നീലാഞ്ജനം ഭാഗം 70~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടയ്ക്ക് ആരെങ്കിലും കയറി കണ്ടോളാൻ പറഞ്ഞുവെങ്കിലും ശോഭ മാത്രമേ കയറിയുള്ളൂ..

കണ്ണനെ അവൾ അന്വേഷിച്ചു എങ്കിലും, അവളുടെ കരച്ചിൽ കാണുവാൻ അവന് കഴിയുമായിരുന്നില്ല..

ശോഭ ഇറങ്ങി വരുന്നതും കാത്തു അവൻ ലേബർ റൂമിന്റെ വാതിൽക്കൽ നിന്നു.

അല്പം സമയം കഴിഞ്ഞപ്പോൾ അവർ കല്ലുവിനെ കണ്ട ശേഷം വെളിയിലേക്ക് വന്നു.

അവരുട കണ്ണുകൾ ഒക്കെ നിറഞ്ഞാണ് ഇരിക്കുന്നെ..

“അമ്മേ… അവൾക്ക് എങ്ങനെ ഉണ്ട് “

. “അങ്ങനെ കിടക്കുന്നു മോനേ.. വേദന വന്നും പോയിം നിൽക്കുവാന് സിസ്റ്റർ പറഞ്ഞത് “

“എന്റെ കുഞ്ഞ് മടുത്തു കാണും അല്ലേ ശോഭേ… എത്ര നേരം ആയി തുടങ്ങിട്ട്”

അച്ഛമ്മ കരയുകയാണ്..

“നല്ല വേദന വരാൻ തുടങ്ങിയിട്ട് അധികം ആയില്ല എന്നാണ് അച്ഛമ്മേ അവര് പറയുന്നേ “

‘എന്റെ ദൈവമേ… ഒരുപാട് കഷ്ടപ്പെടുത്തല്ലേ… “കണ്ണൻ മൂകമായി പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു.

“ഒരുപാട് സമയം എടുക്കുമോ അമ്മേ “അവൻ വീണ്ടും ചോദിച്ചു

“ഇല്ലെന്ന അവരു പറഞ്ഞത് “

“കാലത്തെ 10.30ആയപ്പോൾ കേറ്റിയതു ആണ്.. നേരം ഇപ്പോൾ 6മണി ആയി “

“എടാ… ഇതു ആദ്യത്തെ ആയതു കൊണ്ട് ആണ്… സാരമില്ല… പെട്ടന്ന് എല്ലാം കഴിയും… നീ ടെൻഷൻ ആവാതെ “..

രാജി വന്നു അവനെ സമാധാനിപ്പിച്ചു..

സമയം കടന്നു പോയ്കൊണ്ടേ ഇരുന്നു.

എല്ലാവരും കല്ലുവിന് വേണ്ടി പ്രാർത്ഥന ആണ്.

ഇടയ്ക്ക് ഒരു തവണ രാജിയും അച്ഛമ്മയും അവളെ കയറി കണ്ടു.

അവരെ കണ്ടതും കല്ലു ഭയങ്കര കരച്ചിൽ ആയിരുന്നു..

അത് കണ്ടു സഹിക്കാനാവാതെ ആണ് അച്ഛമ്മയും രാജിയും ഇറങ്ങി വന്നത്.

അച്ഛമ്മയ്ക്ക് ആണെങ്കിൽ അപ്പോൾ ഒരു തളർച്ച ഒക്കെ അനുഭവപ്പെട്ടു..

എന്നിട്ട് അവരെ റൂമിൽ ആക്കിയിരിക്കുക ആണ് ശോഭയും ശ്രീക്കുട്ടിയും ഒക്കെ.

എല്ലാവർക്കും കുടിക്കാനായി ചായ മേടിച്ചു കൊണ്ട് വന്നു സുമേഷ് അപ്പോളേക്കും.

കണ്ണൻ ഒഴികെ എല്ലാവരും അത് കുടിച്ചു.

കാരണം കാലത്തെ വന്നത് കൊണ്ട് അവരൊക്കെ ആകെ മടുത്തിരുന്നു.

കണ്ണന് മാത്രം ഒരിറ്റ് വെള്ളം പോലും ഇറങ്ങിയില്ല..

കല്ലുവിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവൻ ഇരിക്കുക ആണ്..

രാത്രി 8മണി ആയി കാണും..

ഒരു സിസ്റ്റർ ഇറങ്ങി വന്നു.

.”കാളിന്ദി ടെ കൂടെ ആരാണ് ഉള്ളത് “

കണ്ണൻ വേഗം അവിടേക്ക് ഓടി.

“കാളിന്ദി പ്രസവിച്ചു… പെൺ കുട്ടി ആണ് കേട്ടോ…”

കണ്ണൻ ആണെങ്കിൽ ഇരു മിഴികളും തുടച്ചു കൊണ്ട് അവരെ നോക്കി തല കുലുക്കി.

അവൻ വേഗം റൂമിലേക്ക് ചെന്നു.

എല്ലാവരും അവിടെ ഇരിക്കുക ആണ്.

. കുഞ്ഞ് ഉണ്ടായ വിവരം അറിഞ്ഞതും അവർ ഒക്കെ ഓടി വന്നു.

അല്പം സമയം കഴിഞ്ഞപ്പോൾ വെളുത്ത ടർക്കി യിൽ പൊതിഞ്ഞുകൊണ്ട് ഒരു കുഞ്ഞ് വാവയെ അവർ പുറത്തേക്ക് എടുത്തു കൊണ്ട് വന്നു.

അച്ഛമ്മയെ കൊണ്ട് ആണ് അവർ എല്ലാവരും കുഞ്ഞിനെ ഏറ്റു വാങ്ങിച്ചത്.

ഒരു പനിനീർ മൊട്ടു.

മുഖം മാത്രം കാണാത്തൊള്ളൂ.

ബാക്കി ഒക്കെ പൊതിഞ്ഞു വെച്ചിരിക്കുക ആണ്.
..

കണ്ണൻ മെല്ലെ കുഞ്ഞിന്റെ കവിളിൽ തൊട്ടു..

അപ്പോളേക്കും അവിടം ആകെ ചുവന്നു വന്നു.

“കണ്മണി “

. അവൻ കുഞ്ഞിനെ അച്ഛമ്മയുടെ കയ്യിൽ നിന്നും മേടിച്ചു കൊണ്ട് മെല്ലെ വിളിച്ചു.

അവന്റെ ശബ്ദം തിരിച്ചു അറിഞ്ഞതും കുഞ്ഞി കണ്ണുകൾ ഒന്ന് ചിമ്മി..

അത് കണ്ടതും എല്ലാവരും ചിരിച്ചു.

“സിസ്റ്റർ.. കാളിന്ദി “

കണ്ണൻ അവരെ നോക്കി.

കുഴപ്പമില്ല… അമ്മ സുഖം ആയിരിക്കുന്നു… രണ്ട് മണിക്കൂർ കഴിഞ്ഞു റൂമിലേക്ക് കൊണ്ട് വരും..

കുഞ്ഞിനെ തിരികെ വാങ്ങുമ്പോൾ അവർ അറിയിച്ചു.
.
കാളിന്ദി യേ കൈലേക്ക് മേടിച്ച അതേ അവസ്ഥയിൽ ആയിരുന്നു അച്ഛമ്മ അപ്പോളും..

ഇതുപോലെ ഒരു വൈകുന്നേരം ആയിരുന്നു അവളെ തനിക്ക് കിട്ടിയത്..

ഇന്ന് അവളും ഒരു അമ്മ ആയിരിക്കുന്നു

അച്ഛമ്മ കണ്ണുകൾ തുടച്ചു..

പിന്നീട് എല്ലാവരെയും വിളിച്ചു അറിയിക്കൽ ആയിരുന്നു.

. കണ്ണന് ആണെങ്കിൽ താൻ ആഗ്രഹിച്ചത് പോലെ ഒരു പെൺകുഞ്ഞിനെ ഈശ്വരൻ തന്നതിന്റെ സന്തോഷത്തിൽ ആണ്.

“അവളെ ഒന്ന് കയറി കാണാൻ പറ്റുമോ അമ്മേ “

“ഇത്രയും നേരം നിനക്ക് കാണാണ്ടായിരുന്നല്ലോ.. പേടിയല്ലാരുന്നോ .. ഇനി റൂമിലേക്ക് കൊണ്ട് വരട്ടെ “

ശോഭ അവനെ കളിയാക്കി…

. സുമേഷ് ആണെങ്കിൽ പോയി ലഡ്ഡു വും ചോക്ലേറ്റും ഒക്കെ മേടിച്ചു കൊണ്ട് വന്നു…

10.30കഴിഞ്ഞു അവളെ റൂമിലേക്ക് കൊണ്ട് വന്നപ്പോൾ..

കല്ലുവിനെ കണ്ടു കഴിഞ്ഞു ആണ് സുമേഷിന്റെ വണ്ടിയിൽ എല്ലാവരും കൂടി വീട്ടിലേക്ക് പോയത്.

ശ്രീക്കുട്ടി സുനീഷും ആയിട്ട് നേരത്തെ പോയിരുന്നു..

നാളെ കാലത്തെ അവൾ എത്താം എന്ന് പറഞ്ഞു.

ശോഭയും കണ്ണനും ഹോസ്പിറ്റലിൽ നിന്നത്.

കല്ലുവിന് കുടിക്കാനായി ചായ ഒക്കെ മേടിച്ചു കൊണ്ട് വന്നു വെച്ചിട്ടുണ്ടായിരുന്നു അവൻ.

അവളെ താങ്ങി പിടിച്ചു ചാരി ഇരുത്തിയിട്ട് കണ്ണൻ അവൾക്ക് ചായ പകർന്നു കൊടുത്തു.

“ഒരുപാട് വേദനിച്ചോ “…

അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

അവൾ അത് കേട്ടതും ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.

അവളുടെ മുഖം ഒക്കെ വല്ലാതെ ആണ് ഇരിക്കുന്നെ.. ഒരുപാട് കരഞ്ഞു എന്ന് അവളെ കണ്ടാലേ അറിയാം….”
.. കണ്ണൻ അവളുടെ കൈ തണ്ടയിൽ മെല്ലെ വിരൽ ഓടിച്ചു..

അവളെ ഒന്ന് ചേർത്തു പിടിച്ചു ആ കവിളിലൊന്ന് അമർത്തി ചുമ്പിക്കണം എന്ന് അവനു വല്ലാത്ത ആഗ്രഹം ഉണ്ട്…പക്ഷെ അമ്മ നിൽക്കുന്നു.

കുഞ്ഞ് ഒന്ന് ചെറുതായ് കരഞ്ഞു.

“കണ്മണി….”

അവൻ അല്പം ഉറക്കെ വിളിച്ചു കൊണ്ട് കുഞ്ഞിനെ എടുത്തു.

*************

കല്ലുവിനെയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്തു കണ്ണനും ശോഭയും കൂടി വീട്ടിലേക്ക് കൊണ്ട് വന്നു.

അച്ഛമ്മയും രാജനും ഒക്കെ അവരെ കാത്ത് ഇരിക്കുക ആണ്.

1മണി ആയി അവർ എത്തിയപ്പോൾ..

കുഞ്ഞുവാവ കൂടി വന്നതോടെ വീട് ആകെ ഉണർന്നു.

എല്ലാവരും അതീവ സന്തോഷത്തിൽ ആണ്.

അടുത്ത വീട്ടിലെ കുറച്ചു ചേച്ചിമാർ ഒക്കെ അമ്മയെയും കുഞ്ഞിനേയും കാണാനായി ഒക്കെ വന്നു ..

കല്ലുവിന്റെ മാറിൽ ഒരു തോർത്ത്‌ ഒക്കെ ഇട്ടു ആണ് അച്ഛമ്മ അവളെ ഇരുത്തിയിരിക്കുന്നത്.

