പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു രണ്ടു പെ ഗ്ഗ് അടിച്ചു വടക്കുംനാഥന്റെ മണ്ണിൽ നിലാവിലേക്ക് കണ്ണുംനട്ട് അങ്ങനെ കുറെ നേരം…..

എഴുത്ത് :- മഹാ ദേവൻ

കുറെ നാളുകൾക്ക് ശേഷം ആയിരുന്നു തൃശ്ശൂരിലേക്ക് ഒരു യാത്ര.

പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു രണ്ടു പെ ഗ്ഗ് അടിച്ചു വടക്കുംനാഥന്റെ മണ്ണിൽ നിലാവിലേക്ക് കണ്ണുംനട്ട് അങ്ങനെ കുറെ നേരം കിടക്കാൻ. ലക്ഷ്യവും അത് തന്നെ ആയിരുന്നു..

അങ്ങനെ സീ സറിനെ പൊട്ടിച്ചു രണ്ടെണ്ണം അടിച്ചു തൃശ്ശൂർ റൗണ്ടിൽ നിയോൺ ബല്ബ്ബുകളുടെ വെട്ടത്തിൽ നടക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു.. നിനക്ക് വട്ടാണെന്ന് പറഞ്ഞ കൂട്ടുകാരനെ പുച്ഛത്തോടെ നോക്കി വടക്കുംനാഥന്റെ മണ്ണിൽ നീണ്ടു നിവർന്നു കിടന്ന് ഞാൻ.

ഏതൊരു മനുഷ്യനും ഒന്നിരിക്കാൻ ആഗ്രഹിക്കുന്ന ആ മണ്ണിൽ മാനം നോക്കി കിടക്കുമ്പോൾ നനുത്ത ഓർമ്മകൾ ഇളംകാറ്റിനോപ്പം തലോടുന്നുണ്ടായിരുന്നു.

ആ ഓർമ്മകളിൽ അവളെങ്ങനെ നിറഞ്ഞു നിന്നു.

ഈ മുപ്പത്തിഞ്ചാംവയസ്സിൽ എന്നെ അച്ഛനാക്കിയ ന്റെ ഇരുപതിയെട്ടു വയസ്സുള്ള മകൾ.

കേൾക്കുമ്പോൾ നിങ്ങൾക്ക് ചിരി വരുന്നുണ്ടാകും അല്ലെ.. ചിലത് അങ്ങനെ ആണ്. കേൾക്കുമ്പോൾ ചിരിക്കും , പക്ഷെ അതൊരു വല്ലാത്ത അനുഭവം ആണ്.

ആദ്യമായി കണ്ട മുതൽ എന്റെ കൈ കോർത്തു നടന്നവൾക്ക് ഞാൻ അച്ഛനോളം ആയിരുന്നു. അവൾക്ക് നഷ്ട്ടപ്പെട്ട അച്ഛന്റ് സ്നേഹം ആയിരുന്നു കൊതിച്ചതും. ആ സ്നേഹം നൽകാൻ കഴിയുന്നിടത്ത്‌ മനസ്സുകൊണ്ട് ഞനും അവൾക്ക് അച്ഛനായി.!

അവൾ പലപ്പോഴും പറയുമായിരുന്നു “ഏട്ടാ, ഇപ്പോൾ അച്ഛൻ ന്റെ അടുത്ത്‌ വരാറില്ലാട്ടോ… ഇടയ്ക്ക് ഞാൻ പിണങ്ങുമ്പോൾ എന്നെ സമാധാനിപ്പിക്കാൻ വരുന്ന അച്ഛനിപ്പോൾ അവിടെ സന്തോഷത്തോടെ ഇരിക്കുവാ… ന്നെ അച്ഛനോളം സ്നേഹിക്കാൻ ഒരാൾ ഉള്ളത് കണ്ട്. ” എന്ന്..

തോളിൽ തല ചേർത്തുവെച്ചവൾ ആ മക്കളായി മാറുമ്പോൾ മൂർദ്ധാവിൽ തലോടികൊണ്ട് ആ അച്ഛനിലേക്കുള്ള പ്രയാണത്തിൽ ആയിരുന്നു ഞാൻ.

പക്ഷെ, എത്രയൊക്കെ സ്നേഹിച്ചാലും ചില പിടിവാശികൾ ആ സ്നേഹത്തെ അകറ്റി ഒരു ദിവസം അല്ല, ഒരു മാസം അല്ല, വർഷങ്ങൾ…

ഇടയ്ക്കൊന്ന് പിണക്കം മാറി സംസാരിച്ചെങ്കിലും പഴയ ആ സ്നേഹവും കരുതലും എവിടെയോ നഷ്ടപ്പെട്ടിരുന്നു.

അവൾക്ക് അവളുടേതായ പല ഇഷ്ടങ്ങൾ വന്നിരിക്കുന്നു. അന്ന് ചേർത്തു പിടിക്കാൻ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്നാ സ്ഥാനത്തു ഒരുപാട് സൗഹൃദവലയങ്ങൾ രൂപപ്പെട്ടിരിക്കുന്നു.

ഇനിപ്പോ ഈ രാത്രി വടക്കുംനാഥന്റെ മണ്ണിൽ കിടക്കുമ്പോൾ ആകാശം നക്ഷത്രങ്ങളാൽ മനോഹരം ആയിരുന്നു.

” ടോ… “

കണ്ണടച്ച് കിടന്ന് ആ രാത്രി മനസ്സ് കൊണ്ട് ആസ്വദിക്കുന്ന എന്നെ ഉണർത്തിയത് ആ വിളി ആയിരുന്നു.

കൂടെ ഉള്ളവനും മയക്കത്തിൽ. പിന്നെ ആരെന്ന് ചുറ്റും നോക്കി.

” ടോ ഞാനാ…. ” കണ്ണുകൾക്ക് മുന്നിൽ ആ മുഖം ഉണ്ടായിരുന്നു. അവളുടെ അതെ ഛായ. അവളുടെ അച്ഛൻ.

” എന്റെ മോളെ ഒറ്റക്കാക്കി അല്ലെ നീ “

ആ ചോദ്യം മനസ്സിൽ ഒന്ന് കൊളുത്തിവലിച്ചു.

” ഞാൻ അല്ല, അവളാണ് പോയത് ” എന്ന് പറയണമെന്നുണ്ട്. പിന്നെ കരുതി എന്തിനെന്ന്.

” എന്റെ കുട്ടി ഒരു പാവാട്ടോ… അവൾക്ക് എന്റെ സ്ഥാനത് നീ ഉള്ളതായിരുന്നു എനിക്കിഷ്ടം.. പക്ഷെ ഇപ്പോൾ…. “

ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.

” ഒരു സ്നേഹവലയത്തിന്റെ ഉള്ളിലാണിപ്പോൾ അവൾ, പിന്നെ ന്തിനാ പേടി. “

എന്റെ ചോദ്യം കേട്ടപ്പോ അദ്ദേഹത്തിൽ ഞാൻ കണ്ടത് വിഷാദം ആയിരുന്നു.

” ചെറിയ പ്രായത്തിൽ കുറെ അനുഭവിച്ചതാ ന്റെ കുട്ടി. അതിൽ നിന്നൊക്കെ മാറ്റം വന്നത് നീ ഉള്ളപ്പോൾ ആയിരുന്നു. പക്ഷെ, അവിടേം ന്റെ കുട്ടി തോറ്റു പോയി. ഇയാൾ ണ്ടല്ലോ എന്നായിരുന്നു സമാധാനം. പക്ഷെ…. “

എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു ” തോറ്റത് ഞാൻ അല്ലെ ” എന്ന്.

