങക്ക് ഒരു ജെട്ടി ഇട്ടൂടെ ടോ…”

Related Posts

Leave a Reply

Your email address will not be published. Required fields are marked *