” റൂഹിന്റെ പാതി “
എഴുത്ത്:-അനു സാദ്
ഇന്ന് അവൻ വരും എന്റെ കഴുത്തിൽ ഒരു മഹർ ചാർത്താൻ … കുറച്ചു നിമിഷം കൂടി കഴിഞ്ഞാൽ ഈ ഷാന എന്റെ നിച്ചുവിനു(നവാസ് ) സ്വന്തം… ഇത്ര നാളും മനസ്സിൽ കൊണ്ട് നടന്നത് ഇന്ന് യാഥാർഥ്യമാവുന്നു..
ഒരു പുഞ്ചിരിയോടെ അവൾ കണ്ണാടിയിൽ തന്റെ മണവാട്ടിയുടെ പ്രതിബിംബത്തിലേക്ക് നോക്കികൊണ്ടേ ഇരുന്നു..
ഞാൻ ഷാന.. ഈ ഷാനയുടെ ഖല്ബിലെ മൊഞ്ചൻ നവാസ്.. എന്റെ നിച്ചു.. ഞങ്ങൾ രണ്ടാളും ഇപ്പോ ഡിഗ്രി അവസാന വര്ഷം ഒരുമിച്ചു ചെയ്യുന്നു…. 5 വർഷത്തെ പ്രണയം അങ്ങ് പ്ലസ് വൺ ൽ തുടങ്ങിയതാ… 5 തൊട്ടു 10 വരെയും ഞങ്ങൾ ഒരുമിച്ചായിരുന്നു എന്നിട്ടും പ്ലസ് വൺ ലെ ചെക്കന് പ്രേമം പറയാൻ കണ്ടുള്ളു… പറഞ്ഞതും ഞാൻ കേറി അങ്ങ് യെസ് പറഞ്ഞു കാരണം ചെക്കൻ എപ്പഴേ എന്റെ ഉള്ളിൽ കേറിക്കൂടിയർന്നു … പിന്നെ അങ്ങോട്ട് തകർപ്പൻ പ്രണയായിരുന്നു. കണ്ണും മൂക്കും ഇല്ലാത്ത പ്രണയം… ജീവൻ കൊടുത്തുള്ള സ്നേഹം.. ഇന്ന് അതിന്റെ പൂർണ്ണതയാണ്.. എന്റെ നികാഹ് …☺
പിന്നെ ഒരു ഡിഗ്രി പോലും കഴിയാതെ ഒരു ജോലി പോലും ഇല്ലാതെയുള്ള ഈ നികാഹ് എന്തിനാണെന്നോ ? സാമ്പത്തികം രണ്ടാൾക്കും മോശമല്ലാത്തദ് കൊണ്ടും ഞങ്ങളക് കുരുത്തക്കേട് കുറച് കൂടിയത് കൊണ്ടും വീട്ടുകാർ കേറി അങ്ങ് ഉറപ്പിച്ചതാണ്.. ഞങ്ങൾക്കും അതാണ് സൗകര്യം ഞങ്ങൾക്കിടയിലൊരു മൂന്നാമൻ ഉണ്ട് ഞങ്ങളുടെ അസി(അസീം) ഞങ്ങളുടെ കട്ട ചങ്ക് ..ഹംസം.. ഈ നികാഹിന്റെ ബ്രോക്കർ.. അവൻ മുത്തായദോണ്ട് ഞങ്ങൾക്കു പെട്ടെന്ന് ഒരു തീരുമാനായി..
കുറച് സമയം കഴിഞ്ഞതും പുറത്തു ഒരു ബഹളം ഉയർന്നു.. നികാഹിന്റെ ആരവങ്ങളാകുമെന്ന ആദ്യം കരുതിയെ. പിന്നെ ചെറിയ നിലവിളികൾ ഉയർന്നു കേട്ടു.. ഷാന പെട്ടെന്ന് തന്നെ പുറത്തേക്കോടി.. എല്ലാർടെ മുഖത്തും ഒരു പരിഭ്രമം.. അങ്ങിങ്ങായി ഫോൺ വിളികൾ.. എന്നെ നോക്കുന്ന കണ്ണിലെല്ലാം സഹതാപം… കുറച്ച് കഴിഞ്ഞു ആരോ പറഞ്ഞു കേട്ടു
“കല്യാണ ചെക്കൻ വന്ന കാർ ആക്സിഡന്റ് ആയത്രേ സീരിയസ് ആണെന്നാ കേട്ടത്” കേട്ടത് മാത്രമേ എനിക്കോര്മയുള്ളു … ഹൃദയം നിന്ന പോലെ… കണ്ണിൽ ഇരുട്ട് കയറിയതും ഞാൻ മറിഞ്ഞു വീണു..
ബോധം തെളിയുമ്പോൾ ഞാൻ ഹോസ്പിറ്റൽ ആയിരുന്നു ഒന്നും നോക്കാതെ ഞാൻ ഇറങ്ങിയോടി എന്റെ നിച്ചുവിന്റെ അടുത്തേക്ക്.. ഞാൻ കണ്ടു ശ്വാസം എടുക്കാൻ പോലും കഴിയാതെ എന്റെ നിച്ചു… വെന്റിലേറ്റർ ന്റെ സഹായത്തോടെ…
ഒരു മാസത്തോളം ആ ഹോസ്പിറ്റൽ വരാന്തയിൽ ഊണും ഉറക്കും ഇല്ലാതെ ഞാൻ ഒന്ന് മാത്രമെ പ്രാര്ഥിച്ചുള്ളു.. എന്റെ നിച്ചുവിനെ ജീവനോടെ എങ്കിലും തിരിച്ചു തരാൻ.. പടച്ചവൻ എന്റെ പ്രാർത്ഥന അതേ പടി സ്വീകരിച്ചു ജീവനോടെ ആരോഗ്യത്തോടെ നിച്ചു വിനെ എനിക്ക് തിരിച്ചു തന്നു.. ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട്.. അവന്റെ ഓർമ്മകൾ….
പ്രസവിച്ച ഉമ്മയെ പോലും അവൻ മറന്നു …പിന്നെയാണോ മരിക്കുമ്പോൾ പോലും അവസാന ശ്വാസത്തിലും ഉച്ചരിക്കുന്ന നാമവും തെളിയുന്ന മുഖവും നിന്റെയായിരുക്കും എന്ന് പറഞ്ഞ എന്നെ… ഷാന എന്ന ഞാൻ അവന്റെ തലച്ചോറിലെ ചില മരിച്ച കോശങ്ങൾ മാത്രമായി…!💔
മരണത്തെ മുകാമുഖം കണ്ട അവൻ പൂർണമായി മറ്റൊരു മനുഷ്യനായി മാറി കഴിഞ്ഞിരുന്നു.. ഒരു കുഞ്ഞിനെ പോലെ അവൻ ഓരോരുത്തരെയും പരിചയപ്പെട്ടു പഠിച്ചു.. അവിടേം ഞാൻ തോറ്റു അവന്റെ തലച്ചോറിൽ ഓർമകളുടെ വേലിയേറ്റം സൃഷ്ടിക്കരുതെന്നും കൂടുതൽ സ്‌ട്രെയിൻ ചെയാൻ പാടില്ലെന്നും അത് ഇന്റെര്ണല് ബ്ലീഡിങ് നും ജീവൻ ആപത്തിനും കാരണ മാകുമെന്നും ഡോക്ടർമാർ വിധിയെഴുതി.. അവൻ പതിയെ എല്ലാം മനസ്സിലാക്കട്ടെ എന്ന്.. പക്ഷെ കാത്തിരിക്കാമെന്ന എന്റെ വ്യാമോഹത്തിനും തിരശീല വീണു…
കാരണം നീണ്ട ഹോസ്പിറ്റൽ ജീവിതത്തിൽ നിന്ന് അവന്റെ മനസ്സിൽ ഇടം നേടിയത് ആ ആക്സിഡന്റ് ൽ മാതാപിതാക്കളേയും രണ്ടു കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ട് അനാഥ ആയിപോയ ഒരു പാവം പെൺകുട്ടി ആയിരുന്നു… അവളെ അവൻ അവന്റെ പാതിയായി കണ്ടു..
അവന്റെ സന്തോഷത്തിനും അവന്റെ ജീവൻ തിരിച്ചു കിട്ടിയതിനു പകരമായും അതൊരു പുണ്യ പ്രവൃത്തിയായി എല്ലാരും കണ്ടു.. തകർന്നടിഞ്ഞ എന്റെ മനസ്സ് മാത്രം ആരും കണ്ടില്ല.. പ്രാണൻ നഷ്ടപെട്ടവൾക് എന്ത് വേദന?
അസി മാത്രം എപ്പോഴും എന്റെ തോളോട് തോൾ ചേർന്നിരുന്നു.. പലപ്പോഴും എന്റെ സങ്കടങ്ങളെല്ലാം ഞാൻ ഇറക്കിയത് അവന്റെ നെഞ്ചിലായിരുന്നു.. തെറ്റാണെന്നറിഞ്ഞിട്ടും ആ നെഞ്ചിൽ ഞാൻ ഒരാശ്വാസം കൊണ്ടു.. വിട്ടു നിൽക്കാൻ എനിക്കായില്ല അത്രമേൽ എനിക്കെന്നെ നഷ്ടപ്പെട്ടിരുന്നു..!
ഒടുവിൽ ഒരു വർഷത്തിന് ശേഷം എന്റെ നിച്ചുവിന്റേം അമിയുടെയും(amiha) കല്യാണം ഉറപ്പിച്ചു ഞാനും എതിര് നിന്നില്ല എന്റെ ജീവിതം കൊണ്ട് അവൾ ക്കൊരു ജീവിതം കിട്ടുമെങ്കിൽ അതാവട്ടെ… ഞങ്ങളുടെ നികാഹ് ഉറപ്പിച്ചിരുന്ന അതെ ഡേറ്റിൽ ..എന്ത് കൊണ്ടോ ആ തീയതി തന്നെ വേണമെന്ന് അവൻ വാശിപിടിച്ചു..
പോകുന്നില്ലെന്ന് ഉറപ്പിച്ചിട്ടും അസി എന്നെ കൂട്ടികൊണ്ടോയി.. നിച്ചു അവന്റെ മഹർ അമിയിൽ അണിയുന്നത് നോക്കി നിൽകേ എന്റെ റൂഹ് എന്നെ വിട്ടകലുന്നത് ഞാൻ അറിഞ്ഞു … ചങ്കു പറിയുന്ന വേദന.. പിടിച്ചു നിൽക്കാ നായില്ല പുറത്തു വന്നു വാവിട്ടു കരഞ്ഞു ഞാൻ… അസി വന്നു എന്നെ ചേർത്ത് നിർത്തി കെട്ടിപിടിച്ചു…. ആ നെഞ്ചിൽ ആവോളം കരഞ്ഞു ഞാൻ..”ഷാന ഇത് വിധിയാണ് പടച്ചവന്റെ പരീക്ഷണം നമുക് തടുക്കാനാവില്ല നീ ആരാണെന്ന് പോലും അവനറിയില്ല.. നീ സ്വയം മനസ്സിലാക്കണം നിച്ചു നിനക്കു എന്നെ അന്യമായി.. ഒരിക്കലും ഇനി നിന്റെ സ്വന്തമല്ല അവനെയോർത്തു ഇനിയും നീ കരയരുത് കണ്ടു നിൽക്കാൻ എനിക്ക് വയ്യെടി ..”
നിറപുഞ്ചിരിയോടെ നിച്ചുുവും അമിയും നില്കുന്നത് കണ്ടു ഞാൻ അവിടുന്ന് പിൻവാങ്ങി.. നെഞ്ച് പൊട്ടി പിളർന്നു കഴിഞ്ഞിരുന്നു..
വീണ്ടും ഒന്നര വർഷത്തിന് ശേഷം ഞാനും ഇന്ന് ഒരു വിവാഹ പന്തലിൽ.. ലൈഫ് ൽ ഈ ഒരു മുഹൂർത്തം ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതാണ് പക്ഷെ മകൾക് വേണ്ടി എന്തും ചെയുന്ന ഉപയുടേം ഉമ്മയുടേം കണ്ണീരിനു മുന്നിൽ ഞാൻ തോറ്റു പോയി.. വരൻ മറ്റാരുമല്ല അസി തന്നെ.. ഈ കാലമത്രയും എന്നെ ഒരു നിമിഷം പിന്തിരിയാതെ കൂടെ നിന്ന അവൻ തന്നെ മതി ഇനി അങ്ങോട്ടും എന്ന് അവർ തീരുമാനിച്ചു..നിച്ചുവും അമിയും എല്ലാവരും വന്നു കൂടിയാടി അനുഗ്രഹിച്ചു പോയി..
