ഒരു നിമിഷം
Story written by RAJITHA JAYAN
ഒരു തിരക്കൊഴിഞ്ഞ വൈകുന്നേരം ആണ് വേണുവും ശാരിയും മകൾ അനഘയുടെ ടി.സി വാങ്ങാൻ അവളെയും കൂട്ടി സ്കൂളിൽ എത്തിയത്. ..ഏറെ കുറെ എല്ലാ ടീച്ചേഴ്സും കുട്ടികളും അപ്പോൾ പൊയ്ക്കഴിഞ്ഞിരുന്നു. …
ഞാൻ എന്നിട്ടും അവർ വരുന്നതും കാത്തിരുന്നു. കാരണം ഇനി എപ്പോൾ ആണ് എനിക്കെന്റ്റെ അനഘയെ കാണാൻ സാധിക്കുക എന്നറിയില്ല… എനിക്കെന്നല്ല പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളായി കരുതുന്ന എല്ലാ അധ്യാപകർക്കും പിരിഞ്ഞു പോവുന്ന കുട്ടികളെ ഓർത്തൊരു സങ്കടം മനസ്സിൽ നിറഞ്ഞു നിൽക്കും. ..അത് അനഘയെ പോലൊരു കുട്ടിയാണെങ്കിൽ പറയുകയും വേണ്ട
ഞാൻ പഠിപ്പിക്കുന്ന നാലാം ക്ളാസിലെ ഏറ്റവും സമർഥയായ കുട്ടി ആണ് അനഘ.കലാരംഗത്തും അവൾക്ക് വളരെ നല്ലൊരു ഭാവി പ്രതീക്ഷിക്കുന്നവർ ഏറെയാണ്…
എന്റെ ക്ളാസ്സിലെ ഏറ്റവും നല്ല വിദ്യാർഥിനിയായിരുന്നു അവൾ….അവളുടെ ഈ ഒഴിഞ്ഞുപോക്ക് എന്നിൽ നിറക്കുന്ന ശൂന്യത അത് ഇനി എന്നെങ്കിലും മാറുമോ ?അറിയില്ലെനിക്ക്…
അച്ഛനമ്മമാരുടെ പുറക്കിലായ് തല യും താഴ്ത്തിപിടിച്ച് നിൽക്കുന്ന അനഘ എനിക്കും പ്രിൻസിപ്പാളിനും നൊമ്പരമായിമാറിയെങ്കിലും അവളുടെ മാതാപിതാക്കളുടെ ആ നിൽപ്പ് അത് ഞങ്ങൾക്ക് അസഹനീയമായഒന്നായിരുന്നു.
കാരണം അവരെന്നും ഞങൾക്ക് മുന്നിൽ തലയുയർത്തിനിന്നാണ് സംസാരിച്ചിട്ടുളളത്. ..എന്നാൽ ഇന്ന്. …കുറ്റബോധത്താൽ കുനിച്ചുപിടിച്ച ശിരസ്സുമായി ആരുടെയും മുഖത്ത് നോക്കാതെ അവർ ഓഫീസിൽ നിന്നിറങ്ങി കാറിൽ കയറി പോയപ്പോൾ എനിക്ക് മുന്നിൽ തെളിഞ്ഞുവന്നത് എന്റ്റെ അനഘയുടെ സന്തോഷത്തിന്റ്റെ ആ ദിനങ്ങൾ ആയിരുന്നു. …
എന്നും ക്ളാസിൽ വളരെ നേരത്തെ എത്തുകയും ക്ളാസ് ലീഡറുടെ ചുമതലകൾ വളരെ നന്നായി നടത്തുകയും ചെയ്യുമായിരുന്നവൾ. .സ്കൂൾ ആർട്സ് ഡേകളിൽ മിക്ക ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കുട്ടുകയും ചെയ്തിരുന്നവൾ…..
ഒരു ആറ് മാസം മുമ്പാണ് അനഘയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. …ഹോം വർക്കുകൾ ചെയ്യാതെ വരുക എപ്പോഴും ക്ളാസിൽ എന്തോ ചിന്തയിൽ മുഴുകിയിരിക്കുക….ഇതെല്ലാമായിരുന്നു ആദ്യം അവളിൽ കണ്ട മാറ്റങ്ങൾ…ദിവസങ്ങൾ പോവുംതോറും അവൾ ആകെ മാറി…
ഒരിക്കൽ കണക്കുകൾ ചെയ്യാതെ ക്ളാസിൽ വന്ന അവളെ കണക്ക് മാഷ് ചീത്തപറയുകയും ദേഷ്യത്തിൽ അവളുടെ ചെവിയിൽ പിടിക്കുകയും ചെയ്തപ്പോൾ പെട്ടന്ന് അവൾ ഉറക്കെ കരഞ്ഞുകൊണ്ട് ക്ളാസിൽ നിന്നു പുറത്തേക്ക് ഓടിപ്പോയി….. പരിഭ്രമിച്ചുപോയ മാഷും കുട്ടികളും അവളുടെ പിന്നാലെ ചെന്നെങ്കിലും അവൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ടിരിന്നു….
ഒടുവിലൊരുവിധത്തിൽ ഞാനും സയൻസ് ടീച്ചറും കൂടി അവളെ സമാധാനിപ്പിച്ച് ഓഫീസിലേക്ക് കൊണ്ടുപോയി….
എന്തിനാണ് ഇങ്ങനെയെല്ലാം കാട്ടിയത് എന്ന എന്റ്റെ ചോദ്യത്തിന് അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല….. തുടർന്ന് രണ്ട് ദിവസം അവൾ ക്ളാസിൽ വന്നില്ല…ഞാൻ അവളുടെ അമ്മയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചെങ്കിലും അവരുടെ മറുപടിയില്ലായ്ക ഞങളിൽ ആശങ്ക നിറച്ചു.
