നീലാഞ്ജനം ഭാഗം 11~~ എഴുത്ത്:- മിത്ര വിന്ദ

_upscale

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉച്ച തിരിഞ്ഞപ്പോൾ മുതൽ വിളിക്കുന്നത് ആണ് അച്ഛമ്മയും കല്ലുവും കൂടി ഉഷയുടെ നമ്പറിൽ…

പക്ഷെ അവർ ഫോൺ എടുത്തില്ല.

. അവളുടെ
ഭർത്താവിനെ വിളിച്ചു ചോദിച്ചപ്പോൾ അവൾ കുടുംബശ്രീ മീറ്റിംഗ് ന് പോയതു ആണെന്ന് പറഞ്ഞു

5മണി കഴിഞ്ഞപ്പോൾ ഉഷ വന്നത്. അവ തിരിച്ചു വിളിച്ചു കല്ലുവിന്റെ നമ്പറിൽ.

മോളെ ഉഷേ….

…..

…. അച്ഛമ്മ ആണെങ്കിൽ എല്ലം വള്ളി പുള്ളി വിടാതെ വിശദീകരിച്ചു പറയുക ആണ് മകളോട്.. കല്ലു ആണെങ്കിൽ നല്ല ദേഷ്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.

അവൾക്ക് ആകെ ഭ്രാന്ത്‌ പിടിച്ച അവസ്ഥ ആണ്..

ആഹ് നി തന്നെ ഈ കുട്ടിയെ ഒന്ന് പറഞ്ഞു മനസിലാക്കൂ…. ഞാൻ അവളുടെ കൈയിൽ കൊടുക്കാം…

അച്ഛമ്മ ഫോൺ കല്ലുവിന്റെ നേർക്ക് നീട്ടിയെങ്കിലും അവൾ ഫോൺ മേടിക്കാതെ നിന്നു…

കല്ലു…. നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും കാര്യം പറ… ഒരു ചെക്കൻ വന്നു കണ്ടെന്ന് കരുതി ഉടനെ നിന്നെ അവന്റെ ഒപ്പം കെട്ടിച്ച് വിടാൻ ഒന്നുമല്ല…. ഉഷയുടെ സംസാരം അവൾ ഫോണിലൂടെ കേട്ടു.

എന്നിട്ട് അച്ഛമ്മയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ചു.

എന്റെ അപ്പച്ചി…. അതിനു ചെക്കൻ വന്നോ ഇല്ലല്ലോ ചെക്കന്റെ വീട്ടുകാരല്ലേ വന്നത്…എന്തെങ്കിലും പ്രശ്നമുള്ളതാണോ എന്നൊക്കെ അർക്കറിയാം… ഈ അച്ഛമ്മ വെറുതെ ഓരോന്ന് പറയുന്നത് കേട്ട് അപ്പച്ചി അതൊന്നും വിശ്വസിക്കേണ്ട…

“ചെക്കൻ അധികം താമസിയാതെ വരും എന്ന് ആണ് ശോഭ ഇറങ്ങാൻ നേരം പറഞ്ഞത്….”

അച്ഛമ്മ ആരോടെന്നല്ലാതെ പറഞ്ഞു..

“അമ്മ പറയുന്ന ഒന്നും കേൾക്കണ്ട മോളെ നിനക്ക് എന്ത് തോന്നുന്നു അവരോടൊക്കെ സംസാരിച്ചപ്പോൾ നല്ല ആളുകൾ
ആണോ “

” എന്റെ അപ്പച്ചി എനിക്ക് ഒന്നും അറിഞ്ഞുകൂടാ…. ആകപ്പാടെ തലയ്ക്ക് ഒരു പെരുപ്പാണ്. സത്യം പറഞ്ഞാൽ ഒരു ജോലിയൊക്കെ നേടിയിട്ട് മെല്ലെ മതി വിവാഹം എന്നാണ് എന്റെ ആഗ്രഹം… ഇതിപ്പോൾ ഇത്ര പെട്ടെന്ന് “