ഇന്നലെ രാത്രി എപ്പഴാ അസി വന്നതെന്ന് കൂടി ഓർമയില്ല.. ഒരുപാട് കരഞ്ഞു.. ഇനി കണ്ണീരില്ലാത്തവണ്ണം.. എല്ലാം മറക്കാനും പൊറുക്കാനുമുള്ള ക്ഷമ തരണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു.. എപ്പഴോ ഉറങ്ങി. എണീറ്റപ്പോൾ തൊട്ടരികിൽ അസി..ഓരം ചേർന്ന്.. പാവം ഒത്തിരി എനിക്ക് വേണ്ടി ബുദ്ധിമുട്ടി എഴുന്നേൽക്കാൻ തുടങ്ങിയതും ഷെൽഫിലെ ഒരു കുഞ്ഞു ചില്ലു ഗിഫ്റ്റിലേക്കു എന്റെ കണ്ണ് നീണ്ടു.. എപ്പഴോ എടുത്ത എന്റെയും അവന്റെയും ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു… തൊട്ടടുത്ത് ഒരു കുഞ്ഞു ഡയറി മ്.. അത് തുറന്നു നോക്കിയതും
“എന്റെ റൂഹിന്റെ പാതി” എന്ന് എഴുതി എന്റെ ചിത്രവും വരച്ചിരിക്കുന്നു.. എനിക്ക് ആകെ ഒരു അമ്പരപ്പായി.. അതിൽ മുഴുവൻ പിന്നെ എന്നെ വർണിച്ചു കൊണ്ടുള്ള വരികൾ .. എന്നോടുള്ള അഗാധമായ പ്രണയം..
“ഇന്നു നീയെന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു മുഴുവനായി എന്റെ ജീവനിൽ.. ശ്വാസമിൽ ഓരോ അണുവിലും അത്രത്തോളം ആഴത്തിൽ പിരിയാനാവാത്ത വിതം.. തടഞ്ഞു നിർത്താനാവാത്ത വിതം ഞാൻ നിന്നെ സ്നേഹിക്കുന്നു”… എന്ന് എഴുതിയിരിക്കുന്നു… പിന്നെയുള്ള കുറെ താളുകൾ ഒന്നുമില്ല പിന്നെ ലാസ്‌റ് ഒരു പേജിൽ
” എനിക്ക് തെറ്റ് പറ്റി.. നിന്റെ മനസ്സ് ഞാൻ അറിയണമായിരുന്നു എന്റെ ചങ്ക് നിച്ചുവിന്റെ മനസും ഞാൻ അറിയണമായിരുന്നു.. “”ഇല്ലാ അത്രമേല് നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്കൊരു ശല്യമാവില്ല.. എന്റെ പ്രണയവും മനസ്സും ഞാൻ എന്നും നിങ്ങള്ക്ക് മുന്നിൽ താഴിട്ടു വെച്ചോളാംം.. നിങ്ങളെ ഞാൻ തന്നെ ഒന്നിപ്പിക്കാം.. എങ്കിലും പെണ്ണെ നീയില്ലാതെ എന്റെ ജീവനിൽ ആത്മാവില്ലടി “!!!!
വായിച്ചതും പൊട്ടിക്കരഞ്ഞു പോയി ഞാൻ.. ആ ശബ്ദം കേട്ടാവണം അസിഞെട്ടി ഉണർന്നു.. എന്റെ കയ്യിൽ ഡയറി കണ്ടതും അസി പറഞ്ഞു തുടങ്ങി”ഷാന നീയെനിക്കെന്റെ പ്രാണനായിരുന്നെടി.. എന്നോ കേറി കൂടിയതാ എന്റെ നെഞ്ചിൽ.. പറയാൻ പല വട്ടം ഒരുങ്ങീട്ടും കഴിഞ്ഞില്ല.. പക്ഷെ നീയും അവനും പരസ്പരം സ്നേഹിക്കുന്നെന്ന് അറിഞ്ഞപ്പോൾ… നിനക്കറിയില്ല എന്റെ അവസ്ഥ!! ജീവൻ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല അത്രക്ക് തകർന്നിരുന്നു ഞാൻ!! ഒരു നിമിഷം കൊണ്ട് എന്റെ ലോകം താനേ അവസാനിച്ച പോലെ എല്ലാം ഉള്ളിൽ ഒതുക്ആർന്നു ഞാൻ!! ഓരോ നിമിഷവും ഞാൻ മരിച്ചു കൊണ്ടിരിക്യായിരുന്നെടി”!!!