ആവോളം സ്നേഹിച്ചിട്ടും അലസമായി തട്ടിയകറ്റിയത് അവൾ അല്ലെ. അച്ഛനായി കണ്ടോട്ടെ എന്ന് ചോദിച്ചപ്പോ നീ എന്റെ മോളല്ലേ എന്ന് പറഞ്ഞിടത്തു ഞാൻ കണ്ടത് എന്റെ മോളെ തന്നെ ആയിരുന്നു. എന്നിട്ടോ…..

പറയാൻ മനസ്സിൽ വീർപ്പുമുട്ടി നിൽക്കുന്ന ഒത്തിരി വിഷമങ്ങൾ ഉണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. ഒന്നും പറഞ്ഞറിയണ്ടത് അല്ലല്ലോ.

ഞാൻ വാരികൊടുത്ത ഓരോ പിടി ചോറിലും അവളുടെ കണ്ണുനീരിന്റെ നനവുകൾ ണ്ടായിരുന്നു. ചേർത്തുപിടിക്കുമ്പോൾ അച്ഛനോളം കരുതലായിരുന്നു. എന്നിട്ടും……

“അവൾ എന്തൊക്കെ പറഞ്ഞാലും പിണങ്ങിയാലും ഒരാവശ്യം വരുമ്പോൾ ന്റെ കുട്ടിക്ക് ഇയാൾ ഉണ്ടാവണം തണലായി “

അത് അവസാനവാക്കായിരുന്നു. ഉത്തരം പറയുംമുൻപ് ഉയരങ്ങളിലേക്ക് മറഞ്ഞ ആ നക്ഷത്രം നോക്കി ഇരിക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.

അച്ഛനോളം ആവാനെ കഴിയൂ….. അച്ഛനാവില്ലല്ലോ ഞാൻ…. പക്ഷെ, എന്നവൾ വിളിച്ചാലും വിളിപ്പുറത്ത് ഞാൻ ണ്ടാവും…. അല്ലേലും അവൾക്ക് ഞാൻ അല്ലെ ഉള്ളൂ…. ആരൊക്കെ വന്നാലും എത്രയൊക്കെ സ്നേഹിച്ചാലും അച്ഛനോളം ചേർത്തു പിടിക്കാൻ ഞാൻ അല്ലെ ഉള്ളൂ….

പറയാൻ കൊതിച്ചതത്രയും മനസ്സ് കൊണ്ട് ഉരുവിടുമ്പോൾ കൂടെ കിടക്കുന്നവൻ തട്ടിവിളിക്കുന്നുണ്ടായിരുന്നു.

” ടാ.. മൈ…. എഴുനേൽക്ക്. മഞ്ഞു കാരണം അ ടിച്ചതൊക്കെ പോയി. നമിക്ക് റൂമിൽ പോയി രണ്ടെണ്ണം കൂടെ അടിക്കാം. “

ഉളിൽ കിടക്കുന്ന മ ദ്യത്തിന്റെ ല ഹരിയിൽ തേടി വന്ന സ്വപ്‌നങ്ങൾ ആയിരുന്നോ എല്ലാം… അറിയില്ല… പക്ഷെ, അയാൾക്ക് അവളുടെ മുഖം ആയിരുന്നു. എന്റെ മോൾടെ അച്ഛനായിരുന്നു.

കണ്ണഞ്ചിപ്പിക്കുന്ന കൗതുകങ്ങളുടെ ലോകത്താണിപ്പോൾ അവൾ. സൗഹൃദം കൊണ്ട് സ്നേഹം പടുത്തിയർത്തിയവൾ.. അവിടെ ഇപ്പോൾ എനിക്ക് സ്ഥാനം ഇല്ലെന്നു അറിയാം… പക്ഷെ, കാത്തിരിക്കും…

ഒരച്ഛന്റെ വേവലാതിയോടെ.. വീഴ്ചകളിൽ താങ്ങാവാൻ ഒരച്ഛനായി… ❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *