നിന്നെ കൊണ്ടു ഒരിക്കലും എന്നേ തൃപ്തി പെടുത്താൻ പറ്റില്ല. അതു കൊണ്ടു നീ ഇവിടെന്ന് പോകണം…

ഗോവൻ സുന്ദരി… Last part

Story written by Bibin S Unni

ചില സീൽക്കാര ശബ്ദങ്ങൾ കേട്ട് യാഷ് ഒരു ഉറക്കത്തിൽ നിന്നപോലെ ഉണർന്നു… കണ്ണുകളിൽ അമിത ഭാരം പോലെ തോന്നിയവൻ ഒരു വിധത്തിൽ രണ്ടു കണ്ണുകളും വലിച്ചു തുറന്നു…

പെട്ടന്ന് വെളിച്ചം കണ്ണിലേക്കടിച്ചതും അവൻ പല തവണ കണ്ണുകൾ ചിമ്മി തുറന്നു ചുറ്റും നോക്കി… തനിപ്പോളൊരു മുറിയ്ക്കുള്ളിലാണന്നു അവന് മനസ്സിലായി… അവൻ പകപ്പോടെ ചുറ്റും നോക്കിയതും ആ മുറിയുടെ ഒരു വശത്തായി, ആഭിചാര കർമ്മങ്ങൾ നടക്കുന്ന ഒരു സ്ഥലം പോലെ പ്രിത്യേക തരത്തിലുള്ള മാന്ത്രിക കളം, അതിന് മുന്നിലായി മനുഷ്യന്റെ തലയോട്ടിയും, അതിനടുത്തായി ഒരു തലയോട്ടി കൊണ്ടുള്ള ഒരു വടിയും… അതിന് പുറകിലായി ഭിത്തിയോട് ചേർന്നു ഒരു ഭീകര രൂപത്തിന്റെ ചുവർ ചിത്രവും കത്തുന്ന മാന്ത്രിക കളത്തിന് ചുറ്റും കത്തുന്ന ചെറിയ മെഴുകുതിരികളും…

അവൻ പേടിയോടെ മുന്നോട്ടു നോക്കിയതും അവിടെ തനിക്ക് മുന്നിലായി ഒരു ബെഡും അതിൽ റോസും ആ ഭീകര രൂപവും കൂടി ലൈ ങ്കിക ബ ന്ധത്തി ലെർപ്പെട്ടിരിക്കുന്നതാണ് കാണുന്നത്…

അ ഭീകര രൂപത്തെ കണ്ടതും അവൻറെ ശ്വാസം പോലും ഒരു നിമിഷം നിലച്ചു പോയി… സാധാരണ ഒരു മനുഷ്യനെക്കാൾ മൂന്നിരട്ടിപൊക്കവും കടും ചുവപ്പ് നിറത്തിലുള്ള ദേഹവും പുറത്തേക്കു മുഴച്ചു നിൽക്കുന്ന പോലെയുള്ള മസിലുകളും, ആ മസിലുകൾക്കിടയിലൂടെയുള്ള കറുത്ത വരയും….. മനുഷ്യന്റെത് പോലെയുള്ള വലിയ കൈകളും കാലുകളും… തലയും മുഖത്തെ ഉണ്ടക്കണ്ണുകളും കണ്ണിന് മുകളിലായുള്ള കട്ടി പുരികവും… നീണ്ട മൂക്കും കട്ടി കൊമ്പൻ മീശയും നീളത്തിലുള്ള ചെവിയും കണ്ടതും യാഷിന്റെ ബോധം വീണ്ടും പോകുന്ന പോലെയായി… അതിന്റെ കൂടെ ആ ഭീകര രൂപവുമായുള്ള റോസിന്റെ സെ ക്സ് കണ്ടതും അവന് ഓക്കാനം വന്നു ..

അവരിൽ നിന്നും മുഖം തിരിച്ചപ്പോഴാണ് താനും അവരെ പോലെ പൂർണ ന ഗ്നനാണെന്നും തന്നെ എവിടെയോ കെട്ടി നിർത്തിയെക്കുവാണെന്നും അവന് മനസിലായിത്….

” ഹേയ് ആരാ നിങ്ങൾ… എന്നേ എന്തിനാ ഇവിടെ കെട്ടിയിട്ടേക്കുന്നെ.. “

അവൻ അവരോട് അലറി വിളിച്ചു കൊണ്ടു ചോദിച്ചതും.. ആ ഭീകര രൂപവും റോസും അവനെയൊന്നു തിരിഞ്ഞു നോക്കി… ശേഷം വീണ്ടും അവൾ ആ ഭീകര രൂപത്തെ കെട്ടിപിടിച്ചു കൊണ്ടു ആ ഭീകര മുഖത്തെയ്ക്കു ചുംബനങ്ങൾ കൊണ്ടു മൂടി…

” പ്ലീസ്.. എന്നേ അഴിച്ചു വിട്… സോറി… ഞാൻ… ഞാനിവിടെയ്ക്കു ഒരിക്കലും വരാൻ പാടിലായിരുന്നു… സോറി.. ഇനി ഒരിക്കലും ഞാനിവിടെ വരില്ല…

പ്ലീസ് എന്നെ അഴിച്ചു വിട് “

അവൻ അവിടെ കിടന്നലറികൊണ്ടു പറഞ്ഞെങ്കിലും അവർ രണ്ടു പേരും അവനെ മൈൻഡ് ചെയ്യാതെ അവരുടെ സ്വകാര്യ നിമിഷങ്ങളിലെ സു ഖം അനുഭവിച്ചു കൊണ്ടേയിരിക്കുവായിരുന്നു….

” ഹെലോ…. പ്ലീസ് ഹെല്പ്… “

അവൻ അവിടെ കിടന്നു അലറി വിളിച്ചിട്ടും അവർ രണ്ടു പേരും അവനെ ശ്രെദ്ധിച്ചതെയില്ലാ…. അതു കണ്ടു അവൻ സങ്കടത്തോടെ തല താഴ്ത്തി….

” ആാാാാാ…. “

പെട്ടന്ന് ഒരലറിച്ച അവിടെ മുഴങ്ങിയതും അവൻ പേടിയോട് മുന്നോട്ടു നോക്കി… ആ ഭീകര രൂപം റോസിൽ നിന്നും എണീറ്റു നിന്നു കൊണ്ടു അലറുകയാണ്…

” അങ്ങിട്ടു മാറി നിൽക്കു.. “

ഇതും പറഞ്ഞു റോസ് ആ ഭയാനക രൂപത്തിനടിയിൽ നിന്നും പൂർണ ന ഗ്നയായി തന്നെ എണീറ്റിരുന്നതും ആ ഭയാനക രൂപം അവളെ തന്നെ നോക്കി വിഷമിച്ചു നിന്നു….

” നിന്നെ കൊണ്ടു ഒരിക്കലും എന്നേ തൃപ്തി പെടുത്താൻ പറ്റില്ല… അതു കൊണ്ടു നീ ഇവിടെന്ന് പോകണം.. “

അവൾ പറഞ്ഞതും ആ ഭയാനക രൂപത്തിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു… ആ രൂപം അവളെ തൊടാനായി ആഞ്ഞതും…

” തൊടരുതെന്നെ. ഞാനൊരു മനുഷ്യ സ്ത്രീയാണ്… ഞാൻ സുന്ദരിയായൊരു യുവതിയാണ്, നിന്നെ പോലെ വീരുപികളോന്നും എന്നേ തൊടാൻ പോലും പാടില്ല…

അതുമല്ല നിന്നെ പോലെ ഒരുത്തനു എന്ത് വികാരമാണുള്ളത്… വെറുതെ എന്റെ സമയം കളയാൻ… എന്നേയൊന്നു സു ഖിപ്പിക്കാൻ, ര തീമൂ ർച്ചയിലെത്തിക്കാൻ നിന്നെ കൊണ്ടു കഴിയില്ല…

നീ ദേ ഇവനെ കണ്ടോ… ഇവന് എന്റെ എല്ലാ വി കാരവും അടക്കാൻ കഴിയും.. എന്നേ പൂർണമായും സ്നേഹിക്കാനും കാ മിക്കാനും ഇവന് പറ്റും, ഇവന് മാത്രമേ അതിന് പറ്റു…

പിന്നെ ഇവൻ നിന്നെ പോലെ വീരുപിയുമല്ല… സുന്ദരനും.. അതിലൂപരി ചെറുപ്പക്കാരനുമാണിവൻ… I love it “

റോസ് ഇതും പറഞ്ഞു പൂർണന ഗ്നയായി തന്നെ യാഷിന്റെ അടുത്തേക്ക് വന്നു അവന്റെ ചുണ്ടിലയൊരു മുത്തം കൊടുത്തു.. അതൂടെ കണ്ടതും ആ ഭയാനക രൂപത്തിന്റെ സ്വഭാവം മാറി… അവനിൽ ദേഷ്യം നിറഞ്ഞു… ആ ദേഷ്യം ഒന്നൂടെ കൂട്ടാനായി അവൾ യാഷിന്റെ ദേഹത്തുടെ അവളുടെ വിരലുകൾ ഓടിച്ചു… യാഷിൽ കാ മത്തിന്റെ തുടക്കം സൃഷ്ടിച്ചു…

” ഹേയ് നോ.. പ്ലീസ്… എന്നേ… എന്നെ ഒന്നും ചെയ്യരുത്… “

അവൻ പേടിയോടെ അവളോട്‌ പറഞ്ഞേങ്കിലും, അവൾ അതിനൊന്നും ചെവികൊടുക്കാതെ റോസ് യാഷിന്റെയുള്ളിലെ കാ മത്തെ ഉണർത്താനുള്ള ശ്രെമത്തിലായിരുന്നു… അവന്റെയുള്ളിലേ കാ മം ഉണർന്നതും അവനിൽ നിന്നുമൊരു സീൽക്കാരാ ശബ്ദമുയർന്നു.. ആ ശബ്ദം കേട്ടതും റോസ് ആ ഭീകര രൂപത്തിനെയൊന്നു പുച്ഛിച്ചു നോക്കിയ ശേഷം യാഷിനെ വീണ്ടും ചുംബിക്കാ നായി ഒരുങ്ങിയതും ..

അതു കണ്ട ആ ഭീകര രൂപം ഒരലറിച്ചയോടെ അവരുടെ അടുത്തേക്ക് വന്നു റോസിനെ അവന്റെ ദേഹത്തുന്ന് തള്ളി മാറ്റി… അവനെ ദേഷ്യത്തോടെ നോക്കി…. ആ ഭീകരരൂപത്തിന്റെ നോട്ടം കണ്ടതും അവൻറെ തൊണ്ട വറ്റി വരണ്ടു…

” അവനെ ഒന്നും ചെയ്യരുത്… എനിക്ക് അവനെ വേണം… എന്റെ പ്രണയ മാണവൻ… എന്റെ വികാരങ്ങൾ… കാ മം ഒക്കെ ശമിപ്പിക്കാൻ അവനെകൊണ്ടേ പറ്റു… നിന്നെ കൊണ്ടു ഒന്നിനും കഴിയില്ല…”

ആവൾ ആ ഭീകര രൂപത്തിന് പുറകിൽ നിന്നും വിളിച്ചു പറഞ്ഞതും, അതു കേട്ട് ആ ഭീകര രൂപം അവനെയൊന്നു നോക്കി…

അതു കണ്ടു ദയനീയ ഭാവത്തിൽ യാഷ് ആ രൂപത്തെയൊന്നു നോക്കി നിന്നു… ആ ഭീകരരൂപം കൈയൊന്നു നിവർത്തിയപ്പോഴേക്കും ആ കൈയിൽ നിന്നും കൂർത്ത നഖങ്ങൾ പുറത്തേക്കു വന്നു… ആ കൈ നഖങ്ങൾ കൊണ്ടു അവന്റെ ശരിരത്തിലും കൈകളിലും കാലുകളിലും മുഴുവൻ മുറിവുകളുണ്ടാക്കി…

” ആാാാാാ “

യാഷിന്റെ നിലവിളി അവിടെയുയർന്നു… യാഷിന്റെ ദേഹത്തെ മുറിവുകളിൽ നിന്നും അവന്റെ ചുടുര ക്തം നിലത്തെകൊഴുകിയിറങ്ങി… ആ ചുവന്നു കൊഴുത്ത ര ക്തം കണ്ടതും ഭീകരരൂപം ആർത്തിയോടെ അവന്റെ ര ക്തം കുടിക്കാൻ തുടങ്ങി… ശേഷമവന്റെ നെഞ്ച് പി ളർന്നു അതിൽ നിന്നും തുടിച്ചു കൊണ്ടിരുന്ന അവന്റെ ഹൃദയം പി ഴിതെടുത്തു ആ ഭീകരരൂപം അതിന്റെ വായിലേക്കിട്ടു… അതീവ രൂചിയോടെ ചവച്ചിറയ്ക്കി… ശേഷം യാഷിന്റെ രണ്ടു കണ്ണുകളും തോണ്ടിയെടുത്തു വായിലെയ്ക്കിട്ടു… അതു കഴിഞ്ഞു യാഷിന്റെ വ യറിന്റെ ബാക്കി ഭാഗം കൂടി തു രന്നു അവന്റെ ചെറുകുടലും വൻ കുട ലുമെല്ലാമെടുത്തു ഒരു ന്യൂഡിൽസ് കഴിക്കുന്ന ലഹവത്തോടെ ആ ഭീകര രൂപം ഭ ക്ഷിച്ചു… അവസാനമായി അവന്റെ ലി ങ്കവും വായിലേക്കിട്ട്…
കൈയിലുണ്ടായിരുന്ന യാഷിന്റെ അവസാന തുള്ളി രക്തവും ആ ഭീകര രൂപം വായിലിട്ടു നക്കികൊണ്ടു…. അവിടെയുണ്ടായിരുന്ന കട്ടിലിലക്കിരുന്നു…

ഇതെല്ലാം കണ്ടു റോസ് ഒരു ടൗവ്വലെടുത്തുടുത്തു കൊണ്ടു മിതാപ്രാണനായി കിടക്കുന്ന യാഷിന്റെ അടുത്തായി വന്നു നിന്നു…

” I am really sorry യാഷ്…

എന്റെ പ്രണയമാണ് ഇവൻ, പണ്ട് ഞങ്ങൾ ചെയ്ത ഒരു കർമ്മത്തിന്റെ വിപരീത ഫലം അതാണ് ഞങ്ങളിപ്പോൾ ഈ അനുഭവിക്കുന്നത്…

2160 നാഴിക പിന്നിടുമ്പോൾ ഇവനിലെ യൗവ്വനം നഷ്ടപെട്ട് ആദ്യമൊരു മധ്യവയസ്ക്കനും അതിന് ശേഷം ഇതുപോലെ ഭീകര രൂപവുമായി മാറും…

അതെനിക്കോരിക്കലും സഹിക്കില്ല… ഇവൻ എന്നും എപ്പോഴും എന്റെ കൂടെ വേണം… എന്റെ പ്രാണനായി എന്റെ പ്രണയമായി… ജീവിതമായി അതിന് വേണ്ടി ഞാനെന്തും ചെയ്യും…”

റോസ്, യാഷിനോട്‌ ഇതു പറയുമ്പോഴെക്കും അവൻറെ ആത്മാവ് ആ ശരിരത്തിൽ നിന്നും പുറത്തേക്കു വന്നിരുന്നു…

” ഞാൻ…. ഞാനെന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്.. “

യാഷിന്റെ ആത്മാവ് റോസിനോട് ചോദിച്ചു…

” നീ ആകെ ചെയ്ത തെറ്റ്, ഈ വീട്ടിലേക്ക് വന്നു എന്ന് മാത്രമാണ്… “

ആവൾ ചിരിയോടെ യാഷിന്റെ ആത്മാവിനോട്‌ പറഞ്ഞതും ഭീകര രൂപം പെട്ടന്ന് ബോധം കേട്ട് നിലത്തെയ്ക്കു വീണു… അതു കണ്ടു റോസ്, അവിടെയ്ക്കു ചെന്നു ആ ഭീകര രൂപത്തെ നിഷപ്രെയാസമെടുത്തു കട്ടിലിലേക്കു കിടത്തി ഒരു പുതപ്പ് കൊണ്ടു ആ ഭീകര രൂപത്തെ മുഴുവനായി മൂടി….

