Story written by Saji Thaiparambu
അവൾ ഒരു അiഭിസാരികയായിരുന്നു മന്ദാകിനി എന്നായിരുന്നു അവളുടെ പേര്
ഒരിക്കൽ അവൾ തൻ്റെ മക്കളെയും കൊണ്ട് വീടിനടുത്തുള്ള സ്കൂളിൽ അഡ്മിഷന് വേണ്ടി ചെന്നു.
പക്ഷേ ,അവിടെ ഉണ്ടായിരുന്ന മറ്റ് കുട്ടികളുടെ മാതാപിതാക്കൾ, ഒരു വേiശ്യയുടെ മക്കൾക്ക് അഡ്മിഷൻ കൊടുക്കുന്നതിനെ എതിർത്തു.
തെറ്റ് കാരി അമ്മയല്ലെ? അതിന് നിങ്ങളെന്തിനാ നിരപരാധികളായ ആ പാവം കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നത്?
സ്കൂൾ പ്രിൻസിപ്പാൾ അവരോട് ചോദിച്ചു.
മാതാപിതാക്കളെ കണ്ടല്ലേ മക്കളും വളരുന്നത് ? അമ്മയുടെ സ്വഭാവം ചിലപ്പോൾ മക്കളും കാണിച്ചെന്ന് വരും, അത് കൊണ്ട്, ആ കുട്ടികൾക്ക് ഇവിടെ അഡ്മിഷൻ കൊടുത്താൽ, ഞങ്ങളെല്ലാവരും ഞങ്ങളുടെ കുട്ടികളെ, വേറെ ഏതെങ്കിലും സ്കൂളിൽ കൊണ്ട് ചേർക്കും,,
മറ്റ് കുട്ടികളുടെ മാതാപിതാക്കൾ, ഭീഷണി മുഴക്കിയപ്പോൾ, സ്കൂൾ അധികൃതർ അവർക്ക് വഴങ്ങി.
അങ്ങനെ പ്രിൻസിപ്പാൾ, അഡ്മിഷൻ കൊടുക്കാതെ മന്ദാകിനിയെയും കുട്ടികളെയും പറഞ്ഞ് വിട്ടു.
മറ്റ് സ്കൂളുകൾ ദൂരെ നഗരത്തിലായത് കൊണ്ടും, അവിടുത്തെ ഉയർന്ന ഫീസുകൾ അടയ്ക്കാൻ നിർവ്വാഹമില്ലാത്തതിനാലും, മന്ദാകിനി ,മക്കളെ വീട്ടിലിരുത്തി തനിക്കറിയാവുന്നത് പോലെ പഠിപ്പിച്ച് കൊണ്ടിരുന്നു.
ഒരിക്കൽ അവൾക്ക്ഒ രു ലോട്ടറി അടിച്ചു.
അതൊരു വലിയ തുകയായിരുന്നു, ആ പൈസ കൊണ്ട് ,നാട്ടിൽ തന്നെ മന്ദാകിനി കുറച്ച് സ്ഥലം വാങ്ങി, അവളവിടെ പുതിയൊരു സ്കൂള് പണിതു.
നഗരത്തിലെ പേര് കേട്ട സ്കുളുകളെക്കാൾ, ഉയർന്ന നിലവാരവും സൗകര്യ വുമുള്ള സ്കൂളായിരുന്നു അത്,
ഏറ്റവും മികച്ച അദ്ധ്യാപകരെ ,ഉയർന്ന ശമ്പളം കൊടുത്ത് ,അവളവിടെ നിയമിച്ചു.
നാട്ടിലെ പുതിയ സ്കൂളിൽ, പ്രവേശനവും ,തുടർന്നുള്ള പഠനവും തികച്ചും സൗജന്യമെന്ന്, പരസ്യം കണ്ടപ്പോൾ, നിരവധി ആളുകൾ തങ്ങളുടെ മക്കളുടെ ടി സിക്ക് വേണ്ടി, നിലവിലെ സ്കൂൾ അധികൃതരെ സമീപിച്ചു.
ആ സ്കൂള് ആരുടേതാണെന്ന് നിങ്ങൾക്കറിയില്ലേ ?അവരുടെ സ്കൂളിൽ, നിങ്ങളുടെ കുട്ടികൾ പഠിച്ചാൽ, അവരും വഴി തെറ്റിപ്പോവില്ലേ?
സ്കൂൾ അധികൃതർ, ടി സിക്ക് വന്നവരെ നിരുത്സാഹപ്പെടുത്തി.
ഓഹ് അതിനെന്താ? അവര് വേറെ നിവൃത്തിയില്ലത്തത് കൊണ്ട് അങ്ങനൊരു തൊഴിലിന് പോയി, എന്ന് വച്ച് ,അവരവിടെ പഠിപ്പിക്കുന്നത് വേiശ്യാ വൃത്തിയൊന്നുമല്ലല്ലോ?
ഈ സ്കൂളിൽ പഠിപ്പിക്കുന്ന സിലബസ്സ് തന്നെയല്ലേ? അതും യാതൊരു ഫീസും വാങ്ങാതെ ഇതിലും നല്ല അദ്ധ്യാപകരെ വച്ച്, അത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടൊക്കെ ഞങ്ങള് സഹിച്ചോളാം, സാറ്, ടി സി തരാൻ നോക്ക്,,
മുൻപ് മന്ദാകാനിയെ എതിർത്ത് സംസാരിച്ചവരുടെ മനോഭാവം, എത്ര പെട്ടെന്നാണ് മാറിയതെന്നോർത്ത്, സ്കൂൾ മാനേജ്മെൻ്റ് അന്തം വിട്ട് നിന്നു.
ടി സി വാങ്ങിയവരെല്ലാം, അടുത്ത ദിവസം, തങ്ങളുടെ മക്കളുടെ അഡ്മിഷന് വേണ്ടി ,മന്ദാകിനിയുടെ സ്കൂളിലേക്ക് ഓടിയെത്തി.
ഒരിക്കൽ, തന്നെ പുശ്ചിച്ചവരും കല്ലെറിഞ്ഞവരും, തൻ്റെ മുന്നിൽ വിനയാന്വിതരായി നില്ക്കുന്നത് കണ്ട് ,മന്ദാകിനിക്ക് സന്താഷം തോന്നി.
എല്ലാവർക്കും അഡ്മിഷൻ തരാം, അതും സൗജന്യമായി തന്നെ, നിങ്ങളുടെ കുട്ടികൾ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നത് വരെ, നിങ്ങൾ യാതൊരു വിധ ഫീസും ഇവിടെ അടയ്ക്കേണ്ടതില്ല ,പക്ഷേ , അതിനായി നിങ്ങൾ ചെറിയൊരു സഹായം, ഈ സ്കൂളിന് വേണ്ടി ചെയ്ത് തരേണ്ടി വരും,,
മന്ദാകിനി അവിടെ കൂടി നിന്നവരോടായി പറഞ്ഞു .
എന്താണ് മേഡം ? പറയൂ ,ഞങ്ങള് ചെയ്യാം ,,
അവർ ,തന്നെ മാഡമെന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, മന്ദാകിനിക്ക് ഉള്ളിൽ ചിരി പൊട്ടി .
ഈ സ്കൂളിലെ ആകെ സീറ്റിൽ ഇരുപത്തിയഞ്ച് ശതമാനം മാറ്റി വച്ചിരിക്കുന്നത്, ലൈംiഗിക തൊഴിലാളികളുടെ മക്കൾക്കായിട്ടാണ്, പക്ഷേ, നിലവിൽ അങ്ങനെയുള്ള രണ്ട് കുട്ടികൾ മാത്രമേ ഇവിടെയുള്ളു അത്, എൻ്റെ മക്കളാണ്, ബാക്കി കുട്ടികളെ നിങ്ങൾ കണ്ടെത്തേണ്ടി വരും ,ഒരുപാട് ഒന്നും വേണ്ട, ഒരു പേരൻ്റ്, അങ്ങനെയുള്ള, ഒരു കുട്ടിയെ കണ്ടെത്തി തന്നാൽ മതി ,അതിന് നിങ്ങൾ തയ്യാറാണോ?
മന്ദാകിനിയുടെ ചോദ്യത്തിന് മുന്നിൽ, കേട്ട് നിന്നവരെല്ലാം പകച്ച് പോയി.
കുട്ടികളുമായി വന്ന ഭാര്യാ ഭർത്താക്കൻമാർ, പരസ്പരം നോക്കി.
നമ്മളെവിടെ പോയി കണ്ട് പിടിക്കാനാ? അതൊന്നും നടക്കില്ല? നിങ്ങള് വാ, ഫീസ് എങ്ങനെയെങ്കിലും ഉണ്ടാക്കി, നമുക്ക് വേറെ ഏതെങ്കിലും സ്കൂളിൽ ചേർക്കാം,,,
ഭാര്യമാർ, ഭർത്താക്കന്മാരോട് അടക്കം പറഞ്ഞു.
നില്ക്ക്, ഒരാൾ ഒരു കുട്ടിയെ അല്ലേ കണ്ടെത്തേണ്ടത്? അത് എവിടുന്നെങ്കിലും സംഘടിപ്പിക്കാം,,
ഭർത്താക്കന്മാർ ആലോചിച്ച് തീരുമാനമെടുത്തിട്ട് സമ്മതമറിയിച്ചു.
അവിടെ വന്ന ഭൂരിപക്ഷം പുരുഷന്മാർക്കും, ലൈംiഗിക തൊഴിലാളികളായ സ്ത്രീകളെ കണ്ട് പിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല, പലരും, അവരുമായി ഒന്നിലധികം പ്രാവശ്യം ബiന്ധം പുലർത്തിയിട്ടുള്ളവരുമായിരുന്നു.
പകൽ മാന്യൻമാർ, അങ്ങനെയുള്ളവരെ കണ്ട് ആഗമനോദ്ദേശ്യം അറിയിച്ചു.
തങ്ങളുടെ മക്കളും, സമൂഹത്തിൽ വിലയും നിലയുമുള്ളവരുടെ മക്കളോടൊപ്പം പഠിക്കുന്നതിൽ,ആ തൊഴിൽ ചെയ്യുന്നവർക്ക് സന്തോഷമേ ഉള്ളായിരുന്നു,
ഏതാനും ദിവസങ്ങൾക്കുള്ളിൽ, ആ സ്കൂളിൻ്റെ ഇരുപത്തിയഞ്ച് ശതമാനം സീറ്റിലും, കുട്ടികളെ എത്തിക്കാൻ, മറ്റ് കുട്ടികളുടെ പേരൻ്റ്സിന് കഴിഞ്ഞു.
അത് കണ്ട്, മന്ദാകിനിയുടെ മനസ്സ് നിറഞ്ഞു ,പാർശ്വവത്കരിക്കപ്പെട്ട തന്നെ പ്പോലെയുള്ളവരുടെ, മക്കളുടെയും കൂടി അവകാശമാണ് , സമൂഹത്തിലെ മറ്റ് കുട്ടികളോടൊപ്പം തന്നെ, മികച്ച വിദ്യാഭ്യാസം നേടുക എന്നത് ,
അത് നേടിയെടുക്കാൻ, മാത്രമല്ല ,ഒരിക്കൽ തന്നെ അപiമാനിച്ചവരോടുള്ള, പ്രതികാരം തീർക്കാനും, തനിക്ക് കഴിഞ്ഞതിൽ, മന്ദാകിനി അഭിമാനം കൊണ്ടു .