നാടൻ കോഴി vs സുക്കർ അണ്ണൻ
Story written by Joseph Alexy
(സുക്കർ അണ്ണന് മലയാളം അറിയോനുള്ള ചോദ്യം നിരൊധിച്ചിരിക്കുന്നു)
” ഡാ നീ ആർക്കാ മെസ്സേജ് അയക്കണേന്നു അറിയോ ” അനൂപ് തന്റെ കോഴി ചങ്ക് വിഷ്ണുവിനെ തടഞ്ഞു.
” സുക്കർ അണ്ണൻ നമ്മക് റിപ്ലൈ തരൊന്ന് അറിയണല്ലോ..!” അവൻ യാതൊരു കൂസലും കൂടാതെ ടൈപ് ചെയ്ത് അയച്ചു കൊണ്ടിരുന്നു.
” ഹായ്…കൂയ്… ജാടയാണോ.. റിപ്ലൈ തരില്ലേ… ആരോടാ ചാറ്റ്..?”
മൈൻഡ് ഇല്ലാന്ന് കണ്ട വിഷ്ണു റൂട്ട് ഒന്ന് മാറ്റി പിടിച്ചു.
” ഡിയർ സുക്കർ അണ്ണാ.. എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട് എന്നെ പോലുള്ള പോലുള്ള പാവങ്ങളോട് മിണ്ടില്ല എന്നറിയാം എന്നാലും ഒന്ന് റിപ്ലൈ തന്നുടെ..? “
അവസാനത്തെ അടവായ സെന്റി മെന്റ് മെസ്സേജും കൂടി അയച്ച ശേഷം അവൻ എണീറ്റു പോയി.
1 മണിക്കൂറിനു ശേഷം
‘ ടിങ്..’
മെസ്സെൻജെർ ശബ്ദിച്ചു. ഓടി വന്ന് മെസ്സേൻജെർ തുറന്ന വിഷ്ണു ഞെട്ടി.
സുക്കർ അണ്ണൻ റിപ്ലൈ തന്നിരിക്കുന്നു
” ഹായ് ബ്രോ ..”
വിശ്വാസം വരാതെ അവൻ അഡ്രെസ്സ് ഒന്ന് കൂടി നൊക്കി.
മാർക്ക് സുക്കെർ ബെർഗ് ഓണർ ഓഫ് ഫേസ്ബുക് ,അമേരിക്ക.
അതേയ് അണ്ണൻ തന്നെ..!!
(പരിഭാഷ)
വിഷ്ണു..: ഹായ് അണ്ണാ..റിപ്ലൈ തരുന്നു വിചാരിച്ചില്ല ഞാൻ ഒരു കാര്യം അറിയാനാ മെസ്സേജ് അയച്ചേ..!
സുക്കു : തിരക്കായിരുന്നു..! ഓഗസ്റ്റ് പോവാതെ നോക്കണ൦. എന്താ കാര്യം ??
വിഷ്ണു : അയിന് ഇത് ഏപ്രിൽ അല്ലെ ..!
സുക്കു : എന്റെ കൊച്ചാടാ ..മണ്ടാ..!
വിഷ്ണു : ആഹ് അങ്ങനെ !! പിന്നെയ് എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട് വേറെ ആർക്കും അറിയൂല അതാ നേരിട്ട് ചോദിക്കാന്ന് വച്ചേ
സുക്കു : നീ ചോയ്ക്കെടാ മോനെ..!
വിഷ്ണു : അണ്ണാ ഈ പെൺപിള്ളേർ ‘FB ‘ ബ്ലോക്ക് ആക്കിയാൽ മാറ്റാൻ എന്താ ചെയ്യാ..?
സുക്കു : ( അയ്സരി കോഴി ആരുന്നല്ലെ..) അത് മാറ്റാൻ അവർ തന്നെ വിചാരിക്കണ൦ മോനെ.
വിഷ്ണു : ഓഹോ..! അപ്പോ ഈ ലോക്ക് ചെയ്ത പ്രൊഫൈൽ നോക്കണേൽ എന്താ ചെയ്യാ..?
സുക്കു : അതിൽ കേറി ചെകയാണ്ടിരിക്കാൻ അല്ലെ മോനെ ലോക്ക് ചെയ്തേ..!! ( എവിടുന്ന് വരുന്നെടാ ഇവനൊക്കെ..)
വിഷ്ണു : അണ്ണാ വേറെ ഒരു പ്രശ്നം ഉണ്ട് ..!!
സുക്കു : എന്താ..
വിഷ്ണു :” ഈ പെൺപിള്ളേർ അവരുടെ അക്കൗണ്ട് പാസ്സ്‌വേർഡ് ഓക്കേ കാമുകൻമാർക് കൊടുക്കുവാ..! നമ്മൾ മെസ്സേജ് അയക്കുബൊ കാമുകൻ ആണോ അതൊ പെണ്ണ് ആണോന്നു എങ്ങനെ അറിയും..?? “
സുക്കു : (എന്റെ പൊന്നെടാ വ്വേ വല്ലാത്ത കഷ്ടപാടാണല്ലോ..) ” നീ അങ്ങോട്ട് ‘profile picture’ സൂപ്പർ ആന്ന് മെസ്സേജ് അയക്ക് പെണ്ണ് ആണേൽ ഒന്നുകിൽ താങ്ക്സ് പറയും അല്ലെൽ സീൻ ചെയ്തിട്ട് പോകും കാമുകൻ ആണേൽ അപ്പോ തന്നെ block ആക്കും..!
വിഷ്ണു.: സുക്കറണ്ണൻ ഒരു കില്ലാടി തന്നെ..!
സുക്കു : അതൊക്കെ അത്രേ ഉള്ളു. കഴിഞ്ഞോ നിന്റെ സംശയങ്ങൾ ഓക്കേ?
വിഷ്ണു : കഴിഞ്ഞില്ല..! ഒരു പ്രശ്നം കൂടി ഉണ്ട് .നമ്മൾ മെസ്സേജ് അയക്കുമ്പോ ഇവള് മാർ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത് നാറ്റിക്കുവാ..അത് ഒഴിവാക്കാൻ എന്താ ഒരു വഴി ..?
സുക്കു : ( കുറച്ചു കൂടിയ ഇനമാ അല്ലിയൊടാ! ) ഒറ്റ വഴിയേ ഉള്ളു ആവശ്യമില്ലാത്ത മെസ്സേജ് അയക്കാതിരിക്കാ..! സ്വന്തം കാര്യം നോക്കാ..!!
വിഷ്ണു : അണ്ണാ..!!!
സുക്കു : അണ്ണനല്ല..! കു…. ഞാൻ പറയണില്ല ബാക്കി . നീ വേറെ എന്തേലും ചോയിക്ക് മോനെ..!!
വിഷ്ണു : ആം ഒരു പ്രധാനപെട്ട കാര്യം ചോദിക്കാൻ മറന്നു .എനിക്ക് ഒരാൾ ഫേസ്ബുക് വഴി കുറച്ചു പഴ്സനേൽ ഫോട്ടോസ് ഓക്കേ അയച്ചു തന്നാൽ അതൊക്കെ അണ്ണനൊ വേറെ ആർക്കേലും കാണാൻ പറ്റോ?
സുക്കു : ആ വെളുത്ത മെലിഞ്ഞ പെണ്ണ് തു ണിയില്ലാതെ മ ലന്ന് കിടക്കണ 3 ഫോട്ടോസ് അല്ലെ..? അത് ഞങ്ങൾക്ക് എന്നല്ല ആർക്കും കാണാൻ പറ്റില്ല . അറിയാലോ പ്രൈവസി ആണ് ഞങ്ങടെ മെയിൻ.!
വിഷ്ണു : ഹോ ഭാഗ്യം..! അല്ല അപ്പൊ ഞാൻ ഒരാൾക്കു അവരുടെ സമ്മതം ഇല്ലാതെ എന്റെ പഴ്സനേൽ ഫോട്ടോസ് അയച്ചു കൊടുത്താലോ…! സീൻ ആവോ അണ്ണാ..?
സുക്കു : ” ഏയ് ഒരിക്കലുമില്ല..! ” (ദശമൂലം ദാമു എക്ഷ്പ്രെഷൻ )
“മോനെ.. ഐ ടി ആക്ട് വച്ച് സോഷ്യൽ മീഡിയ വഴി തോന്ന്യാസം കാണിച്ചാൽ നിനക്ക് ഉണ്ട തിന്നാം..! “
വിഷ്ണു : എന്തോന്ന് അണ്ണാ ..നമ്മളേ പോലുള്ളവർക്ക് രക്ഷയില്ലെ..!!
സുക്കു : ആളുകൾ പ്രതികരിക്കാൻ മടിക്കുന്ന കാലത്തോളം നിങ്ങൾ പേടിക്കണ്ട സേഫ് ആയിരിക്കും. സമ്മതിക്കണം ട്ടോ നിന്നെ ഓക്കേ..!
വിഷ്ണു : ജീവിച്ചു പോട്ടെ അണ്ണാ..!!പഴേ പോലെ ആരും മൈൻഡ് ചെയ്യണില്ല. അണ്ണന് ഈ ഫേക്ക് ഐഡി ഓക്കേ എടുത്ത് കളയാൻ പാടില്ലേ.. വെറുതെ ആളെ പറ്റിക്കാൻ..!
സുക്കു : നിന്നെ പോലെ ഓരോന്ന് ഉള്ളിടത്തോളം കാലം ആ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റൂല..! അപ്പൊ ശെരി മോനെ ടൈം ഇല്ലാട്ടാ..
വിഷ് : പോവല്ലെ ഒരു കാര്യം കൂടി. ഈ ഇൻസ്റ്റഗ്രാം അണ്ണന്റെ തന്നെ അല്ലെ..
സുക്കു :അതേയ് അതിനെന്താ.?
വിഷ് : ഈ പ്രൈവറ്റ് അക്കൗണ്ട് ആക്കിയ പെണ്പിള്ളേരുടെ DP കാണാൻ എന്താ ചെയ്യാ..!
സുക്കു : എറങ്ങി പോടാ നാ റി..!!!
( Mark sukker berg Active 1 minutes Ago)
വിഷ്ണു : അണ്ണാ..!!
Mark sukker berg blocked you.