നാട്ടിൽ ലീവിന് വന്ന് വയനാട് കറങ്ങാനായി പോയപ്പോൾ ആയിരുന്നു ഇക്ക ഞങ്ങൾ പോകുന്ന കാർ പെട്ടന്ന് വളച്ചത്.എന്ത്‌ പറ്റി……

എഴുത്ത്:- നൗഫു ചാലിയം

നാട്ടിൽ ലീവിന് വന്ന് വയനാട് കറങ്ങാനായി പോയപ്പോൾ ആയിരുന്നു ഇക്ക ഞങ്ങൾ പോകുന്ന കാർ പെട്ടന്ന് വളച്ചത്..

“എന്ത്‌ പറ്റി ഇക്കാ… എങ്ങോട്ടാ പോകുന്നത്..? “

ഇക്കയുടെ പെട്ടന്നുള്ള ബന്ധപ്പാടും വെപ്രാളവും അറിയാതെ ഞാൻ ചോദിച്ചു.

ഞങ്ങൾക് നിൽക്കാനുള്ള ഹോട്ടലിലേക് ആണേൽ ഒരു മിനിറ്റ് മാത്രമേ യാത്ര സമയം ഉണ്ടായിരുന്നുള്ളൂ അപ്പോഴാണ് ഇക്ക വണ്ടി പൊടുന്നനെ എന്ന പോലെ തിരിച്ചത്…

“സുമി…

ടി ഒരു മിനിറ്റ്…

ഞാൻ ഒരു വണ്ടി കണ്ടു…

അതെന്റെ ഉപ്പാന്റെ വണ്ടി തന്നെ ആണോ എന്നൊരു സംശയം.. “

ഇക്ക അതും പറഞ്ഞു ഞങ്ങളുടെ വണ്ടിയുടെ സ്പീഡ് കൂട്ടി…

“ഏത് വണ്ടി ഇക്കാ…

നമ്മുടെ കല്യാണത്തിന് മുമ്പ് വീട്ടിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞ ആ വണ്ടിയോ…?

അതാണോ ഇക്കാ..?”

“ഇക്കയുടെ വീട്ടിൽ ഒരു ടാറ്റാ സുമോ വണ്ടി ഉണ്ടായിരുന്നെന്ന് ഇക്ക ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പറഞ്ഞിരുന്നു…

ഇക്കാന്റെ ഉപ്പ ഒരു ടാക്സി ഡ്രൈവർ ആയിരുന്നു… കുറേ നാളുകൾ മറ്റു പലരുടെയും വണ്ടിയിൽ പണി എടുത്ത്… പിന്നെ സ്വന്തമായി ഒരു വണ്ടിയെടുത്തു അതിലും ആയിരുന്നു ഡ്രൈവർ ആയി പോയിരുന്നത്…”

ഇനി അതാണോ എന്നറിയാതെ ഞാൻ ചോദിച്ചു..

“അതേ ആ വണ്ടി തന്നെ..

കുറച്ചു നിമിഷം മുമ്പ് നമ്മുടെ മുന്നിലൂടെ കോഴിക്കോട് ഭാഗത്തേക്കുള്ള റോട്ടിലൂടെ അത് പോയി.. “

അള്ളോ ആ വണ്ടിയോ…അതാണേൽ ഞാനും ഒന്ന് കാണണമെന്ന് കുറേ ഏറെ ആഗ്രഹിച്ചിരുന്നു…

എന്താണെന്ന് അറിയില്ലെങ്കിലും ഇക്കയുടെ വീട്ടുകാർ ഇടക്കിടെ ഓർമ്മിക്കുന്നത് കൊണ്ടായിരിക്കാം ചിലപ്പോൾ…

+++++

പക്ഷെ ഇക്ക പറഞ്ഞ വണ്ടിയുടെ പൊടി പോലും മുന്നിൽ കാണുന്നില്ലായിരുന്നു.. നാലഞ്ചു നിമിഷം കഴിഞ്ഞു ബോധം വന്നത് കൊണ്ട് തന്നെ കുറച്ചു വൈകി ആയിരുന്നല്ലോ ഇക്ക വണ്ടി തിരിച്ചത്…ഇനി അതെങ്ങാനും ഏതേലും ഇട റോഡ് വഴി കയറി പോയോ എന്നും അറിയില്ല..

“ഇക്ക ആ വണ്ടി കാണുന്നില്ലല്ലോ…?”

കുറച്ചു നേരമായി വെറുതെ പോകുന്നത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു.

