നീയും ഞാനും ~ ഭാഗം 10, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ദുരന്തമോ.. സിദ്ധു കാര്യം മനസ്സിലാവാതെ ചോദിച്ചു..

ശില്പ കണ്ണടച്ച് കിടന്നു..ഉം എല്ലാ തവണയും ഞാൻ തിരഞ്ഞെടുക്കുന്നത് തെറ്റായ കൂട്ടുകെട്ടാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചൊരു ദുരന്തം..

സിദ്ധു അവളെ നോക്കി..എന്താ സംഭവം.?

ശില്പ ഒന്ന് മൗനമായി, പതിയെ പറയാൻ തുടങ്ങി.. സ്കൂളിൽ ജോലി കിട്ടിയപ്പോൾ അത്ര സുഖകരമല്ലായിരുന്നു തുടക്കം, ആരോടും അടുക്കാൻ സാധിച്ചില്ല, അങ്ങനെ ഇരിക്കുമ്പോഴാ കൂടെയുണ്ടായിരുന്ന സജീവിനെ പരിചയപെടുന്നേ, നല്ല തമാശക്കാരനായിരുന്നു, അത്ര പെട്ടെന്നൊന്നും ചിരിക്കാത്ത എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു അവൻ, ഞാൻ നല്ലൊരു ഫ്രണ്ടിനെ കിട്ടിയല്ലോ വിചാരിച്ച്.

ഒരു ഗ്യാപ് പോലും നൽകാതെ കൂടെ കൂടി, എപ്പോഴാണ് അവന് എന്നോട് മോഹം തോന്നി തുടങ്ങിയതെന്ന് അറിയില്ല, എന്നോടത് പറയുമ്പോൾ എനിക്ക് വളരെ സങ്കടമാ തോന്നിയത്, കുറച്ച് ഫ്രീയായി സംസാരിക്കാൻ അവസരം തരുമ്പോഴേക്കും എങ്ങനെയാ പ്രണയം തോന്നുന്നതെന്ന് ഞാൻ ചോദിച്ചു, അവൻ അമ്മയോട് പറഞ്ഞ് സമ്മതം വാങ്ങിയിട്ടുണ്ട് കല്യാണം കഴിക്കാ മെന്നൊക്കെ പറഞ്ഞു വാശിപിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവോയ്ഡ് ചെയ്യാൻ തുടങ്ങി, പിന്നീട് കിട്ടുന്ന അവസരമൊക്കെ എനിക്കിട്ട് പാരയാക്കി അവൻ..

ശില്പയൊന്ന് ചിരിച്ചു.

ടീച്ചറെ മുതലാക്കിയല്ലേ.. എന്ത് വൃത്തികെട്ട വാക്കാണല്ലേ അത്‌..

സിദ്ധു അവളെയൊന്ന് നോക്കി.. ശരിയാ..

ശില്പ എഴുന്നേറ്റ് സിദ്ധുവിനോട്.. എന്തോ പറയാൻ വന്നില്ലേ സത്യം പറ.

സിദ്ധു ചിരിച്ചു.. നല്ലോം അന്വേഷിച്ചിട്ട് കെട്ടിയാൽ മതിയായിരുന്നു..

ശില്പ മുഖംപൊത്തി ചിരിക്കാൻ തുടങ്ങി.. എങ്ങനെ സാധിക്കുന്നു നിനക്ക്.

അതുവിട് ഇപ്പോൾ അവിടെ പോയാൽ അവനെ കൊണ്ട് ശല്യമുണ്ടോ..

അത്‌ പോയാലല്ലേ അറിയൂ..

സിദ്ധു അവളെ വലിച്ച് അരികിലേക്കിട്ടു.. സത്യസന്ധമായി പറ അവനോട് ലവ് അല്ലായിരുന്നോ നിനക്ക്..

മാങ്ങാത്തൊലിയാണ്.. ശില്പയൊന്ന് സിദ്ധുവിനെ തലോടി.. അവൻ എന്റെ ഇഷ്ടങ്ങളോട് ചേർന്ന് നിൽക്കുന്ന ആളൊക്കെ തന്നെയായിരുന്നു, പക്ഷെ എനിക്ക് ഓപ്പോസിറ്റ് ടച്ചുള്ളവരോടാ താല്പര്യം തോന്നണു..

സിദ്ധു ശില്പയെ നോക്കിയിട്ട്.. എന്നിട്ട് നമ്മുക്ക് രണ്ടാൾക്കും ഒരേ ടേസ്റ്റ് ആണല്ലോ..

അത്‌ പിന്നെയല്ലേ മനസ്സിലായത് അബദ്ധം പറ്റിയെന്ന്, ഇനി ഡിവോഴ്സ് ചെയ്യണം നല്ലത് കിട്ടിയാൽ..

സിദ്ധു ശില്പയുടെ അരികിൽ മാറി കിടന്നു. എനിക്കും വേണ്ട..

എടാ ഞാൻ പോയാൽ വേറെ കിട്ടില്ല, ആലോചിച്ചു നോക്ക്..

സിദ്ധുവൊന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു, ശില്പ ഇടയ്ക്ക് ഇടയ്ക്ക് അവനെ നോക്കികൊണ്ടിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് സിദ്ധുവിനെ തട്ടി വിളിച്ചു..

സോറി.

സിദ്ധു മിണ്ടിയില്ല, ശില്പ അവന്റെ കയ്യിൽ പിടിച്ച് വലിച്ചു.. പ്ലീസ് മിണ്ടാതിരിക്കല്ലേ, എനിക്ക് എന്തോപോലുണ്ട്, അറിയാതെ പറഞ്ഞതല്ലേ..

സിദ്ധു പെട്ടെന്ന് അവളെ നോക്കിയിട്ട്.. ശരിക്കും അറിയാതെ പറഞ്ഞതാണോ..

ശില്പ കണ്ണ് തുടച്ചിട്ട് ചിരിച്ചു.. സത്യം..

സിദ്ധു എഴുന്നേറ്റ് അവളെ ചേർത്തുപിടിച്ചു.. അപ്പോഴേക്കും കരഞ്ഞോ.

ഞാൻ നല്ലോം സെൻസിറ്റീവാണ്..

സിദ്ധു അവളെ നെഞ്ചിലേക്കിട്ട് ബെഡ്ഡിൽ കിടന്നു.. സോറി കരയിച്ചതിന്..

അത്‌ സാരമില്ല, ഞാനും കരയിക്കല്ലോ..

സന്തോഷം.. രണ്ടുപേരും സംസാരിച്ച് സംസാരിച്ച് ഉറങ്ങി..

ഞായറാഴ്ച്ച വിരുന്നൊക്കെ കഴിഞ്ഞ് ശില്പ തിങ്കളാഴ്ച്ച സ്കൂളിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി, തിങ്കളാഴ്ച്ച രാവിലെ അമ്മയോട് പറഞ്ഞ് രണ്ടുപേരും പുറത്തേക്കിറങ്ങി, സിദ്ധു ബൈക്കിൽ അവളെയും കൊണ്ട് സ്കൂളിന് മുന്നിൽ നിർത്തി, ശില്പ അവനെ നോക്കിയിട്ട്.. വരുന്നോ അകത്തേക്ക് എല്ലാവരെയും കണ്ടിട്ട് പോവാം.

അവരുമായി അത്ര രസത്തിലല്ല പറഞ്ഞിട്ട്..

അത്‌ പണ്ടല്ലേ, ഇപ്പോൾ എല്ലാവരുമായി നല്ല കമ്പനിയാ, നീ കല്യാണത്തിനൊക്കെ കണ്ടില്ലേ, വന്ന സ്ഥിതിക്ക് കയറിയിട്ട് പോവാം, നിനക്കവിടെ പോയിട്ട് പണിയൊന്മില്ലല്ലോ..

അതേയ് ഇങ്ങനെ പണിയില്ലാന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയണ്ടാട്ടോ, കുറച്ചേ ജോലി ചെയ്യുന്നുള്ളൂയെന്നത് സത്യമുള്ള കാര്യമാ, അത്‌ വിയർപ്പിന്റെ അസുഖ മുള്ളതുകൊണ്ടല്ലേ..

ശില്പ സിദ്ധുവിന്റെ അരികിലേക്ക് ചേർന്ന് നിന്നു..എന്നിട്ടാണോടാ അഞ്ച് കുട്ടികള് വേണമെന്ന് പറയുന്നേ..

സിദ്ധു അവളുടെ അരികിൽ നിന്ന് മാറി.. നിന്നെ ഒന്നും പറയാൻ പറ്റില്ല, എനിക്കിത് വേണം..

അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ..

ഇനിയൊന്നും പറയണ്ട, മിണ്ടാതെ അകത്തേക്ക് നടക്ക്.. സിദ്ധു ബൈക്കിൽ നിന്നിറങ്ങി കൂടെ നടന്നു സ്റ്റാഫ്‌റൂമിലെത്തിയപ്പോൾ ഒന്ന് നിന്നിട്ട്..

ഞാൻ വരണോ..?

ശില്പ ചിരിച്ചു.. അയ്യടാ ഒരു നാണക്കാരൻ, എന്റെ കുട്ടിയെ പെണ്ണുകാണാൻ വന്നിരിക്കാണല്ലോ..

സിദ്ധു സാവധാനം ശില്പയുടെ പുറകിൽ ചെന്നു, അകത്തേക്ക് വന്ന ശില്പയെ കണ്ടപ്പോൾ ടീച്ചർമാർ..അല്ല ഇതാര്, ശില്പ ഒരാഴ്ച്ച കൊണ്ടുതന്നെ തിരിച്ചു വന്നോ, അപ്പോൾ ഹണിമൂൺ ഒന്നുമില്ലേ..

ശില്പ ടീച്ചറെ നോക്കിയിട്ട്.. ആ മൂൺ എന്റെ കൂടെ തന്നെയുണ്ട്.

പുറകിൽ സിദ്ധുവിനെ കണ്ടപ്പോൾ.. ആഹാ മണവാളൻ കൂടെയുണ്ടായിരുന്നോ.

ടീച്ചർമാർ അരികിലേക്ക് വന്ന് സിദ്ധുവിന് കൈകൊടുക്കാൻ തുടങ്ങി.. ഞങ്ങടെ ശില്പ ടീച്ചറുടെ ഹസ്ബന്റ് ആള് കുറച്ച് ഫ്രീക്കനാ തോന്നണു..

സിദ്ധു ചിരിച്ചു.. ഞാനോ.

ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. നീ തന്നെ അല്ലെ എന്റെ കെട്ടിയോൻ.

സിദ്ധു തലയാട്ടി.. ആയിരിക്കും.

പെട്ടെന്ന് സജീവ് അകത്തേക്ക് വന്നു, ശില്പയെ കണ്ടപ്പോൾ മാറിപ്പോവാൻ നോക്കി, ടീച്ചർ തടഞ്ഞിട്ട് സിദ്ധുവിനെ പരിചയപെടുന്നില്ലെന്ന് നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ സജീവ് സിദ്ധുവിന് നേരെ കൈനീട്ടി, സിദ്ധു ചിരിച്ചിട്ട് കൈകൊടുത്തു, കുറച്ച് നേരം കൈപിടിച്ചിട്ട് ഒരു വിഷ് കൊടുത്ത് സജീവ് പുറത്തേക്ക് പോയി, സിദ്ധു എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി, സമയം പോയികൊണ്ടിരിക്കുന്നത് മനസ്സിലാക്കിയപ്പോൾ ഇറങ്ങാണെന്ന് പറഞ്ഞ് പുറത്തേക്ക് വന്നു, ശില്പ കൂടെ നടന്നു, ബൈക്ക് സ്റ്റാർട്ടാക്കി സിദ്ധു കുറച്ച് നേരം ഇരുന്നു, ശില്പ ചിരിച്ചിട്ട്.. കൈ നല്ലോം വേദനിച്ചു ലെ.?

