നിനക്കായ് ~ ഭാഗം 03, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഏട്ടന്റെ മുഖത്ത് എന്തോ ഒരു ഭാവവ്യത്യാസം പോലെ അവൾക്ക് തോന്നി.

ഉള്ളിൽ എന്തോ ഒരു ഭയം രൂപപെട്ടു.

പക്ഷെ അവൾ പുറത്തു കാണിച്ചില്ല..

പക്ഷെ അച്ഛനെ കണ്ടപ്പോൾ അവൾക്ക് ഭയം അപ്പാടെ മാറി.

“മോളേ…. “

“എന്താണ് അച്ഛാ… “

അവൾ അച്ഛന്റ്റെ അടുത്തേക്ക് ചെന്നു.

“നീ ഇന്ന് കാലത്തെ അമ്പലത്തിൽ പോയില്ലേ… “

“ഉവ്വ്…. “

“അപ്പോൾ അവിടെ വെച്ചു നീ ആരെ എങ്കിലും കണ്ടോ… “

അച്ഛനും ചേട്ടനും എല്ലാം അറിഞ്ഞതായി അവൾക്ക് തോന്നി.

“കണ്ടു അച്ഛാ…. മാധവിനെ കണ്ടു.. “

“ഏത് മാധവ്… “

“അത്… അതു നമ്മുട….. രാജേന്ദ്രൻ അങ്കിളിന്റെ മകൻ.. “

“നമ്മുടെ അങ്കിൾ…. ഏത് വകുപ്പിൽ… ” അയാളുടെ ശബ്ദം മാറിയതായി അവൾക്ക് തോന്നി..

“അല്ല… അതു പിന്നെ അച്ഛാ… “

“മ്മ് ഒക്കെ. Ok

നീയും അവനും തമ്മിൽ എന്ത് ആണ് ഇടപാട്…. “

“ഹേയ്… ഒന്നുമില്ല അച്ഛാ…. ഞാൻ ജസ്റ്റ്‌ കണ്ടു.. അപ്പോൾ എന്നോട് ചോദിച്ചു അറിയുമോ എന്ന്… അത്ര മാത്രം…. “

“സത്യം ആണോ മോളെ… “

“അതേ അച്ഛാ….. “

“മ്മ്… മോൾ അകത്തേക്ക് പൊയ്ക്കോ… “

അവൾ എത്രയും പെട്ടന്ന് അവിടെ നിന്ന് രക്ഷപെട്ടു..

“അവൾ പറഞ്ഞത് സത്യം ആയിരിക്കും മോനെ…. അവൻ കണ്ടപ്പോൾ വന്നു സംസാരിച്ചു കാണും…. “മുത്തശ്ശൻ പറയുന്നത് അവൾ റൂമിലേക്ക് കയറിയപ്പോൾ കേട്ട്..

“ഹേയ്… ഇല്ലച്ഛാ…… അവന്റെ നിൽപ്പും ഭാവവും കണ്ടാൽ അവർ പരിചിതർ ആണ് എന്ന് എല്ലാവരും പറയത്തോളു എന്നാണ് രഘു പറഞ്ഞത്..മാത്രമല്ല ഇത് രണ്ടാമത്തെ തവണ ആണ് അവർ തമ്മിൽ കാണുന്നത് “

“ഈശ്വരാ… ഇത് എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്….ഈ കുട്ടീടെ മനസ്സിൽ ഇങ്ങനെ ഉള്ള ചിന്തകൾ ഒക്കെ എപ്പോ കേറി കൂടി . “

“ന്റെ വിമലേ… ഒന്നുല്ല…. നീ വിഷമിക്കാതെ,,, “

“ഇല്ലമ്മേ… ഒന്നും അറിയാതെ ഏട്ടൻ ഇങ്ങനെ വന്നു ചോദിക്കില്ല… എന്തോ ആപത്തു വരാൻ പോകുന്നു എന്ന് എന്റെ മനസ് മന്ത്രിക്കുക ആയിരുന്നു രണ്ട് ദിവസം ആയിട്ട് “

“നീ മിണ്ടാതിരിക്കുന്നെ… എന്തായാലും, ഞാൻ ഒന്ന് തീരുമാനിച്ചു.. ഈ ആഴ്ച തന്നെ അവളുടെ വിവാഹം ഞാൻ ഉറപ്പിക്കാൻ പോകുക ആണ്… അവൾ ഇപ്പോൾ ഒന്നും അറിയണ്ട…. “

വിമല തല കുലുക്കി.

“അവൻ എന്റെ മോളെ വെച്ച് എന്നോട് പക തീർക്കാൻ ആണ്.. എനിക്ക് ഉറപ്പ് ആണ്…. ഞാൻ അതു തടയും.. അവനെ കൊന്നിട്ട് ആണേലും തടയും…”

ഭർത്താവിന്റെ മുഖത്തേക്ക് നോക്കാൻ വിമല ഭയപ്പെട്ടു.

ഈ സമയം റൂമിൽ കൂടി ഉലാത്തുക ആണ് ഗൗരി.

“എന്തോ അറിവ് അച്ഛന് ലഭിച്ചിരിക്കുന്നു.. അതാണ് അച്ഛൻ തന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചത്.. മാത്രമല്ല ഏട്ടന്റെ മുഖത്ത് കാണാം വല്ലാത്ത രൗദ്രഭാവം..

ഈശ്വരാ, ഇനി എന്തൊക്ക ആണോ സംഭവിക്കുക…. അവൾക്ക് തല ചുറ്റണത് പോലെ തോന്നി.

മാധവിനോട്‌ എല്ലാ കാര്യങ്ങളും അവൾ മെസ്സേജ് അയച്ചു അറിയിച്ചു.

അവനും അപകടം മണത്തു..

ഏത് നിമിഷവും സംഭവിക്കും എന്ന് കരുതിയ കാര്യങ്ങൾ ആണ് ഇപ്പോൾ ഇനി അരങ്ങേറാൻ പോകുന്നത് എന്ന് അവൻ മനസ്സിൽ കണക്കുകൂട്ടി.

“നീ വിഷമിക്കാതെ.. എന്തായാലും നിന്റെ എക്സാം നു മുൻപ് ഒന്നും നടക്കില്ല അതു കഴിഞ്ഞു നമ്മൾക്ക് എന്താണ് എന്ന് വെച്ചാൽ തീരുമാനിക്കാം…. “

“എനിക്ക് വല്ലാത്ത പേടി… ഏട്ടന്റെ മുഖം ഓർക്കുമ്പോൾ…. “

“ഇതെല്ലാം അറിഞ്ഞു കൊണ്ട് അല്ലെ നീ എന്നെ സ്നേഹിച്ചത്.. കുറച്ചു ഒക്കെ സഹിക്കാതെ നമ്മൾക് ഒന്നിച്ചു ഒരു ജീവിതം പറ്റില്ല…… ഇവിടെയും ഭൂകമ്പം ഉണ്ടാകും.. അതു ഉറപ്പാ.. “

“ഇനി എന്ത് ചെയ്യും മാധവ്….. “

“എന്തൊക്ക ത്യാഗം സഹിച്ചാലും നീ എന്റെ പെണ്ണ് ആകും…. അതു ഉറപ്പ് ആണ്… “

“എനിക്ക്… എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാത്ത പോലെ…. “

“എന്തിനു… അങ്ങനെ ഒരു ടെൻഷൻ വേണ്ട…… എന്റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെ ഞാൻ നിനക്ക് വേണ്ടി പോരാടും ഇവിടെ.. “

“ഇങ്ങനെ ഒക്കെ പറയാതെ… പ്ലീസ് മാധവ്… “

അവളുടെ ശബ്ദം ഇടറി..

പെട്ടന് വാതിലിൽ ആരോ മുട്ടി..

“മാധവ് ആരോ വന്നു, ഞാൻ ഫോൺ കട്ട്‌ ചെയുവാ… “

അവൾ ഫോൺ വെച്ചിട്ട് പോയി ഡോർ തുറന്ന്..

“ആഹ്.. മുത്തശ്ശി….”

അവർ കരഞ്ഞു കലങ്ങിയ കണ്ണും ആയി അകത്തേക്ക് വന്നു.