” മോളെ നിനക്കറിയാമല്ലോ നമ്മുടെയൊക്കെ അവസ്ഥ. അമ്മയ്ക്ക് പ്രായം കൂടിക്കൂടി വരികയാണ്… അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിനക്ക് ആരാണ് മോളെ ഉള്ളത്, ഒരച്ഛൻ ഉള്ളത് ഭാര്യയും മക്കളും ആയിട്ട് സുഖമായിട്ട് കഴിയുവ, പിന്നെ എനിക്കാണെങ്കിലും ഇവിടുന്ന് ഇട്ടെറിഞ്ഞു പോരാൻ പറ്റുമോ, മോൾ ഒന്ന് ആലോചിച്ചു നോക്ക്,  ആ ചെറുക്കന്റെ അമ്മ പറഞ്ഞത് നിനക്ക് എത്ര വേണമെങ്കിലും പഠിക്കാം എന്നല്ലേ,,, പിന്നെ ആ ചെറുക്കനും അത്യാവശ്യം വിദ്യാഭ്യാസവും ഒക്കെ ഇല്ലേ മോളെ…  നല്ല ആളുകൾ ആണെങ്കിൽ നമ്മൾക്ക് ഇത് നോക്കാം….അപ്പച്ചി പറഞ്ഞു എന്നേ ഉള്ളൂ…..ബാക്കിയൊക്കെ നിന്റെ ഇഷ്ടം…”

“അപ്പച്ചി എന്നെ വിഷമിപ്പിക്കരുത്.. ഞാൻ ഉത്തരം പറയുന്നതാണെന്ന് ഓർക്കുകയും അരുത്… ഒരു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ട് മതി എന്റെ വിവാഹം,… അപ്പച്ചി അച്ഛമ്മയെ പറഞ്ഞ സമ്മതിപ്പിക്കണം…. “

” മോള് വിഷമിക്കേണ്ട ഞാൻ അമ്മയോട് പറയാം “

ഉഷ അവളെ ആശ്വസിപ്പിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു…

അച്ഛമ്മയും കേൾക്കുന്നുണ്ടായിരുന്നു അവളുടെ തീരുമാനം..

പിന്നീട് അവരും അവളെ ശല്യപ്പെടുത്താനായി പോയില്ല…

എന്താണ് ഒരു തീരുമാനം എടുക്കേണ്ടത് എന്നറിയാതെ കല്ലും വിഷമിച്ചു….

കാരണം അവൾക്ക് അറിയാം അച്ഛമ്മയ്ക്ക് ഓരോ ദിവസം ചെല്ലം തോറും ക്ഷീണം കൂടിക്കൂടി വരികയാണെന്ന്……

ഉത്തരം കിട്ടാത്ത ചോദ്യം മനസിനെ തളർത്തുന്നായി അവൾക്ക് തോന്നി.

അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കുക ഇല്ലായിരുന്നു എന്ന് അവൾക്ക് തോന്നി..

പാവം പിടിച്ച അച്ഛമ്മ ഇനി എന്ത് ചെയ്യാൻ….

********

ഈ സമയം കണ്ണൻ വരുന്നതും കാത്തു ഇരിക്കുക ആണ് ശോഭയും ശ്രീകുട്ടിയും ഒക്കെ…

വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ രാജനും സന്തോഷമായിരുന്നു…

പിന്നെ പെൺകുട്ടിയുടെ പ്രായം കണ്ണനോട് പറയണ്ട എന്ന് ശോഭ പറഞ്ഞു.. അവൻ ചിലപ്പോൾ സമ്മതിക്കില്ല എന്ന് അവൾക്ക് തോന്നി.

പക്ഷേ അമ്മയെ ആ പെൺകുട്ടിയെ കണ്ടാല് 20 പോയിട്ട് 18 വയസ്സ് പോലും പറയില്ല.. പെണ്ണുകാണാൻ ചെല്ലുമ്പോൾ ചേട്ടന് കാര്യം മനസ്സിലാവും…
ശ്രീക്കുട്ടി പറഞ്ഞു..

അതൊക്കെ അപ്പോഴല്ലേ… ആ കൊച്ചിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവൻ അതൊന്നും മൈൻഡ് ചെയ്യത്തില്ല…. ശോഭ മകളോട് മറുപടി പറഞ്ഞു.

മൂന്നുപേരും വരാന്തയിൽ ഇരിക്കുകയാണ്…

അപ്പോഴേക്കും ശോഭയുടെ ഫോൺ ബെല്ലടിച്ചു.രാജിയാണ് വിളിക്കുന്നത്.

അമ്മേ അവൻ വന്നോ…?കാര്യങ്ങളൊക്കെ അമ്മ പറഞ്ഞു അവനോട്..