” Goodbye യാഷ്, And thanks….. Thank you so much …

മയക്കം വിട്ടേണീക്കുന്ന എന്റെ ഈ പ്രണയവും നിന്നെ പോലെ ചെറുപ്പ മായിരിക്കും… “

റോസ് അവനോടൊരു ചിരിയോടെ പറഞ്ഞു…. ശേഷം അവിടെ അവരുടെ മാന്ത്രിക കളത്തിൽ സൂക്ഷിച്ചു വച്ചിരുന്ന മനുഷ്യന്റെ തലയോട്ടിയും അസ്ഥിയും കൊണ്ടു നിർമിച്ച മാന്ത്രിക ചരടുകൾ ചുറ്റിയ ഒരു മാന്ത്രികവടിയും സ്പടികം കൊണ്ടു നിർമിച്ച ഒരു കുപ്പിയും എടുത്തു…

അതു കണ്ടു യാഷിന്റെ ആത്മാവ് അവളെ നോക്കിയതും…. അവൾ യാഷിനെ നേരെ മാന്ത്രിക വടി കാണിച്ചതും അതിൽ നിന്നും പ്രിത്യേക തരത്തിലുള്ള ഭസ്മം പറന്നു ചെന്നു യാഷിന്റെ ആത്മാവിനെ ഒരു വലയം കൊണ്ടു വരിഞ്ഞു മുറുക്കി… അതു കണ്ടു റോസ് കണ്ണുകളടച്ചു ഒരു മന്ത്രം ചൊല്ലിയതും യാഷിന്റെ ആത്മാവിനെയും കൊണ്ടു ആ വലയം റോസിന്റെ കൈയിലിരുന്ന കുപ്പിയിലേക്ക് കയറി… ഒരു മരത്തിന്റെ അടപ്പ് വെച്ച് ആ കുപ്പിയുടെ വാ അടച്ചു കഴിഞ്ഞതും ആ മന്ത്രം പറയുന്നതും അവൾ അവസാനിപ്പിച്ചു കണ്ണുകൾ തുറന്നു….

സ്പടികകുപ്പിയിൽ വലയത്തിൽ ബെന്ധിച്ച യാഷിനെയൊന്നു നോക്കിയ ശേഷം ആ കുപ്പിയുമായി അവിടെയുണ്ടായിരുന്ന ഒരു വാതിൽ തുറന്നു അടുത്ത മുറി മുറിയിലേക്ക് കയറി… അവിടെ കത്തിച്ചു വെച്ച ഒരു മെഴുകുതിരിയുടെ ചുറ്റുമായി നിരത്തി വച്ചിരിക്കുന്ന സ്പടിക കുപ്പികളൊന്നു നോക്കിയ ശേഷം അവളുടെ കൈയിലിരുന്ന യാഷിന്റെ ആത്മാവിനെ ആവാഹിച്ച കുപ്പിയും അവിടെയ്ക്കു വച്ചു, എല്ലാവരെയോമോന്ന് നോക്കി പുഞ്ചിരിച്ച ശേഷമവൾ പുറത്തേക്കിറങ്ങി…

കുറച്ചു നിമിഷങ്ങൾക്ക് ശേഷം കട്ടിലിൽ കിടന്ന ആ ഭീകര രൂപം തന്നെ മൂടിയിരുന്ന പുതിപ്പ് മാറ്റിയതും… ഭീകര രൂപത്തിന് പകരം അവിടെ ചെറുപ്പക്കാരനായിരിക്കുന്നു…

ആരുടെയും മനം മയക്കുന്ന അതീവ സുന്ദരനായാ ആ ചെറുപ്പക്കാരനെകണ്ടതും റോസ് ആ ചെറുപ്പക്കാരെന്റെ അടുത്തേക്ക് ചെന്നു അവനെ കെട്ടിപിടിച്ചു… അതു കണ്ടു അവനും ഒരു ചിരിയോടെ അവളെയും ചേർത്തു പിടിച്ചു കട്ടിലിലേക്കു വീണ്ടും കിടന്നു ആ പുതപ്പ്‌ കൊണ്ടു അവരെ മൂടി…. അവിടെ കളിയും ചിരിയും സീൽക്കാര ശബ്ദവും കൊണ്ടു നിറയുമ്പോൾ….

ഗോവയിലെ ഒരു ഹൈവെയിൽ യാഷ് സഞ്ചരിച്ച കാർ ഒരു അഗ്നി ഗോളാമായി മാറുകയായിരുന്നു… അതിനുള്ളിലായി യാഷിന്റെ മൃതദേഹവും…

ആദ്യഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *