നീലാഞ്ജനം അവസാനഭാഗം ~~ എഴുത്ത്:- മിത്ര വിന്ദ

_upscale

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജൻ മകനോട് പറഞ്ഞു.

“ഭാവയാമി…”

അവൻ ഉറക്കെ പറഞ്ഞു.

എല്ലാവർക്കും ആ പേര് ഇഷ്ടം ആയിരുന്നു..

“കല്ലു…”

“എന്താ ഏട്ടാ…”

“പേര് കൊള്ളാമോടി “

“സൂപ്പർ ആണ്…”

“ഹ്മ്…”

“ഏട്ടൻ എന്താണ് എന്നോട് പറയാഞ്ഞേ “…

“എല്ലാവരെയും ഒന്ന് ഞെട്ടിക്കാം എന്ന് കരുതി…”

അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി.

ശ്രീക്കുട്ടി ആണെങ്കിൽ കുഞ്ഞിനെ വന്നു മേടിച്ചു കൊണ്ട് സുനീഷിന്റർ അടുത്തേക്ക് പോയി

സദ്യ ആയിരുന്നു വന്നവർക്ക് ഒക്കെ കഴിക്കാനായി ഒരുക്കിയത്..

കല്ലു തന്റെ അപ്പച്ചിയോട് ഒക്കെ വിശേഷം പറഞ്ഞു ഇരിക്കുക ആണ്. അച്ഛമ്മയെ ഇന്ന് കൊണ്ട് പൊയ്ക്കോട്ടേ എന്ന് ഉഷ ചോദിച്ചു.

“കുറച്ചു കൂടി കഴിയട്ടെ അപ്പച്ചി… അവിടെ വന്നാലും അപ്പച്ചി പോയി കഴിഞ്ഞാൽ അച്ഛമ്മ തനിച്ചു ഇരിക്കണ്ടേ “

അവൾ പറഞ്ഞു.

“അല്ലേലും ഞാൻ ഇപ്പോൾ വരുന്നില്ലടി.. കുഞ്ഞിനെ കാണാതെ എനിക്ക് പറ്റില്ല….”

അച്ഛമ്മ മകളോട് പറഞ്ഞു.

“ആഹ്ഹ.. അമ്മ അപ്പോൾ കുഞ്ഞാവയെ വിട്ട് വരുന്ന ലക്ഷണം ഇല്ലാലോ….”

ഉഷ കല്ലുവിനെ നോക്കി ചിരിച്ചു.

“അച്ഛമ്മ ഇവിടെ നിന്നോ.. ഒരിടത്തേക്കും പോകണ്ട… അല്ലേ കല്ലു…”

അവിടേക്ക് വന്ന ശോഭയും അത് പറഞ്ഞു കൊണ്ട് കല്ലുവിന്റെ ഒപ്പം ബെഡിൽ ഇരുന്നു..

അപ്പോളേക്കും കുഞ്ഞ് കരയാൻ തുടങ്ങി..

ശ്രീക്കുട്ടി കുഞ്ഞിനെ കൊണ്ട് വന്നു കല്ലുവിന്റെ കൈയിൽ കൊടുത്തു..

അങ്ങനെ ആഘോഷങ്ങൾ ഒക്കെ ആയിട്ട് ആ ദിവസവും കടന്നു പോയി..

*****************

ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും മാസങ്ങൾ വർഷത്തിന് വഴി മാറി കൊടുത്ത് കൊണ്ടേ ഇരുന്നു..

കണ്മണി ടെ ഒന്നാം പിറന്നാൾ കഴിഞ്ഞു..

വലിയ അർഭാടത്തിൽ അല്ലെങ്കിലും കണ്ണൻ തനിക്ക് പറ്റുന്ന രീതിയിൽ കുഞ്ഞിന്റെ പിറന്നാൾ ആഘോഷിച്ചു.

