Story written by അരുൺ നായർ
ഭഗവാനെ തൊഴുതു തിരിഞ്ഞപ്പോളാണ് ഞാൻ പഴയ കാമുകൻ ഹരികൃഷ്ണനെ കണ്ടത്. എന്റെ മാത്രം ഹരിയേട്ടൻ
പഴയതിലും നന്നായിരിക്കുന്നു ഹരിയേട്ടൻ, പണ്ടത്തെ മെലിഞ്ഞു ഉണങ്ങിയ ഒരു ഒറ്റ മുണ്ടും ഉടുത്തു നടന്നിരുന്ന ചെറുപ്പകാരനിൽ നിന്നും ഒത്ത വണ്ണവും അഴകും ഉള്ള ഒരു പണക്കാരൻ ആയി മാറിയിരിക്കുന്നു…… കഴുത്തിലും കയ്യിലും ഒക്കെ വലിയ സ്വർണ മാലയും ചൈനും എല്ലാമുണ്ട്……ഹരിയേട്ടന്റെ കൂടെ അദേഹത്തിന്റെ ഭാര്യയും മകനും ഉണ്ടല്ലോ…നല്ല ചേർച്ചയുണ്ട് എന്തായാലും രണ്ടാളും തമ്മിൽ…..
ഹരിയേട്ടൻ എന്നെ കണ്ടു എങ്കിലും എന്നോട് ഒന്നും മിണ്ടാതെ ഭാര്യയേം മകനെയും നോക്കി ചിരിച്ചു കളിച്ചു കൊണ്ടു പോയി….. അല്ലേലും എന്നോട് ഇനി എന്ത് മിണ്ടാൻ….. ഓർമ്മ ഉണ്ടാകത്തു പോലും ഇല്ല പഴയ കാര്യങ്ങളൊക്കെ മുഴുവനായും….. കുറച്ചു വിഷമം ആയെങ്കിലും ഞാൻ അതിൽ നിന്നും മോചിതയായി പെട്ടെന്ന് തന്നെ വീട്ടിലേക്കു നടന്നു……
വീട്ടിലേക്കു നടക്കും വഴി ഞാൻ ഓർത്തു ഹരിയേട്ടനുമായുള്ള എന്റെ ദിവ്യ പ്രണയം. ചത്താലും ഒരുമിച്ചേ ജീവിക്കു എന്നുള്ള വാശിയിൽ നിന്നും പെങ്ങൾക്ക് ഒരു നല്ല ജീവിതത്തിനും പൈസക്കും വേണ്ടി കെട്ടിയതാണ് ഇപ്പോളത്തെ ഭാര്യയെ….. അതിനു ശേഷം ഇന്ന് വരെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല…..
ഹരിയേട്ടന്റെ കല്യാണം കഴിഞ്ഞതോടെ ഞാൻ ആകെ വിഷമത്തിലായി അതിലും വിഷമത്തിലായി എന്റെ അമ്മ,,,,, അവസാനം അമ്മയുടെ ആങ്ങളയുടെ മകനും ആയി കല്യാണം കഴിപ്പിക്കുക ആയിരുന്നു…… പ്രതാപേട്ടൻ ഒരു ഗവണ്മെന്റ് ജോലിക്കാരൻ ആണെങ്കിലും നന്നായി മദ്യപിക്കും….. പിന്നെ എന്റെ പഴയ കാര്യങ്ങൾ എല്ലാം അറിയാവുന്നതുകൊണ്ട് ഇടയ്ക്കു ഇടയ്ക്കു അതും പറഞ്ഞു എന്നെ ഇട്ടു നോവിക്കാനും വളരെ ഇഷ്ടമാണ്…….
പ്രതാപേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെ കണ്ണുനീർ അദ്ദേഹത്തിന് എന്റെ ശുദ്ധികലശം ആണ്…… എന്നോട് ഒരു മൃ ഗത്തെ പോലെ ഇടപെട്ടു ഞങ്ങൾക്ക് ഇപ്പോൾ മൂന്ന് വയസുള്ള ഒരു മകൾ ഉണ്ട്…… പേര് നവ്യ….. അതിലും പ്രതാപേട്ടൻ ഇടയ്ക്കു സംശയം പ്രകടിപ്പിക്കും,,, ഒന്നുമില്ലെന്ന് സ്വയം അറിയാമെങ്കിൽ പോലും……
രാവിലെ പ്രതാപേട്ടനും കുഞ്ഞിനും കഴിക്കാനുള്ളത് ഉണ്ടാക്കി വച്ചിട്ട് ആണ് അമ്പലത്തിൽ വരുന്നത്….. ഞാൻ അമ്പലത്തിൽ നിന്നു വീട്ടിലേക്കു ചെല്ലുമ്പോൾ മാത്രമേ രണ്ടാളും എഴുന്നേൽക്കു……. അവർ റെഡി ആകുംപോളെക്കും ടേബിളിൽ ഫുഡും മുറിയിൽ അവർക്കുള്ള ഡ്രസ്സും റെഡി ആയിരിക്കണം അല്ലങ്കിൽ അന്ന് എന്റെ അവസാനമായിരിക്കുമെന്നാണ് പ്രതാപേട്ടന്റെ താക്കിത്…… പിന്നെ രണ്ടാൾക്കും വേണ്ടിട്ടു കഷ്ടപ്പെടാൻ ഒരു സുഖവുമുണ്ട്…. അവർക്കു പോലും മനസ്സിലാവാത്ത ഒരു സുഖം…..
പതിവ് പോലെ ഞാൻ വീട്ടിൽ എത്തിക്കഴിഞ്ഞപ്പോൾ അവർ എഴുന്നേറ്റു എന്നിട്ടു റെഡി ആയി, പോകാൻ ഇറങ്ങി….. അച്ഛൻ മോളെ അങ്കനവാടിയിൽ കൊണ്ടേ വിട്ടിട്ടു ജോലിക്ക് പോകും….. ജോലിക്ക് പോയാൽ പിന്നെ എന്നെയൊന്നു വിളിക്കുക പോലും ചെയ്യില്ല……ഞാനും വീട്ടിലെ ടീവിയും കഥ പറഞ്ഞിരിക്കും…… വൈകുന്നേരം ആകുമ്പോൾ ഞാൻ മോളെ പോയി വിളിക്കും…..അതുവരെ ഏകാന്തത എത്ര മനോഹരം ആണെന്ന് എനിക്കു മനസ്സിലാകും…. ഒരുപക്ഷെ പ്രതാപേട്ടന്റെ കൂടെയുള്ള ജീവിതത്തിലും നല്ലത് ഏകാന്തന്ത തന്നെയാണ്…… ഇന്ന് ഹരിയേട്ടന്റെ ഓർമ്മകൾ വരുമോ …..??? ഇല്ല,,, വരില്ല …
പ്രതാപേട്ടൻ ജോലിക്ക് പോയി കഴിഞ്ഞു ഒരു അരമണിക്കൂർ കഴിഞ്ഞില്ല ഹരിയേട്ടൻ വീട്ടിലേക്കു വന്നു…… അമ്പലത്തിൽ വച്ചു ഭാര്യയും മോനും ഉള്ളതുകൊണ്ട് മനസ്സിലാകാത്ത മട്ടിൽ പോയതാണെന്നും പറഞ്ഞു…… ഞാൻ അദ്ദേഹത്തെ അകത്തോട്ടു കയറ്റി ഇരുത്തി ചായ കൊടുത്തു…..
ഹരിയേട്ടൻ പഴയതിലും നന്നായിട്ടുണ്ട് പറഞ്ഞപ്പോൾ ഞാൻ പഴയതിലും ഉടഞ്ഞു പോയെന്നു മറുപടി നൽകി…… അദ്ദേഹത്തിന്റെ നോട്ടം പഴയതു പോലെ കണ്ണിലേക്കു അല്ലായിരുന്നോ…..????അറിയില്ല…. എന്നെ പ്രതാപേട്ടൻ ഹരിയേട്ടന്റെ പേരും പറഞ്ഞു തല്ലുന്നത് നാട്ടുകാർ പറഞ്ഞു ഹരിയേട്ടനും അറിഞ്ഞിരുന്നു……
ഇങ്ങനെയൊരു കള്ള് കുടിയൻ തന്നെ നിനക്ക് ഭർത്താവ് ആയി വന്നല്ലോ ഓർത്തു ദുഃഖമുണ്ടെന്നു പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു…… വേണമെങ്കിൽ അദ്ദേഹം എനിക്കൊരു ജോലി മേടിച്ചു തരാം,,, വാടകക്ക് വീടും എടുത്തു സുഖമായി ജീവിക്കാൻ അവസരം ഉണ്ടാക്കാം പറഞ്ഞു എങ്കിലും ഞാനത് സ്നേഹപൂർവ്വം തന്നെ നിരസിച്ചു…..
ചായ കുടിച്ചിട്ട് ഗ്ലാസ് തന്നപ്പോൾ അദ്ദേഹമെന്റെ വിരലിൽ അറിയാത്ത പോലെ തലോടി……അതു കഴിഞ്ഞു പോകാൻ ആണെന്നും പറഞ്ഞു എഴുന്നേറ്റപ്പോൾ ഞാൻ ഭാര്യയേം മോനെയും അന്വേഷിച്ചു എന്നു പറയാൻ പറ്റുമ്പോൾ പറയണം പറഞ്ഞു…..
അതും കേട്ടു ഹരിയേട്ടൻ എന്നെ ചുറ്റി പിടിച്ചു.ഞാൻ അദ്ദേഹത്തെ തള്ളി മാറ്റി
“”എന്തോന്നാ ഹരിയേട്ടാ ഈ കാണിക്കുന്നത്…..??? ഇത്രയും പൈസ ഒക്കെ ആയപ്പോൾ നിങ്ങൾക്ക് വകതിരിവും ഇല്ലാതെ പോയോ…???””
“”നീ എതിർക്കരുത്.സ്നേഹിച്ച കാലത്ത് തൊട്ടേ എന്റെ ഉള്ളിൽ ഉള്ള മോഹമാണ്,,,,, അന്നേരം ഞാൻ ഒന്ന് തൊട്ടിരുന്നു എങ്കിൽ നീ എന്റെ സ്വന്തം ആയേനെ,,,, പക്ഷെ വിവാഹം കഴിയട്ടെ കാത്തിരുന്നു…… എന്റെ കുടുംബത്തിനു വേണ്ടി എനിക്ക് നിന്നേ മറക്കേണ്ടി വന്നു….. ഇപ്പോളും നിന്നോടുള്ള കൊതി മാത്രം എന്റെ ഉള്ളിൽ നിന്നും പോകുന്നില്ല ….. “”
“”ഹരിയേട്ടൻ പറഞ്ഞത് ശരിയാണ്….ഒരുപക്ഷെ പ്രണയിച്ച കാലത്ത് എന്നെ പിടിച്ചിരുന്നുവെങ്കിൽ ഞാൻ എല്ലാം സമ്മതിച്ചേനെ……അന്ന് എനിക്ക് നിങ്ങളെ അത്രക്കും വിശ്വാസവും ഇഷ്ടവുമായിരുന്നു…… പക്ഷെ ഇന്ന് അങ്ങനെയല്ല…..ഞാൻ ഒരു ഭാര്യ ആണ്,, അമ്മയാണ്….. കുടിയൻ ആണെങ്കിലും, എന്നെ തല്ലുമെങ്കിലും എനിക്കുമൊരു ഭർത്താവ് ഉണ്ട്,,,,, ഞാൻ അദ്ദേഹത്തിൽ പൂർണതൃപ്തയാണ്……ഇങ്ങനെ ഒരു മോഹവും ഉള്ളിലിട്ടു ഹരിയേട്ടൻ മേലാൽ എന്റെ അടുത്തേക്ക് വന്നേക്കരുത്……””
“”അപ്പോൾ നീ എന്നെ അമ്പലത്തിൽ വച്ചു നോക്കി നിന്നതോ….??? എടി,,, ഇപ്പോൾ നീ വലിയ പതിവ്രത ചമയണ്ട. കൂടുതൽ ചമഞ്ഞാൽ നിന്റെ ഭർത്താവിനെ കൊണ്ടു തന്നെ നിന്നേ തീർക്കും അതിനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്…. “”
“”എന്ത് വേണമെങ്കിൽ ആയിക്കോ….എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ പ്രതാപേട്ടന്റെ കൈകൊണ്ടു മരണം വരിച്ചാലും അതിൽ ഞാൻ തൃപ്ത ആയിരിക്കും…..അദ്ദേഹം എന്നെ ഉപദ്രവിച്ചു എങ്കിൽ അത് നിങ്ങളും ആയുള്ള ബന്ധത്തിൽ ഉള്ള സംശയം കൊണ്ടാണ് പക്ഷെ അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്. ഒരിക്കലും നിങ്ങളെ പോലെ അന്യന്റെ ഭാര്യയെ ആഗ്രഹിച്ചു നടക്കില്ല…പിന്നെ അമ്പലത്തിൽ വച്ചു നോക്കിയത് എന്റെ ഉള്ളിൽ പ്രേമം ഉള്ളത്കൊണ്ട് അല്ല….. അറിയുന്ന ഒരാളെ കണ്ടപ്പോൾ നോക്കിയത് ആണ് അതും ഉള്ളിൽ ഒരു സഹോദരാ സ്ഥാനം തന്നുകൊണ്ട് മാത്രം….. “”
“”നിന്നേ ഞാൻ കാണിച്ചു തരാമെടി…..നിനക്ക് ഞാൻ ആരാണെന്നു മനസ്സിലായിട്ടില്ല….നിന്റെ ജീവിതം ഞാൻ തകർക്കും,,, നിന്റെ ഭർത്താവിൽ സംശയം കൂട്ടി…..പോട്ടെ പോട്ടെ വെക്കുമ്പോൾ തലയിൽ കയറുന്നോ പതിവ്രത….””
“”ഹരിയേട്ടാ ഇനിയും നിന്നാൽ ഞാൻ വേറെ വല്ലതും വിളിക്കേണ്ടി വരും….അതുകൊണ്ട് ഇറങ്ങി പോടോ എന്റെ വീട്ടിൽ നിന്നും,,,,,നിനക്ക് ആകുന്നത് നീ കാണിച്ചോ….. എന്നാലും എന്റെ ഭർത്താവിനെ എന്റെ നല്ല പാതിയെ ഞാൻ ചതിക്കില്ല…. “”
“”ശരി,,, നമുക്കു കാണാം”” പറഞ്ഞു ഹരിയേട്ടൻ മുറിക്കു വെളിയിൽ ഇറങ്ങിയതും ബലിഷ്ഠമായ ഒരു കരം അദേഹത്തിന്റെ കരണകുറ്റി തകർക്കും പോലെ ഒരു അടി കൊടുത്തു……ഞാൻ നോക്കിയപ്പോൾ ജോലിക്ക് പോയ പ്രതാപേട്ടൻ നിൽക്കുന്നു…..
“”ഇവൻ നാട്ടിൽ ഉള്ളതുകൊണ്ട് നിങ്ങളെ സംശയം ആയതുകൊണ്ടും ജോലിക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല അതാണ് ഞാൻ തിരിച്ചു വന്നത് അതുകൊണ്ട് ഞാൻ ഇത്രയും അറിഞ്ഞു….. “” പ്രതാപേട്ടൻ എന്നോടായി പറഞ്ഞു…..
പ്രതാപേട്ടൻ ഒരു കയ്യിൽ എന്നെ ചുറ്റി പിടിച്ചിട്ടു മറുകൈകൊണ്ടു ഹരിയേട്ടനെ ഭിത്തിയിൽ ചാരി നിർത്തിയിട്ടു പറഞ്ഞു
“”നിന്നേ ഈ ജീവിതത്തിൽ കാണരുത് ആഗ്രഹിച്ചവൻ ആണ് ഞാൻ,,,,, പക്ഷെ ഇന്ന് നീ വന്നത് നന്നായി അതുകൊണ്ട് എനിക്ക് എന്റെ ഭാര്യയുടെ ശുദ്ധി അറിയാൻ പറ്റി എന്റെ നല്ല പാതിയുടെ പവിത്രത അറിയാൻ പറ്റി…..
അതൊക്കെ അറിയിച്ചതിനു നന്ദി,,,, പക്ഷെ മേലാൽ ഇനി ഈ പടി കയറുകയോ എന്റെ ഭാര്യയെ കുറിച്ചു അപവാദം പറയുകയോ ചെയ്താൽ ഈശ്വരൻ ആണേൽ സത്യം നിന്റെ ശവമടക്ക് ഞാൻ നടത്തും…..ഇറങ്ങി പോടാ നാറി ഞങ്ങളുടെ വീട്ടിൽ നിന്നും….””
അതും പറഞ്ഞു ഹരിയെ പ്രതാപേട്ടൻ വെളിയിലേക്കു തള്ളി….
തലയും കുനിച്ചു ഹരി വീട്ടിൽ നിന്നും ഇറങ്ങി പോയി അല്ലങ്കിലും സ്വന്തം ഭാര്യയോട് ഒട്ടും ആത്മാർത്ഥ ഇല്ലാത്ത എല്ലാവനും ഇങ്ങനെ തന്നെ ആവണം വരുന്നത്……
ഹരിയേട്ടൻ പോയി കഴിഞ്ഞപ്പോൾ പ്രതാപേട്ടൻ എന്നെയും കൂട്ടി അകത്തോട്ടു പോയി എന്നിട്ടു പറഞ്ഞു
“”എന്റെ താലി നീ സഹിക്കുക ആണെന്നാണ് ഞാൻ കരുതിയത് പക്ഷെ നീ എന്നെ സ്നേഹം കൊണ്ടു തോൽപിച്ചു കളഞ്ഞല്ലേ മുത്തേ…..നീ ഒരു പെണ്ണാണ്, വെറും പെണ്ണു അല്ല സത്യവാൻ സാവിത്രിയിലെ സാവിത്രിയെ പോലൊരു പെണ്ണു…….എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്കും ഇനി നമ്മുടെ മോളെയും എന്റെ ഈ പുണ്യ പാതിയെയും…..””