നെഞ്ച് വല്ലാതെ പൊട്ടിക്കാണണം…അവൾ ഉറക്കെ പൊട്ടിക്കരഞ്ഞിരിക്കണം…ഒരു പക്ഷേ കുളിമുറിയിലെ ഷവറിനടിയിൽ….

ഒറ്റ

Story written by NAYANA SURESH

കുളിമുറിയിൽ ന ഗ്നയായി മരിച്ചു കിടക്കുന്ന അവളെ ആദ്യം കണ്ടത് പണിക്കു വരുന്ന ശാന്തയാണ് … നൂലിഴ ബന്ധമില്ലാതെ ആ പതിനേഴുകാരി ബാത്ത് റൂമിന്റെ താഴത്ത് കമിഴ്ന്ന് കിടക്കുന്നു …

ഒരു വലിയ ഫ്ലാറ്റിന്റെ എട്ടാമത്തെ നിലയിലാണ് അവളും അമ്മയും താമസിക്കുന്നത് … തിരക്കുള്ളവർ മാത്രം താമസിക്കുന്ന ആ വലിയ ടൗണിലെ അതിലും തിരക്കുള്ള വർ താമസിക്കുന്ന ആ ഫ്ലാറ്റിലെ മിണ്ടാനും കുടിനേരമില്ലാത്ത ഒരമ്മയുടെ മകളാണവൾ .

പേര് സാനി

സാധികയുടെയും നികേഷിനെറെയും മകൾ …

അച്ഛന് ഓഫീസിലെ ഒരു പെണ്ണുമായി ബന്ധമുണ്ടെന്നതിലാണ് കുടുംബവഴക്കിന്റെ തുടക്കം .. അമ്മ കോളേജ് അധ്യാപികയാണ് .. പിടിച്ച വാശിക്കും പറഞ്ഞ വാക്കിനും അപ്പുറമില്ലാത്തവൾ .. തനിക്കപ്പുറം ഒരു ശരിയുണ്ടെന്ന് വിശ്വസിക്കാത്തവൾ ….

അച്ഛൻ ഗവൺമെന്റ് ഉദ്യോഗസ്ഥനാണ് .. കുടുംബപരമായി പ്രമാണിമാർ …

ഒരു ദിവസം സ്ക്കൂൾ വിട്ട് വരുബോഴാണ് അച്ഛനും അമ്മയും ആദ്യമായി വഴക്കിടുന്നത് കാണുന്നത് .. ഇത് ഒരിക്കലും പ്രതീക്ഷിച്ചതല്ല … അമ്മ നിരത്തിയ തെളിവുകൾക്കു മുന്നിൽ ആദ്യം പതറിയ അച്ഛൻ പിന്നീട് അമ്മക്കെതിരെ എന്തൊക്കെയോ പറയുന്നു …

അവൾക്കൊന്നും വിശ്വാസിക്കാൻ തോന്നിയില്ല … വീടു നിറയെ അമ്മയും അച്ഛനും അവളും കൂടി നിൽക്കുന്ന ഫോട്ടോസാണ് … മറ്റൊരു പുരുഷനേയോ സ്ത്രീയെയോ തിരഞ്ഞെടുക്കേണ്ട കാര്യം രണ്ടാൾക്കുമില്ല .. കാരണം അവരത്ര മാത്രം പരസ്പരം സ്നേഹിക്കുന്നില്ലെ …?

ആ വഴക്കുകൾ കൂടി വന്നു … എത്ര പെട്ടെന്നാണ് അവർ ശത്രുക്കളായത്. അവനവനു വേണ്ടത് അവർ തനിയെ ഉണ്ടാക്കുന്നു , തനിയെ വസ്ത്രം കഴുകുന്നു , തോന്നുന്ന നേരത്ത് കയറി വരുന്നു , യാത്ര പറയാതെ പോകുന്നു .. വേറെ വേറെ മുറികളിൽ ഉറങ്ങുന്നു ..

ആ രാത്രികളിലൊന്നും അവൾ ഉറങ്ങിയില്ല … അച്ഛനോടും അമ്മയോടും ചേർന്നുറങ്ങിയിരുന്ന അവളുടെ പിന്നീടൊരു ഭാഗം എപ്പോഴും ഒഴിഞ്ഞുകിടന്നു ..

സ്ക്കൂൾ വിട്ട് വീട്ടിലേക്ക് വരാൻ പേടിയായി …. പുസ്തകത്തിലുള്ളതൊന്നും അറിയാതെയായി … ഒറ്റപ്പെടലിൽ നെഞ്ച് വിങ്ങി …

അന്ന് സ്ക്കൂളുവിട്ടു വരുബോൾ അമ്മ തുണികളും സാധനങ്ങളും ഒതുക്കി കാത്തു നിന്നിരുന്നു…

എങ്ങോട്ടാ അമ്മെ

നമുക്ക് പോകാം

അച്ഛനോ ?