ഇല്ലെടി മോളെ അവൻ ഇതുവരെ എത്തിയില്ല… ഞങ്ങൾ അവനെ നോക്കി ഈ തിണ്ണയിൽ ഇരിക്കുവാ…

അച്ഛൻ എന്തു പറഞ്ഞു  അമ്മേ….?

അച്ഛന് ഇഷ്ടക്കുറവ് ഒന്നുമില്ല… എങ്ങനെയെങ്കിലും ഒന്ന് നടന്നാൽ മതി എന്ന് പറഞ്ഞു
..

നടക്കുമമ്മേ……ഇതാണ് അവനുവേണ്ടി ഈശ്വരൻ കാത്തുവെച്ച പെൺകുട്ടി…

എന്റെ രാജി മോളെ നിന്റെ നാക്ക് പൊന്നാകട്ടെ… എത്രനാളായി എന്റെ കൊച്ചിന് ഒരു കല്യാണം ആലോചിക്കാൻ തുടങ്ങിയിട്ട് അവൻ അമ്പിനും വില്ലിനും അടുക്കില്ലായിരുന്നു…. അവസാനം ഒന്ന് സമ്മതിച്ചു വന്നത് ഇപ്പോഴാ…

അപ്പോഴേക്കും കുഞ്ഞു കരയുന്നത് ശോഭ ഫോണിലൂടെ കേട്ടു..

എടി മോളെ എന്നൽ നീ വെച്ചോടി…..കുഞ്ഞു വഴക്കല്ലേ അവൻ വന്നിട്ട് ഞാൻ വിളിക്കാം നിന്നെ..

ശരി അമ്മേ…. രാജി ഫോൺ കട്ട്‌ ചെയ്തു.

എന്റെ ദൈവമേ എങ്ങനെ എങ്കിലും ഈ കല്യാണം നടന്നാൽ മതി ആയിരുന്നു.
ശോഭ അത് തന്നെ വീണ്ടും പറഞ്ഞു കൊണ്ട് ഇരുന്നു.

എടി ശോഭേ..

എന്താ ചേട്ടാ…

ആ പെങ്കൊച്ചിന്റെ വിട്ടിൽ സമ്മതം ആയിരിക്കുമോ… അവർ ആരും ഇവനെ കണ്ടിട്ടും ഇല്ലാലോ…..

അച്ഛൻ പറഞ്ഞത് സത്യം ആണ്… ഞാനും അതെ കുറിച്ച് ആലോചിക്കുക ആയിരുന്നു…

നിങ്ങൾ ആരും കൂടുതൽ ഒന്നും ആലോചിക്കുക ഒന്നും വേണ്ട… ആ കുട്ടിക്ക് എന്റെ മോനെ ഇഷ്ടമാകും എനിക്ക് ഉറപ്പാണ്…. ശോഭ ഒട്ടും ആത്മവിശ്വാസം കൈവിടാതെ ഇരുവരോടും പറഞ്ഞു..

അപ്പോഴേക്കും കണ്ണന്റെ  വണ്ടിയുടെ വെളിച്ചം  ശ്രീക്കുട്ടി കണ്ടു.

ആഹ് ചേട്ടൻ വരുന്നുണ്ട്……

എന്റെ കൃഷ്ണാ എല്ലാം ഒന്നും നടന്നാൽ മതിയായിരുന്നു….. ശോഭ  തിണ്ണയിൽ വച്ചിരിക്കുന്ന ഗുരുവായൂരപ്പന്റെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു…

ബൈക്ക് ഷെഡിലേക്ക് കയറ്റി വെച്ചിട്ട് അവൻ കയറി വന്നു.

” എന്താ പതിവില്ലാതെ ഒരു വട്ടമേശ സമ്മേളനം”

” അതിനിവിടെ എവിടെയാടാ വട്ടമേശ….”

രാജൻ മകനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.

” ഓ എന്റെ ദൈവമേ ഇത് എന്തൊരു തമാശയാ അച്ഛാ….. ചിരി ചിരിച്ച് ഞാനിപ്പോ പണ്ടാരം അടങ്ങും….”

” അമ്മേ കുടിക്കാൻ എന്തെങ്കിലും എടുക്ക്…..മടുത്തു…..”

