നീലാഞ്ജനം ഭാഗം 36~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു മൂന്നര ആകുമ്പോൾ ഇറങ്ങണം എന്നാണ് കണ്ണന്റെ കണക്ക് കൂട്ടൽ.

കല്ലുവിനെ കൂട്ടി ബീച്ചിൽ ഒന്ന് പോകണം..

കല്യാണം കഴിഞ്ഞു ഇത്രയും ആയിട്ട് പുറത്ത് ഒന്നും പോയിട്ടില്ല….

അതുകൊണ്ട് ആണ് കണ്ണൻ അങ്ങനെ ഒരു തീരുമാനം എടുത്തത്.

കണ്ണൻ മുറിയിലേക്ക് ചെല്ലുമ്പോൾ കല്ലു ജനാലയുടെ അരികിൽ നിന്നു അവളുടെ തലമുടി യിലെ കെട്ടു വിടുവിക്കുക ആണ്.

മുടി ഇരു വശത്തു നിന്നും പകുത്തു എടുത്തു മുൻ വശത്തേക്ക് ഇട്ടിരിക്കുക ആണ്..

കണ്ണൻ പതിയെ വാതിൽ അടച്ചിട്ട അവളുടെ അടുത്ത് ചെന്നു നിന്നു..

പിറകിൽ നിന്നും അവളെ പുണർന്നു കൊണ്ട് അവളുടെ പിൻ കഴുത്തിൽ തന്റെ മീശ കൊണ്ട് കുത്തി….

“യ്യോ… കണ്ണേട്ടാ… എന്താ ഇത് “അവൾ കുതറി മാറാൻ ആവുന്നത്ര ശ്രെമിച്ചു എങ്കിലും അവൻ അവളെ ഒന്നുടെ വരിഞ്ഞു മുറുക്കി.

“എന്റെ വയർ വേദനിക്കുന്നു കണ്ണേട്ടാ…. വിട്….”

അവൾ വാക്കുകൾക്കായി പര
തി

“അതെന്താ.. എന്ത് പറ്റി…എന്റെ കുട്ടന് പെട്ടന് ഒരു വയർ വേദന…”

അവൻ പതിയെ അവളുടെ വയറിൽ തഴുകി കൊണ്ട് ചോദിച്ചു..

“ഇത്രയും ബലത്തിൽ പിടിക്കാതെ…. എനിക്ക്… എനിക്ക്.. ശ്വാസം മുട്ടുന്ന പോലെ “

അവൾ വിക്കി വിക്കി പറഞ്ഞു.

“നി എന്തിനാ ബലം പിടിക്കുന്നത്.. അത് കൊണ്ടല്ലേ.”
..

“അവൻ അവളുടെ കാതിൽ മന്ത്രിച്ചു.

അവന്റ കൈ ഒന്ന് അയഞ്ഞതും കല്ലു വേഗം തിരിഞ്ഞു നിന്നു.

അവന്റ നെഞ്ചിൽ തട്ടിയാണ് കല്ലു നിൽക്കുന്നത്… അവന്റ കരവലയത്തിൽ…

അവൾക്ക് അവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി…

കണ്ണൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി

മേൽ ചുണ്ടിനു മുകളിൽ പറ്റി ചേർന്ന വിയർപ്പ് കണങ്ങൾ അവൻ തന്റെ ചൂണ്ടു വിരൽ കൊണ്ട് ഒപ്പി….

കണ്ണൻ തന്റെ മുഖം അവളുടെ അടുത്തേക്ക് അല്പം കൂടി അടുപ്പിച്ചു..

കല്ലുവിന് ശ്വാസഗതി ഏറി വന്നു..

. അവളുടെ അധരം നുകാരനായി കണ്ണൻ അടുത്തേക്ക് വന്നതും കല്ലു അവനെ തള്ളി മാറ്റി..

പിന്നോട്ട് ആഞ്ഞു പോയ കണ്ണൻ ഭിത്തിയിൽ തട്ടി നിന്നു.

“എന്താ…എന്ത് പറ്റി .”

“എനിക്ക്… എനിക്ക്… എന്തോ.. പേടി പോലെ കണ്ണേട്ടാ “

. “എന്തിന്….”

“അറിയില്ല….കണ്ണേട്ടന് എന്തെങ്കിലും സംഭവിക്കുമോ… അമ്മ പറഞ്ഞ പോലെ…..”