.”എടി നമുക്ക് ചുരത്തിന്റെ മുകൾ ഭാഗം വരെ ഒന്ന് പോയി നോക്കിയിട്ട് തിരിക്കാം…ചിലപ്പോൾ അവിടെ എവിടേലും ഉണ്ടെങ്കിലേ… “

ഇക്കാക്ക് അത് ഞങ്ങളുടെ പഴയ വണ്ടി തന്നെ ആണെന്നുള്ളതിൽ യാതൊരു സംശയവും ഇല്ലായിരുന്നു…അതിനെ എങ്ങനെലും കാണണം എന്നായിരുന്നു മനസ് നിറയെ എന്ന് തോന്നുന്നു…

**************

ഇക്കയുടെ ഉപ്പ മരിക്കുന്നതിന് രണ്ടു കൊല്ലാം മുമ്പായിരുന്നു അവൻ കുടുംബത്തിലെ ഒരു അംഗമായത്… അംഗം എന്ന് പറഞ്ഞാൽ എല്ലാ തരത്തിലും ഒരു ഇരുമ്പ് കൂടിനോട്‌ അടുക്കുവാൻ പറ്റുമോ അത്രക്ക് അറ്റാച്ച് മെന്റ് ആയിരുന്നു അവർ..

അവനെ എന്നും നനച്ചു തുടച്ചു വൃത്തിയിൽ അല്ലാതെ പുറത്തേക് ഇറക്കാറ് പോലും ഇല്ലായിരുന്നു…എന്തെങ്കിലും ഒരു ശബ്ദം കേട്ടാൽ ഉപ്പാക് അതെന്താണെന്ന് അറിയാതെ ഉറക്കം വരാറ് പോലും ഇല്ലായിരുന്നെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്…

ഇപ്പോ ചില ആളുകൾ പറയുന്നത് പോലെ വണ്ടി ഭ്രാന്തൻ ആയിരുന്നില്ല…പക്ഷെ ഉപ്പയുടെ വണ്ടി നോക്കുന്നതിനു ഒരു ഭ്രാന്ത് ഉണ്ടായിരുന്നു..

ഉപ്പ മരണ പെട്ടപ്പോൾ ഇക്കയായിരുന്നു അത് കൊണ്ട് നടന്നത്… ഉപ്പയെ പോലെ തന്നെ ആയിരുന്നു ഇക്ക കൊണ്ട് നടന്നത്.. പക്ഷെ ടാക്സി ഓടിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല എന്ന അവസ്ഥ വന്നപ്പോൾ അവനെ കൈ വിട്ടു ദുബായിലേക് വിമാനം കയറി…

**************

“ടി അതാ നമ്മുടെ വണ്ടി…”

ചുരത്തിന് മുകളിൽ എത്തിയപ്പോൾ തന്നെ ഇക്ക ഒരു വണ്ടിയുടെ പുറകിൽ വണ്ടി നിർത്തി മുന്നിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു..

ഇക്കയുടെ മുഖത് ഭയങ്കര സന്തോഷം ഞാൻ കണ്ടു..

ഇക്ക ഉടനെ വണ്ടിയിൽ നിന്നും ഇറങ്ങി ആ വണ്ടിയുടെ അടുത്തേക് നടന്നു… അതിന്റെ മുന്നിലേക്ക് പോയി അവനെ ഒന്ന് നോക്കി…

അവന്റെ ബോണറ്റിൽ കൈ കൊണ്ട് പതിയെ തലോടി…

“ഹേയ്… ആരാ….

ആരാണ് നിങ്ങൾ…

എന്തിനാ എന്റെ വണ്ടിയിൽ തൊട്ടു കളിക്കുന്നത്…?

ഇക്ക വണ്ടിയിൽ തലോടുന്നത് കണ്ടു പെട്ടെന്നൊരാൾ അങ്ങോട്ട്‌ വന്നു കൊണ്ട് ചോദിച്ചു…

ഇക്ക അയാളെ കണ്ടു അയാളുടെ നേരെ തിരിഞ്ഞതും അയാൾ പറഞ്ഞു..

“കർത്താവെ മോൻ ആയിരുന്നോ…?.. മോൻ ഇതെവിടുന്ന വരുന്നത്…”

ഇക്ക അയാളെ നോക്കി പുഞ്ചിരിച്ചു…

” തോമസേട്ടാ…..

ഞാൻ ഭാര്യയോടൊപ്പം ഒരു ടൂർ ആയി വന്നതാണ്.. വൈത്തിരിയിൽ വെച്ചു ഈ വണ്ടി ഞങ്ങളെ പാസ്സ് ചെയ്തു പോകുന്നത് കണ്ടു…

അതാ ഞാൻ…”

ഇക്ക അയാൾക് മറുപടി പോലെ പറഞ്ഞു..

“സുമി…ഇതാണ് തോമസേട്ടൻ… ഇദ്ദേഹമാണ് ഉപ്പയുടെ വണ്ടി അന്ന് വിലക്കെടുത്തത്.. “

ഇക്ക അയാളെ ചൂണ്ടി കൊണ്ട് പറഞ്ഞു..

“ഇതൊരു അത്ഭുതം ആയിരിക്കുന്നല്ലോ…

ഞാൻ ഇന്നും കൂടി ഓർത്താതെ ഉള്ളൂ മോനെയും കുടുംബത്തെയും…

മക്കൾ ഏതായാലും ടൂർ വന്നതല്ലേ.. ഞാൻ കുറച്ചു ടൂറിസ്റ്റ് മായി ചുരത്തിൽ വന്നതാണ്.. മക്കൾക്കു വിരോധം ഇല്ലങ്കിൽ ഇന്നെന്റെ കൂടേ താമസിക്കാം.. ഇന്നത്തെ ഒരു ദിവസം നിങ്ങൾ എന്റെ ഗെസ്റ്റ് ആവണം..

“അള്ളോ അതൊന്നും വേണ്ട ഇക്ക…വണ്ടി കണ്ടില്ലെ..

എന്റെ ഓരോ യാത്രയിലും ഞാൻ ഇവനെ തിരയാറുണ്ട്.. എന്റെ മുന്നിലൂടെ പോകുന്ന ഓരോ വണ്ടിയും ഇവനാണോ ഇവനാണോ എന്ന് ഞാൻ പല വട്ടം നോക്കാറുണ്ട്… എന്റെ ഉപ്പയുടെ വണ്ടിയല്ലേ… ഉപ്പയെ പോലെ ഞാൻ എന്നും ഇവനെ ഓർക്കാറുണ്ട്.. ഉപ്പ പോയപ്പോൾ അന്നത്തെ ഞങ്ങളുടെ സാഹചര്യമായിരുന്നു ഇവനെ കൈ വിടാൻ കാരണം.. ഉപ്പയുടെ ഓർമ്മകൾ മുഴുവൻ ഇവനിലായിരുന്നു… അതാ ഞാൻ..”

ഇക്കാക് മുഴുവൻ പറയാൻ കഴിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു തുളുമ്പി…

ഇക്കയുടെ സങ്കടം കണ്ടപ്പോൾ തോമസ് ചേട്ടനും കണ്ണിൽ വെള്ളം നിറഞ്ഞു…

“എനിക്കറിയാം മോനേ…

അന്ന് നീ നിന്റെ ഉമ്മയുടെ പേരിലുള്ള ഈ വണ്ടി എനിക്കായി ഒപ്പിട്ടു നൽകുമ്പോൾ ഞാൻ കണ്ടിരുന്നു നിന്റെ ഉള്ള് പിടയുന്നത്…അന്ന് ഞാൻ ഈ വണ്ടി എടുക്കുന്നതിനു ഭയപ്പെടുക പോലും ചെയ്തിരുന്നു…ഒരാൾക്കു തൃപ്തി ഇല്ലാതെ വാങ്ങുന്ന സാധനം നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകും.. പക്ഷെ കർത്താവിന്റെ അനുഗ്രഹം കൊണ്ട് ഇവനെ കൊണ്ട് എനിക്ക് ലാഭമല്ലാതെ ഒന്നും ഉണ്ടായിട്ടില്ല…ഈ മൂന്നാല് വർഷങ്ങൾക്കിടയിൽ ഒരു പോറൽ പോലും അവനെനിക് നൽകിയിട്ടില്ല എന്ന് പറയുമ്പോൾ നിങ്ങൾക് ഊഹിക്കാമല്ലോ…”

“അദ്ദേഹം പറയുന്നത് മുഴുവൻ എനിക്ക് അത്ഭുതമായിരുന്നു… ഒരു വണ്ടി എന്ന് പറഞ്ഞാൽ ഇത്രക് പ്രതേകതയുണ്ടോ.. ഉണ്ടായിരിക്കാം.. ചിലർ കണ്ടിട്ടില്ലേ മക്കളെ പോലെ കൊണ്ട് നടക്കുന്നത് അവർക് അതുമായി ഒരു ജീവിതബദ്ധം ഉടലെടുത്തത് കൊണ്ടായിരിക്കാം..”

“അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി അന്നൊരു ദിവസം അയാളുടെ വീട്ടിൽ ഗെസ്റ്റ് ആയി രാവിലെ തന്നെ ഇറങ്ങുവാൻ തുടങ്ങുമ്പോഴും ഇക്ക ആ വണ്ടിയുടെ അടുത്തേക് പോയി…അവനെ ഒരു കുഞ്ഞിനെ തലോടുന്നത് പോലെ പതിയെ തലോടി.. അവനെ ഇനിയും കാണുവാൻ വരാമെന്നായിരിക്കും ഇക്ക പറയുന്നത്..

നല്ല കുറച്ചു ഓർമ്മയുമായി ഞങ്ങൾ അടുത്ത സ്ഥലത്തേക് യാത്ര തിരിച്ചു…”

ബൈ

…☺️☺️☺️

Related Posts

Leave a Reply

Your email address will not be published. Required fields are marked *