അസി വന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു.. ഞാനും അതാഗ്രഹിച്ചിരുന്നു…”ഈ നിമിഷം ഞാൻ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്കറിയോ? എന്റെ കണ്ണീരു പടച്ചോൻ കണ്ടു.. നിന്നെ എനിക്ക് തന്നെ തന്നു.. അത്രക്ക് കരഞ്ഞിട്ടുണ്ട് ഞാൻ.. ആഗ്രഹിച്ചിട്ടുണ്ട് ഞാൻ… എന്റെ സ്നേഹം സത്യാടി എന്റെ റൂഹ് എന്നും നീ മാത്രമാണ് ഷാന ..”
“ശരിയാണ്.. എന്റെയും നിച്ചുവിന്റേം സ്നേഹത്തേക്കാൾ എത്രയോ വലുതാണ് എന്റ അസിയുടെ പ്രണയം അത്കൊണ്ടായിരിക്കും ഇങ്ങനെയൊരു വിധി ഞങ്ങള്ക് സമ്മാനിച്ചത്… എന്തിനാ ഇത്രയും വലിയ പരീക്ഷണം തന്നത് എന്നോർത്തു ഞാൻ കരഞ്ഞിട്ടുണ്ട് അത് മറ്റൊന്നും അല്ല എന്റെ അസി അതിനേക്കാൾ കരഞ്ഞിട്ടുണ്ട്.. അവന്റെ കണ്ണീരും സ്നേഹവുമാണ് പടച്ചവൻ കണ്ടത് എനിക്കത് മതി… ഇനി നിച്ചു എന്നെ ഒരിക്ക്ലും തിരിച്ചറിയാതിരിക്കട്ടെ…!!”
നിങ്ങള്ക് പറയായിരുന്നില്ലേ ഇക്കാ എല്ലാം?? ഞാൻ കാരണം നിങ്ങൾ… വേണ്ടടി.. അവളെ എന്റെ അസി ക് തന്നെയാണ് കിട്ടേണ്ടത്… പലപ്പോഴും ഞാൻ അറിഞ്ഞിട്ടുണ്ട് അവന്റെ മനസ്സ്.. പക്ഷെ അവളെ കുറിച്ചോർക്കുമ്പോൾ ഞാൻ സ്വാർത്ഥനാവും. എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു അവൻ ഓരോന്നു ചെയ്യുമ്പോൾ ഒത്തിരി സങ്കടത്തോടെ ഞാൻ എല്ലാം കണ്ടില്ലെന്ന് നടിക്കാറാ.. അത്രക്കും എനിക്കവളെ നഷ്ടപ്പെടാൻ വയ്യായിരന്നു .. പക്ഷെ അത് പടച്ചോൻ കണ്ടു എനിക്ക് സ്വാർത്ഥതയാണെങ്കിൽ അവനുണ്ടായിരുന്നത് ആത്മാർത്ഥ സ്നേഹമാണ് അതുകൊണ്ടാ ഇങ്ങനെ ഒകെ സംഭവിച്ചത് അവളുടെ സ്നേഹവും സത്യാ.. അവൾ അർഹിക്കുന്ന പുരുഷനെ തന്നെ അവൾക് കിട്ടിയേ എന്നെക്കാൾ പത്തിരട്ടി സ്നേഹത്തോടെ അവൻ അവളെ നോക്കും.. മനസ്സിൽ അവളുണ്ട് അത് മതി.. അവർ ജീവിക്കട്ടെ.. എനിക്ക് നീയുണ്ടലോ.. നിച്ചു അമിഹയെ ചേർത്തു പിടിച്ചു….