നിങ്ങളെന്നോട് സംസാരിക്കണമെന്നോ നോക്കണമെന്നോ എന്നെ തിരിച്ചു സ്നേഹിക്കണമെന്നോ ഒന്നും….

Story written by Medhini krishnan

നിങ്ങളിൽ നിന്നും ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല.

പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.

നിങ്ങളെന്നോട് സംസാരിക്കണമെന്നോ നോക്കണമെന്നോ എന്നെ തിരിച്ചു സ്നേഹിക്കണമെന്നോ ഒന്നും ഞാൻ ആവശ്യപ്പെടുന്നില്ല..

എന്നാലും എനിക്ക് നിങ്ങളെ അത്രയേറെ ഇഷ്ടമാണ്.

എന്ത് കൊണ്ട് ഇഷ്ടപ്പെടുന്നുവെന്ന് ചോദിച്ചാൽ!!

നിങ്ങളെ ഓർക്കുമ്പോൾ മനസ്സിലൊരു സന്തോഷം തോന്നാറുണ്ട്.. സമാധാനം കിട്ടാറുണ്ട്.

നിങ്ങളുടെ ചിരി..എന്തോ വല്ലാത്തൊരിഷ്ടമാണ്..

ആ ചിരി ഞാൻ പോലുമറിയാതെ എന്റെ ചുണ്ടുകൾ കടമെടുക്കാറുണ്ട്..

ആ കണ്ണുകളിലെ തിളക്കം.. അതിൽ ഞാൻ എന്റെ സ്നേഹത്തെ നനച്ചിടാറുണ്ട്..

നിങ്ങളുടെ ശരീരത്തെയോ മനസ്സിനെയോ ആത്മാവിനെയോ കാണുന്നു സ്നേഹിക്കുന്നു അറിയുന്നു എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ നുണയാവും..

ഇഷ്ടമാണ്.. അതിനു വേറെ അർത്ഥങ്ങളൊന്നുമില്ല.. ഉപാധികളും ഇല്ല.

തിരിച്ചു കിട്ടിയില്ലെന്നു ഓർത്തു അത് വേദനയാവില്ല.

എന്റെ ഇഷ്ടം മനോഹരമാണ്..

നിങ്ങളുടെ ചുണ്ടിലെ പുഞ്ചിരി..

ആ കണ്ണുകളിലെ തിളക്കം..

ഞാൻ ഓർക്കുന്നിടത്തോളം കാലം ആ ഇഷ്ടത്തിന് മരണമില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *