നിങ്ങളെല്ലാരും നേരത്തെ പോയാൽ സാറ് എന്നെ…എനിക്ക് പേടിയാ പോവാൻ…അയാളെന്നെ വല്ലാതെ വേദനിപ്പിക്കാ….

ആണിര

Story written by NAYANA SURESH

പെണ്ണിന് നഷ്ടപ്പെടുന്ന ശരീരം തന്നാ ആണിനും നഷ്ടപ്പെടുന്നത് , പെണ്ണിനെ പീ ഡിപ്പിക്കുന്നതെ എല്ലാവരും അറിയു ആണിനെ പിഢിപ്പിക്കുന്നതൊന്നും ഒരു വാർത്തയല്ലല്ലോ… നഷ്ടമെല്ലാം എല്ലാർക്കും ഒരുപോലെ ത്തന്നാ ….കേട്ടോ അമ്മേ …..

ഈ ചെക്കനിതെന്തു പറ്റി ഓരോ സിനിമ കണ്ട് എന്തും വിളിച്ച് പറയാനായിട്ടുണ്ട് … എന്താ നിനക്ക് ഇത്ര വായേലെ നാവ് ,, പിന്നെ നിന്റെ പെങ്ങളെ ശ്രദ്ധിക്കണ്ടെ … ഇന്നത്തെ കാലം അത്ര മോശാ ..

അതു തന്നാ ഞാനും പറഞ്ഞെ കാലം അത്ര മോശാ …കൂടുതലൊന്നും പറയാതെ അവൻ മുറിയിൽ കയറി വാതിലടച്ചു …

‘പഠിക്കണം എന്ന് ഒരാഗ്രഹവും ഇല്ല മനുന് ,കട്ടുറുമ്പിനെ കുപ്പീല് നിറച്ച് തിന്നാൻ കൊടുത്ത് വളർത്തലല്ലെ ഇപ്പോ മോന്റെ പണി… രണ്ട് ദിവസായി ട്യൂഷന് പോയിട്ട്… മടി അല്ലാതെന്താ … നീ പോവാത്തതുകൊണ്ടാ ആ വയ്യാത്ത കുട്ടിക്കും പോകാൻ പറ്റാത്തെ ,,, അതിന് തന്നെ പോവാൻ ഒക്കില്ലാന്ന് നിനക്കറിയില്ലെ ”

ഒന്ന് മിണ്ടാതിരിക്കമ്മേ ,,, കുറച്ച് സമ്മാധാനം താ …

അയ്യോ … എന്റെ മോനിവിടെ മല മറിക്കുന്ന പണിയാണല്ലോ ? രമേഷ് സാറ് വിളിക്കട്ടെ ഞാൻ പറയുന്നുണ്ട് .

കൂടുതലൊന്നും പറയാതെ അവൻ കട്ടിലിൽ കേറി കട്ടുറുമ്പിനെ നോക്കി മലർന്നു കിടന്നു ..

മനുവിന്റെ ഒപ്പമാണ് സഞ്ജു ടുഷ്യന് പോകുന്നത് .. ബുദ്ധി വളർച്ച മുഴുവനായിട്ടുള്ള കുട്ടിയല്ല അവൻ .. അതുപോലെത്തന്നെ സംസാരശേഷിയും .. ചെറിയ ചെറിയ മാറ്റങ്ങൾ തുടർച്ചയായ പഠിപ്പു കൊണ്ടും കൂട്ടുകെട്ടുകൊണ്ടും വരുത്താമെന്ന് പറഞ്ഞതു മുതൽ അവൻ മനുവിന്റെ കൂടെ സ്ക്കൂളിലും ട്യൂഷനും പോയി തുടങ്ങി..

ഫുഡ്ബോൾ പ്രാറ്റീസുള്ളതുകൊണ്ട് മനു നേരത്തെയിറങ്ങും.. സൻജുനെ അവന്റെ അച്ഛനാണ് വൈകീട്ട് ട്യൂഷൻ കഴിഞ്ഞ് കൊണ്ടുപോവുക …

രണ്ടു ദിവസായി സൻജു ആകെ മാറി … പഴയതിനേക്കാൾ മോശമായ അവസ്ഥ ചിരിക്കാൻ പോലും മടി … ക്ലാസ്സിലേക്കോ ട്യൂഷനോ വരാൻ അവൻ കൂട്ടാക്കുന്നില്ല.. എങ്കിലും അവന്റെ അച്ഛൻ അവനെ നിർബന്ധിച്ച് പറഞ്ഞു വിട്ടു …

അന്ന് ഉച്ചക്ക് ഒന്നും കഴിക്കാത്ത അവനെ മനുവും കൂട്ടുകാരൻ അഖിലും ലൈബ്രററിയിലേക്ക് കുട്ടി കൊണ്ട് പോയി .

എന്താടാ നിനക്ക് പറ്റീത് …പറ

അവൻ ഒന്നും പറഞ്ഞില്ല

എന്നോട് നീ ഒക്കെ പറയുന്നതല്ലെ പറ എന്താ നിനക്ക് ..

സൻജു എഴുന്നേറ്റ് അവന്റെ ഷർട്ട് മുകളിലേക്ക് പൊക്കി ..

അയ്യോ ഇതെന്താ നിന്റെ മേലെ …

പിന്നെ ഷർട്ട് താഴ്ത്തി ..പാന്റ് മുകളിലേക്ക് പൊക്കി ..

പറ സൻജു എങ്ങനാ ഈ മുറിവ് …

സൻജു വിക്കി പറഞ്ഞു ഇനിയും ഉണ്ട് മുറിവ് ..രമേഷ് സാറ് ചെയ്തതാ ..

സാറ് എന്ത് ചെയ്തു ..

അത് ഞാൻ പറഞ്ഞ സാറ് കൊല്ലും ..

നീ പറ , ഞങ്ങളോടല്ലെ ആരും കൊല്ലില്ല നിന്നെ ..

നിങ്ങളെല്ലാരും നേരത്തെ പോയാൽ സാറ് എന്നെ … എനിക്ക് പേടിയാ പോവാൻ… അയാളെന്നെ വല്ലാതെ വേദനിപ്പിക്കാ .. എനിക്ക് മൂ ത്രമൊഴിക്കാൻ കൂടി വയ്യ ..

മനുവും അഖിലും ആകെ തിരച്ചിരുന്നു…. ഒന്നും മിണ്ടാതെ സൻജു നേരെ നോക്കിയിരുപ്പാണ് …

തിരിച്ച് സൻജുനെ ക്ലാസ്സിൽ വിട്ട് മനുവും അഖിലും പുറത്ത് കടന്നു ..

ടാ … അയാളെ അങ്ങനെ വിടരുത് ..വെറുതെയല്ല അയാൾടെ ഭാര്യ കല ടീച്ചറ് അയാളെ ഇട്ട് പോയത് .. സൻജു ആദ്യത്തെ ആളൊന്നും ആവില്ല .. ചില ദിവസം രമണി ചേച്ചീടെ മോള് കുഞ്ഞാറ്റയെയും അവൾടെ അച്ഛൻ കൊണ്ടരാൻ വൈകും … നാളെ ഇയാൾ ആർക്കു നേരെ ഇങ്ങനെ പെരുമാറുമെന്ന് ആര് കണ്ടു.. പേടിച്ചിട്ട് പറയാത്തതാവാം ചിലപ്പോ പിള്ളാര് …

അഖിലെ നീ പറ ..എന്ത് വേണം അവനെ

വിടരുത് … മാറ്റണം അവന്റെ എല്ലാ ചൊറിച്ചിലും

അതെ ,എന്താ വഴി ..

ചൊറിച്ചില് മാന്തി തന്നെ തീരുന്നതല്ലെ അതിന്റെ ശരി

അതെ

എങ്കിൽ നീ കട്ടുറുമ്പിനെ സഘടിപ്പിക്ക് … ഞാൻ ഒരു കുപ്പി തേനും ഒരു കവറും കൊണ്ടരാം

എന്നിട്ട് ?

എന്നിട്ടെന്താ … അവന്റെ ചൊറിച്ചിലുള്ളിടത്ത് തേൻ പുരട്ടി കവറോടെ കെട്ടണം …മറ്റന്നവരെ നീ ഉറുമ്പിനെ പിടിക്ക് .. എന്നിട്ട് അന്ന് നീ നേരത്തെ ഇറങ്ങണം.സൻജു തനിച്ചാവണം വൈകീട്ട്…

…………………………

സമയം നാലായി…മനു കട്ടിലിൽ നിന്നും എണീറ്റു .

ഹലോ അഖിലെ എല്ലാം ഓക്കെയല്ലെ

അതെ ,സാധനം എടുക്കാൻ മറക്കരുത്

ഏയ് ഇല്ല …

അന്ന് സൻജുവിനെയും കൂട്ടി ടൂഷനിരിക്കുമ്പോൾ ആകെ ഒരു പരവേശമായിരുന്നു .. അഞ്ചേമുക്കാലാകാൻ ഞാനും അഖിലും കാത്ത് നിന്നു
രമേഷ് സാറിന്റെ അന്നത്തെ തമാശകൾ അവരെ അത്ര മാത്രം വെറുപ്പിച്ചു …

പതിവു നേരത്ത് മനുവും അഖിലും എണീറ്റു .. സൻജു ദയനീയമായി അവരുടെ മുഖത്ത് നോക്കി .. ഞങ്ങളില്ലെ നിനക്ക് എന്ന മട്ടിൽ മനു അവനോട് കണ്ണടച്ച് കാണിച്ചു .