“ഇതെന്താ ഇങ്ങനെ മൂടി പുതച്ചു ഇരിക്കുന്നെ “

ഇടയ്ക്ക് അവളോട് കണ്ണൻ ചോദിച്ചു.

“അച്ഛമ്മ പറഞ്ഞു കണ്ണ് തട്ടാതെ ഇരിക്കാൻ ആണെന്ന്..”
..

“ങ്ങേ.. അവനു ഒന്നും മനസിലായില്ല “

“കുഞ്ഞിന് പാലൊക്കെ കൊടുത്തു കൊണ്ട് ഇരിക്കുമ്പോൾ ആരെങ്കിലും ഒക്കെ കയറി വന്നാലേ…. അതോണ്ട് “

“ഓഹ് . അങ്ങനെ…”

“ഞാൻ വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ കല്ലു “

അവൻ അവളെ ഒന്ന് നോക്കി.

“ദേ കണ്ണേട്ടാ…. കളിയ്ക്കാതെ പോകു…. അച്ഛമ്മ എങ്ങാനും കാണും “

അവൾ അവനെ നോക്കി കണ്ണുരുട്ടി.

*****************

കുഞ്ഞുവാവയുടെ 28കെട്ട് ആണ് ഇന്ന്..

കല്ലു ആണെങ്കിൽ പ്രസവ രക്ഷ ഒക്കെ ചെയ്തു തുടുത്തു നല്ല സുന്ദരി ആയിട്ടിട്ടുണ്ട്..

ആര് കണ്ടാലും അവളെ ഒന്ന് നോക്കി പോകും..

അത്രയ്ക്ക് ചേലാണ് പെണ്ണിന്.

കടും നീല നിറം ഉള്ള ഒരു സെറ്റും മുണ്ടും ആണ് അവൾ ഉടുത്തിരിക്കുന്നത്..

എല്ലാവരും എത്തി ചേർന്നു.

ശ്രീക്കുട്ടിയുടെ വിട്ടുകാരും രാജിയുടെ വീട്ടുകാരും ഒക്കെ വന്നിട്ടുണ്ട്.

കല്ലുവിന്റെ അപ്പച്ചിയും ചിറ്റപ്പനും ഒക്കെ എത്തിയിട്ടുണ്ട്..

. അച്ഛമ്മ വിളിച്ചു പറഞ്ഞതിൻ പ്രകാരം അവര് കുഞ്ഞിന് ഒരു മാലയും ഒരു ജോഡി കമ്മലും ഒക്കെ മേടിച്ചാണ് വന്നിരിക്കുന്നത്.

അങ്ങനെ ചടങ്ങുകൾ ഒക്കെ ആരംഭിച്ചു.

ശോഭയുടെ കൈയിലേക്ക് കുഞ്ഞിനെ കൊണ്ട് വന്നു അച്ഛമ്മ കൊടുത്തു.

രാജനും കണ്ണനും കല്ലുവും ഒക്കെ അരികത്തായി ഇരുന്നു.

നൂല് കെട്ട് ഒക്കെ കഴിഞ്ഞു കണ്ണൻ ആണ് കുഞ്ഞിന്റെ കാതിൽ പേര് വിളിച്ചത്..

എല്ലാവരും ചോദിച്ചിട്ടും അവൻ പേര് പറയാതെ സർപ്രൈസ് ആക്കി വെച്ചേക്കുക ആയിരുന്നു.. ഇന്നാണ് അവൻ പേര് പറയുന്നത്..

അതിന്റ ഒരു ആകാംഷ ആയിരുന്നു കല്ലുവിനും രാജിയ്ക്കും ഒക്കെ.

“പേര് ഉറക്കെ പറയെടാ…”

രാജൻ മകനോട് പറഞ്ഞു.

“ഭാവയാമി…”

അവൻ ഉറക്കെ പറഞ്ഞു.

തുടരും.

അടുത്ത part il kadha അവസാനിക്കും… ❤️❤️❤️❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *