നീലാഞ്ജനം ഭാഗം 67~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

“ഏട്ടന് നല്ല വേദന ഇല്ലേ “

“ഇല്ലന്നേ….. രണ്ടു ദിവസം കൊണ്ട് അത് മാറും “

“ഉറപ്പാണോ ഏട്ടാ “

“ഹ്മ്മ്….. നി ഗുളിക ഒക്കെ കഴിച്ചോ “

‘മ്മ്… കഴിച്ചു”

“മോളെ കല്ലു “

അമ്മ വിളിച്ചപ്പോൾ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി

“എന്താ അമ്മേ “

“ദേ വിലാസിനി ചേച്ചി, ഇറങ്ങുവാ “

“കുറച്ചു കഴിഞ്ഞു പോകാം ചേച്ചി.. അവിടെ ചെന്നാലും ഒറ്റയ്ക്ക് അല്ലേ ഒള്ളൂ “

“ജോലി ഒന്നും കഴിഞ്ഞില്ല മോളെ… ചേട്ടൻ ചിലപ്പോൾ ഉച്ചയ്ക്ക് ഉണ്ണാൻ വരും… കൂട്ടാൻ ഒക്കെ വെയ്ക്കണം “

“അതെയോ “

“മ്മ്… ഇത്തിരി മത്തി മേടിച്ചു വെള്ളത്തിൽ ഇട്ടിട്ട് ആണ് ഞാൻ ഇങ്ങട് വന്നത്… എന്റെ അനിയത്തി ടെ മോൾടെ പാല് കാച്ചു ആണ് അടുത്ത ഞായറാഴ്ച.. അതിനു പോകാൻ ഒരു ബ്ലൗസ് തയ്യ്ക്കാൻ കൊടുക്കാൻ ഇറങ്ങിയത് ആണ് “

. “മ്മ്…. എവിടെ ആണ് ചടങ്ങ് “…

“വെണ്ണിക്കുളം വരെ പോകണം “

അതും പറഞ്ഞു കൊണ്ട് അവർ ഇറയത്തു കിടന്ന ചെരിപ്പ് ഇട്ടു കൊണ്ട് അവരോട് ഓരോന്ന് ഒക്കെ പറഞ്ഞു ഇറങ്ങി.

“ഞാൻ ഇറങ്ങട്ടെ മോളെ… സംസാരിച്ചു നിന്നാലേ സമയം പോകും “

“ശരി ചേച്ചി…”

ശോഭ ആണെങ്കിൽ കോഴികൾക്ക് ഒക്കെ തീറ്റ ഇട്ടു കൊടുക്കുവാനായി അടുക്കള വശത്തേക്ക് നടന്നു..

കല്ലു ഫ്രിഡ്ജിൽ നിന്നും മീൻ എടുത്തു തണുപ്പ് മാറാനായി വെളിയിലേക്ക് വെച്ച്.

കോഴികൾ എല്ലാം കലുപില ശബ്ദത്തോടെ തീറ്റ കൊത്തി പെറുക്കുന്നുണ്ട്.

“അമ്മേ “

“എന്താ മോളെ “

“ചക്കക്കുരു വും പച്ച ചീരയും കൂടി ഇട്ടു തോരൻ വെച്ചാലോ “

അമ്മ തൊടിയിൽ നിന്നും പൊട്ടിച്ചെടുത്ത ചീര തണ്ടുകൾ ഇരിക്കുന്നത് കണ്ടപ്പോൾ കല്ലുവിന് ഒരു പൂതി

“മ്മ്.. വെയ്ക്കാം “

അവൾ ചീര ഇലകൾ ഒക്കെ എടുത്തു അതിലെ പൊടിയും മറ്റും തട്ടി കളഞ്ഞു..

ശോഭ കയറി വന്നു ചക്ക കുരു തൊലി കളയുവാൻ തുടങ്ങി.

അമ്മയുടെ മനസ് ഇവിടെ ഒന്നും അല്ല എന്ന് കല്ലുവിന് തോന്നു.

സാധാരണ ആണെങ്കിൽ അമ്മ ഒരുപാട് സംസാരിച്ചു കൊണ്ട് ഇരുന്ന് ആണ് ഇതൊക്ക ചെയ്യുന്നത്.
പക്ഷെ ഇന്ന് അമ്മയ്ക്ക് ആകെ വിഷമം പോലെ.

അച്ഛൻ ഇനി എന്തെങ്കിലും ജോലി തിരക്കി പോയതു ആണോ..

അവൾ ആലോചിച്ചു.

ഹേയ്.. അങ്ങനെ വരാൻ വഴിയില്ല.. കാരണം അച്ഛനോട് ഇനി അങ്ങനെ ജോലിക്ക് ഒന്നും പോകരുത് എന്ന് ഡോക്ടർ പ്രേത്യേകം പറഞ്ഞിട്ടുള്ളത് ആണ്..

ആ സ്ഥിതിക്ക് അച്ഛൻ ഒരിടത്തും പോകില്ല..

ഇനി ആർക്കെങ്കിലും പൈസ വെല്ലോം കൊടുക്കാൻ ഉണ്ടോ ആവോ.. അതിന് വെല്ലോം പോയോ.

പല ചിന്തകളി ലൂടെ കല്ലുവിന്റെ മനം ഉഴറി.

“അമ്മേ “

കണ്ണൻ ആണ്

“എന്താടാ “

“അച്ഛൻ എന്ത്യേ “

“അച്ഛൻ എവിടെയോ പോയത് ആണ്.. ഇപ്പൊ വരും “

“എവിടെ “

“ആഹ്.. എല്ലാം വന്നിട്ട് പറയാം എന്ന് എന്നോട് പറഞ്ഞു “

ശോഭ താല്പര്യം ഇല്ലാത്ത മട്ടിൽ പ്രതികരിച്ചു.

“അമ്മയോട് എവിടെ ആണ് പോകുന്നത് എന്ന് അച്ഛൻ പറഞ്ഞില്ലേ “

“ഇല്ലടാ…. അറിയാമാങ്കിൽ എനിക്ക് നിന്നോട് പറഞ്ഞൂടെ “

“ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ അമ്മേ “
..

“ഇപ്പൊ വരുവാരിക്കും മോനേ.. അതാവും “

. അവൻ അമ്മയെ സൂക്ഷിച്ചു നോക്കി.
..
അവർ ആണെങ്കിൽ ചക്കക്കുരു വൃത്തി ആക്കുക ആണ് അപ്പോളും.

അവന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല.

കണ്ണന്റെ ഫോൺ ശബ്ധിച്ചു..

“ഏട്ടന്റെ ഫോൺ “

“ഹ്മ്മ് ” . അവൻ ഫോൺ എടുക്കാനായി റൂമിലേക്ക് പോയി.

ഏകദേശം ഒരു 12മണി ആയപ്പോൾ ആണ് അച്ഛൻ വരുന്നത്.

കണ്ണൻ ആണെങ്കിൽ ഉമ്മറത്ത് ഉണ്ട്..

അവനെ കണ്ടതും അയാൾ ഒന്ന് പരുങ്ങി.

“അച്ഛൻ ഇതു എവിടെ പോയി. ഫോണും എടുത്തില്ലല്ലോ “

“ആഹ്.. നി വിളിച്ചത് ഞാൻ കണ്ടില്ല മോനേ…”

“എവിടെ ആയിരുന്നു…. അമ്മയോട് ചോദിച്ചപ്പോൾ അമ്മയ്ക്ക് ഒട്ട് അറിയില്ല താനും “

“ഞാൻ വെറുതെ ആ കവല വരെ പോയത് ആണ്.. ഇവിടെ ഇരുന്ന് മടുത്തിട്ട് “

തണുപ്പൻ മട്ടിൽ പറഞ്ഞു കൊണ്ട് അയാൾ ഭാര്യയെ വിളിച്ചു.

“എടി.. കുടിക്കാൻ എന്തെങ്കിലും എടുക്ക്.. വല്ലാത്ത പരവേശം “

അവർ ഒരു കപ്പിൽ തണുത്ത വെള്ളം എടുത്തു കൊണ്ട് വന്നു.

അച്ഛനെയും അമ്മയെയും മാറി മാറി നോക്കി കണ്ണൻ ഇരുന്നിടത്തു തന്നെ ഇരിക്കുക ആണ് അപ്പോളും.

എന്തൊക്കെയോ കള്ളത്തരം ഉണ്ട്.. രണ്ടാളുടെയും മുഖം കണ്ടാൽ അറിയാം..

അച്ഛനെ കൊണ്ട് തന്നെ പറയിപ്പിക്കും…

അവൻ തീർച്ച പ്പെടുത്തി..

“പോയ കാര്യം എന്തായി അച്ഛാ.”കണ്ണൻ ചോദിച്ചു.

“ങ്ങേ… എന്താടാ “

“അല്ലാ.. അച്ഛൻ പോയ കാര്യം നടന്നോ എന്ന് അറിയാൻ ആയിരുന്നു “

“എന്ത് കാര്യം.. നി ഇത് എന്ത് അറിഞ്ഞുട്ടാ കണ്ണാ “

“ഞാൻ എല്ലാ കാര്യവും അറിഞ്ഞു… പിന്നെ അച്ഛന്റെ നാവിൽ നിന്ന് ഒന്ന് കേൾക്കണം. അത്രമാത്രം…”

“ശെടാ… ഇവൻ ഇതു എന്തോന്നാ ശോഭേ ഈ പറയുന്നത്… “

അയാൾ ഭാര്യയെ നോക്കി.

അവർ പക്ഷെ ഒന്നും മറുപടി പറയാതെ താടിയ്ക്ക് കയ്യും കൊടുത്തു നിൽക്കുക ആണ്

“അച്ഛാ…. പണ്ട് ആനപ്പുറത്തു കേറ്റാം എന്നും അമ്പിളി മാമനെ പിടിച്ചു തരാം എന്നും ഒക്കെ പറഞ്ഞു എന്നേ പറ്റിച്ചത് പോലെ ഇനി നടക്കില്ല കേട്ടോ.. വയസ് പത്തു മുപ്പതു കഴിഞ്ഞു എനിക്ക്..”

രാജൻ ആണെങ്കിൽ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി.പിന്നാലെ ശോഭയും

“ഏട്ടാ…”

. “ഹ്മ്മ് “

“ഏട്ടൻ എന്തെങ്കിലും അറിഞ്ഞിട്ട് ആണോ അച്ഛനോട് അങ്ങനെ ഒക്കെ ചോദിച്ചേ “

“മ്ച്ചും “

അവൻ ചുമൽ ചലിപ്പിച്ചു.

“പിന്നേ “

“ഞാൻ ചുമ്മാ ഒന്നെറിഞ്ഞു നോക്കി.. പക്ഷെ കൊണ്ടില്ല മോളെ “

“ശോ… ഈ കണ്ണേട്ടന് ഇത് എന്തായിരുന്നു…. പാവം അച്ഛൻ.. അമ്മയും വിഷമത്തിൽ ആണ്.. എന്തോ കാര്യമായ പ്രശ്നം ഉണ്ട്.. എനിക്ക് ഉറപ്പാ “

. കല്ലു ആലോചനയോടെ ഇരുന്നു.

“എടി പെണ്ണേ അത് എനിക്കും ഉറപ്പാ.. പക്ഷെ എന്താണ് എന്ന് അറിയാൻ ആണ് ഞാൻ ഈ പാട് പെടുന്നത് “

. “ഏട്ടൻ അത് ചോദിച്ചു മനസിലാക്കണം.. അല്ലാതെ ഇങ്ങനെ മനുഷ്യരെ പൊട്ടന്മാർ ആക്കരുതേ… പാവം അച്ഛൻ .”

അത് പറയുമ്പോൾ.അവൾക്ക് ശരിക്കും ദേഷ്യം കൊണ്ട് ..മുഖം ഒക്കെ ചുവന്നു.കണ്ണൻ ആണെങ്കിൽ അവളുടെ കവിളിൽ ഒരു കടി വെച്ചു കൊടുത്തു..

“ആഹ്…”

അവൾ കണ്ണനെ നോക്കി പേടിപ്പിച്ചു..

“ഇതു എന്താ കണ്ണേട്ടാ…. എനിക്ക് നന്നായി വേദനിച്ചു കേട്ടോ “

“ഹ്മ്മ്… നന്നായി പോയി… ഒരുപാട് വക്കാലത്തു പറഞ്ഞു ബുദ്ധിമുട്ടി യത് അല്ലേ.. അതുകൊണ്ട് ആണ് “…

കല്ലു ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോയി.

“കല്ലു… ടി “

അവൻ വിളിച്ചു എങ്കിലും അവൾ അത് കേൾക്കാൻ കൂട്ടാക്കി ഇല്ല

ശോ… ഇന്ന് ആരെയാ ആണോ കണി കണ്ടത്.. എല്ലാം കൊണ്ടും പ്രശ്നം ആണല്ലോ..

അവനു ദേഷ്യം തോന്നി.

ഈ അച്ഛന് കാര്യം പറഞ്ഞാൽ എന്താണ്…

അവൻ രണ്ടും കല്പ്പിച്ചു അവരുടെ മുറിയിലേക്ക് ചെന്നു.

നോക്കിയപ്പോൾ രണ്ടാളും കൂടി കാശ് എണ്ണി കൊണ്ട് ഇരിക്കുന്നു.

“ഇതു എന്താ അമ്മേ “

. അവൻ നെറ്റി ചുളിച്ചു.

“മോനേ.. നി ഇങ്ങോട്ട് വാ.. ഇവിടെ വന്നു ഇരിക്ക്. അച്ഛന് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്”

കണ്ണൻ ആണെങ്കിൽ ഒന്നും മനസിലാകാത്ത മട്ടിൽ അച്ഛന്റെ അടുത്ത് ചെന്നു.

അയാൾ ഒരു കെട്ടു നോട്ട് എടുത്തു മകന്റെ കൈയിൽ കൊടുത്തു.

“കുറച്ചു സ്വർണം ഒക്കെ ഉണ്ടായിരുന്നല്ലോ… നിന്റെ അമ്മേടെ ഒരു മാലയും, രണ്ട് വളയും, പിന്നെ എന്റെ ഒരു ചെറിയ താര മാല… എല്ലാം കൂടി 5പവൻ മിച്ചം വരും… അത് ഞാൻ കൊണ്ടുപോയി വിറ്റു… ഇപ്പൊ ആണെങ്കിൽ വില കിട്ടുമല്ലോ മോനേ… നി ഈ പൈസ ഒക്കെ കൊണ്ട് പോയി ബാങ്കിൽ അടയ്ക്കാൻ നോക്ക്..”

അയാൾ പറഞ്ഞത് കേട്ട് കണ്ണൻ അന്തിച്ചു നിന്നു പോയി.

അമ്മേടെ അച്ഛൻ അമ്മയ്ക്കായി കൊടുത്ത സ്ത്രീധനം ആയിരുന്നു ഒരു ബോംബെ ചെയിൻ ന്റെ മാലയും 4 വളയും… അതിൽ രണ്ട് വള രാജിടെ കല്യാണ സമയത്തു പണയം വെച്ചു.. ബാക്കി രണ്ട് വള ആണ് ഇന്ന് അച്ഛൻ…

അമ്മ ആണെങ്കിൽ നിധി പോലെ കാത്തു വെച്ചത് ആണ്.

എല്ലാ ദിവസവും ഒരു പത്തു പ്രാവശ്യം എങ്കിലും പറയും അമ്മ ഈ മാല മേടിച്ച കഥ.

അമ്മേടെ അച്ഛനും അമ്മയും കൂടെ ഓല മെടഞ്ഞു വിറ്റും തഴ പായ നെയ്തും ഒക്കെ മേടിച്ചതാണ് ഇതെല്ലാം.

അച്ഛനും ആയുള്ള കല്യാണം ഉറപ്പിച്ചപ്പോൾ അമ്മേടെ വിട്ടിൽ ആകെ പട്ടിണി യും ബുദ്ധിമുട്ടും ആയിരുന്നു..

അതോണ്ട് ഒരു നിവർത്തി യും ഇല്ലായിരുന്നു.

അപ്പോൾ ആണ് അടുത്തുള്ള ഏതോ വലിയ വീട്ടിൽ കല്യാണം വന്നത്.

അവിടേക്ക് ആയിരുന്നു ഈ ഓലയും പായയും ഒക്കെ.

അത് എല്ലാം ഉണ്ടാക്കി കൊടുക്കാൻ അയി ഏർപ്പാട് ആക്കിയത് ഇവരെയും.

പിന്നീട് വേഗത്തിൽ തന്നെ മുത്തശ്ശൻ പോയി തഴ വെട്ടി കൊണ്ട് വന്നു എന്നും, അതുപോലെ ഓല ഒക്കെ സങ്കടിപ്പിച്ചു എന്നും ഒക്കെ ആണ് ആ കഥകൾ

അമ്മേടെ മുഖത്തേക്ക് കണ്ണൻ നോക്കി.

“അച്ഛൻ പറഞ്ഞത് പോലെ ചെയ്യു മക്കളെ… കടം ഒക്കെ വീടിയാൽ തന്നെ പകുതി ആശ്വാസം ആകും “…

അത് പറയുമ്പോളും അമ്മയുടെ ഉള്ളം തേങ്ങുന്നത് മറ്റാരെ കാളും അവനു അറിയാമായിരുന്നു.

അത്രമേൽ വിലപിടിപ്പുള്ള ഒന്നും അമ്മയ്ക്ക് ഈ ഭൂമിയിൽ ഉണ്ടാവില്ല എന്ന് തനിക്ക് അറിയം..

വെറുതെ അല്ല അമ്മ കാലത്തെ മുതൽ വിഷമിച്ചു നടന്നത്…
തന്നോടൊരു വാക്ക് പോലും ചോദിക്കാതെ…

“അച്ഛാ…”

. “എന്താ കണ്ണാ “

. “അതു എവിടെ ആണ് അച്ഛൻ കൊണ്ട് പോയി വിറ്റതു “

“മൂസക്കാടെ അടുത്ത് “

“എന്നോട്… എന്നോട് ഒരു വാക്ക് പോലും പറയാതെ… അത്രയ്ക്ക്… അത്രയ്ക്ക് .. ഞാൻ…. നിങ്ങൾക്ക് ഒക്കെ അന്യൻ ആയോ “

“അയ്യോ… എടാ.. അങ്ങനെ ഒന്നും പറയല്ലേ… നി വിഷമിക്കുന്നത് കണ്ടു നിൽക്കാൻ അച്ഛന് കഴിയില്ല മോനേ… അതുകൊണ്ട് അല്ലേ…. അതിന് നി ഇങ്ങനെ ഒക്കെ പറയാതെ..

തുടരും…

3 parts കൂടെ ഒള്ളൂ നമ്മുടെ സ്റ്റോറി

Related Posts

Leave a Reply

Your email address will not be published. Required fields are marked *