Story written by JIMMY CHENDAMANGALAM
സ്റ്റേഷനിൽ നിന്നും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ രാത്രി പതിനൊന്നു മണി ആയി …
ഇരുട്ടു നിറഞ്ഞ വിജനമായ റോഡിലൂടെ കാർ ഓടിക്കുമ്പോൾ മനസ്സിൽ എന്തോ ഒരു ആശങ്ക കരിനിഴൽ പടർത്തിയിരുന്നു ..
റേഡിയോലൂടെ ഒഴുകി വരുന്ന പഴയ പാട്ടുകൾ കേട്ട് വണ്ടി ഓടിക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു പട്ടി വണ്ടിയുടെ കുറുകെ ചാടിയത്
ബ്രേക്കിൽ കാൽ അമർത്താൻ കഴിയും മുൻപ് കാർ പട്ടിയെ മുകളിലൂടെ കയറി ഇറങ്ങി …
പാവം പട്ടി റോഡിൽ ചതഞ്ഞു അരഞ്ഞു കാണും എന്ന് കരുതി വിഷമത്തോടെ തിരിഞ്ഞു നോക്കുമ്പോൾ അതൊന്നും പറ്റാത്ത പോലെ റോഡിൽ നിൽക്കുന്നു
വണ്ടി പതിയെ മുന്നോട്ടു പോകുന്നതിനിടയിൽ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഒരു പെൺകുട്ടി നിൽക്കുന്നു
അസമയത്തു ആയതു കൊണ്ട് ഞാൻ വണ്ടി നിർത്തി ..
എവിടെ പോകുന്നു …എന്താ എവിടെ നില്കുന്നെ എന്ന എന്റെ ചോദ്യത്തിന് അവൾ ഒന്ന് ചിരിച്ചു …
ജോലി കഴിഞ്ഞു വരുന്ന വഴി ആണ് ലേറ്റ് ആയതു കൊണ്ട് ബസ് കിട്ടിയില്ല വല്ല ഓട്ടോ കിട്ടുമോ എന്നറിയാൻ നിന്നത് ..
ഇവിടെ നിന്നും കുറച്ചു അകലെയാണ് എന്റെ വീട്
അവളുടെ മുഖത്തെ ദയനീയ ഭാവം എന്റെ മനസ്സലിയിച്ചു ഞാൻ കൊണ്ട് വിടാം
അയ്യോ വേണ്ട
ഞാൻ സി ഐ ആണ് പേടിക്കണ്ട
പോലീസ് ആണെന്ന് അറിഞ്ഞത് കൊണ്ടാണോ എന്നറിയില്ല അവൾ എന്റെ കൂടെ വരാം എന്ന് പറഞ്ഞു
അവൾ വണ്ടിയിലേക്ക് കയറി ഒന്നും സംസാരിക്കാതെ മുഖം കുനിച്ചു ഇരിക്കുകയായിരുന്നു …
അവളുടെ മുഖം ഈവിടെയോ കണ്ടു മറന്ന പോലെ പക്ഷേ എവിടെയാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല
നീ ആരാണ് എന്നുള്ള എന്റെ ചോദ്യത്തിന് അവൾ അവളുടെ കഥ പറഞ്ഞു തുടങ്ങി …
എന്റെ പേര് നാൻസി …
അച്ഛനും അമ്മയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആയിരുന്നു എന്റേത് …
അച്ഛന്റെ ആക്സമികമായ മരണം ഞങളുടെ കുടുംബത്തിന്റെ താളം തെറ്റിച്ചു …
വീട്ടിലെ പ്രാരാബ്ധം കാരണം അടുത്തുള്ള തുണിക്കടയിൽ ഞാൻ ജോലിക്കു പോകാൻ തുടങ്ങി …
എനിക്ക് താഴെ ഒരു അനിയത്തി കൂടി ഉണ്ട് …
കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് അല്ലലില്ലാതെ ഞങൾ ജീവിച്ചു പൊന്നു
ആയിടക്കാണ് തുണിക്കടയുടെ മുതലാളി ദുബായിൽ പുതിയ ഷോപ് തുടങ്ങുന്ന കാര്യം പറഞ്ഞത്
അനിയത്തി കുട്ടിയുടെ ഭാവിക്കു വേണ്ടി ഞാൻ പോകാൻ തീരുമാനിച്ചു
അതിന്റെ ഇന്റർവ്യൂ വന്ന പേരിൽ എന്നെ ഹോട്ടൽ മുറിയിയിലേക്കു വിളിച്ചു പലർക്കും കാഴ്ച വച്ചു..
ആരോടെങ്കിലും പറഞ്ഞാൽ അമ്മയെയും അനിയത്തിയും കൊല്ലും എന്നുള്ള ഭീഷണിയിൽ ഞാൻ നിശബ്ദയായി …
പൈസ ഉണ്ടെകിൽ നമ്മുടെ നാട്ടിൽ എന്തും ആകാല്ലോ ..
നിയമം അവരുടെ കൂടെ അല്ലേ അതിനിടയിൽ ഞങളെ പോലെ ഉള്ള പാവങ്ങൾക്ക് എന്ത് വില
സമൂഹത്തിലെ പ്രശസ്തരായവർ ആണെകിൽ “അവളോടൊപ്പം” എന്ന് പറഞ്ഞു കുറെ ആളുകൾ കാണും പീഡിപ്പിക്ക പെട്ടവരുടെ പേരിൽ പ്രശസ്തരാകാൻ നടക്കുന്നവർ ..
പാവപ്പെട്ടവർക്ക് വേണ്ടി സംസാരിച്ചാൽ പ്രശക്തി കിട്ടില്ല ആരും ശ്രദ്ധിക്കുകയും ഇല്ല…അതുകൊണ്ടു അതിനുവേണ്ടി ആരും മെനക്കെടാറില്ല
എന്തെകിലും ചെയ്തു എന്ന് കാണിക്കാൻ കുറെ ഫേസ്ബുക് പോസ്റ്റുകൾ ഇടുന്നവരും ഉണ്ട് അതിനുമപ്പുറം ഒന്നും ചെയ്യാൻ ആർക്കും സമയം ഇല്ല
ഒടുവിൽ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു ഞാൻ ഗർഭിണിയാണ്
പ്രതികാരം ചെയ്യണം എന്ന് എന്റെ മനസ്സിൽ ഉണ്ട് അതുകൊണ്ടാണ് ഞാൻ ഇപ്പോളും ജോലിക്കു പോകുന്നത് എനിക്കും ഒരു അവസരം വരും
സർ എന്റെ മുതലാളി ഇപ്പോൾ ദുബായിൽ ഷോപ് തുടങ്ങി പക്ഷേ അതിന്റെ മറവിൽ പെൺവാണിഭം ആണ് അവരുടെ ബിസിനസ്
ഇന്ന് രാത്രി അഞ്ചു കുട്ടികളെ ദുബായിക്ക് കടത്തുണ്ട് സർ വിചാരിച്ചാൽ അവരെ രക്ഷപെടുത്താൻ പറ്റും..
മാത്രമല്ല ഒരുപെൺകുട്ടി അവിടെ കൊല്ലപ്പെട്ടിട്ടുണ്ട് അതിന്റെ തെളിവുകൾ അവിടത്തെ ഗോഡൗൺ പരിശോദിച്ചാൽ മനസിലാകും
ഞാൻ എല്ലാം മൂളി കേട്ടിരുന്നു
സർ ഈ വളവിൽ രണ്ടാമത്തെ വീടാണ് എന്റേത് ഇവിടെ ഇറക്കിയാൽ മതി ഞാൻ പൊക്കോളാം
അവളെ അവിടെ ഇറക്കി
അവൾ പറഞ്ഞ ഗോഡൗണിലേക്കു വണ്ടി വിട്ടു
അവിടെ എത്തിയപ്പോൾ വാച്ച്മാൻ മാത്രം ഉണ്ടായിരുന്നോള്ളൂ
ഇവിടെ ആരും ഇല്ലേ
ഇല്ല സർ
ആറു മണി ആകുമ്പോൾ ഇത് അടക്കും ഞാൻ മാത്രമേ പിന്നെ ഉണ്ടാകു
അവന്റെ മറുപടിയിൽ എനിക്ക് എന്തോ സംശയം തോന്നി
അവനെ കൊണ്ട് ഗോഡൗൺ തുറപ്പിച്ചു ഉള്ളിൽ ചെല്ലുമ്പോൾ ദുബായിക്ക് കൊണ്ടുപോകാനുള്ള പെൺകുട്ടികൾ ഒരു റൂമിൽ
അടുത്ത റൂമിൽ മധ്യ ലഹരിയിൽ ഉള്ള രണ്ടുമൂന്നു പേരുടെ മുന്നിൽ മാനത്തിനു വേണ്ടി കരഞ്ഞു കൊണ്ടൊരു പെണ്ണ്
അപ്പോൾ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്തു
ഞാൻ വിളിച്ചു പറഞ്ഞത് അനുസരിച്ചു പോലീസുകാർ അവിടെ എത്തിയിരുന്നു
വാൻ സെക്സ് റാക്കറ്റിന്റെ കണ്ണികൾ ആയിരുന്നു അവരെല്ലാം ….
കേസിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ അന്ന് റോഡിൽ വച്ച് കണ്ട കുട്ടിയെ കണ്ടു ഒരു നന്ദി വാക്ക് പറയണം എന്ന് കരുതി ഞാൻ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു
അവൾ പറഞ്ഞ വീടിനു മുന്നിൽ എത്തി
ഒരു പഴയ ഓടിട്ട വീട്
ഇടിഞ്ഞു വീഴാറായ ഒന്ന് പോലെ
വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു
ഞാൻ പതിയെ വിളിച്ചു
ഇല്ല ആരും വിളി കേൾക്കുന്നില്ല
ഞാൻ വാതിലിൽ മുട്ടി
പതിയെ തള്ളിയപ്പോൾ തുറന്നു
അകത്തു ആരും ഉള്ളതായി എനിക്ക് തോന്നിയില്ല
പെട്ടെന്ന് തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന ഒരു കയർ
ആരോ ആല്മഹത്യക്കു വേണ്ടി ഉണ്ടാക്കിയ പോലെ
അടുക്കളയിൽ നിന്നും വല്ലാതെ പുകയും കരിഞ്ഞ മാംസത്തിന്റെ മണവും ഉയർന്നു
അതെന്നു ശ്വാസം മുട്ടിച്ചു
ഞാൻ പതുകെ പുറത്തേക്കു നടന്നു
മുറ്റത്തെ കിണറിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ
ഞാൻ ഓടി കിണറിന്റെ അടുത്തേക്ക് ചെന്നു
കിണറിലേക്ക് നോക്കി നിഴൽ പോലെ എന്തോ ഒന്ന് അവിടെ
അടുത്ത് സഹായത്തിനു ഒരാളെ വിളിക്കാൻ നോക്കി എങ്കിലും ആരെയും കണ്ടില്ല
സർ …..പിന്നിൽ നിന്നും അവളുടെ സ്വരം
ഒരു തണുത്ത കാറ്റ് എന്നെ തലോടി കടന്നു പോയി
തിരിഞ്ഞു നോക്കിയപ്പോൾ അവൾ മുന്നിൽ
സർ എന്താ ഇവിടെ
വന്നിട്ടു അധികം നേരം ആയോ
ഈ കിണറിൽ നിന്നും ഒരു കരച്ചിൽ
അത് സാറിന് വെറുതെ തോന്നിയത് എന്ന് പറഞ്ഞു അവൾ ചിരിച്ചു …അവളുടെ ചിരിയിൽ ഒരു കൊലുസു കിലുങ്ങുന്ന പോലെ തോന്നി
എനിക്ക് ആശ്വാസമായി അവൾ വന്നല്ലോ
അകത്തേക്ക് ഇരിക്ക്
അകത്തേക്ക് കയറുമ്പോൾ ഞാൻ മുകളിലേക്ക് നോക്കി ഇല്ല നേരത്തെ കണ്ട കയർ അവിടെ കാണുന്നില്ലായിരുന്നു
വാർത്തകൾ അറിഞ്ഞില്ലേ
എല്ലാവരെയും അറസ്റ്റ് ചെയ്തു …
സന്തോഷമായി സർ അവർ അനുഭവിക്കണം ഓരോ പെൺകുട്ടിയുടെ കണ്ണുനീരിനും
സർ ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു അവൾ അകത്തേക്ക് നടന്നു
പെട്ടെന്ന് അടുക്കളയിൽ നിന്നും ഒരു കരച്ചിൽ
ഓടി അവിടേക്കു ചെല്ലുമ്പോൾ തീ നാളങ്ങൾക്കിടയിൽ അവൾ
തീ അണക്കാൻ ശ്രമിച്ചു എങ്കിലും കഴിയുന്നില്ല
അവളുടെ കൈകൾ എന്നെ കടന്നു പിടിച്ചു
തീ എന്റെ ശരീരത്തിലേക്ക് പടർന്നു
ഞാൻ താഴേക്ക് വീണു
മുഖത്ത് വെള്ളം വീണപ്പോൾ ആണ് കണ്ണ് തുറന്നതു
ആരൊക്കെയോ ചുറ്റും നിൽക്കുന്നു
എന്താ ഇവിടെ ആരുടെയോ ചോദ്യത്തിന് ഞാൻ കാര്യം പറഞ്ഞു
എന്തൊക്കെയാ പറയുന്നേ
പിഴച്ച ജന്മം എന്ന ചീത്ത പേര് സഹിക്കാനാകാതെ അവളുടെ അമ്മയും
സഹോദരിയും തീ കൊളുത്തി മരിച്ചു
അപമാന ഭാരത്താൽ അവൾ ഒരു മുഴം കയറിലും
അതെല്ലാം കഴിഞ്ഞിട്ട് രണ്ടു മാസം ആകുന്നു
ദുർമരണം നടന്ന വീടല്ലേ പല ദുർനിമിത്തങ്ങളും ഇവിടെ പലരും കാണാറുണ്ട് അതുകൊണ്ടു ആരും ഇങ്ങോട്ട് വരാറില്ല
എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല
പതിയെ ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു
സീറ്റിൽ ഇരുന്നു വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടു എടുക്കുമ്പോൾ
കാറിനു മുന്നിൽ ആയി കുറെ പട്ടികൾ ..പലതിന്റെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ
നാക്ക് പുറത്തേക്കു നീട്ടി കണ്ണുകൾ തുറിച്ചു അവരെന്നെ നോക്കി നിന്നു
വീണ്ടും കാറിന്റെ ഉള്ളിൽ നിന്നും ആ കുഞ്ഞിന്റെ കരച്ചിൽ
കൂട്ടത്തിൽ അവളുടെ സ്വരവും നന്ദിയുണ്ട്..
ഇരുളിലേക്ക് ഒരു രൂപം നടന്നു അകലുന്നത് പോലെ
….അതിനു അവളുടെ മുഖ ചായ ആയിരുന്നു ..
ഞാൻ ഉറക്കെ വിളിച്ചു നാൻസി ..
എന്റെ വിളികൾ തണുത്ത കാറ്റിൽ അലിഞ്ഞു ഇല്ലാതെ ആയി
അവൾ ചുണ്ടിൽ ഒരു പുഞ്ചിയോടെ അകലങ്ങളിലേക്ക് നടന്നകന്നു
ഞാൻ കാർ മുന്നോട്ടു എടുത്തു …….