സിദ്ധു കൈ ഉയർത്തി നോക്കി.. ശരിക്കും നല്ലോം വേദനിച്ചു.

ശില്പ വീണ്ടും ചിരിച്ചു.. അപ്പോൾ എന്നോടുള്ള ദേഷ്യം അങ്ങനെ തന്നെയുണ്ടെന്ന് അർത്ഥം.

സിദ്ധു കയ്യിലേക്ക് നോക്കി.. സ്വന്തം കെട്ടിയോനെ വെച്ച് പരീക്ഷണം നടത്തിയിട്ട് വേണമല്ലേ അത്‌ തെളിയിക്കാൻ..

ശില്പ സിദ്ധുവിന്റെ കയ്യിൽ പിടിച്ചു.. നല്ലോം വേദനിക്കുന്നുണ്ടേൽ ഇന്ന് ജോലിക്ക് പോവണ്ട, വീട്ടിൽ പോയിരിക്ക്.

എന്തിന് വീട്ടിൽ പോയി വെറുതെയിരിക്കണം, അതിലും നല്ലത് ഓഫീസിൽ പോയി വെറുതെയിരുന്നൂടെ..

അപ്പോൾ സത്യത്തിൽ നിനക്ക് പണിയൊന്നുമില്ലേ..

സിദ്ധു ചിരിച്ചു.. അങ്ങനെയൊന്നുമില്ല, ഞാൻ മുതലാളിയാണല്ലോ അപ്പോൾ എന്തിന് പണിയെടുക്കണം..

എന്നാൽ നിന്റെ എം. ഡി യുടെ നമ്പർ താ.

എന്തിന്..?

അങ്ങേരോട് പറഞ്ഞു നിന്നെ ഡിസ്മിസ്സ് ചെയ്യിക്കട്ടെ, ആ കമ്പനിയെങ്കിലും രക്ഷപെട്ടാലോ..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. ജീവിക്കാൻ സമ്മതിക്കൂലല്ലേ, ഇത്രേം പാര വെക്കുന്നൊരു ഭാര്യയെ കിട്ടാൻ ഞാൻ പുണ്യം ചെയ്തിട്ടുണ്ടാവും..

ഉണ്ടാവും പറയാൻ പറ്റില്ല, തൽക്കാലം സിദ്ധുവേട്ടൻ ചെല്ല്, പോയി ഏ. സി യുടെ ചുവട്ടിൽ വെറുതെയിരിക്ക്, ഞാൻ ഇറങ്ങാൻ നേരം വിളിക്കാം..

ശരി ബൈ..

സിദ്ധു ബൈക്ക് മുന്നിലേക്കെടുത്തു, ശില്പ അകത്തേക്ക് കയറിപ്പോയി, വരാന്തയിലൂടെ നടക്കുമ്പോഴാണ് സജീവ് മുന്നിൽ വന്നു നിന്നത്, ശില്പയെ നോക്കികൊണ്ട്.. ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ..

ശില്പ ചുറ്റിലും നോക്കി, സജീവിന് നേരെ തിരിഞ്ഞു.. നീ ദേഷ്യം എങ്ങനെയാ തീർക്കേണ്ടതെന്ന് ആലോചിക്കാണോ..

സജീവ് ചിരിച്ചു.. നിന്നെ ഭ്രാന്തമായി സ്നേഹിച്ചൊരു മനോരോഗിയല്ലേ ഞാൻ.

ശില്പ അവനെയൊന്ന് സൂക്ഷിച്ചു നോക്കി.. നിനക്കിത് പറയാൻ നാണം തോന്നുന്നില്ലേ, മിനുറ്റിന് മിനിറ്റിന് ബെസ്റ്റ് ഫ്രണ്ടെന്ന് പറഞ്ഞിട്ട് ഉളുപ്പില്ലാതെ ഇപ്പോൾ എന്റെ ഭംഗിയെ വർണിക്കുന്നു..

അതിലെന്താ തെറ്റ്, പക്ഷെ ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട് നിനക്കൊരു മരവാഴയെയാണ് കെട്ടിയോനായി കിട്ടിയിരിക്കുന്നത്..

ശില്പ ചിരിച്ചു. ശരിയാ, ഭ്രാന്തില്ലാത്ത വാഴയാണെന്ന് മാത്രം..

സജീവ് ചുറ്റിലും നോക്കിയിട്ട്.. ഒരാഴ്ച്ച കൊണ്ട് നല്ലോം ഇഷ്ടായി തോന്നണു..

ശില്പ ദേഷ്യത്തോടെ.. കഴിവുള്ള ആണുങ്ങള് അങ്ങനെയാ ഒരാഴ്ച്ച മതിയാവും ചിലപ്പോൾ..

നിനക്ക് കിട്ടാൻ പോവുന്നതേയുള്ളൂ.. സജീവ് അവളെ മറികടന്ന് മുന്നിലേക്ക് നടന്നു, പെട്ടെന്ന് ശില്പ പുറകിൽ നിന്ന് വിളിച്ചു..

ഒന്ന് നിന്നേ..

സജീവ് നിന്നിട്ട് തിരിഞ്ഞു നോക്കി, ശില്പ ചിരിച്ചുകൊണ്ട്.. എന്റെ കെട്ടിയോന്റെ കയ്യിലെ ബലം നോക്കിയാണ് വാഴയെന്ന് പറഞ്ഞതെങ്കിൽ ചിലപ്പോൾ തിരുത്തി പറയേണ്ടി വരും വൈകുന്നേരം..

സജീവ് മുഖം ചുളിച്ചു, ശില്പ അരികിൽ വന്നിട്ട്.. അവൻ വൈകുന്നേരം കൂട്ടികൊണ്ട് പോവാൻ വരുന്നുണ്ട്..

അവനൊന്നും മറുപടി പറയാതെ അകത്തേക്ക് പോയി, ശില്പ ക്ലാസ്സിലേക്ക് നടന്നു, ഉച്ചയ്ക്ക് സിദ്ധുവിനെ ഫോണിൽ വിളിച്ചു നോക്കി, ആദ്യ റിങ്ങിൽ തന്നെ ഫോണെടുത്തു, ശില്പ അത്ഭുതത്തോടെ.. പ്രതീക്ഷിച്ചില്ല ഇത്രേം പ്രതീക്ഷിച്ചില്ല, അപ്പോൾ സത്യത്തിൽ നിനക്ക് പണിയൊന്നുമില്ല..

നീ ഞാൻ ജോലിയെടുക്കുന്നുണ്ടോ നോക്കാൻ വിളിച്ചതാണോ..

എന്തേ വിളിച്ചൂടെ..?

വിളിച്ചോ, നിനക്കും പണിയൊന്നുമില്ലല്ലോ.

ശില്പ ചിരിച്ചു.. സത്യം.. എന്നാൽ കുറച്ച് നേരത്തെ വാ..

ആയിക്കോട്ടെ.. സിദ്ധു ഫോൺ വെച്ചു..

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുന്നേ സിദ്ധു ഗേറ്റിന് മുമ്പിലെത്തി, ശില്പ സ്കൂൾ വിട്ടപ്പോൾ വേഗത്തിൽ പുറത്തേക്ക് വന്നു, സിദ്ധു ബൈക്ക് സ്റ്റാർട്ടാക്കി, ശില്പ കയറാനൊരുങ്ങിയപ്പോൾ തടുത്തിട്ട് ബൈക്ക് സ്റ്റാന്റിട്ടു, ശില്പ കാര്യം മനസ്സിലാവാതെ നിന്നപ്പോഴാണ് സിദ്ധു കണ്ണാടിയിലൂടെ സജീവിനെ നോക്കുന്നത് കണ്ടത്, സിദ്ധുവിന്റെ കയ്യിൽ പിടിച്ചു.. പ്രശ്നത്തിനൊന്നും പോവണ്ട..

സിദ്ധു ചിരിച്ചു.. ഏയ്‌ ഞാനൊന്ന് ഉപദേശിച്ചിട്ട് വരാം..

ശില്പയുടെ കൈമാറ്റിയിട്ട് സജീവിന്റെ അരികിലേക്ക് നടന്നു, സിദ്ധുവിനെ കണ്ടപ്പോൾ സജീവ്.. ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിന് ട്രീറ്റ്‌ തരാൻ വന്നതാണോ..

സിദ്ധു ചുറ്റിലും നോക്കിയിട്ട് അരികിലേക്ക് ചേർന്നു.. നിന്റെ തന്തയെ വിട് ഞാൻ ലഡ്ഡു കൊടുത്ത് വിടാം..

സജീവ് ഒന്നും മിണ്ടിയില്ല, സിദ്ധു തുടർന്നു.. നീ രാവിലെ എന്റെ കൈപിടിച്ചപ്പോൾ തിരിച്ച് എനിക്ക് ബലം പിടിക്കാൻ അറിയാഞ്ഞിട്ടല്ല, ഈ പിള്ളേര് കളി എനിക്ക് ശീലമില്ലാത്തോണ്ടാ, അത്‌ അവളോടുള്ള ദേഷ്യം കൊണ്ടാണെന്ന് മനസ്സി ലായപ്പോൾ എനിക്കും ദേഷ്യം വന്നു.. സിദ്ധു കുറച്ച് കൂടി അരികിൽ വന്നിട്ട്.. ഭീഷണിപ്പെടുത്തി ശീലമില്ല, എന്നാലും ആ സൈഡ് വിട്ടുകളഞ്ഞേക്ക് മാഷേ അതിനൊരു അവകാശി ഉള്ളതല്ലേ..

സജീവ് സിദ്ധുവിനെ നോക്കി.. പേടിപ്പിക്കാണോ..

സിദ്ധു ചിരിച്ചു.. ഏയ്‌ തമാശക്ക് ഒരു കത്തിയെടുത്ത് കുത്താ വിചാരിച്ചു.. സിദ്ധു ശില്പയുടെ അരികിലേക്ക് തിരിച്ചു നടന്നു, അരികിലെത്തിയപ്പോൾ.. ഇത് ശരിയാവില്ല..

എന്ത്..? ശില്പ സംശയത്തോടെ ചോദിച്ചു..

എന്നെയൊന്നും കാര്യമായിട്ടേ എടുക്കുന്നില്ലാന്നേ..

ശില്പ ചിരിച്ചു.. അതിന് ഇവൻ വില്ലനാണോ, നമുക്കുള്ള വില്ലൻ വരുന്നുണ്ട് പുറകെ..

ഇനിയും ലിസ്റ്റിൽ ആളുണ്ടോ..

ഇതൊക്കെയെന്ത് നമ്മള് ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ..

സിദ്ധു ബൈക്ക് സ്റ്റാർട്ടാക്കി, വീട്ടിലേക്ക് തിരിച്ചു, പോവുന്ന വഴിയിൽ നിർത്തിയിട്ട്.. അത്‌ കണ്ടോ.. പോയാലോ..

ശില്പ സിദ്ധു ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയിട്ട്.. ഞാനില്ല.

സിദ്ധു ബൈക്ക് ഓഫാക്കി.. ഇറങ്ങ്..

സ്

Leave a Reply

Your email address will not be published. Required fields are marked *