നിഗൂഢ സുന്ദരികൾ ഭാഗം 20 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

വീട്ടില്ത്തിയ ഞാൻ ആദ്യം ചെയ്തത്… ആ 12 കത്തുകളും എന്റെ കൊച്ചു മേശയുടെ വലിപ്പിന്റെ ഏറ്റവും അടിയിൽ വെക്കുക എന്നുള്ള കാര്യമായിരുന്നു…?അതിനുമുകളിൽ ആയിട്ട് കുറച്ച് മാസികകളും വാരികകളുംവെച്ചു.. വരുന്ന വഴിക്ക് വാങ്ങിയ ഒരു പനാമ സിഗരറ്റിന്റെ പാക്കറ്റും അവിടെവച്ചു…

അപ്പോഴാണ് ഡോക്ടർ പണം ഞാൻഎണ്ണി നോക്കുന്നത്…!!

5000രൂപ..!!

സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി…!!

ഇത്രയധികം ഇവർ എനിക്ക് വെറുതെ തന്നതാവില്ല…

ഇതിന് എന്തെങ്കിലും പ്രത്യുപകാരം ഞാൻ ചെയ്യേണ്ടിവരും…

ആ പണവും ഞാൻ ആ.. മേശ വലിപ്പിൽ തന്നെ വെച്ചു…

വീട്ടിൽ ഒരു അനക്കവും കേൾക്കുന്നില്ല….

പൂമുഖത്തെ വാതിൽ പതുക്കെ തള്ളി നോക്കി…

അത് കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല…

വാതിൽ പാതി ചാരിയ ചേച്ചിയുടെ മുറിയിലേക്ക് നോക്കുമ്പോൾ…

അവർ നല്ല ഉറക്കത്തിലാണ്…!!

ഫോൺ എടുത്ത് ജയന്തിയുടെ നമ്പറിലേക്ക് വിളിച്ചു…

” കലേ ഞാൻ നല്ല തിരക്കിലാണ്…

ഈ തിരക്ക് കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം… അപ്പോഴും സാറിനെ കുറിച്ച് ഒരു വിവരവും ഇല്ലെങ്കിൽ ഞാൻ ഗോപിയേട്ടനെ വിളിച്ച് പറയാം….

നീയെന്താ ഒന്നും മിണ്ടാത്തത്…

നീ മിണ്ടിയാലും മിണ്ടില്ലെങ്കിലും.. ഞാൻ പറയുന്നത് കേൾക്ക്…

സാറ്.. എവിടെയുണ്ടെങ്കിലും നമ്മൾ അന്വേഷിച്ചു കണ്ടുപിടിക്കും…

അതല്ല എവിടെയെങ്കിലും ആക്സിഡന്റ് പറ്റി കിടക്കുകയാണെങ്കിലും നമ്മൾ കൊണ്ടുവന്ന് നല്ല ട്രീറ്റ്മെന്റ് നടത്തും..

ഇനി അഥവാ കൊiല്ലപ്പെട്ടതാണെങ്കിൽ… ബോiഡി കണ്ടെടുത്ത് നമ്മുടെ ആചാരപ്രകാരം നമ്മൾ സംസ്കരിക്കും… ഇത്രയൊക്കെ നമുക്ക് ചെയ്യാൻ പറ്റൂ….

പത്തിരുപത് വർഷമായില്ലേ നീ നരകയാതനാ അനുഭവിക്കുന്നു….

ഇനിയെങ്കിലും കുറച്ച് സന്തോഷിക്ക്….

അതിന് പറ്റിയ അവസരമാണ് ഇപ്പോൾ നമുക്ക് കൈവന്നിരിക്കുന്നത്…

നീ എന്താ ഒന്നും മിണ്ടാത്തത്….

ഞാൻ ഫോൺ കട്ട് ചെയ്തു.

പക്ഷേ പിന്നീട് എനിക്ക് തോന്നി അത് വേണ്ടായിരുന്നു എന്ന്…

ചേച്ചി അല്ല ഞാനാണ് വിളിച്ചത് എന്ന് പറയാമായിരുന്നു..

സാരമില്ല ഇനി കാണുമ്പോൾ അബദ്ധം പറ്റിയത് പറയാം…

പെട്ടെന്നാണ് മുറ്റത്ത് കുട്ടികളുടെ ശബ്ദം കേട്ടത്….

