എഴുത്ത്: സൂ ര്യ
എടീ ജാനകി ഞാൻ നിന്നേ വിവാഹം കഴിക്കട്ടെ…
കഴിച്ചോ എനിക്ക് കുഴപ്പം ഇല്ലാ… സ്ത്രീധനം ആയിട്ട് കുറച്ച് കടങ്ങൾ ആയിരിക്കും കിട്ടുക…
അത് കുഴപ്പമില്ല… ആ കടങ്ങൾ എല്ലാം നമ്മുക്ക് തീർക്കാം… ജാനകി ഞാൻ ഒരു കാര്യം ചോദിച്ചാ നിനക്ക് വിഷമം ആവോ…
ഇല്ലെടാ നീ ചോദിച്ചോ…
എടീ എങ്ങനെയാ ഇത്രയധികം കടം വന്നെ നിനക്ക്…
എടാ അച്ഛന്റെ ചികിത്സക്ക് വേടി വേടിച്ചതാ പൈസ…പക്ഷെ ഉപകാരം ഒന്നും ഉണ്ടായില്ല… അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ട് പോയി…
നിനക്ക് നിന്റെ അച്ഛനേ ഭയങ്കര ഇഷ്ടം ആയിരുന്നല്ലേ… നമ്മൾ എപ്പോ സംസാരിച്ചാലും എന്റെ അച്ഛന്റെ വിശേഷങ്ങൾ ആണ് നീ കൂടുതൽ ചോദിച്ചിരുന്നത്… അപ്പൊ എനിക്ക് മനസ്സിലായി നീ നിന്റെ അച്ഛനേ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്…
ആടാ ശെരിയാ… എന്റെ അച്ഛനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു… എന്റെ അച്ഛൻ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്… ഞാൻ അച്ഛനിൽ നിന്ന് ഒന്നും ഒളിപ്പിച്ചു വെക്കാറില്ല… അച്ഛൻ ഇതുവരെ എന്നെ ഒരു നോട്ടം കൊണ്ട് പോലും വിഷമിപ്പിച്ചിട്ടില്ല… അത്രക്ക് ഇഷ്ടമായിരുന്നു അച്ഛന് എന്നെ… ‘അമ്മ എന്നെ വഴക്ക് പറയുമ്പോഴും അച്ഛൻ അമ്മയേ ചീത്ത പറയും… എന്തിനാ നീ മോളേ വഴക്ക് പറയുന്നത് എന്ന് ചോദിച്ച്… ജീവൻ ആയിരുന്നു എനിക്ക് എന്റെ അച്ഛൻ… പക്ഷെ അതികം ആയുസ്സ് അച്ഛന് ദൈവം കൊടുത്തില്ല…
സാരമില്ലടി ഇനി അതോർത്ത് നീ വിഷമിക്കണ്ടാ…
ഇല്ലടാ വിഷമം ഒന്നും ഇല്ലാ… അധികം കിടത്തി ബുദ്ധിമുട്ടിപ്പിക്കാതെ അച്ഛൻ പോയല്ലോ… ആ അവസ്ഥ കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല… പാവം ആയിരുന്നടാ അച്ഛൻ….
നീ അത് മറക്ക്… ഇപ്പൊ നിന്റെ അമ്മക്ക് എങ്ങനെ ഉണ്ട്…
അതെ ഇരിപ്പ് തന്നെയാണ്… റൂം വിട്ട് പുറത്തേക്ക് വരില്ല…
എടീ അമ്മയേ ഇടക്ക് പുറത്തേക്ക് ഇറക്ക്… എപ്പോഴും ആ റൂമിൽ തന്നെ ഇരിക്കാൻ സമത്തിക്കല്ലേ…
ഇല്ലടാ ഞാൻ ശ്രമിക്കാറുണ്ട്… പക്ഷെ ‘അമ്മ വരുന്നില്ല…
എടീ ഞാൻ എന്തായാലും നാളെ നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്… നമുക്കൊന്ന് അമ്മയേ പുറത്തേക്ക് ഇറക്കി നോക്കാം…
ആടാ നീ നാളെ വാ… നമ്മുക്ക് നോക്കാം…
അമ്മേ ഇത് എന്റെ ഫ്രണ്ട് അജു… അമ്മയേ കാണാൻ വന്നതാ…
അമ്മേ അമ്മ ഇങ്ങനെ മുറിയിൽ അടച്ചിട്ട് ഇരിക്കാതെ ഇടക്ക് പുറത്തേക്ക് ഇറങ് അമ്മേ… അമ്മ വാ നമുക്കൊന്ന് പുറത്തേക്ക് ഇറങ്ങി നടക്കാം….
വേണ്ടാ മോനേ… അമ്മ ഇവിടെ തന്നെ ഇരുന്നോണാം…
അതൊന്നും അമ്മ പറഞ്ഞാ പറ്റില്ല… അമ്മയുടെ മോൻ ആണ് അമ്മയേ വിളിക്കുന്നത് എന്ന് കരുതിക്കോ ‘അമ്മ വരണം…
ശെരി വരാം…
എന്ന അമ്മ വാ നമ്മുക്ക് നടക്കാം… കുറച്ചു ദൂരം മുറ്റത്ത് നടന്നു… ഇത് എന്ത് വേഷം ആണ് അമ്മേ… ജാനകി ഇത്തിരി വെളിച്ചെണ്ണ നീ ഇങ് എടുത്തേ… ‘അമ്മ ഇരിക്ക്… അമ്മയുടെ മുടിയുടെ കോലം കണ്ടോ… അമ്മക്ക് ഞാൻ വെളിച്ചെണ്ണ പുരട്ടി തരാം… ഇനി ഒന്ന് ‘അമ്മ പോയി കുളിക്ക്…
ജാനകി അമ്മക്ക് ആ തോർത്ത് എടുത്ത് കൊടുക്ക്… ഇനി ‘അമ്മ കുളിക്ക് പോയിട്ട് ഞാൻ പോയിട്ട് പിന്നെ വരാം…
മോൻ ഇടക്ക് ഈ അമ്മയേ കാണാൻ വരണം…
വരാം അമ്മേ….
കുറച്ചു നേരം കഴിഞ്ഞപ്പോൾ…
എടാ അജു നീ എവിടാ…
ഞാൻ വീട്ടിലേക്ക് എത്തുന്നു ജാനകി…
എടാ നീ വേഗം ഹോസ്പിറ്റലിലേക്ക് വായോ…
എന്ത് പറ്റി…
അമ്മ പെട്ടെന്ന് തലകറങ്ങി വീണു… ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ടുണ്ട്… നീ ഇങ്ങോട്ട് വായോ… എനിക്ക് പേടിയാവുന്നു….
ഞാൻ ദേ വരുന്നു… നീ പേടിക്കൊന്നും വേണ്ടാ….
ഇവിടെ ആരാ അജു…
ഞാനാ…
ഡോക്ടർ വിളിക്കുന്നു… ഞാൻ പോയി…
അതെ ഈ അമ്മക്ക് എന്തോ പറയാൻ ഉണ്ടെന്ന്…. അധികം സംസാരിപ്പിക്കരുത്…
ഇല്ലാ…
എന്താ അമ്മേ… മോനേ ഞാൻ പോയാൽ മോൾക്ക് ആരും ഉണ്ടാവില്ല… മോൾ പറഞ്ഞു മോന് മോളേ ഇഷ്ടം ആണ് എന്ന്… അവളെ മോൻ നോക്കണം… അവൾ ഒരു പാവമാണ്… അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ … മോൻ അവളെ ഒരിക്കലും കൈവിടരുത്…
ഇല്ലാ അമ്മേ ഒരിക്കലും അവളെ കൈവിടില്ലാ….
എന്ന മോൻ അമ്മക്ക് സത്യം ചെയ്യ് അവളേ ഒരിക്കലും വിഷമിപ്പിക്കില്ലാ എന്ന്..
‘അമ്മ തന്നെ സത്യം… അമ്മയുടെ മോളേ ഒരിക്കലും ഞാൻ വിഷമിപ്പിക്കില്ല… മോനേ ഈ അമ്മക്ക് സന്തോഷം ആയി…
അത് പറഞ്ഞു കഴിയുമ്പോഴേക്കും ‘അമ്മ പോയി…
കാലം കടന്നു പോയി… ഇപ്പൊ ആ അമ്മയുടെ മോൾ രണ്ട് മക്കളുടെ അമ്മയാണ്… ആ അമ്മക്ക് കൊടുത്ത വാക്ക് ഞാൻ നിറവേറ്റി…
ശുഭം…