“ഒലക്ക…. ഒരൊറ്റ അടി വെച്ച് തരും ഞാൻ കെട്ടോ… മനുഷ്യന്റെ മൂഡ് കളയാൻ ആയിട്ട്…”

. അവൻ ദേഷ്യത്തിൽ കൈ ഓങ്ങിയതും കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു..

“ഹ്മ്മ്.. ഇനി തുടങ്ങിക്കോ.. ഇനി ഇതിന്റെ കുറവ് കൂടി ഒള്ളൂ…..”അവൻ ദേഷ്യപ്പെട്ട് കട്ടിലിൽ പോയി കിടന്നു.

കല്ലു ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു.

കണ്ണനും അവളെ മൈൻഡ് ചെയ്യാൻ പോയില്ല….

അവൻ വെറുതെ ഫോണിൽ പാട്ട് വെച്ചു കൊണ്ട് കിടക്കുക ആണ്.. കണ്ണുകൾ അടച്ച്.

കല്ലുവിന് ആണെങ്കിൽ ശരിക്കും സങ്കടം വന്നു..

അവൾ കുറച്ചു സമയം കഴിഞ്ഞു അവന്റെ അടുത്ത് പോയിരുന്നു.

കണ്ണേട്ടാ…..

അവളുടെ ശബ്ദം കേട്ട് എങ്കിലും അവൻ കണ്ണ് തുറന്നില്ല.

“കണ്ണേട്ടാ… പിണങ്ങിയോ….”അവൾ അവന്റെ കൈയിൽ മെല്ലെ തൊട്ടു.

അവൻ പെട്ടന്ന് അവളുടെ കൈ തട്ടി മാറ്റി.

“പേടിയുള്ളവർ ആരും എന്റെ അടുത്തേക്ക് വരണ്ട… പോയി അപ്പുറത്ത് എങ്ങാനും കിടന്നോ…” അവൻ ദേഷ്യപ്പെട്ട പറഞ്ഞു.

കല്ലുവിന്റ കണ്ണുകൾ നിറഞ്ഞു തൂവി…

എങ്ങലടിയൊച്ച ഉയർന്നു.

കണ്ണനു അവന്റെ നെഞ്ചകം വിങ്ങും പോലെ..

പക്ഷെ അവൻ ഒന്നും മിണ്ടാതെ തന്നെ കിടന്നു.

ഏത് വരെ പോകും എന്ന് അറിയണമല്ലോ..

അവനും ചിന്തിച്ചു.

കണ്ണേട്ടാ…. എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ… എനിക്ക്… എനിക്ക്.. സഹിയ്ക്കാൻ പറ്റില്ല……വേറെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല.. പക്ഷെ.. കണ്ണേട്ടൻ… എന്നോട്

അവളുടെ വാക്കുകൾ മുറിഞ്ഞു.

കണ്ണൻ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന മട്ടിൽ കിടന്നു..

പെട്ടന്ന് അവൾ അവന്റെ കാൽ കീഴിൽ മുട്ട് കുത്തി ഇരുന്നു.

“ഞാൻ എന്തെങ്കിലും അവിവേകം പറഞ്ഞു എങ്കിൽ എന്നോട് ക്ഷമിക്കണം കണ്ണേട്ടാ “

. അവള് അവന്റ കാലിൽ ഇരു കൈകൾ കൊണ്ടും കൂട്ടി പിടിച്ചു.

. “കണ്ണൻ ചാടി എഴുന്നേറ്റു…”

“ടി… എഴുനേൽക്കെടി…..”അവന്റ ശബ്ദം കേട്ടതും കല്ലുവിനു പേടി തോന്നി.

“നിന്നോട് അല്ലെ എഴുനേൽക്കാൻ പറഞ്ഞത്…”

. അവൻ അച്ഛനും അമ്മയും കേൾക്കാതെ ഗൗരവത്തിൽ പറഞ്ഞു.

കല്ലു പതിയെ എഴുന്നേറ്റു…

അപ്പോളും കണ്ണുനീർമഴ പെയ്യുക ആണ്..

“ഇവിടെ ഇരിക്കെടി…..”അവൻ തന്റെ അടുത്തേക്ക് വിരൽ ചൂണ്ടി.

“നിന്നോട് ഇവിടെ ഇരിക്കാൻ അല്ലെ പറഞ്ഞത്..”അവൻ ഒന്നുകൂടെ പറഞ്ഞതും കല്ലു വേഗം ഇരുന്ന്…

കണ്ണൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു..

” എന്തിനാടി കാന്താരി നീ വെറുതെ ഇങ്ങനെ കരയുന്നത്… ബാക്കിയുള്ളവനെ കൂടി സങ്കടപ്പെടുത്തുവാൻ ആണോ “

ഞാൻ അതിനു നിന്നോട് എന്തെങ്കിലും ചെയ്തോ.. നിനക്ക് അത്രയ്ക്ക് പേടിക്കാൻ…. അവൻ കല്ലുവിന്റെ തോളിലൂടെ കൈയിട്ട് തന്നിലേക്ക് ചേർത്തു..

“വേണ്ട.. എന്നേ തൊടണ്ട…” അവൾ കണ്ണന്റെ കൈ തട്ടിമാറ്റി..

” അതെന്താ തൊട്ടാല്… “

അവൻ അൽപ്പം ഗൗരവത്തിൽ തന്നെ കല്ലുവിനോട് ചോദിച്ചു.

” വേണ്ടന്നല്ലേ പറഞ്ഞത്, എന്നെ തൊടണ്ട “

കല്ലു മിഴികൾ തുടച്ചു കൊണ്ട് കണ്ണനോട് പറഞ്ഞു.

” നിന്നെ തൊടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിന്റെ ഭർത്താവായ ഞാനാണ്… എനിക്കിഷ്ടമുള്ളപ്പോൾ നിന്നെ തൊടുവോ,കെട്ടിപ്പിടിക്കുവൊ,ഉമ്മ വയ്ക്കുവോ എന്ത് വേണമെങ്കിലും ഞാൻ ചെയ്യും… അതിന് എനിക്ക് നിന്റ സമ്മതം പോലും വേണ്ട…. “

അവൻ കല്ലുവിന്റെ കാതിലെ ജിമിക്കി കമ്മൽ അവന്റെ ചൂണ്ടുവിരൽ കൊണ്ടൊന്ന് ആട്ടിക്കൊണ്ട് അവളോട് പറഞ്ഞു…

“പിന്നേ…. എന്റെ സമ്മതം ഇല്ലാണ്ട് ആരും എന്നേ തൊടണ്ട..എനിക്ക് അത് ഇഷ്ടം അല്ല .”അവളും വിട്ടു കൊടുത്തില്ല..

” അതിനു നിന്റെ സമ്മതം ആർക്കുവേണം, ദേ ഇതാണ് നീ എനിക്ക് സ്വന്തമായി എന്നുള്ളതിന് ഉള്ള അടയാളം” അവൻ കല്ലുവിന്റെ ടോപ്പിനുള്ളിൽ നിന്നും താലിമാല എടുത്തു പുറത്തേക്കിട്ടു കൊണ്ട് പറഞ്ഞു.

പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ കല്ലു ഒന്നു കോരിത്തരിച്ചുപോയി..

“ചെ… ഇതെന്താ കണ്ണേട്ടാ ഈ കാണിക്കുന്നത്….”അവൾ ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചതും കണ്ണൻ അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി.

എന്നിട്ട് അവളുടെ മേലെ കൈ കുത്തി നിന്നു.

കല്ലു ആണെങ്കിൽ പേടിച്ചിട്ട് കണ്ണുകൾ ഇറുക്കെ അടച്ചു..

അത് കണ്ടതും അവനു ചിരി വന്നു.

അവന്റെ അനക്കം ഇല്ലന്ന് കണ്ടതും കല്ലു പതിയെ കണ്ണ് തുറന്നു.

നോക്കിയപ്പോൾ കണ്ണൻ ചിരിച്ചു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുക ആയിരുന്നു.

“ദേ… അര മണിക്കൂറിനുള്ളിൽ റെഡി ആകാൻ നോക്ക്. നമ്മൾക്ക് പുറത്തേക്ക് പോകാൻ ആണ് കേട്ടോ…”

അവൻ പറഞ്ഞു.

“അത് പിന്നെ കണ്ണേട്ടാ….”

“ഹ്മ്മ്… എന്താ നിന്റ പേടി മാറിയില്ലേ… “

“അതല്ല…”

“ഏതല്ല…. നി പറഞ്ഞത് പോലെ നിന്റെ സമ്മതം ഇല്ലാണ്ട് നിന്നെ ഇനി ഈ കണ്ണൻ ഒന്ന് തൊടുക പോലും ഇല്ല… കേട്ടല്ലോ “

ശബ്ദം താഴ്ത്തി അവളോട് പറഞ്ഞിട്ട് കണ്ണൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

കല്ലുവിനു ആണെങ്കിൽ ശോഭ എന്തെങ്കിലും പറയുമോ എന്നുള്ള പേടിയായിരുന്നു.

പക്ഷേ കണ്ണേട്ടൻ…..

താൻ അങ്ങനെ പറഞ്ഞത് ഏട്ടന് വിഷമമായി എന്ന് തോന്നുന്നു…

ശോ വേണ്ടിയിരുന്നില്ല… പാവം…

കല്ലുവിന് വിഷമം ആയി..

“കല്ലു…. ഇത്തിരി കട്ടൻ എടുക്ക് “

കണ്ണൻ പുറത്തു നിന്നും വിളിച്ചു പറഞ്ഞു

അവൾ വേഗം അടുക്കളയിലേക്ക്പോയി.

എല്ലാവർക്കും കട്ടൻ കാപ്പി എടുത്തു…

അമ്മ അപ്പോൾ ആണ് എഴുന്നേറ്റു വന്നത്.

കണ്ണൻ ആണെങ്കിൽ ബാപ്പുട്ടീടെ വിട്ടിൽ പോകുന്ന കാര്യം അവരോട് പറഞ്ഞു.

വേഗം പോയിട്ട് വാ… മഴക്ക് നല്ല കാറും കോളും ഉണ്ട്… അവർ മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് കണ്ണനെ നോക്കി.

“ഹ്മ്മ്…. ശരിയാ.. പടിഞ്ഞാറു ആണ് മഴക്കോളു… ചിലപ്പോൾ പെയ്തേക്കും….”

അവനും അഭിപ്രായപ്പെട്ടു.

കല്ലു ഒരു ഇളം മഞ്ഞ നിറം ഉള്ള ചുരിദാർ ആണ് ഇട്ടത്..

അല്പം പൌഡർ പൂശി, ചെറിയ ഒരു പൊട്ടും കുത്തി, മോതിര വിരൽ കൊണ്ട് ഇത്തിരി കരി എടുത്തു കണ്ണെഴുതി… സീമന്ത രേഖയിൽ ഒരു നുള്ള് സിന്ദൂരം കൂടി തൊട്ടു…

അവൾ കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു.

കണ്ണൻ കയറി വന്നപ്പോൾ കല്ലു ലേശം ഒതുങ്ങി നിന്നു

. “നി വെളിയിലേക്ക് ഇറങ്ങി പൊയ്ക്കോ… ഇനി അബദ്ധത്തിൽ വെല്ലോ തട്ടുകയോ മുട്ടുകയോ ചെയ്താൽ പിന്നെ എന്നേ പേടി ആണെന്നും പറഞ്ഞു കരഞ്ഞു നിലവിളിക്കണ്ട..

“അയ്യോ… കണ്ണേട്ടനെ പേടി ആണെന്ന് അല്ല ഞാൻ പറഞ്ഞത്…. എനിക്ക്… എന്റെ ജാതക ദോഷം കാരണം….. ഏട്ടന് എന്തെങ്കിലും പറ്റിയാലോ “

അപ്പോൾ ആണ് കണ്ണന് അത് മനസിലായത്..കല്ലുവിന്റെ മനസിൽ അതായിരുന്നു… അവൻ കരുതിയത് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ പേടിച്ചു എന്ന് ആണ്.. ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും അവൻ അത് സമർഥമായി ഒളിപ്പിച്ചു.

“ആഹ്.. ഇനി അത് പറഞ്ഞാൽ മതിയല്ലോ….അങ്ങോട്ട് ഒന്ന് മാറിയാൽ എനിക്ക് ഇടാൻ ഉള്ള ഷർട്ട്‌ എടുക്കാമായിരുന്നു..”

കല്ലു വേഗം തന്നെ മാറി നിന്നു..

അവൻ അലമാര തുറന്നു ഒരു ഷർട്ട്‌ എടുത്തു… അതിനോട് ചേർന്ന് കര ഉള്ള മുണ്ടും.

കല്ലു ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നതേ ഒള്ളൂ..

“വാ… മഴയ്ക്ക് മുന്നേ പോകണം “

അവൻ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി… അച്ഛനോട് പോയി രണ്ടാളും പോകുന്ന കാര്യം പറഞ്ഞു.

“പോയിട്ട് വാ മക്കളെ… “

“ഹ്മ്മ്… വേഗം വരാം അച്ഛാ “

രണ്ടാളും കൂടി ബൈക്ക് il കയറി.. കല്ലു അമ്മയോട് യാത്ര പറഞ്ഞു
എങ്കിലും അവർ ഒന്ന് ഇരുത്തി മൂളുക മാത്രമേ ചെയ്തൊള്ളൂ ..

കണ്ണന്റെ തോളിൽ അവൾ മുറുക്കെ പിടിച്ചു ഇരിക്കുക ആണ്..

എന്തോ വലിയ ആലോചന യിൽ ആണ് ആള് എന്ന് കണ്ണന് തോന്നി.

ഇതെന്താ ഇത്രയും ദൂരെ ആണോ ഏട്ടാ അവരുടെ വീട്..

യാത്ര കുറെ പിന്നിട്ടപ്പോൾ കല്ലു ചോദിച്ചു.

“അവന്റെ വീട്ടിലേക്ക് രാത്രിയിൽ ചെന്നാൽ മതി.. നമ്മൾക്ക് ഇപ്പൊ ആലപ്പുഴ ബീച്ചിൽ ഒന്ന് പോകാം…”

“അയ്യോ… ഇപ്പോളോ… അതിന് ഒരുപാട് സമയം എടുക്കും… മഴയും വരുന്നുണ്ട്..”. കല്ലു ഒച്ച വെച്ചു.

“മഴ ഒന്നും പെയ്യില്ല പെണ്ണെ “

. “അല്ല കണ്ണേട്ടാ… ദേ നോക്കിക്കേ… ആകെ മൂടി കെട്ടി ആകാശം…”

അവൾ പറഞ്ഞപ്പോൾ കണ്ണനും ശ്രെദ്ധിച്ചു…

മഴ പെയ്യും എന്ന് തോന്നുന്നു.

“എന്റെ കണ്ണേട്ടാ… ഇപ്പൊ ഇനി എങ്ങടും പോകേണ്ട… നമ്മൾക്ക് വിട്ടിൽ തിരിച്ചു പോകാം….”

കണ്ണൻ വണ്ടി നിറുത്തി.

“ഏട്ടാ.. മഴ പെയ്യും… ഉറപ്പ് ആണ്…

അവൾ അത് തന്നെ ആവർത്തിച്ചു.

അവനും തോന്നി…. പക്ഷെ ബാപ്പുട്ടീടെ വീട്ടിൽ ഒരു 7മണി ആയിട്ട് ചെന്നാൽ മതി.. ഇത് ഇപ്പൊ 4ആയതേ ഒള്ളൂ…

അപ്പോൾ ആണ് അവൻ രാജന്റെ പെങ്ങളുടെ കാര്യം ഓർത്തത്.

“മ്മ്… എന്നാൽ ഒരു കാര്യം ചെയ്യാം.. സുനന്ദ അപ്പച്ചിടെ വീട് വരെ പോയിട്ട് വരാം….”അവൻ വണ്ടി തിരിച്ചു.

കല്ലു മറുപടി ഒന്നും പറഞ്ഞില്ല..

അങ്ങനെ അവരുടെ വിട്ടിൽ ഒക്കെ ചെന്നിട്ട് ആണ് ബാപ്പുന്റെ വീട്ടിലും പോയത്..

അവന്റെ ഭാര്യയും ഉമ്മയും ഒക്കെ കല്ലുവിനോട് വളരെ സ്നേഹം ആയിരുന്നു.

. ബാപ്പുന്റെ ഇളയ കുട്ടിയേ എടുത്തു കൊണ്ട് കണ്ണൻ അതിലെ ഒക്കെ നടന്നു.

കുഞ്ഞാപ്പു നും അവനെ കണ്ടപ്പോൾ വളരെ സന്തോഷം ആയിരുന്നു. കണ്ണൻ കൊടുത്ത ചോക്ലേറ്റ് ഒക്കെ കഴിച്ചിട്ട് അവൻ കണ്ണനെ സ്നേഹത്തോടെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.

തുടരും.

Hai…. കഥ ഇഷ്ടം ആകുന്നുണ്ടല്ലോ അല്ലെ… വായിച്ചിട്ട് രണ്ട് വാക്ക് എഴുതണേ… 😘😘😘സ്നേഹത്തോടെ മിത്ര

Related Posts

Leave a Reply

Your email address will not be published. Required fields are marked *