അങ്ങനെയാണ് ഞാനും സയൻസ് ടീച്ചറും കൂടി അവളുടെ വീട്ടിലേക്ക് ചെന്നത്….അവിടെ കണ്ട കാഴ്ച ഞങ്ങളെ ഏറെ വേദനിപ്പിച്ചു… ഒരു ഭ്രാന്തിയുടെ ചേഷ്ടകൾ കാണിച്ചുകൊണ്ട് അനഘ അവിടെ …..
ഇതെന്താണ് ഇങ്ങനെ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഒരു പൊട്ടികരച്ചിലായിരുന്നു അവളുടെ അമ്മയുടെ മറുപടി. ..കരച്ചിലിനൊടുവിൽ ഞങ്ങൾക്ക് മനസ്സിലായത് ഇത്രമാത്രം ആയിരുന്നു , അന്ന് സ്കൂളിൽ കാണിച്ച അതേ ചേഷ്ടകൾ അവൾ വീട്ടിൽ വെച്ച് അച്ഛനെ കണ്ടപ്പോൾ കാണിച്ചുവെന്നും പുറത്തേക്ക് ഓടിയിറങ്ങിയ അവളെ പിടിക്കാൻ ചെന്നഅച്ഛനെ അവൾ കല്ലുകൾ പെറുക്കി എറിഞ്ഞുവെന്നും അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരായിരം ചിന്തകൾ മിന്നി മറഞ്ഞു. ….
മകളെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയെങ്കിലും അവരവളെ ഒരു മന:ശാസ്ത്രഞ്ജനെ കാണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു…
ദിവസങ്ങൾ രണ്ടു മൂന്നെണ്ണം കടന്നു പോയപ്പോൾ ഒരു ദിവസം അനഘയുടെ അമ്മമ്മ സ്കൂളിൽ വന്നു. ഇനി കുറച്ചു നാൾ അനഘ ക്ളാസിൽ വരില്ലാന്നറിയിച്ചപ്പോൾ , അതിന്റെ കാരണം പറഞ്ഞപ്പോൾ എന്നിലെ അമ്മയും ഭാര്യയും മനസ്സിൽ ഒരു വടംവലി നടത്തി….
ഒരു ചെറിയ ഫ്ളാറ്റിലാണ് അനഘയും കുടുംബവും താമസ്സിച്ചിരുന്നത്.അവർ മൂന്നുപേർക്കും അത് ധാരാളം ആയിരുന്നു. ..അച്ഛനമ്മമാരുടെ പുന്നാരക്കുട്ടിയായ് അവർക്കൊപ്പം ആയിരുന്നു അവളെന്നും ഉറങ്ങിയിരുന്നത്..ഒരുദിവസം ഉറക്കത്തിനിടയ്ക്ക് ഉണർന്ന അവൾ തനിക്കൊപ്പം അച്ഛനമ്മമാരെ കാണാതെ മുറിക്ക്പുറത്തേക്കിറങ്ങി അവരെ നോക്കിയപ്പോൾ ഹാളിലെ സോഫയിൽ അച്ഛനെയും അമ്മയെയും കണ്ടു. ..പക്ഷേ ആ സമയം അവരവിടെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പങ്കുവെയ്ക്കുക ആയിരുന്നു….തങ്ങളുടെ മകൾ ഇതൊന്നും കാണുന്നതറിയാതെ……
ആ കാഴ്ച അനഘയിൽ സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. ….പിന്നീട് പലപ്പോഴും ആ നഗ്ന ശരീരങ്ങൾ അവളെ വേട്ടയാടാൻ തുടങ്ങി. …ഓരോ പുരുഷനിലും അവളറിയാതെ തന്നെ അച്ഛന്റെ നഗ്ന രൂപം തെളിയാൻ തുടങ്ങിയപ്പോൾ അവളുടെ മനസ്സിന്റെ സമനില തകരുകയായിരുന്നു…….
അറിഞ്ഞുകൊണ്ടലെങ്കിലും തങ്ങളുടെ മകളുടെ ജീവിതം തകർക്കാൻ തങ്ങൾ കാരണക്കാരയത്തിൽ മനംനൊന്ത് ആ മാതാപിതാക്കൾ…….
ചികിത്സക്കൊടുവിൽ അനഘ സാധാരണ നിലയിലേക്ക് വന്നെങ്കിലും ഒരിക്കലും അവളാ പഴയ കുട്ടിയായി മാറിയില്ല. ..അങ്ങനെയാണ് അവളുടെ അച്ഛനമ്മമാർ സ്ഥലം മാറ്റം വാങ്ങിയതും ഇപ്പോൾ ടിസി വാങ്ങി അവളെയു കൊണ്ട് ഇവിടെനിന്നും പോയതും. …ഇനിയെന്നങ്കിലും അവളും ആ മാതാപിതാക്കളും പഴയ സന്തോഷത്തിലെത്തിച്ചേരുമോ. … ? അറിയില്ലെനിക്ക്. …
മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധ നഷ്ടപ്പെടുത്തിയത് ഒരു കുഞ്ഞിന്റ്റെ നിഷ്കളങ്കതെയാണ്…..
ഇനിയെത്ര കാലം കഴിഞ്ഞാലും ആ മുറിവ് അതവരിൽ നിലനിൽക്കും…നമ്മളൊരിക്കലും അതിന് കാരണക്കാർ ആവാതിരിക്കട്ടെ!!!!!!….