“ന്റെ കുട്ടി.. നിന്റെ മനസ്സിൽ അരുതാത്ത ചിന്ത പൊട്ടി മുളച്ചോ, സത്യം പറ ഈ മുത്തശ്ശിയോട്… “

“എല്ലാവരും കൂടി എന്നെ പരീക്ഷിക്കുക ആണോ….. “

അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു…

“നിന്നെ താഴത്തും, തലയിലും വെയ്ക്കാതെ വളർത്തിയത് ആണ് നിന്റെ അച്ഛൻ…. ആ അച്ഛനോട് നീ പ്രതികാരം ചെയുക ആണോ… അവൻ അവിടെ ചങ്ക് പൊട്ടി ഇരിക്കുവാ….. വേറെ ആരെ നീ ഇഷ്ട്ടം ആണെന്ന് പറഞ്ഞാലും അവൻ നടത്തി തരും, പക്ഷെ.. പക്ഷെ…. ഇത്….. വേണ്ട മോളെ ഈ ബന്ധം നമ്മൾക്ക് ശരിയാകില്ല… ന്റെ കുട്ടി ഇത് മനസ്സിൽ നിന്ന് കളയണം… “

അതും പറഞ്ഞു അവളുടെ മറുപടി കേൾക്കാതെ അവർ അവിടെ നിന്ന് പോയി..

ഗൗരി കട്ടിലിലേക്ക് പോയി വീണു..

അവൾ പൊട്ടിക്കരഞ്ഞു..

എല്ലാം അപ്പോൾ അച്ഛൻ അറിഞ്ഞിരിക്കുന്നു..

എന്നിട്ട് തന്നോട് ഒന്ന് ദേഷ്യപ്പെടാതെ, തന്നെ ഒരു വഴക്ക് പറയാതെ, തന്റെ ഏട്ടനും അച്ഛനും അവിടെ ചങ്ക് പൊട്ടി ഇരിക്കുക ആണ്…..

ശരിയല്ലേ മുത്തശ്ശി പറഞ്ഞത്…

തന്നെ ജീവന്റെ ജീവൻ ആയി സ്നേഹിച്ചു വളർത്തിയ അച്ഛൻ.

തന്റെ ഒരു ആഗ്രഹത്തിനും ഇതുവരെ ഒരു എതിരും നിന്നിട്ടില്ല അച്ഛൻ…

തന്നെ അത്രയ്ക്ക് കാര്യം ആണ് അച്ഛന്..

ഒന്ന് നുള്ളി നോവിച്ചിട്ട് പോലും ഇല്ല അച്ഛൻ…

ആ അച്ഛന്റെ ശിരസ്സ് എല്ലാവരുടെയും മുൻപിൽ താഴും…. ആദ്യമായി…. അതും താൻ കാരണം..

ഓർത്തപ്പോൾ അവൾക്ക് തല പെരുത്തു.

എപ്പോളും ഗൗരിയുടെ കളിചിരികൾ മാത്രം മുഴങ്ങി കേട്ട ആ വലിയ വീട് മരണവീട് പോലെ ആയി മാറി.

ആരുമാരും പരസ്പരം മിണ്ടാതെ ആയി,

കുറ്റിമുല്ലയും മന്ദാരവും പോലും അവളോട് പിണങ്ങിയതായി അവൾക്ക് തോന്നി..

എന്നും ഇലഞ്ഞി മരത്തിൽ വന്നു പാട്ടു പാടിയ പൂങ്കുയിലിനെ ഇപ്പോൾ കാണാണ്ട് ആയിരിക്കുന്നു..

പൂജാമുറിയിലെ കൃഷ്ണവിഗ്രഹത്തെ നോക്കുമ്പോൾ കള്ളക്കണ്ണന്റെ രൗദ്രഭാവം ആണ് അവൾക്ക് കാണാൻ സാധിച്ചത്.

മുത്തശ്ശൻ സകല സമയവും പ്രാർത്ഥനയിൽ ആണ്..

ഇളനീർ ധാര നടത്തുവാനായി അമ്മ ശിവക്ഷേത്രത്തിൽ പോകുക പതിവ ആയി

ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയി.. ഊണുമേശയ്ക്ക് പോലും മൗനം ആയി..

എല്ലാവരുടെയും സങ്കടത്തിനു കാരണം ആരാണ്..

എല്ലാവരും അവളെ വിരൽ ചൂണ്ടുന്നതായി അവൾക്ക് തോന്നി..

എവിടെ എങ്കിലും ഓടി ഒളിച്ചാലോ എന്ന് അവൾ ചിന്തിച്ചു..

അച്ഛൻ ആണെങ്കിൽ പല പല വിവാഹ ആലോചനയെ കുറിച്ച് പറയുന്നു…

എല്ലാവരും എല്ലം തീരുമാനിച്ച മട്ട് ആണ്.

അന്ന് രാത്രിയിൽ അവൾ ഒരു സ്വപ്നം കണ്ടു..

മാധവിന്റെ കയ്യും പിടിച്ചു കയറി വരുന്ന ഗൗരി…

അവൻ ചാർത്തിയ താലി അവളുടെ ഹൃദയത്തോട് പറ്റി ചേർന്ന് കിടന്നു..

അച്ഛനും അമ്മയും മുത്തശ്ശനും എല്ലാവരും ഉമ്മറത്തു ഉണ്ട്…

അവൾ മാധവും ആയി അച്ഛന്റ്റെ അരികിൽ വന്നു നിന്ന്..

ആ കാലിൽ വീണു പൊട്ടിക്കരഞ്ഞ ഗൗരി……

പിന്നീട് അവൾ കണ്ടത് നെഞ്ച് വേദന എടുത്തു പുളയുന്ന അച്ഛനെ ആണ്..

എല്ലാവരും കൂടി അച്ഛനെ താങ്ങി എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി..

പക്ഷെ… പക്ഷെ… തന്റെ അച്ഛൻ……

അപമാനവും സങ്കടവും സഹിയ്ക്കാൻ വയ്യാതെ അച്ഛൻ ഈ ലോകത്ത് നിന്ന് പോയിരിക്കുന്നു..

“നാശം പിടിച്ചവളെ… സ്വന്തം അച്ഛനെ കൊന്നപ്പോൾ നിനക്ക് സമാധാനം ആയോ ഗുണം പിടിക്കില്ലടി….. നീയും നിന്റെ സന്തതികളും അനുഭവിക്കും…… മുടിഞ്ഞു പോകത്തെ ഒള്ളു നിയ്… “

അമ്മയുടെ ആർത്തലച്ചുള്ള കണ്ണീരും ശാപവർഷവും..

അവൾ ഞെട്ടി എണിറ്റു..

അലറിക്കരഞ്ഞു..

എല്ലാ മുറിയും പ്രകാശിച്ചു..

അച്ഛനും അമ്മയും ഒക്കെ ഓടി വന്നു അവളുടെ അരികിലേക്ക്..

“എന്താണ് മോളെ

അച്ഛന്റ്റെ പൊന്നുമോൾക്ക് എന്ത് പറ്റി… എന്തെങ്കിലും ദുസ്വപ്നം കണ്ടോ എന്റെ കുട്ടി “അയാൾ മകളെ തഴുകി.

ഗൗരി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അച്ഛന്റെ നെഞ്ചിലേക്ക് വീണു.

“അച്ഛാ… എന്നോട് ക്ഷമിക്കണം..പ്ലീസ്….. എനിക്ക് ഒരു തെറ്റ് പറ്റി പോയി…….. പൊറുക്കാനാവാത്ത തെറ്റ് “അവളുടെ വിങ്ങുന്ന വാക്കുകൾ കേട്ട് എല്ലാവരും തരിച്ചു ഇരുന്നു.

“എനിക്ക് മാധവിനോട്‌ ഇഷ്ട്ടം ഉണ്ടായിരുന്നു.. ഒക്കെ എന്റെ പൊട്ടമനസിൽ തോന്നിയത് ആണ്.. എല്ലാം ഞാൻ മറക്കാം അച്ഛാ.. അച്ഛൻ പറയുന്ന ആരെ വേണമെങ്കിലും ഞാൻ വിവാഹം കഴിയ്ക്കാം… “

“മോള് വിഷമിക്കാതെ….. നമ്മൾക്ക് നേരം പുലർന്നിട്ട് സംസാരിക്കാം… ഇപ്പോൾ എന്റെ കുട്ടി ഉറങ്ങു കെട്ടോ…. “

അവൾ കരഞ്ഞപ്പോൾ അയാൾ മകളെ ആശ്വസിപ്പിച്ചു.

എന്നിട്ട് എല്ലാവരും കൂടി റൂമിന് പുറത്ത് ഇറങ്ങി.

ഉറക്കം വരാതെ ഗൗരി തിരിഞ്ഞും മറിഞ്ഞും കിടന്നു..

അവളുടെ ചങ്ക് നീറി പിടയുക ആണ്..

പക്ഷെ അച്ഛൻ…. അച്ഛനെ വിഷമിപ്പിക്കാൻ അവൾക്ക് വയ്യ… ഒരു കടലോളം സ്നേഹം അവളോട് ഉണ്ട് അയാൾക്ക് എന്ന് അവൾക്ക് അറിയാം..

അച്ഛനെ എതിർത്തു ഒരു ജീവിതം തനിക്ക് വേണ്ട..

അതുകൊണ്ട് അവൾ തന്റെ ഇഷ്ടങ്ങൾ വേണ്ടന്ന് വെയ്ക്കാൻ തന്നെ തീരുമാനിച്ചു..

കാലത്തെ മാധവിനോട്‌ പറയണം എന്ന് അവൾ കണക്കു കൂട്ടി.

എന്നും തന്നോട് ധൈര്യം കാണിക്കണം, തന്റേടം ഉണ്ടാവണം, നമ്മൾക്ക് ഒന്നാവണം എന്നൊക്ക വിളിച്ചു ഉപദേശിക്കാറുണ്ട് മാധവ്…

പക്ഷെ… പക്ഷെ വേണ്ട…

ഇനി തന്റെ ലൈഫിൽ അങ്ങനെ ഒരു നാമം ഇല്ല….

അവൾ ഉറപ്പിച്ചു.

അടുത്ത ദിവസം അവൾ ഉണരാൻ ലേശം വൈകി..

പക്ഷെ അവൾ എഴുനേറ്റു വന്നപ്പോൾ എല്ലാവരും അവളെ കാത്തു ഇരിക്കുക ആയിരുന്നു..

കാലത്തെ ഭക്ഷണം കഴിക്കാൻ..

അങ്ങനെ കുറച്ച് ദിവസങ്ങൾക്കു ശേഷം എല്ലാവരും കളിചിരികളുമായി ഒരുമിച്ചു ഇരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു.

അന്ന് തന്നെ അവൾ മാധവിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു.

വീട്ടിൽ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു, അച്ഛൻ എതിർത്തു… എന്നോട് ക്ഷമിക്കണം, നമ്മൾക്ക് ഒരുമിച്ചു ഒരു ജീവിതം ഒരിക്കലും അത് നടക്കില്ല. അച്ഛനെ വെറുപ്പിച്ചു ഒരു വിവാഹം എനിക്ക് വേണ്ട …. so ഞാൻ ഈ റിലേഷൻ stop ചെയുക ആണ്.. ഇനി എന്നെ വിളിക്കരുത്.. ആം സോറി… ഇതായിരുന്നു അവളുടെ മെസ്സേജ്.

അവൻ ഒരുപാട് തവണ വിളിച്ചു എങ്കിലും അവൾ ഫോൺ എടുത്തില്ല.

മനസ് നീറിപുകയുമ്പോളും അവൾ ഉരുകി തീരുക ആണ് ചെയ്തത്..

സ്റ്റഡി ലീവ് തുടങ്ങാറായിരിക്കുന്നു..

ഇനി കോളേജിൽ അധിക ദിവസം ഇല്ല..

ഏതൊക്കെയോ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയുവാൻ ആയിട്ട് അവൾ കോളേജി ലേക്ക് പുറപ്പെട്ടു.

അച്ഛൻ ആണ് അവളെ ഡ്രോപ്പ് ചെയ്തത്.

കോളേജിൽ ഉച്ച വരെ ക്ലാസ് ഉണ്ടായിരുന്നുള്ളു..

ഗൗരി തിരികെ വീട്ടിലേക്ക് പോരുവാനായി ബസ് സ്റ്റോപ്പിലേക്ക് നടന്നു..

അവളെ കാത്തു മാധവിന്റെ കാർ കിടപ്പുണ്ടായിരുന്നു..

തുടരും..

Leave a Reply

Your email address will not be published. Required fields are marked *