നീലാഞ്ജനം ഭാഗം 64~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പോലീസ് സ്റ്റേഷനിൽ പോയവർ വേഗം തിരിച്ചു എത്തിയപ്പോൾ രാജി യും ശോഭ യും മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

. “നിങ്ങൾ അവിടെ വരെ ചെന്നില്ലേ “…

“ഇല്ല…. അവൻ ഇപ്പൊ വരും…”
..

സുനീഷ് മെല്ലെ പറഞ്ഞു…അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താ… എന്താ എന്റെ മോന് പറ്റിയത്..”

ശോഭ യുടെ നിലവിളി കേട്ടതും കല്ലുവും മുറിയിൽ നിന്നും ഇറങ്ങി വേഗം വെളിയിലേക്ക് വന്നു.

“സുനീഷേ… മോനേ… ആരാ നിങ്ങളോട് പറഞ്ഞത് അവൻ ഇപ്പൊ വരും എന്ന്….. “

രാജി ചോദിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ഒരു വണ്ടി വീടിന്റെ അടുത്തേക്ക് വരുന്നത് കണ്ടത്.

വണ്ടിയിൽ നിന്നും കണ്ണൻ ഇറങ്ങി വരുന്നത് കണ്ടതും എല്ലാവരും ഒരുപോലെ നിലവിളിച്ചു..

“അയ്യോ എന്റെ മോനേ… ഇതു എന്നാ പറ്റി നിനക്ക്…”

അലറിവിളിച്ചു കൊണ്ട് ശോഭ ഓടി പോയി മകനെ പിടിച്ചു…

നെറ്റിയിൽ വട്ടത്തിൽ വലിയൊരു കെട്ടുണ്ട്…അതുപോലെ തന്നേ വലതു കയ്യിലും കാലിലും ഒക്കെ എന്തൊക്കെയോ മുറിവ് പറ്റിയിരുന്നു…..

“ഇതു എന്നതാടാ ഞാൻ ഈ കാണുന്നത്.. നിനക്ക് എന്ത് പറ്റി “

“ഒന്നുല്ല അമ്മേ… “..

അത്രയും പറഞ്ഞു കൊണ്ട് അവൻ ഉമ്മറത്തേക്കു കയറി.

നിറഞ്ഞ മിഴികളോടെ തന്നെ നോക്കി നിൽക്കുന്ന കല്ലുവിനെ അവൻ കണ്ടു..

അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് അവൻ കസേരയിലേക്ക് ഇരുന്നു

“മോനേ “

“എന്താ അച്ഛാ…”

“ഇതെന്താടാ ഈ കാണുന്നത്. നീ എവിടെ ആയിരുന്നു മക്കളെ…”

. അയാൾ വന്നു മകന്റെ അടുത്ത് ഇരുന്നു.

സുമേഷും സുനീഷും ഒക്കെ ഉണ്ട് അവന്റ അടുത്ത് തന്നെ..

കല്ലു ആണെങ്കിൽ എല്ലാം കണ്ടു ശ്വാസം നിലച്ച പോലെ ആണ് നിൽക്കുന്നത്..

“ഏട്ടാ… എന്തെങ്കിലും ഒന്ന് പറയു… ഞങ്ങൾ എല്ലാവരും എന്ത് മാത്രം വിഷമിച്ചു എന്ന് അറിയാമോ…” ശ്രീക്കുട്ടി അവന്റ അടുത്ത് വന്നു കസേരയ്ക്ക് അരികിലായി മുട്ട് കുത്തി ഇരുന്നു…

“അങ്ങനെ പറയാൻ തക്ക വണ്ണം ഒന്നും ഇല്ലടി….”

. അത് പറയുമ്പോൾ അവന്റ വാക്കുകൾ ഇടറി.

“പിന്നെ എന്താണ് ഈ കാണുന്നത്… നീ എവിടെ ആയിരുന്നു ഇതേവരെ “

“അത് അച്ഛാ… ഒരു തെറ്റിദ്ധാരണ ഉണ്ടായത് ആണ്…”

“ആർക്കു…”

എല്ലാവരിലും ആകാംഷ ആയി..