പരീക്ഷ ആയതുകൊണ്ട് അവരെ നേരത്തെ വിട്ടതാണ്…

എന്നെ വീടിനകത്ത് കണ്ടപ്പോൾ ഉണ്ണിക്കുട്ടന് വലിയ സന്തോഷം…

പാർവതിക്ക് എന്നെ കണ്ടതിൽ സന്തോഷം ഉണ്ടെങ്കിലും… അവളുടെ മുഖഭാവം സംശയതിന്റേതാണ്…

ഞാൻ ജോലികഴിഞ്ഞ് ഇപ്പോൾ വന്നിട്ടുള്ളൂ…

നോക്കുമ്പോൾ അമ്മ നല്ല ഉറക്കമാണ്….

എനിക്കാണെങ്കിൽ നല്ല വിശപ്പ്…

നിങ്ങൾക്കും വിശപ്പുണ്ടാകും എന്നെനിക്കറിയാം…

നമുക്ക് അടുക്കളയിൽ പോയി ഇരുന്ന് ഒരുമിച്ച് എന്തെങ്കിലും കഴിക്കാം…

അമ്മ കുറച്ച് സമയം ഉറങ്ങിക്കോട്ടെ…

ഉണ്ണിക്കുട്ടൻ തലകുലുക്കി അടുക്കളയിലേക്ക് പോയി….

പാർവതിക്ക് നേരെ പോയത് അമ്മ കിടക്കുന്ന റൂമിലേക്കാണ്…

അവിടെപ്പോയി തിരിച്ചുവന്ന് അവളും സന്തോഷവതിയായി..

ഞാൻ വിചാരിച്ചുനിങ്ങൾ…..

വാക്ക പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല…

അവളെ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു…

ഞാൻ ഒരു മനുഷ്യനാണ് പർവ്വതി.. അല്ലാതെ മൃഗമല്ല…

ആ മറുപടി അവൾക്ക് ശരിക്കുകൊണ്ടു എന്ന് എനിക്ക് മനസ്സിലായി

ഞങ്ങൾ 3പേരും അടുക്കളയിൽ എത്തിയപ്പോൾ ഞാൻ പാർവതിയോട് പറഞ്ഞു..

ഞങ്ങൾ രണ്ടുപേരും പുരുഷന്മാരാണ്…

ഞങ്ങൾ ഇവിടെ ഈ കസേരയിൽ ഇരിക്കും..

അമ്മ ചെയ്യുന്നതുപോലെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പാർവതി അമ്മ ചെയ്യുന്നുണ്ടോ എന്ന് ഞങ്ങൾ നോക്കും..!!

അവളുടെ വലിഞ്ഞുമുറുകയിരുന്ന മുഖം വളരെ പ്രസന്നമായി..!!

അവൾ ചേച്ചി ഭക്ഷണം എടുക്കാൻ ചെയ്യുന്നതുപോലെ കൃത്യമായി ഓരോ കാര്യങ്ങളും ചെയ്യാൻ തുടങ്ങി..!!

ഉണ്ണിക്കുട്ടന്റെ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു…

Very simple..!!

പാർവതിയുടെ പരീക്ഷയെങ്ങിനെഉ ണ്ടായിരുന്നു പർവതീ ??

കുഴപ്പമില്ല ഒരു 65, 70% മാർക്ക് കിട്ടാൻ സാധ്യതയുണ്ട്..!

വെരി ഗുഡ്..!!

നിങ്ങൾ പഠിക്കുന്ന ഈ സ്കൂളിൽ എത്രാം ക്ലാസ് വരെയുണ്ട്…??

പത്താം ക്ലാസ് വരെ ഉണ്ട് അവിടെ..

ഞാനൊന്നുമുതൽ പഠിക്കാൻ തുടങ്ങിയതാണ് അവിടെ..!!

ആ അന്തരീക്ഷവുമായി ശരിക്കും.. ഞാൻ ഇഴുകി ച്ചേർന്നു എന്ന് തന്നെ പറയാം…

നല്ല ഫീസ് ഉണ്ടാകും അവിടെ അല്ലേ..??

ഈ പ്രദേശത്തിലെ ഏറ്റവും ഉയർന്ന ഫീസ് അവിടെയാണ്..??

പണമില്ലാത്തവനും അഭിമാനം നിലനിർത്താൻ വേണ്ടി കുട്ടികളെ അവിടെ പറഞ്ഞയക്കുന്നുണ്ട്..

വളരെ സ്ട്രിക്ട്.. ആയ ഒരു വിദ്യാലയമാണത്..!”

ഞാനൊരു കാര്യം ചോദിച്ചാൽ പാർവതി സത്യം പറയുമോ..??

നിങ്ങളോട് ഞാൻ സത്യമല്ലാതെ എന്ത് പറയാൻ..??

നിങ്ങളെപ്പോലെ വിദഗ്ധമായി ചിലത് ഒളിപ്പിച്ചു വെക്കുകയും ചിലത്.. പരസ്യമാക്കുകയും ചെയ്യുന്ന പരിപാടി എനിക്കില്ല…

എനിക്കില്ല.. Meens…നിങ്ങളോട് എനിക്കില്ല..!!

ഇവിടെ നിന്ന് രാവിലെ 9 30ന് അലക്കി തേച്ച യൂണിഫോമുമായി സ്കൂളിൽ പോകുന്ന നിങ്ങൾ…

ഏതാണ്ട് ആറുമണിക്കൂറോളം കഴിഞ്ഞ്.. തിരിച്ചുവരുമ്പോഴും..

നിങ്ങളുടെ യൂണിഫോമിൽ ഒരു വിയർപ്പിന്റെ പോലും.. അഴുക്ക് കാണുന്നില്ല..!!

അതേസമയം നിങ്ങളുടെ സമപ്രായത്തിലുള്ള മറ്റു കുട്ടികൾ..

കഥ പറഞ്ഞു വഴക്കു കൂടിയും തുമ്പി യുടെ പിറകെ ഓടിയും..

ചിലർ പിണങ്ങിയും ചിലർ ഇണങ്ങിയും.. തോളോട് തോൾ ചേർന്ന് റോഡിലൂടെ നടന്നു പോകുന്ന.. രംഗങ്ങൾ നിരവധി തവണ ഞാൻ കണ്ടിട്ടുണ്ട്..!”

അവരും നിങ്ങളെ പോലെ ആറുമണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചുവരുന്നത്..

മിക്കവാറും എല്ലാ കുട്ടികളുടെ വസ്ത്രങ്ങളും മുഷഞ്ഞു കാണും…

എന്നാലും അവരുടെ മുഖത്തെല്ലാം നല്ല സന്തോഷം ഉണ്ടാകും.. നിങ്ങൾ രണ്ടുപേരും.. വാഹനത്തിലാണ് വരുന്നത്..!!

എന്നിട്ട് പോലും നിങ്ങളുടെ മുഖത്തുള്ള ക്ഷീണം.. എല്ലാവരും കാണുന്നതാണല്ലോ..!

രണ്ടും വിദ്യാഭ്യാസം ആണല്ലോ..??

നിനക്ക് മുന്നിൽ ഇനിയും സമയമുണ്ടല്ലോ..??

അടുത്ത മൂന്ന് വർഷം.. നിനക്ക് ഇവിടുത്തെ ഗവൺമെന്റ് സ്കൂളിൽ പഠിച്ചു കൂടെ..???

അവൾ ഒരു ഞെട്ടലോടെയും അവിശ്വസനീയതയോടെയും എന്നെ നോക്കി..!!

അവളുടെ ഭാവമാറ്റം.. അത് പ്രതീക്ഷിച്ചതാണ് ഞാൻ..!!.. പക്ഷേ എനിക്കത് പറഞ്ഞേ പറ്റൂ..!!

അടുത്തകൊല്ലം ഞാനും അങ്ങനത്തെ സ്കൂളിലേക്കാ…

പുറത്തൂടെ ഓടാനും ചാടാനും ഒന്നും ടീച്ചർ സമ്മതിക്കില്ല..!”

അണ്ണാ അച്ഛനോട് പറഞ്ഞു എന്നെയും അവിടെ ആക്കണേ…

Agreed.. ഉണ്ണിക്കുട്ടാ…!”

പാർവതി അമ്മ അതിന് മറുപടി പറയണ്ട..

ഞങ്ങൾക്ക് വിശക്കുന്നു വേഗം വിളമ്പൂ..!”

അവൾ വീണ്ടും സന്തോഷവതിയായി.

എന്നെ തൊട്ട് ഒരുമി എന്റെ പാത്രത്തിലേക്ക് അവൾ ഭക്ഷണം ഇട്ടു തരുമ്പോൾ..

സന്തോഷം കൊണ്ട് അവളുടെ മുഖം ചുവന്ന് തുടുക്കുന്നത് ഞാൻ കണ്ടു..!!

ഭക്ഷണം വിളമ്പുന്ന അവളുടെ കൈകൾക്ക് നേരിയ വിറയൽ..!!

എന്റെ പ്രിയതമ ഏതോ മായാ ലോകത്താണ് എന്ന് തോന്നുന്നു..!!

സത്യം..

വിറയാർന്ന സ്വരത്തിൽ.. അവൾ പറഞ്ഞു ഞങ്ങൾക്ക് മൂന്ന് പേർക്കും ഉള്ള ഭക്ഷണം വളരെ കൃത്യമായി തന്നെ.. അതിന്റെ ചേരുവകൾ എല്ലാം ചേർത്ത് അവൾ വിളമ്പി വച്ചിരിക്കുന്നു..!!

ഞങ്ങൾ മൂന്നുപേരും ഓരോ കാര്യങ്ങളും പറഞ്ഞ് ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി..

പെട്ടെന്നാണ് ഒരു സ്ത്രീ കടന്നുവന്നത്..!!

വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം..!!

വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അണിഞ്.. കാണാൻ സാമാന്യ സൗന്ദര്യമുള്ള.. ഏതാണ്ട് 40 വയസ്സിനോളം അടുത്ത ഒരു സ്ത്രീയായിരുന്നു അവർ..

നീ ഏതാ..??

ഞാൻ..
ഞാൻ…. ഇവിടത്തെ ജോലിക്കാരനാണ്..!”

ജോലിക്കാരന്.. എന്താ ഈ തറവാടിന്റെ അടുക്കളയിൽ കാര്യം..!”

ഞാൻ….കുട്ടികൾ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ….

ഈ തറവാട്ടിൽ ജോലിക്കാർക്ക് അകത്ത് ഭക്ഷണം കൊടുക്കാറില്ലല്ലോ..

അത് ആന്റി ഞങ്ങൾ വിളിച്ചിട്ടാണ് നാസറ ണ്ണൻ വന്നത്…

നാസറോ…??

നീ മേത്തൻ ആണോടാ..??

എന്റെ പേര് നാസർ എന്നാണ്…

എണീക്കടോ..

ആന്റി..ആന്റി എന്തൊക്കെയാണ് ഈ പറയുന്നത്….???

ഞങ്ങൾ വിളിച്ചിട്ടാണ് അദ്ദേഹം വന്നത് എന്ന് പറഞ്ഞില്ലേ…!!

എണീറ്റ് പുറത്തു പോടോ…!!

ഞാൻ എന്റെ ഭക്ഷണപാത്രവും എടുത്ത് എണീറ്റു..

പുറത്തേക്ക് പോകാൻ ഭാവിക്കവേ..!!

ആ പാത്രം അവിടെ വച്ചിട്ട് പോടോ…!

ചേച്ചി ഇത്…!!

ചേച്ചിയോ..??

Call me madam..!!!

മാഡം ഇത് എനിക്കുള്ള ഉച്ചഭക്ഷണമാണ്..!

ഇനി രാത്രിയിൽ അല്ലാതെ എനിക്ക് ഭക്ഷണം കിട്ടില്ല..!

അതുകൊണ്ടുതന്നെ ഇത്!എനിക്ക് അവകാശപ്പെട്ടതാണ്..!!

അത് ഞാനും ഇവിടത്തെ സാറുമായി ഉണ്ടാക്കിയ വ്യവസ്ഥയാണ്..!

ഇത് ഞാൻ ഇവിടെ വെച്ചിട്ട് പോയാലും.. അത് ഇവിടുത്തെ കുപ്പത്തൊട്ടിയിൽ വീ ഴും..!

മാഡം ആരാണ് എന്താണ് എന്ന് എനിക്കറിയില്ല…

ഇവരുടെ അച്ഛൻ ഇന്നലെ രാത്രി വരേണ്ടതാണ്..!

പക്ഷേ എന്തോ അദ്ദേഹം വന്നില്ല..!

അതിന്റെ വിഷമത്തിൽ എപ്പോഴോ കിടന്നതാണ്.. ഇവരുടെ അമ്മ..!”

ഈ കുട്ടികളും വളരെ വിഷമത്തിലാണ്..!”

അച്ഛനെക്കുറിച്ച് മാത്രമാണ് ഇവർ സംസാരിക്കുന്നത്…

അവരുടെ ആ വിഷമവും.. സങ്കടവും മാറ്റാൻ..

ഇവിടുന്ന് ഉപ്പും ചോറും തിന്നുന്നവന്റെ.. ഒരു ചെറിയ ശ്രമമാണ്..
മാഡം ഇപ്പോൾ കണ്ടത്…!!

ഞാൻ ആദ്യമായിട്ടാണ് ഈ അടുക്കളയിൽ കയറുന്നത്…!

ചെയ്തത് വലിയ തെറ്റാണെന്ന് അറിയാം..!

ക്ഷമിക്കണം..!!

മേടത്തിന്റെ അനുവാദമില്ലാതെ തന്നെ..
എനിക്ക് അവകാശപ്പെട്ട ഭക്ഷണം ഞാൻ കൊണ്ടുപോകുന്നു..!

ഞാൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അടുക്കള വാതിൽ തുറന്ന് ഇറങ്ങി പ്പോയി….

തുടരും…

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *