നാളെ രാവിലെ ഇവിടെ എത്തേണ്ട അവൾ ഇപ്പൊ എന്തിനാ മെസ്സേജ് അയക്കുന്നതെന്ന് അറിയാതെ ഞാൻ ഫോൺ എടുത്തു നോക്കി…

എഴുത്ത്:- നൗഫു ചാലിയം

“ഉച്ചക്ക് പണിക്കിടയിൽ നോക്കിയപ്പോൾ ആയിരുന്നു നാസിയ യുടെ ഒരുപാട് മെസ്സേജ് ഫോണിൽ…

നാളെ രാവിലെ ഇവിടെ എത്തേണ്ട അവൾ ഇപ്പൊ എന്തിനാ മെസ്സേജ് അയക്കുന്നതെന്ന് അറിയാതെ ഞാൻ ഫോൺ എടുത്തു നോക്കി…

ഇനി ഫ്ലൈറ്റ് സമയം വല്ലതും മാറ്റിയോ എന്നറിയില്ലല്ലോ.. നമ്മുടെ എയർ ഇന്ത്യ എക്സ്പ്രെസ് ആണേ…അതിന് ഏത് നേരവും ദീനമാണ്… ഇടക്കിടെ കുട്ടികള് സ്കൂളിൽ പോകാൻ മടിക്കുന്നത് പോലെ ലീവ് എടുത്തു കൊണ്ടിരിക്കും…”

ഞാൻ ആദ്യത്തെ മെസ്സേജ് തുറന്നു നോക്കി..

“ഇക്കാ.. ഉപ്പ ഒരുപാട് സാധങ്ങൾ കൊണ്ട് വന്നിട്ടുണ്ട്… അല്ലെങ്കിൽ തന്നെ എന്റെ കയ്യിൽ കൊണ്ട് വരാൻ ഉള്ളത് തൂകിയപ്പോൾ 60kg ക്ക് മുകളിൽ ഉണ്ട്.. ഇക്ക ഒന്ന് പറയുമോ ഉപ്പ വാങ്ങിയതെല്ലാം അവിടെ കിട്ടുന്നതാണെന്ന്…”

ആദ്യത്തെ മെസ്സേജ് അതായിരുന്നു..

“അവൾ എന്റെ അടുത്തേക് വരുന്നത് കൊണ്ട് എനിക്കായ് ഉപ്പ അങ്ങാടിയിൽ പോയപ്പോൾ എന്തെങ്കിലും വാങ്ങിയിട്ടുണ്ടാവും.. ഉപ്പ വാങ്ങിയത് കൊണ്ട് തന്നെ അത് കുറച്ചു കൂടുതൽ ആകുവാനെ സാധ്യത യുള്ളൂ…”

“എന്റെ അനിയന്റെ സാധനങ്ങൾ ആണ് ഒരു പെട്ടി നിറയെ.. അവന് ഞാൻ അല്ലാതെ ആരാ കൊണ്ട് വരാൻ ഉള്ളത്.. രണ്ടാമത്തെ പെട്ടിയിൽ നമുക്ക് ഉള്ളതും ഇതിനിടയിൽ എവിടെയാ സ്ഥലം..”

“അവൾ പറഞ്ഞത് ശരിയായിരുന്നു… അളിയന്റെ വീട്ടിൽ നിന്നും ചക്ക തേങ്ങ മാങ്ങാ എന്നും പറഞ്ഞു പത്തു മുപ്പതു കിലോയുടെ സാധനങ്ങൾ കെട്ടി കൊടുത്തിട്ടുണ്ട്…”

“പക്ഷെ അതിൽ ഒരു തെറ്റ് മുണ്ട്… നാട്ടിലേ പത്തു മുപ്പത് ആളുകൾ പണി എടുക്കുന്ന കമ്പനിയിൽ ആണ് അവൻ ജോലി ചെയ്യുന്നത്.. അവൻ അവരുടെ ഒരു സാധനവും വരുമ്പോൾ കൊണ്ട് വരാത്തത് കൊണ്ട് അവന്റെ ഒരു സാധനവും അവരും കൊണ്ട് വരില്ല അത്രമാത്രം..”

“എന്നും അവൾ അങ്ങനെ തന്നെ ആയിരുന്നു… അവൾക് എപ്പോഴും പ്രിയപ്പെട്ടത് അവളുടെ കുടുംബം ആയിരുന്നു..

അവളുടെ ഉമ്മ ഉപ്പ അനിയൻ അനിയത്തി…അങ്ങനെ അവരെല്ലാം കഴിഞ്ഞേ ഞാൻ പോലും വരാറുള്ളൂ…”

“അല്ലെങ്കിൽ തന്നെ ഈ കടല മിഠായി യും എള്ളുണ്ടയും ഉണ്ണിയപ്പവും അവിടെ കിട്ടാത്തത് ഒന്നുമല്ലല്ലോ.. ഇക്ക ഉപ്പയോട് പറയണേ പെട്ടിയിൽ സ്ഥലമില്ലാത്തത്…

എനിക്ക് വയ്യ ഇനി അതും കൂടി താങ്ങി പിടിച്ചു വരുവാൻ…”

അവൾ പറഞ്ഞത് അനുസരിച് ആണെങ്കിൽ തന്നെ ഏറിയാൽ മുന്നോ നാലോ കിലോനെ ഉപ്പ വാങ്ങിയത് ഉണ്ടാവൂ…

ഞാൻ വേഗം അവൾക് ഫോൺ വിളിച്ചു…

അവൾ ഫോൺ എടുത്ത ഉടനെ എന്നോട് ചോദിച്ചു ഉപ്പ യോട് പറഞ്ഞോ എന്ന്..

“ഇല്ല പറഞ്ഞിട്ടില്ല..

ഉപ്പ എനിക്കായ് വാങ്ങിയ സാധനങ്ങൾ അല്ലെ..

നീ വരുമ്പോൾ അതും കൊണ്ട് വന്നാൽ മതി…

നീ നിന്റെ അനിയന് കൊണ്ട് വരുന്ന ചക്കയും മാങ്ങയും തേങ്ങയുമൊക്കെ ഇവിടെ കിട്ടുന്നത് തന്നെ യാണ്…പക്ഷെ എനിക്ക് എന്റെ ഉപ്പ വാങ്ങി കൊണ്ട് വരുന്നത് കിട്ടില്ല…

ഇനിയും എത്ര കാലം ഞാനോ ഉപ്പയോ ഉണ്ടാവുമെന്നും അറിയില്ല…അത് കൊണ്ട് ഉപ്പ വാങ്ങിയതും കൊണ്ടേ നീ ഫ്ലൈറ്റ് കയറിയാൽ മതി…”

“അവൾ വന്നിറങ്ങി റൂമിൽ എത്തിയ ഉടനെ ഞാൻ ആ പെട്ടി പൊളിച്ചു ഉപ്പ വാങ്ങിയ കീസ് എടുത്തു..

അതിൽ ഉപ്പയുടെ മണം നിറഞ്ഞിട്ടുണ്ടായിരുന്നു… എന്നോടുള്ള ഇഷ്ട്ടത്തിന്റെ മുഹബ്ബത്തിന്റെ മണം…

(എനിക്ക് വട്ടാണെന്ന് തോന്നേണ്ട…എനിക്കത് ഫീൽ ചെയ്തു.)

അതിൽ ഉള്ളതെല്ലാം ഞാൻ ആർക്കും കൊടുക്കാതെ എടുത്തു വെച്ചു… എനിക്ക് മാത്രമായ് എന്റെ ഉപ്പയുടെ സ്നേഹം അനുഭവിക്കാൻ…”

” ഞാൻ പെട്ടന്ന് ഫോൺ എടുത്തു ഉപ്പയെ വിളിച്ചു…”

നെറ്റ് നമ്പറിൽ നിന്നായത് കൊണ്ടാണെന്നു തോന്നുന്നു അവിടെ നിന്നും കുറച്ചു നിമിഷം ആരുടേയും ശബ്ദം കേട്ടില്ല…

ആരാണെന്ന് അറിയാതെ ഫോണും പിടിച്ചു നിൽക്കുകയായിരിക്കും..

“അബി… മോനെ…”

“പെട്ടന്ന് എന്റെ ഹൃദയതിലേക് ഉപ്പയുടെ ശബ്ദം ഒഴുകി ഇറങ്ങി…

ഉപ്പാക് ഞാൻ അല്ലാതെ ആരാ വിദേശത്തു നിന്നും വിളിക്കാൻ ഉള്ളത്…”

“ഉപ്പ…”

“മോന് ഇഷ്ട്ടപെട്ടോ ഉപ്പ ഓളെ കയ്യിൽ കൊടുത്തയച്ചത്…”

” ആ ഉപ്പ.. ഇഷ്ട്ടപെട്ടു… എന്തിനാണുപ്പാ പൈസ ഒന്നും കയ്യിലില്ലാത്ത സമയം ഇത്രയും രൂപ യുടെ സാധനങ്ങൾ വാങ്ങി അയച്ചത്…”

ഉപ്പ ഒന്ന് ചിരിച്ചു.. ആ ചിരിയുടെ ശബ്ദം എനിക്ക് ഇവിടെ കേൾക്കാമായിരുന്നു കാണാമായിരുന്നു..…

” ഞാൻ എന്റെ മോനുള്ളത് അല്ലെ കൊടുത്തയച്ചത്.. അത് നിനക്ക് ഇഷ്ട്ടമായി എന്ന് മാത്രം എനിക്ക് കേട്ടാൽ മതി…

എനിക്കത്രയെ വേണ്ടൂ…”

“ഉപ്പയുടെ വാക്കുകൾ എന്റെ മനസ്സിൽ മഞ്ഞു വീഴുന്നത് പോലെ കുളിർമ്മ നിറച്ചു…

എന്റെ ഉപ്പാനെ ആ നിമിഷം ഞാൻ കണ്ണിൽ കണ്ടു..

എന്റെ ഹൃദയത്തിലും…”

“ഞാൻ അറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും ഒരു കുഞ്ഞു കണ്ണുനീർ തുള്ളി കവിളിലൂടെ ഉരുണ്ട് ഇറങ്ങി തുടങ്ങി…”

ബൈ…

…🌹

Related Posts

Leave a Reply

Your email address will not be published. Required fields are marked *