“നമ്മുടെ പാപ്പച്ചിയുടെ പാറമടയിൽ നിന്ന് ആയിരുന്നു ഞങ്ങൾ കല്ല് അടിക്കുന്നത്…. ഇ കഴിഞ്ഞകുറച്ചു പാർട്ടിക്കാർ വന്നു… അവർക്ക് ഫണ്ട്‌ കൊടുക്കണം എന്ന് പറഞ്ഞു.. പാപ്പച്ചി കാശ് കൊടുത്തതും ആണ്. പക്ഷെ അവർക്ക് അത് പോരാ… ഒന്നും രണ്ടും പറഞ്ഞു അവര് വഴക്ക് ആയി.. അന്ന് ആണെങ്കിൽ എനിക്ക് അച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടത് കൊണ്ട് അലോഷി ആയിരുന്നു എന്റെ വണ്ടിയും ആയിട്ട് പോയതു… അവൻ ആണെങ്കിൽ പാർട്ടിക്കാര് പിള്ളേരും ആയിട്ട് അടി ഉണ്ടാക്കി… പാപ്പച്ചി യുടെ കുറച്ചു ശിങ്കിടി കളും കൂടി… പൊരിഞ്ഞ അടി… ആ പിള്ളേർ ക്കിട്ട് പെരുമാറി..ഇന്നലെ ആണെങ്കിൽ പാർട്ടി ക്കാരുടെ ആളുകൾ വന്നു എന്റെ ടിപ്പർ നോക്കി വെച്ചു..എന്നിട്ട് കവലയിൽ പോയി അന്വേഷിച്ചു..എന്റെ നമ്പർ ഒക്കെ ഓട്ടോ ഓടിക്കുന്ന മഹേഷിനോട് ചോദിച്ചു…”…

“എന്റെ ഭഗവാനെ ഇതു എന്തൊക്കെ ആണ് ഈ കേൾക്കുന്നത് “
..

ശോഭ നെഞ്ചത്ത് കൈ വെച്ചു ഇരുന്നു കരയുക ആണ്..

രാജി അവരുടെ തോളിൽ പിടിച്ചു സമാധാനിപ്പിക്കുന്നുമുണ്ട്…

“കല്ലുവും ഞാനും കൂടി ഹോസ്പിറ്റലിൽ പോകുന്ന വഴി ഒക്കെ ഒരു വണ്ടി ഫോളോ ചെയുന്നത് ഞാൻ ശ്രദ്ധിച്ചു… പക്ഷെ അത്രയും കാര്യം ആക്കിയില്ല… ആ വണ്ടിയും ഹോസ്പിറ്റലിലേക്ക് കേറിയപ്പോൾ ആരെങ്കിലും മരുന്ന് മേടിക്കാൻ വന്നത് ആവും എന്നാണ് ഞാൻ കരുതിയത്.. കല്ലു സ്കാനിംഗ് നു കേറിയ സമയത്തു രണ്ട് പേര് എന്റെ അടുത്ത് വന്നിട്ട് എന്നോട് ചോദിച്ചു .. ടിപ്പർ ഓടിയ്ക്കുന്ന കണ്ണൻ അല്ലേ,തന്നെ എനിക്ക് അറിയാം, കൈനടി കവലയിൽ ഓട്ടോ ഓടിക്കുന്ന മഹേഷിന്റെ അളിയൻ ആണെന്ന്… ഞാൻ അപ്പോൾ അങ്ങ് വിശ്വസിച്ചു ..അതിൽ ഒരുവന്റെ പെങ്ങളുടെ ഭർത്താവ് ആക്‌സിഡന്റ് ആയി, ഇവിടെ എടുത്തില്ല, മെഡിക്കൽ കോളേജ് ലേക്ക് കൊണ്ട് പോയി, അവരെ ഒന്ന് അങ്ങോട്ട് കൊണ്ട് വിടാമോ എന്ന്.. പെട്ടന്ന് ഞാൻ ഒന്നും ആലോചിച്ചില്ല..അവരെ ആയിട്ട് വണ്ടിയിൽ കയറി.. രണ്ട് കിലോമീറ്റർ അല്ലേ ഒള്ളൂ അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക്.. അതുകൊണ്ട് ഞാൻ ഓർത്തു കല്ലു ഇറങ്ങുമ്പോൾ എത്താം എന്നു.. അങ്ങനെ പോയത് ആയിരുന്നു.. ഇടയ്ക്ക് വെച്ച് അതിൽ ഒരുത്തൻ കത്തി എടുത്തു എന്റെ കഴുത്തിലേക്ക് ചേർത്ത്.. പറയുന്ന സ്ഥലത്തേക്ക് വണ്ടി ഓടിക്കാൻ പറഞ്ഞു.. എനിക്ക് ആണെങ്കിൽ ഒന്നും മേലാത്ത അവസ്ഥ.. ഇവന്മാർ രണ്ട് പേര് ഉണ്ടായിരുന്നല്ലോ..”

അത് പറയുമ്പോൾ അവന്റെ നാവ് കുഴഞ്ഞു..
..

ആകെ ക്ഷീണിതൻ ആയിരുന്നു കണ്ണൻ..

“രാജി… കുറച്ചു വെള്ളം താടി “

. അവൾ വേഗം അകത്തേക്ക് ഓടി.

വെള്ളം കുടിച്ചു കഴിഞ്ഞതും കണ്ണനോട്‌ പോയി കിടക്കാൻ എല്ലാവരും പറഞ്ഞു.
.

അവനു ആണെങ്കിൽ വല്ലാത്ത തളർച്ചയും ഉണ്ടായിരുന്നു.

അവൻ മുറിയിലേക്ക് പോയി..

കല്ലു ആണെങ്കിൽ നിന്നിടത്തു തന്നെ അങ്ങനെ നിൽക്കുക ആണ്..

എന്തൊക്ക ആണ് ഈ കേൾക്കുന്നത്… ഈശ്വരാ…. എന്റെ കണ്ണേട്ടൻ….. എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ…… എനിക്കും എന്റെ കുഞ്ഞിനും… അവളുടെ കൈ അറിയാതെ വയറിന്മേൽ തഴുകി.

“അവന്മാരുടെ ആളുകൾ ഒക്കെ ചേർന്നു കണ്ണനെ തല്ലിയത്. കുറച്ചു കഴിഞ്ഞു, പാറമടയിൽ വെച്ചു വഴക്ക് ഉണ്ടാക്കിയ ആ പിള്ളേർ വന്നു.. അവരാണ് പറഞ്ഞത് കണ്ണൻ അല്ല അവരെ അടിച്ചത്.. ഇതു ആള് മാറി പോയെന്നു…”

. സുമേഷ് ആണ് അത് എല്ലാം പറഞ്ഞത്..

അവന്മാർ അവിടെ ഇട്ടിട്ട് വേഗം പോയ് കളഞ്ഞു..

പിന്നെ ആരൊക്കെയോ ചേർന്നു കണ്ണനെ ജില്ലാശുപത്രിയിൽ എത്തിച്ചു..

പക്ഷെ അവന്റെ ഫോൺ എങ്ങനെയോ നഷ്ടപ്പെട്ടു പോയിരിന്നു.

അതുകൊണ്ട് അവർക്ക് ആരെയും വിളിക്കാൻ പറ്റിയില്ല..

പിന്നെ പോലീസ് വരണമായിരുന്നു….അവർ എത്തിയപ്പോൾ 3മണി കഴിഞ്ഞു.

അതുവരെ കണ്ണൻ അത്യാഹിത വിഭാഗത്തിൽ യിൽ ആയിരുന്നു.. ആരെയും ഫോൺ വിളിക്കാൻ ഒന്നും അവർ സമ്മതിച്ചില്ല..

പൊലിസ് വന്നു കഴിഞ്ഞു സത്യാവസ്ഥ എല്ലാം ഇവൻ പറഞ്ഞ ശേഷം ആണ്, അവർ ഫോൺ വിളിക്കാൻ സമ്മതിച്ചേ… ഹോസ്പിറ്റലിൽ ഉള്ളവർ ഓർത്തത് ഇവൻ ഏതോ ക്രിമി നൽ ആണെന്ന് ആണ്..കൂടെ ആരും ഇല്ലായിരുന്നു താനും..

സുമേഷ് പറഞ്ഞു നിറുത്തി..

എല്ലാവരും അത് കേട്ട് കരയുക ആയിരുന്നു അപ്പോൾ..

“എന്റെ ഈശ്വരാ… ഇതു എന്തൊക്കെ ആണ് ഈ കേൾക്കുന്ന… ഇന്ന് വരെ ഒരു മനുഷ്യരോട് പോലും മുഖം കറുത്ത് ഒരു വാക്ക് പോലും പറയാത്ത എന്റെ കുഞ്ഞ്….. അവനു ഇങ്ങനെ ഒരു വിധി വന്നല്ലോ “

ശോഭ ആണെങ്കിൽ അലമുറ ഇട്ടു കരയുക ആണ്.

“അമ്മേ…. ഒന്ന് സമാധാനപ്പെട്.. ഏട്ടൻ ഇങ്ങു എത്തിയല്ലോ…”

രാജിയും ശ്രീക്കുട്ടി യും ഒക്കെ അമ്മയോട് ഓരോന്ന് പറഞ്ഞു അശ്വസിപ്പിക്കുക ആണ്.

രാജൻ ആണെങ്കിൽ നെഞ്ചു അമർത്തി തിരുമ്മി ഇരിക്കുക ആണ് അപ്പോളും…

“കല്ലു…”

ശ്രീക്കുട്ടി വിളിച്ചപ്പോൾ കല്ലു അവളെ നോക്കി.

“കരയാതെ…. ഇവിടെ വന്നു ഇരിയ്ക്ക്… നീ ഇങ്ങനെ വിഷമിച്ചാൽ വയറ്റിൽ കിടക്കുന്ന കുഞ്ഞുവാവ കൂടി സങ്കടപ്പെടും… ഇങ്ങോട്ട് വന്നേ നീയ് “

ശ്രീക്കുട്ടി അവളെ പിടിച്ചു കൊണ്ട് വന്നു കസേരയിൽ ഇരുത്തി.

“വിഷമിക്കേണ്ട മോളെ.. അവനൊന്നും പറ്റിയില്ലലോ… ദൈവം നമ്മുടെ കൂടെ ഉണ്ട്.. അങ്ങനെ ഒന്നും നമ്മളെ ഉപേക്ഷിക്കാൻ കഴിയില്ല..”

ശോഭ അവളെ അശ്വസിപ്പിച്ചു.

“അതേ കല്ലു… നമ്മുടെ സമയദോഷം ഒക്കെ മാറി എന്ന് കരുതിയാൽ മതി…

സുമേഷ് ആണെങ്കിൽ കണ്ണന്റെ മുറിയിലേക്ക് ചെന്നു..

നോക്കിയപ്പോൾ അവൻ കണ്ണടച്ച് കിടക്കുക ആണ്.ഉറങ്ങുക അല്ല എന്ന് അവനു മനസിലായി.

“കണ്ണാ…..”

അവൻ പതിയെ അവന്റെ കൈ തണ്ടയിൽ തൊട്ടു.

പെട്ടന്ന് അവൻ ഞെട്ടി കണ്ണ് തുറന്നു.

“എടാ… ഞാൻ ആണ് “

“ഹ്മ്മ്….”

പതിയെ അവൻ എഴുനേൽക്കാൻ ശ്രെമിച്ചു..

“നമ്മക്ക് വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയാലോ… നിനക്ക് നല്ല ക്ഷീണം ഉണ്ട് “

“ഹേയ്… കുഴപ്പം ഇല്ല… വേദന ഒക്കെ കുറഞ്ഞോളും “

“ഒന്ന് പോയി നോക്കിയാലോ “

“വേണ്ട അളിയാ…. മരുന്ന് ഒക്കെ ഉണ്ടല്ലോ “

അവൻ ഇടതു കൈ കൊണ്ട് തന്റെ വലതു കയ്യിൽ വിരൽ ഒടിച്ചു..

. “കൈക്ക് പൊട്ടൽ അല്ലേ ഒള്ളൂ “അത് കണ്ട സുനീഷ് ചോദിച്ചു.

“ഹ്മ്മ്… അതേ “

“എന്തോ കഷ്ടകാലം ആയിരുന്നു. ഒക്കെ മാറി എന്ന് കരുതിയാൽ മതി “
അവൻ പറഞ്ഞു..

“ഹ്മ്മ് “

അതിനു മറുപടി ആയും കണ്ണൻ ഒന്ന് മൂളി..

കല്ലു ആണെങ്കിൽ രണ്ട് തവണ വാതിൽക്കൽ വന്നു നോക്കിയപ്പോളും സുനീഷ് ഉണ്ടായിരുന്നു അവന്റ അരികിൽ. അതുകൊണ്ട് അവൾ തിരിച്ചു അടുക്കളയിലേക്ക് പോന്നു..

പലരും അറിഞ്ഞു കേട്ട് അവരുടെ വീട്ടിലേക്ക് വന്നു…

. അതല്ലേലും അങ്ങനെ ആണല്ലോ എന്തെങ്കിലും കാര്യം ഉണ്ടായാൽ നാട്ടുകാര് അറിയാൻ അധികം സമയം വേണ്ടല്ലോ…

വന്നവരോട് ഒക്കെ സമാധാനം പറയുന്നത് സുമേഷും ശോഭയും രാജി യും ഒക്കെ ആയിരുന്നു..

കാര്യമായി പ്രശ്നം ഒന്നും ഉണ്ടായില്ല എന്നു ആണ് അവർ അയൽവീട്ടു കാരോട് ഒക്കെ പറഞ്ഞത്..

വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കുറച്ചു ആളുകൾ പറഞ്ഞപ്പോൾ ആയുർവേദത്തിൽ കാണിക്കാൻ ആണ് വേറെ ചിലർ അഭിപ്രായപ്പെട്ടത്…

തത്കാലം വേറെ കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞു കൊണ്ട് സുമേഷ് അവരുട ഒക്കെ ഇടയിൽ നിന്നു.

കണ്ണൻ അപ്പോൾ മെല്ലെ മയങ്ങുക ആണ്.. വേദന കുറയാൻ ഉള്ള മരുന്ന് കഴിച്ചത് കൊണ്ട് ആവും…

അവന്റ അരികിൽ ഒന്ന് ഇരിക്കാനും ആ നെഞ്ചിലേക്ക് ഒന്ന് തന്റെ മുഖം ചേർത്തു വെയ്ക്കാനും ആ കൈ വിരൽ എടുത്തു തന്റെ കുഞ്ഞുവാവയെ ഒന്ന് തഴുകാനും ഒക്കെ കല്ലുവിന്റെ ഹൃദയം തുടിക്കുക ആയിരുന്നു അപ്പോൾ…

ഏകദേശം 8മണി ആയി കാണും സമയം…

അപ്പോൾ ആണ് ഒരു കാർ വന്നു വീടിന്റെ മുൻവശത്തെ ടാറിട്ട റോഡിൽ വന്നു നിന്നത്…

ഇനി ഇതു ആരാണ് എന്നു അറിയാനായി രാജൻ ഉമ്മറത്തെ കസേരയിൽ ഇരുന്നു എത്തി നോക്കി…

കണ്ണന്റെ മുതലാളി യും ഭാര്യയും ആയിരുന്നു അത്..

അവർ കയറി വന്നപ്പോൾ ശോഭയും രാജനും ഒക്കെ ചേർന്നു അവരെ അകത്തേക്ക് വിളിച്ചു ഇരുത്തി.

സുമേഷ് പോയി കണ്ണനെ വിളിച്ചു..

അവൻ ആണെങ്കിൽ മരുന്നിന്റെ അളവ് കൊണ്ട് ആവും കിടന്നു ഉറങ്ങി പോയിരിന്നു..

കണ്ണൻ ആണെങ്കിൽ മെല്ലെ എഴുനേറ്റ് അവരുട അടുത്തേക്ക് ചെന്നു.

. “ആഹ് ജോണി ചേട്ടാ…. “

“കണ്ണാ… എങ്ങനെ ഉണ്ട് ഇപ്പൊ “

“ഹേയ്.. കുഴപ്പമില്ല ചേട്ടാ….”

“ഞാൻ കുറച്ചു മുന്നേ വന്നത്… എറണാകുളം വരെ പോയത് ആയിരുന്നു..”

“അത് ഒന്നും സാരമില്ല ചേട്ടാ… വരണ്ട കാര്യം പോലും ഇല്ലായിരുന്നു.. വെറുതെ ചേച്ചിയും കൂടി “
..

അവൻ അവരെ നോക്കി പറഞ്ഞു.

തുടരും.

നിങ്ങൾ അത്രമേൽ കണ്ണനെയും കാളിന്ദി യെയും സ്നേഹിക്കുന്നത് കൊണ്ട് ആണ് കഴിഞ്ഞ പാർട്ടിൽ cmnts ഇട്ടത് എന്ന് എനിക്ക് നന്നായി അറിയാം… എല്ലാവർക്കും ഒരുപാട് thanks..

Leave a Reply

Your email address will not be published. Required fields are marked *