അവൻ അമ്മയെ നോക്കി പറഞ്ഞിട്ട്
തന്റെ റൂമിലേക്ക് കയറിപ്പോയി..

” ശ്രീക്കുട്ടി നീ അവനു  ഇത്തിരി  ചായ എടുക്കെടി…. “

ശോഭയും മകന്റെ പിന്നാലെ പോയി..

“മോനെ കണ്ണാ…..”

“എന്താ അമ്മേ….”അവൻ ഷർട്ട് ഊരി ഹാങ്കറിൽ തൂക്കുക ആണ്..

ഞങ്ങൾ ഇന്ന് ആ പെങ്കൊച്ചിനെ പോയി കണ്ടു കേട്ടോടാ…”

“ഏത് പെങ്കൊച്ചിനെ…”

“നി ഇതെന്നാ ചോദ്യം ആടാ ചോദിക്കുന്നത്….. ഒന്നും അറിയാത്തത് പോലെ…”

“അമ്മ കാര്യാ എന്താണ് എന്ന് വെച്ചാൽ പറയു….”

“എടാ മോനെ… രാജി പറഞ്ഞ ആ കൊച്ചിനെ പോയി കണ്ടെന്നു….”

“ഹാ…”

അവൻ താല്പര്യം ഇല്ലാത്തത് പോലെ ഒന്ന് മൂളിയിട്ട് കുളിക്കാനായി പോയി.

ശോഭക്ക് ദേഷ്യം വന്നു എങ്കിലിം ഒന്നും പറയാതെ അവരും അവന്റ ഒപ്പം ചെന്ന്.

“ഇന്നാ ചേട്ടാ ചായ…”

ശ്രീക്കുട്ടി അപ്പോളേക്കും ചായ എടുത്തു കൊണ്ട് വന്നു.

“ചേട്ടാ… നല്ല പെൺകുട്ടി ആണ് കേട്ടോ… ചേട്ടന് നന്നായി ചേരും…..”

അവൻ അവളെ നോക്കി ഒന്ന് പേടിപ്പിച്ചു.

“യ്യോടാ… ഇത് എന്തൊരു നോട്ടം ആണ്…. ഞാൻ പേടിച്ചു പോയി കേട്ടോ….”

“മിണ്ടാതിരിക്കെടി…… ചിലച്ചോണ്ട് നിൽക്കുവാ അവള്…”

അവൻ ഒച്ച വെച്ച്..

“എന്നാടാ നി ഇവിടെ കിടന്നു ബഹളം വെയ്ക്കുന്നത്….. നി പറഞ്ഞിട്ട് അല്ലെ ഞങ്ങൾ എല്ലാവരും ആ കൊച്ചിനെ കാണാൻ പോയതു…..”

ശോഭ യും വിട്ടുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു.

“അമ്മ എനിക്ക് സമാധാനം തരാഞ്ഞിട്ട് അല്ലെ ഞാൻ അങ്ങനെ പറഞ്ഞത്…..”

“ദൈവമേ…. ഈ ചെറുക്കൻ ഇത് എന്തോന്നാ പറയുന്നത്…. ദെ മര്യാദക്ക് അടുത്ത ദിവസം ആ കൊച്ചിനെ കാണാൻ പൊയ്ക്കോണം നിയ്…. അവർക്ക് ഒക്കെ സമ്മതം ആണ്…. നി ഇനി ഒന്ന് ചെന്ന് കണ്ടാൽ മതി…..”

“എന്നാ സമ്മതം… അതിന് ആ പെണ്ണ് എന്നേ കണ്ടു പോലും ഇല്ല….”

“നിന്നെ കണ്ടാൽ ആ കൊച്ചിന് ഇഷ്ടം ആകും…. എനിക്ക് ഉറപ്പ് ആണ്…”

“അതൊക്ക ആരിക്കും… പക്ഷെ എനിക്ക് പെണ്ണിനെ ഇഷ്ടം ആകണ്ടേ…..”

അവൻ അത് ചോദിച്ചതും ശ്രീകുട്ടിയും ശോഭയും ഒന്ന് ഞെട്ടി.

ആഹ് ഇനി ഇവൻ ഓരോ തടസം പറഞ്ഞു ഇത് മാറ്റി വിടാൻ ഉള്ള പരിപാടി ആണ് കെട്ടോ… ശോഭയ്ക്ക് ഒരു പണിയും ഇല്ലാരുണ്അല്ലെടി….. വെറുതെ ഒരു പാവം പെങ്കൊച്ചിന് ആശ കൊടുത്തിട്ട്…..

രാജന് ശരിക്കും ദേഷ്യം വന്നു..

കണ്ണൻ ആരോടും ഒന്നും പറയാതെ ഇറങ്ങി കുളിക്കാനായി കിണറ്റ് കരയിലേക്ക് പോയി ..

എടി… അവൻ പറഞ്ഞു വന്നത് എന്നതാടി… ഈ കല്യാണം അവൻ മുടക്കും എന്ന് അല്ലെ…. ശോഭ താടിക്ക് കയ്യും കൊടുത്തു മകനെ നോക്കി നിന്നു…

“എന്റെ അമ്മേ ഇത് പണി ആകും… നല്ല എട്ടിന്റെ പണി.. ഇല്ലെങ്കിൽ നോക്കിക്കോ….. “

“എങ്കിൽ ഞാൻ ഇവനെ കൊ ല്ലുംഎന്നിട്ട് ഞാനും ചാ കും .. ഉറപ്പ്….”

ശോഭയ്ക്ക് കരച്ചിൽ വന്നു..

“ഓഹ് ഈ അമ്മയെ കൊണ്ട് തോറ്റു… എടുത്ത വായിലെ ഇതാണോ പറയുന്നത്…”

ശ്രീകുട്ടി അമ്മയോട് ദേഷ്യപ്പെട്ടു.

“ഇവൾ ഇങ്ങനെ ഒക്കെ പറയത്തോള്ളൂ മോളെ… പുന്നാര ആങ്ങളയെ കണ്ട് അല്ലെ പഠിക്കുന്നത്….”

രാജൻ പല്ലിറുമ്മി…

“പിന്നെ ഞാൻ എന്തോ പറയണം…. ഒരു തരത്തിൽ എല്ലം ഒന്നു കരയ്ക്ക് അടുത്തല്ലോ എന്ന് ഓർത്തപ്പോൾ….. എന്റെ ഭഗവാനെ… ഇത് ഒക്കെ എന്തൊരു വിധി ആണ്….”

ശോഭ കരയാൻ തുടങ്ങി.

“ആഹ്.. പതിവ് നാടകം ആരംഭിച്ചോ…..”കണ്ണൻ കുളി കഴിഞ്ഞു തോർത്തെടുത്തു മുറ്റത്തെ അഴയിൽ പിഴിഞ്ഞ് വിരിച്ചു..

“നിന്റെ ഉദ്ദേശം എന്നാ കണ്ണാ…സത്യം പറ “

അമ്മ ചോദിച്ചപ്പോൾ അവൻ അവരെ നോക്കി ചിരിച്ചു…

“ഇളിക്കാതെ കാര്യം പറയെടാ… കുറച്ചു ആയി ബാക്കി ഉള്ളവരെ ഇട്ട് കുരങ്ങ് കളിപ്പിക്കുന്നു “ശോഭ അവന്റെ തോളത്തു ഒന്ന് കൊടുത്തു.

“ഒരു ദുരുദ്ദേശവും ഇല്ല പോരെ….”

“പിന്നെ നി പറഞ്ഞു വരുന്നത്….”

“ഞാൻ പോയി പെണ്ണിനെ കാണാൻ തീരുമാനിച്ചു… അത് മതിയോ….”

അവന്റ വാക്കുകൾ കേട്ട് മൂവരും വിശ്വാസം വരാതെ അവനെ ഉറ്റു നോക്കി… “

“സ്… സത്യം ആണോ മോനെ…”

“ഹോ… ഈ അമ്മയോട് പറഞ്ഞാൽ മനസിലാകില്ലേ……”

. “എടാ….. നി ഒന്നുടെ പറയു…. സത്യം ആണോ എന്ന്… “

“ആണ്ടേ അടുത്ത ആള്… എന്റെ അച്ഛാ സത്യം ആണ്… ഞാൻ പെണ്ണ് കാണാൻ പോകുവാ… നാളെ തന്നെ…..”

അതും പറഞ്ഞു കൊണ്ട് അവൻ ശ്രീകുട്ടിക്ക് ഒരു തട്ടും കൊടുത്തു അകത്തേക്ക് കയറി പോയി…

തുടരും

Leave a Reply

Your email address will not be published. Required fields are marked *