കണ്ണൻ ആണെങ്കിൽ ഇപ്പോളും ടിപ്പർ ഓടിക്കാൻ പോകുക ആണ്.

ഓട്ടം ഉള്ളപ്പോൾ പൈസക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല..

എന്നാലും അച്ഛന്റെ മരുന്നും വീട്ടിലെ ചിലവും ഒക്കെ ആയി ഇടയ്ക്ക് ഒക്കെ അവൻ വളരെ കഷ്ടപ്പെടാറുണ്ട്.

അവന്റ അവസ്ഥ ഒക്കെ കല്ലുവിന് അറിയാം..

കണ്മണി ചെറുതായത് കൊണ്ട് ആണ്.. ഇല്ലെങ്കിൽ താനും കൂടെ എവിടെ എങ്കിലും ഒരു ജോലിക്ക് പോയേനെ എന്ന് അവൾ ഓർത്തു.

ശോഭ അത്യാവശ്യം തയ്ച്ചു ഒക്കെ പൈസ ഉണ്ടാക്കുന്നുണ്ട്.

എന്നാലും അത് ഒന്നിനും ആവില്ല എന്ന് അവർക്ക് അറിയാം..

ആകെ ഉള്ള ഒരു സമാധാനം എന്ന് പറയുന്നത് കണ്മണി കുട്ടീടെ കളിയും ചിരിയും കൊഞ്ചലും ഒക്കെ ആണ്.

എത്ര രാത്രി ആയാലും അവളുടെ അച്ഛ വന്നു കഴിഞ്ഞു കണ്മണി ഉറങ്ങുവോള്ളൂ.

അവൾക്ക് ഏറ്റവും പ്രിയം അച്ഛനോട് ആണ് എന്ന് കല്ലു എപ്പോളും പരാതി പറയും..

കാലത്തെ കണ്ണൻ ഇറങ്ങി പോയപ്പോൾ അവന്റ പോക്കറ്റിൽ 50രൂപ ആയിരുന്നു ആകെ ഉള്ളത്.

രണ്ട് ദിവസം ആയിട്ട് ഓട്ടം ഇല്ല… എന്തോ സമരം ആണ്. അതുകൊണ്ട് കാശ് നു ആകെ വലഞ്ഞു ഇരിക്കുക ആണ് കണ്ണൻ.

കല്ലു ആണെങ്കിൽ കുഞ്ഞിന്റെ തുണികൾ ഒക്കെ നനച്ചു ഇടുക ആണ്.

ശോഭ അടുക്കളയിലും.

കണ്മണി ഉറക്കത്തിൽ ആണ്.

അച്ഛനെ കുഞ്ഞിന്റെ അരികിൽ ഇരുത്തിയിട്ട് ആണ് കല്ലു തുണി കഴുകാൻ ഇറങ്ങിയത്..

പോസ്റ്റ്‌ മാൻ വരുന്നത് കണ്ടു കൊണ്ട് ശോഭ അയാൾക്കരികിലേക്ക് ചെന്നു..

“മോളെ കല്ലു… ഇതെന്താണ് എന്ന് നോക്കിക്കേ “

അവർ കല്ലുവിനെ വിളിച്ചു.

അവൾ അമ്മയുടെ അടുത്തേക്ക് വന്നു.

“അമ്മേ…. എനിക്ക് ജോലി കിട്ടി “

അവരെ കെട്ടിപിടിച്ചു കൊണ്ട് കല്ലു പറഞ്ഞു.

“എന്റെ ഗുരുവായൂരപ്പാ…. നീ ഞങ്ങള്ടെ പ്രാർത്ഥന കേട്ടല്ലോ “

ശോഭ കരഞ്ഞു.

കല്ലു വേഗം തന്നെ എല്ലാവരെയും വിളിച്ചു പറഞ്ഞു..

“കണ്ണേട്ടാ… വേഗം വരുമോ… “

“രണ്ട് ദിവസം ആയിട്ട് ഓട്ടം ഇല്ലാഞ്ഞല്ലോ കല്ലു.. ഇന്ന് ഒരു ഓട്ടം കിട്ടി…”

“ആണോ.. അപ്പോൾ ഏട്ടൻ എപ്പോ എത്തും “

“നേരത്തെ വരാം കല്ലുസേ… “

“ഹ്മ്…”

“കണ്മണി എന്ത്യേ “

“ഉറങ്ങുവാ “

അപ്പോളേക്കും രാജൻ വന്നു അവളോട് ഫോൺ മേടിച്ചു.

“മോനേ…”

“എന്താ അച്ഛാ “

“നിന്റെ കൈയിൽ പൈസ വെല്ലോം ഉണ്ടോ “

“എന്തിനാ അച്ഛാ “

“രാജിയും ശ്രീ യും പിന്നെ കല്ലുമോളുടെ വിട്ടുകാരുമൊക്ക വരും… കല്ലു മോൾക്ക് ജോലി കിട്ടിയത് കൊണ്ട്… നീ കുറച്ചു പച്ചക്കപ്പയും ചിക്കനും ഒക്കെ മേടിച്ചോണ്ട് വരാമോ “

“ഞാൻ വരാൻ ലേശം വൈകും… മഹേഷിന്റെ ഓട്ടോയിൽ കൊടുത്തു വിടാം…”

“ആഹ് ശരി മോനേ “

അയാൾ ഫോൺ കട്ട്‌ ചെയ്തു.

ഉച്ച കഴിഞ്ഞപ്പോൾ തന്നെ അവർ എല്ലാവരും എത്തി..

അച്ഛമ്മ ക്ക് ഒരു പാട് സന്തോഷം ആയി.

“അച്ഛമ്മേ… ഇനി തിരിച്ചു പോകണ്ട കേട്ടോ.. കല്ലു ജോലിക്ക് പോകുമ്പോൾ എനിക്ക് ഒരു കൂട്ടയിട്ട് ഇവിടെ നിന്നോ “

ശോഭ ആണെങ്കിൽ അവരെ കണ്ട മാത്രയിൽ അതാണ് പറഞ്ഞത്.

“ഞാൻ ഇനി പോകുന്നില്ല… എന്റെ കണ്മണി കുട്ടീടെ കൂടെ നിന്നോളം “

അവർ കല്ലുവിന്റെ കൈയിൽ നിന്നും കുഞ്ഞിനെ മേടിച്ചു.

രാജി യും കല്ലുവും കൂടി ഇരുന്ന് കപ്പ കൊത്തി ഞ്ഞുറുക്കുക ആണ്.

ശ്രീക്കുട്ടി ചിക്കൻ കറി വെയ്ക്കാൻ സബോള പൊളിക്കുന്നു.

കുടുംബത്തിൽ എല്ലാവരും കൂടെ വന്നപ്പോൾ ആകെ ഉത്സവം പോലെ ആണ്…

എല്ലാവർക്കും ഒരുപാട് സന്തോഷം ആയി..

സുമേഷ് പോയി ഒരു കുപ്പി ഒക്കെ മേടിച്ചു കൊണ്ട് വന്നു.

രാജനും ഉഷയുടെ ഭർത്താവും ഒക്കെ ഇരുന്ന് സംസാരിക്കുക ആണ്..

സുനീഷ് വന്നപ്പോൾ 6മണി ആയിരുന്നു..

ജോലി കഴിഞ്ഞു അവൻ നേരെ വരുവായിരുന്നു.

കണ്ണനെ ആണെങ്കിൽ കല്ലു രണ്ട് വട്ടം വിളിച്ചു.

അവൻ ഡ്രൈവ് ചെയുക ആണ് എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

ഏകദേശം 7മണി ആയി അവൻ എത്തിയപ്പോൾ.