ഏതച്ഛൻ ? ഇനി അങ്ങനൊരാൾ ഇല്ല

അവൾ ഉറക്കെ കരഞ്ഞു …

അച്ഛൻ തനിച്ചാവില്ലെ അമ്മെ ,,,, ആരാ ഉള്ളത് അച്ചന് ?

അച്ഛനാണോ ആളില്ലാത്തെ

അന്ന് അവളുടെ കൈ പിടിച്ച് അമ്മ ഇറങ്ങി ..

പിന്നീട് അച്ഛനെ കണ്ടത് കോടതി വരാന്തകളിലാണ് … രണ്ടു പേരുടെ മുഖത്തും വിജയത്തിന്റെ ഭാവം … പിരിഞ്ഞ് കഴിയുന്ന സങ്കടത്തിനപ്പുറം താൻ തോറ്റിട്ടില്ലെന്ന് കാണിക്കാനുള്ള വ്യഗ്രതയായിരുന്നു അവർക്ക് …

അവസാനം അവർ ജയിച്ചു ….

അമ്മ അച്ഛന്റെയും അച്ഛൻ അമ്മയുടെയും ആരുമല്ലയെന്ന് ഒരു ഒപ്പു കൊണ്ട് തെളിയിച്ചു …. ഒരു ഒപ്പു കൊണ്ട് ഞാനും ഇവരുടെ ആരുമല്ലെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോ ഞാനും അങ്ങനെ ചെയ്തെനെ

അവൾ അമ്മക്കൊപ്പം പോന്നു …

ഇരുട്ടിയാൽ അച്ചനെ കാത്തിരിക്കാറുള്ള നേരം , ഉണ്ണു ബോൾ അച്ചന് വിളമ്പാറുള്ള പാത്രം , അച്ഛൻ കിടക്കുന്ന ഭാഗം എല്ലാം ശൂന്യമാണ് …

അമ്മ വാശിയിലാണ് ….

പക്ഷേ അച്ഛനവൾക്ക് എത്ര പ്രിയപ്പെട്ടതാണ് …

അന്ന് രാവിലെ അമ്മ ഒരു ഫോട്ടോയെടുത്ത് മൊബൈൽ എന്റെ നേർക്ക് നീട്ടി

ന്നാ … നിന്റെ തന്തെ ടെ കല്യാണം കഴിഞ്ഞു ..

ഏ … എന്ത് ?

നോക്ക് …

ഒരു പുച്ഛ ഭാവത്തിൽ എന്റെ നേർക്ക് ഫോണിട്ട് അമ്മ പോയി ..

അച്ചനടുത്ത് കല്യാണ വേഷത്തിൽ മറ്റൊരു പെണ്ണ് …

നെഞ്ച് വല്ലാതെ പൊട്ടിക്കാണണം …. അവൾ ഉറക്കെ പൊട്ടിക്കരഞ്ഞിരിക്കണം… ഒരു പക്ഷേ കുളിമുറിയിലെ ഷവറിനടിയിൽ ന ഗ്നതയോടെ അവൾ അഭയം പ്രാപിച്ചിരിക്കണം …

……………………..

പണി കഴിയാറായിട്ടും അവൾ പുറത്തേക്ക് വരാത്തതിനാലാണ് ശാന്തേച്ചി വിളിച്ചത് .. തളളി തുറന്നപ്പോൾ അവൾ …….

ആംബുലൻസ് അവളെയും കൊണ്ട് പോയി …

മോർച്ചറിക്കു മുന്നിൽ അവളുടെ അമ്മയും അച്ഛനും ഇരിക്കുന്നുണ്ട് …

അവൾക്ക് എന്തു പറ്റി ?

അവരുടെ കണ്ണിൽ ഇപ്പോഴും വാശിയാണ് .. പരസ്പരം കുറ്റങ്ങൾ ചുമത്താനുള്ള വാശി …

ഡോക്ടർ പുറത്തേക്കു വന്നു ….കരഞ്ഞ കണ്ണുകളോടെ അവർ ഡോക്ടറെ നോക്കി

ഹാർട്ടറ്റാക്കായിരുന്നു …എന്തെങ്കിലും ഷോക്കുണ്ടാവുന്ന വല്ലതും ഉണ്ടായോ ?

ഞങ്ങളവൾക്ക് ഒരു കുറവും വരുത്തിയില്ല … വേണ്ട തൊക്കെ വാങ്ങി കൊടുത്താ വളർത്തിയത് … അമ്മ ഉറക്കെ കരഞ്ഞു ……

പതിയെ വെള്ളത്തുണിയോടെ പുറത്തേക്ക് കൊണ്ടന്നു … സഹിക്കാൻ കഴിയുന്നതിനപ്പുറവും സഹിച്ച് ഹൃദയം പൊട്ടി മരിച്ച അവളുടെ രണ്ടു കണ്ണുകളും അപ്പോഴും പാതി തുറന്നിരുന്നു …

അച്ഛനെങ്ങാനും ഇനി വന്നാലോ ? എന്നു നോക്കി

….വൈദേഹി….

Related Posts

Leave a Reply

Your email address will not be published. Required fields are marked *