ജാലകം ശക്തമായി വലിചടച്ചാണ്.. ഞാനെന്റെ മറുപടി പ്രകടിപ്പിച്ചത്…
എന്റെ തലക്ക് വലിയൊരു ഭാരം അനുഭവപ്പെടുന്നത് പോലെ….
പാർവതിയുടെ അവസാനത്തെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ തറച്ച.. പോലെ…
അദ്ദേഹത്തിന് എന്തെങ്കിലും ആപത്ത് പറ്റിയിട്ടുണ്ടാകുമോ…
നാസറെ ഈ അടുക്കള വരെ ഒന്ന് വരാമോ..??.
ഡോക്ടറുടെ ശബ്ദമാണ്…!!
ഞാൻ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് ചെന്നു…
അവർ രണ്ടുപേരും ഒരു കസേരയിൽ.. ഇരിക്കുകയാണ്..
തൊട്ടടുത്ത് മറ്റൊരു കസേര ഉണ്ട്..?ഞാൻ ഇവിടെ ഇരുന്നു..
ഞങ്ങളുടെ അഭിപ്രായത്തിൽ.. നാളെ ഉച്ചവരെ അദ്ദേഹത്തിന്റെ വിളി വരുമോ അല്ലെങ്കിൽ അദ്ദേഹം വരുമോ എന്ന് നോക്കാം…
അപ്പോഴേക്കും അദ്ദേഹം വരുമായിരിക്കും..
ഇല്ലെങ്കിൽ നമുക്ക്.. ഗോപിയേട്ടനെ വിളിച്ച് വിവരം പറയാം..
ഗോപിയേട്ടൻ…???
ഞാൻ നേരത്തെ പറഞ്ഞില്ലേ എന്റെ നാത്തൂന്റെ ഭർത്താവ്..!!
അദ്ദേഹം.. കൈപ്പട്ടൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആണ്..
ആവശ്യമെങ്കിൽ മാത്രം അദ്ദേഹത്തെ വിളിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്..
അങ്ങനെ ചെയ്യാം അല്ലേ നാസർ..??
തീർച്ചയായും..
ഉച്ചവരെ കാത്തു നിൽക്കണോ..?? എന്നതിലെ എനിക്ക് അഭിപ്രായ വ്യത്യാസമോള്ളൂ..!
കാരണം അദ്ദേഹം വളരെ വിരളമായിട്ടല്ലേ ഈ വീട് വിട്ട് നിന്നിട്ടുള്ളൂ…
അതുതന്നെ അദ്ദേഹം കൃത്യമായി വിളിച്ച് പറയുകയും ചെയ്യും..!!
ഇനി നിങ്ങളുടെ ഇഷ്ടം..!!
പാർവതി വരുന്ന കണ്ട ചേച്ചി.. നാളെ പരീക്ഷയാണ് സമയം 11 മണി കഴിഞ്ഞു പോയി ഉറങ്ങാൻ പറഞ്ഞു..
ഒട്ടും താല്പര്യമില്ലാതെയാണ് അവൾ പോയത്..!!
അവൾ പോകുന്നത് നോക്കി ചേച്ചി….
എന്റെ മകൾ ഇപ്പോൾ നല്ല സുന്ദരിയായിരിക്കുന്നു അല്ലേ..??
അവളുടെ മുഖത്ത് നല്ല സന്തോഷവും പ്രസരിപ്പും ഉണ്ട്..!!
അതിന്റെ കാരണക്കാരൻ നാസർ തികച്ചും..?നിങ്ങളാണ്..!!
മാത്രമല്ല ഞങ്ങൾക്ക് എല്ലാവർക്കും.. ഇപ്പോഴുള്ള സന്തോഷത്തിന്റെ പ്രധാന കാരണം.. തീർച്ചയായും നിങ്ങൾ തന്നെയാണ്..!!
എന്റെയും…!!
അത് ഡോക്ടറുടെ ശബ്ദമാണ്…!!
സത്യത്തിൽ തന്റെ ഭർത്താവ് തിരിച്ചു വരാൻ വൈകുന്നതിൽ..
ഇവർക്ക് ഒട്ടും ആശങ്കയില്ല എന്ന് എനിക്ക് തോന്നി…
ഈ രണ്ടു ദിവസം അവർ അനുഭവിച്ച സന്തോഷം ഞാൻ കണ്ടതാണ്..!!
ഇത്രയും ക്രൂരനായ ഒരാൾ തിരിച്ചു വന്നില്ലെങ്കിൽ…
അതായിരിക്കുമോ ഇവരെ ഏറ്റവും.. കൂടുതൽ സന്തോഷിപ്പിക്കുന്നത്..??