മനുവും അഖിലും ഗെയ്റ്റ് കടന്ന് പോയി, എന്നിട്ട് പുറകിലൂടെ വന്ന് പിന്നിലെ മതില് ചാടി അവർ കാർഷെഡിൽ ഒളിച്ചു .. അഞ്ച് മിനിറ്റിനപ്പുറം സാറ് അവനെയും കൊണ്ട് വീടിനകത്ത് കയറി മുന്നിലെ വാതിലടച്ചു ..

മനുവും അഖിലും നേരത്തെ കുറ്റി നീക്കിവെച്ച പിന്നിലെ വാതിലിലൂടെ അകത്ത് കയറി …

അകത്തെ മുറിയിലെത്തിയപ്പോൾ അവർ ശരിക്കും ഞെട്ടി, പഠിപ്പിക്കുന്ന മാഷിന്റെ വ്യത്തികെട്ട രൂപം നേരിൽ കണ്ടപ്പോൾ അവരുടെ ഉള്ള് കത്തി … നൂലിഴ ബന്ധമില്ലാതെ അയാളിതാ നിൽക്കുന്നു .

എടാ നാറീ ….

ഒരു ഞെട്ടലിൽ സാറ് തിരിഞ്ഞു നോക്കി കട്ടിലിൽ കിടന്ന മുണ്ടുടുത്ത് വാരി ചുറ്റി…

നിനക്കിനി എന്തിനാടാ മുണ്ട് … ഞങ്ങളിതൊന്നും അറിയില്ലാ കരുതിയോ ?

സാറ് നിന്നിടത്ത് നിന്ന് പരുങ്ങി അഖില് ഓടിച്ചെന്ന് സാറിന്റെ കൈ പിന്നിലേക്ക് കെട്ടി ….ശബ്ദമുണ്ടാക്കാൻ ശ്രമിച്ച അയാളുടെ വായയിൽ മനു തുണി തിരുകി …

നിന്റെ അസുഖത്തിനുള്ള മരുന്ന് ഞങ്ങള് കൊണ്ടന്നിട്ടുണ്ട് ..

അഖിൽ തേനിന്റെ കുപ്പി തുറന്നു … കോഴി തൂവലെടുത്തു ..

‘കുറച്ച് ഇക്കിളിയാവും സാറതങ്ങ് സഹിക്കണം കേട്ടോ ‘

അവൻ അയാളുടെ അരക്കു താഴെ മുഴുവനായി തേൻ പുരട്ടി …

മനു കുപ്പിയിലെ ഉറുമ്പിനെ കവറിലാക്കി ..

‘ തന്റെ ചൊറിയണ മിഷൈൻ ഉണ്ടല്ലോ അത് ഇതേ ഈ കവറിലാക്കി അരയോട് ചേർത്ത് കെട്ടാൻ പോവാ ഞങ്ങള് ‘

അയാൾ ഉറക്കെ കരഞ്ഞു … ശബ്ദം പുറത്ത് വന്നില്ല

അകത്തെ തൂണിനോട് ചേർന്ന് വട്ടംചുറ്റി അയാളെ കെട്ടി .. എന്നിട്ട് അരക്കു താഴെ ഉറുമ്പിന്റെ കവർ മുറുക്കി കെട്ടി ..

അയാൾ ഉറക്കെ കരയാൻ തുടങ്ങി … കണ്ണ് ചുവക്കാനും മൂക്കി നിന്ന് വെള്ളമൊഴുകാനും തുടങ്ങി .. നിന്നിടത്ത് നിന്ന് അയാൾ ചാടാൻ ശ്രമിച്ചു .. പക്ഷേ നടന്നില്ല

താനിവിടെ നിക്ക് രണ്ട് ദിവസം …

സൻജു ഉറക്കെ ചിരിക്കാൻ തുടങ്ങി ..

അഖിലെ .. രണ്ട് ദിവസം ട്യൂഷനില്ലാന്ന് എല്ലാ പിള്ളാരെയും വിളിച്ച് പറഞ്ഞാലോ ?

പിന്നല്ല … നീ പറയട ….

അവർ സൻജൂ ന്റെ തോളിൽ കയ്യിട്ട് വീട്ടിൽ നിന്നും ഇറങ്ങി … ഇത്രയും നാൾ ചിരിക്കാത്തത്ര ഉറക്കെ സൻജു തന്റെ രണ്ട് കൂട്ടുകാരെയും കെട്ടിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി

….വൈദേഹി….

Leave a Reply

Your email address will not be published. Required fields are marked *