കല്ലു ഓടി ചെന്നു അവന്റ അരികിലേക്ക്.

“സന്തോഷം ആയോ “

അവൻ അവളെ ചേർത്ത പിടിച്ചു.

“ഹ്മ്…”…

അവളുട മിഴികൾ നിറഞ്ഞു.

“നമ്മുടെ കഷ്ടപ്പാട് ഒക്കെ തീരും ഏട്ടാ… ഈശ്വരൻ നമ്മളെ കൈ വെടിയില്ല…..എന്റെ കണ്ണേട്ടന് ഒരു തണൽ ആകാൻ പറ്റണെ എന്ന് മാത്രമേ ഉള്ളായിരുന്നു എന്റെ പ്രാർത്ഥന.”

രണ്ടാളും കൂടി ഉമ്മറത്തേക്ക് കയറി..

“എപ്പോ എത്തി അളിയാ..”

സുമേഷിനെ കണ്ടു കൊണ്ട് അവൻ ചോദിച്ചു.

“ഞങ്ങൾ ഉച്ച കഴിഞ്ഞപ്പോൾ വന്നു.. ഓട്ടം ഉണ്ടായിരുന്നോ “

“മ്മ്.. രണ്ട് ദിവസം ആയിട്ട് കുറവ് ആയിരുന്നു… ഇന്നാണ് ഒരു ഓട്ടം കിട്ടിയേ “

ഉഷായും ഭർത്താവും ഒക്കെ പോകാൻ തുടങ്ങുക ആയിരുന്നു.

ഇന്ന് പോവേണ്ട എന്ന് പറഞ്ഞു എല്ലാവരും അവരെ പിടിച്ചു നിറുത്തി.

സുനീഷ് ആരെയോ ഫോൺ ചെയുക ആയിരുന്നു. കണ്ണനെ കണ്ടതും അവൻ ഇറങ്ങി വന്നു.

കുഞ്ഞിനേയും എടുത്തു കൊണ്ട് അച്ഛമ്മ കണ്ണന്റെ അടുത്ത് വന്നു.

“അച്ഛമ്മേ.. സുഖം ആണോ “

. “സുഖം മോനേ”

അവർ ചിരിച്ചു.

കണ്ണനെ കണ്ടതും കണ്മണി അവന്റെ കൈലേക്ക് ചാടി വന്നു.

“അച്ചേടെ പൊന്നേ “

. അവൻ കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ചു

കണ്ണൻ അപ്പോൾ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു കുഞ്ഞിന്റെ കൈയിൽ കൊടുത്തു.

“ഇതെന്താ മോനേ “രാജൻ ചോദിച്ചു.

തുറന്ന് നോക്കി ക്കെ…

അവൻ പറഞ്ഞപ്പോൾ കല്ലു അത് പൊട്ടിച്ചു.

വായിച്ചു നോക്കിയതും കല്ലു തുള്ളി ചാടി.

എല്ലാവരും നിൽക്കുന്നത് പോലും മറന്നു അവൾ കണ്ണനെ കെട്ടി പിടിച്ചു.

“എന്താണ് എന്ന് അറിയാൻ എല്ലാ മുഖത്തും ആകാംഷ.

“അമ്മേ… അച്ഛാ… കണ്ണേട്ടനും ജോലി കിട്ടി…”

അവൾ പറഞ്ഞു.

ശ്രീക്കുട്ടി വേഗം അത് മേടിച്ചു വായിച്ചു.

ഇരട്ടി മധുരം ആയിരുന്നു അന്ന് അവിടെ…

“കല്ലു കാരണം ആണ് എനിക്ക് ജോലി കിട്ടിയേ… ഇവൾ പഠിക്കുമ്പോൾ ഞാനും അത് കേട്ട് പഠിക്കുക ആയിരുന്നു.. പിന്നെ ഇവൾക്ക് പരീക്ഷ ഇടുമ്പോളും ചോദ്യം ചോദിക്കുമ്പോളും ഒക്കെ ഞാനും കൂടുതൽ കൂടുതൽ പഠിച്ചു. അങ്ങനെ ആരും അറിയാതെ ആണ് ഞാൻ പരീക്ഷ എഴുതിയെ മതി. കല്ലുവിനെ അന്ന് പരീക്ഷ ക്ക് കൊണ്ട് പോയി വിട്ടിട്ട് ഞാൻ വേഗം എന്റെ പരീക്ഷ എഴുതാൻ പ്പോയ്… എന്റെ സെന്റർ ചേർത്തല ആയിരുന്നു..അതാണ് അന്ന് നിന്നെ കൂട്ടാൻ വരാൻ വൈകിയേ…”

അവൻ കാര്യങ്ങൾ പറഞ്ഞപ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷം ആയി.

ശോഭ അവനെ കെട്ടിപിടിച്ചു കരഞ്ഞു.

രാജനും വന്നു അവനെ ചേർത്തു പിടിച്ചു.

അന്ന് രാത്രിയിൽ ഒരുപാട് പുതിയ സ്വപ്‌നങ്ങൾ ഒക്കെ നെയ്താണ് കല്ലുവും കണ്ണനും ഉറങ്ങിയത്..

അവന്റ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുക ആണ് കല്ലു.. അവൻ തന്റെ ഇടം കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്…

വലം കൈയാൽ അവൻ തന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്ന കണ്മണിയെ പൊതിഞ്ഞു പിടിച്ചാണ് കിടപ്പു..

***************

ഇന്നാണ് കല്ലുവും കണ്ണനും ജോലിക്കായി പോകുന്നത്..

കണ്മണി കുട്ടിയെ അമ്മയുടെയും അച്ഛമ്മയുടെയും അടുത്ത് ആക്കിയിട്ടു ആണ് അവർ രണ്ടാളും കൂടി പോകുന്നത്..

അച്ഛമ്മ യ്ക്കും ഒരുപാട് സന്തോഷം ആയി.. ഇനിയുള്ള കാലം കുഞ്ഞിനും കല്ലുവിനും ഒപ്പം നിൽക്കാല്ലോ..

കല്ലുവിന് കോട്ടയതും കണ്ണന് ആലപ്പുഴയിലും ആണ് ജോലി.

അമ്പലത്തിൽ ഒന്ന് പോയിട്ട് വേണം ആദ്യത്തെ ദിവസം ജോലിക്ക് പോകാൻ..

അതുകൊണ്ട് ആണ് അവർ ലേശം നേരത്തെ ഇറങ്ങിയത്..

അങ്ങനെ അച്ഛമ്മയുടെയും അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹത്തോടെ കണ്മണിക്കു രണ്ടാളും ഓരോ ഉമ്മ യും കൊടുത്തു അവൾക്ക് നേരെ കൈ വീശി കണിച്ചു കൊണ്ട് യാത്രയായി..

പുതിയൊരു ജീവിതം പടുത്തു ഉയർത്താൻ..

ഒരു സാധാരണ നാട്ടിൻ പുറത്തെ കഥ ആണ് കേട്ടോ.. ഒരു പാട് സംഭവവികസങ്ങളോ ട്വിസ്‌റ്റോ ഒന്നും ഇല്ലാത്ത ഒരു തനി നാടൻ കഥ..കാളിന്ദി യെയും കണ്ണനെയും അവരുടെ കണ്മണി കുട്ടിയേയും സ്നേഹിച്ച എല്ലാവർക്കും ഒരുപാട് നന്ദി..

നിങ്ങളുടെ ഒക്കെ കട്ട സപ്പോർട്ട് നു ഒരുപാട് താങ്ക്സ്….

അപ്പോൾ ഒരിക്കൽ കൂടി എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരു നന്ദി

Leave a Reply

Your email address will not be published. Required fields are marked *