ഇവരുടെ മനസ്സിലുള്ള അതേ കാര്യമായിരിക്കും നൂറുശതമാനവും ഡോക്ടറുടെ മനസ്സിൽ എന്നെനിക്കറിയാം..!!
സമയം ഒരുപാട് ആയി ഞാൻ ഉറങ്ങട്ടെ..??
നാളെ വെട്ടാൻ പോകണം എന്നില്ല നാസർ..!!
ഇല്ല അത് ശരിയാവില്ല..
ഒക്കെ ഗുഡ് നൈറ്റ്..
നാസർ റൂമിലാണോ സ്വീകരണ മുറിയിലാണോ കിടക്കുന്നത്…
മുല്ലപ്പൂവിന്റെ.. മണമില്ലാതെഇ ന്നെനിക്ക് ഉറങ്ങണം..
അതുകൊണ്ട് ഞാൻ എന്റെ റൂമിൽ കിടന്നോളാം..
ഞാൻ റൂമിൽ കയറി ഡ്രസ്സുകൾ മാറ്റുന്നതിനിടയിൽ.. ഡോക്ടർ വന്നു..
ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ.. അവർ എന്റെ റൂമിൽ കയറി..
നാസർ പേടിക്കേണ്ട..!!
ഞാൻ ആ കുഞ്ഞു ജാലകം.. ഒന്ന് കാണാൻ വന്നതാണ്..!”
Love…
Most wonderful words in the world..!!
സൗകര്യങ്ങൾ വളരെ കുറവാണ് ഈ റൂമിൽ അല്ലേ..??
എനിക്ക് ഇതുതന്നെ ധാരാളം..!!
രണ്ടാൾക്ക് കിടക്കാനുള്ള സൗകര്യം കട്ടിലിൽ ഇല്ല.. അല്ലേ..??
ഡോക്ടർ ജയന്തി..
Please leave me alone..!!
അവർ എന്തോ പറയാൻ ഭാവിച്ചപ്പോഴേക്കും..
ഞാൻ പുറത്തേക്ക് കൈ ചൂണ്ടി…!!
തീർത്തും അവരെ അപമാനിക്കുന്നതിന് തുല്യമായിട്ടും…
നിറഞ്ഞ പുഞ്ചിരിയോടെ ഗുഡ് നൈറ്റ് എന്ന് പറഞ്ഞിട്ടാണ് അവർ പോയത്..!!
ഉറക്കം എന്നത് ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു സ്വപ്നമാണ് എന്നെനിക്കറിയാം..
ഈ രണ്ട് സ്ത്രീകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്..!!
തുല്യമായ രണ്ടു വശങ്ങൾ..!!
ദാമ്പത്യ ദുസ്സഹവും ക്രൂരവുമായ അനുഭവങ്ങളാണ്.. ഇവർക്ക് രണ്ടുപേർക്കും അനുഭവിക്കേണ്ടി വന്നിട്ടുള്ളത്..
ഒരാൾക്ക് സ്വന്തം ഭർത്താവിൽ നിന്ന് തന്നെ.. ക്രൂരമായ പീഡനങ്ങൾ..
ഒരിക്കൽ കല ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയിട്ടുണ്ട്…
കാമാതുരനായി അയാൾ എന്നെ സമീപിക്കുമ്പോൾ…
എന്റെ അച്ഛൻ എന്നെ ആക്രമിക്കുന്നത് പോലെയാണ്.. എനിക്ക് തോന്നിയിട്ടുള്ളത്..!”
കാരണം ഒരുപാട് വർഷങ്ങൾ ഒരച്ഛന്റെ സ്ഥാനമായിരുന്നു അയാൾക്ക് ഞാൻ കൊടുത്തിരുന്നത്…
എന്നെ ഒരുപാട് കാലം അദ്ദേഹം എടുത്തു കൊണ്ടു നടന്നിട്ടുണ്ട്…
ഞങ്ങൾ ബന്ധുക്കളും അദ്ദേഹം അച്ഛന്റെ കൂട്ടുകാരനും ആയതുകൊണ്ട് തന്നെ.. പലപ്പോഴും അദ്ദേഹം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു..
ഞങ്ങൾ അവരുടെ വീട്ടിലും..!”
ആ അവസ്ഥ അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ…!
സത്യത്തിൽ ജയന്തി ഡോക്ടർക്ക്…. അവരുടെ ഭർത്താവിൽ നിന്ന് ക്രൂiരമായ പീiഡനം ഏറ്റുവാങ്ങിയതായി ഇതുവരെ എനിക്ക് അറിയില്ല..
അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്…
കാരണം അവർ നല്ല സമ്പത്തുള്ള.. ധാരാളം പണമുള്ള സ്ഥിരമായി നല്ല ഒരു ജോലിയുള്ള ഒരു ഡോക്ടർ ആണ്..!!
അതുകൊണ്ടുതന്നെ അത്തരം ത്യാഗങ്ങൾ സഹിച്ച് അവർ അവിടെ നിൽക്കണമെന്നില്ല..!! അവരുടെ ഹസ്ബൻഡിന്റെ ക്രൂരത അവരോടല്ല മറിച്ച് സമൂഹത്തോടാണ് എന്ന് തോന്നുന്നു..!!
അല്ലെങ്കിൽ അഴിമതി…!!
പല കേസുകളും അദ്ദേഹം തേച്ചുമാറ്റുകളഞ്ഞിട്ടുണ്ട് എന്നുള്ളത്..
ഡോക്ടറുടെ സംസാരത്തിനിടയിൽ നിന്ന് എനിക്ക് വീണു കിട്ടിയിട്ടുണ്ട്..
അതിലുള്ള അമർഷമാണ് അദ്ദേഹത്തോട് അവർക്കുഉള്ളത്..!!
ഇവരുടെ അമർഷവും പ്രതികാര മനോഭാവവും.. അവർ തീർക്കുന്നത് എന്നിലൂടെയാണ്..!!
പക്ഷേ ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു..
ആ ഡോക്ടറുടെ ഇടപെടലിൽ…
വേറെ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ടോ..??
അവർ ഓരോ ഘട്ടത്തിലും എന്നെ ഒരു പഠന വിഷയമായി പരിഗണിക്കുന്നുണ്ട്..!”
ഞാൻ അറിയാതിരിക്കാൻ അവർ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്…
ഞാനൊന്നും അറിയാത്ത ഭാവത്തിൽ അവരോട് സഹകരിക്കുന്നുമുണ്ട്..
മായ ചേച്ചിയെ പിന്നീട് രണ്ടുമൂന്നു പ്രാവശ്യം കണ്ടിരുന്നു…
ആദ്യത്തെ ദിവസം എന്നോട് വന്ന് ചിരിക്കുക പോലും ചെയ്യാതെ.. നടന്നുപോയി..!!
പിന്നീട് ഒരു ദിവസം പറക്കോട് അങ്ങാടിയിൽ വച്ചാണ് കണ്ടത്..
മായ ചേച്ചി എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ വന്നതാണോ എന്ന് എന്റെ ചോദ്യത്തിന്..
ടൗണിൽ പല ആവശ്യങ്ങൾക്കും വരാം അതെല്ലാം നാസറിനോട് പറയണം എന്ന് നിർബന്ധമുണ്ടോ എന്ന് മറുപടി ചോദ്യമാണ് എന്നോട് ചോദിച്ചത്…
ഉത്തരവും ഉത്തരത്തിൽ അടങ്ങിയതും മനസ്സിലായി….
എന്നാൽ അങ്ങനെ ആവട്ടെ…. എന്നും പറഞ്ഞ് അന്നത്തെ കാഴ്ചയും അവസാനിച്ചു..
പിന്നീട് ഈ വീടിന്റെ അടുക്കളയിൽ അവരുടെ ശബ്ദം പല പ്രാവശ്യം കേട്ടിട്ടുണ്ട് എങ്കിലും.. ഞാനവരെ കാണാൻ ശ്രമിച്ചില്ല..!!
പിന്നീട് കാണുന്നത് അവരുടെ അമ്മയെ ഞാൻ കാണാൻ പോയപ്പോൾ.. അവരുടെ വീട്ടിൽ വെച്ചാണ്.. അന്ന് ഞാൻ അവരുടെ അമ്മയോട് സംസാരിച്ച്.. അവർ നിൽക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ.. മുന്നോട്ടു നടന്നു..
എന്റെ പുറകെ വന്ന.. അവർ.. നാസർ വലിയ വാശിക്കാരൻ ആണ് അല്ലേ..??
സാധാരണ ഒരു മനുഷ്യനുണ്ടാകുന്ന വാശി അത് എനിക്കുണ്ട്..!!
കൂടുതൽ വാശിയുടെയോ കൂടുതൽ ദേഷ്യത്തിന്റെയോ കൂടുതൽ സ്നേഹത്തിന്റെയോ ആവശ്യം ഈ ലോകത്ത് ആവശ്യമില്ല എന്നാണ് എന്റെ വിശ്വാസം..
അതെല്ലാം സമൂഹത്തിന് ദോഷമാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം..!!
പുതിയ വീഞ്ഞ് കാണുമ്പോൾ ഒരു കാര്യം ഓർക്കണം..!!
പഴയ വീഞ്ഞുകൾക്കാണ് എന്നും ലഹരി ഉള്ളത്..!!
എനിക്ക് വീഞ്ഞ് ഇഷ്ടമല്ല…!!
മായ ചേച്ചിക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ..??
എനിക്കൊരല്പം തിരക്കുണ്ടായിരുന്നു..!!
നിങ്ങൾ ബുദ്ധിമാനായ ഒരു ചതിയനാണ്..!”
ഞാൻ തിരിഞ്ഞു നിന്നു..
Mind your words…!!
എന്തർത്ഥത്തിലാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്…
ഞാനാണോ നിങ്ങളെ ചതിച്ചത് അത് നിങ്ങളാണോ എന്നെ ചതിച്ചത്..??
ഒന്ന് ഓർത്തുനോക്കി സംസാരിക്കുന്നത് നന്നായിരിക്കും..!”
ഇത്രയും നാളിൽ ഒരു ദിവസമെങ്കിലും ഞാൻ നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടോ..??
ഒരു വാക്കുകൊണ്ടെങ്കിലും ഒരു നോട്ടം കൊണ്ടെങ്കിലും…
നിങ്ങളെക്കുറിച്ച് മോശമായ ഒരു ചിന്ത എന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ..??
വീണുകിട്ടിയ ഒരു അവസരം..
വളരെ വിദഗ്ധമായി ഉപയോഗിക്കുകയല്ലേ നിങ്ങൾ ചെയ്തത്..??
സത്യത്തിൽ നിങ്ങൾ നശിപ്പിച്ചത് എന്നെയല്ലേ…??
ചാരിത്ര്യം എന്നുള്ളത് നിങ്ങളുടെ കുത്തകയാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്..??
പുരുഷന്മാർക്കെന്തേ അതിന് അവകാശമില്ലേ…??
ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും നിങ്ങളെ ആദ്യം കണ്ടപ്പോൾ ഞാൻ ചിരിച്ചതല്ലേ..??
പിന്നെ ഒരിക്കൽ കണ്ടപ്പോഴും നിങ്ങളോട് ഞാൻ സംസാരിചില്ലേ..??
എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ പറയുന്നു ഞാൻ ചതിയ നാണെന്ന്..!”
അമ്മ ശ്രദ്ധിക്കുന്നുണ്ട് ഇനിയും കൂടുതൽ എന്നെക്കൊണ്ട് പറയിപ്പിക്കണ്ടങ്കിൽ മായ ചേച്ചിക്ക് പോകാം..!!
അന്തംവിട്ട് എന്റെ മുഖത്ത് നോക്കി നിൽക്കുന്ന.. മായ ചേച്ചിയുടെ മുഖം അപ്പോൾ കാണാൻ നല്ല രസമുള്ള ഒരു കാഴ്ചയായിരുന്നു…
I am really sorry..!”
ഇത്രയും പറഞ്ഞു അവർ തിരിഞ്ഞു നടന്നു..!
ഉറക്കം കണ്ണിനെ തലോടാൻ തുടങ്ങുന്നു…
പക്ഷേ നാളെയും സാറ് വന്നില്ലെങ്കിൽ… എന്റെ ജീവിതം കീഴിമേൽ മറിയും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല..
പിന്നെ പോലീസായി ചോദ്യം ചെയ്യലായി..
ഒരുപക്ഷേ ഞാൻ പ്രതി പോലും ആയേക്കാം..!”
എന്റെ കൂടെയുള്ളവർ.. ഏത് നിമിഷവും ഒരുപക്ഷേ എന്നെ ചതിക്കാം…!!
എല്ലാവിധ സഹായങ്ങളും അവർക്കൊപ്പം ആണ്..!”
ഇത്രയും കാലം ഇവിടെ ഞാൻ പരിചയപ്പെട്ടവരിൽ.. എന്തുവന്നാലും എന്നെ ചതിക്കില്ല എന്ന് എന്നെനിക്കുറപ്പുള്ളത്..
പാർവതിയെ മാത്രമാണ്..!!
അവൾ എന്നെ ചതിക്കില്ല…
ഒരുപക്ഷേ അവൾ എന്നെ കൊന്നു കളഞ്ഞേക്കാം…
എന്നാലും ചതിക്കില്ല ഉറപ്പാണ്..!!..
തുടരും….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