പണ്ട് റോഡ് പണിക്ക് വന്ന പാണ്ടിയുടെ തോളിൽ കേറി വയസു തികയണ മുൻപ്…..

പെറ്റപ്പെണ്ണ്

Story written in Indu Rejith

ഒരു കൊച്ചുണ്ടായാൽ എല്ലാം ആയിന്നാ ചില അവളുമാരുടെ മട്ടും ഭാവവും…

ഒരു ചെറിയ തിരുത്ത്‌ ആദ്യം തന്നെ ഉണ്ടേ അമ്മായി… ഒരു കൊച്ചു കൊണ്ട് തീർന്നുന്നാ കരുതിയിരിക്കണേ… സീസൺ ടു ത്രീ ഒക്കെ ചർച്ചയിലാണ്… ഇതൊന്ന് കരയ്ക്കടുപ്പിച്ചാൽ… അടുത്തത് എപ്പോ ആയിന്നു ചോദിച്ചാ മതി…

അതിന്റെ കുറവുടേ ഉള്ളു… പെറ്റു കൂട്ടിയിടാൻ നീ എന്താ പട്ടിയുടെ ജന്മമാ…

അല്ല അമ്മായി…അമ്മായിടെ ഏഴാമത്തെ കൊച്ച് ചാ പിള്ള ആയിരുന്നുന്ന് കേട്ടല്ലോ നേരാണോ….

ചാ പിള്ള ആയിട്ടാണോടി ഒ രുമ്പെട്ടോളേ അവനാ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നത്… നിനക്കാരാ ഈ നട്ടാൽ കുരുക്കാത്ത നുണയൊക്കെ ഉരുട്ടി തരുന്നത്…

നുണയല്ലെന്ന് ഈ ഉശിര് കണ്ടപ്പോൾ എനിക്ക് ബോധ്യായി…ഏഴല്ല എഴുപത് വേണമെങ്കിലും പുഷ്പം പോലെ…. അല്ലേ…

അമ്മായി എത്ര പെറ്റൂന്ന് ഞാനൊന്ന് ഓര്മിപ്പിച്ചെന്നെ ഉള്ളു…ഇനി ഞാൻ പെറുന്നതിൽ എതിർപ്പില്ലെന്നു കരുതുവാണേ….

ഹാ അവളുടെ അരവും പുളിയും കെട്ട സംസാരം കേട്ടില്ലേ…

തു ണിയഴിച്ചു തുള്ളുന്നവരോട് പുതിയ വള്ളിട്രൗസറിന്റെ കളർ കൊള്ളാവോന്ന് ചോദിച്ചിട്ട് കാര്യമില്ലല്ലോ…അല്ലേ ഏട്ടാ…

നീ തകർക്ക് എന്ന് കൈകൊണ്ടൊരു ആംഗ്യം ആയിരുന്നു മറുപടി…

നിന്നെ പോലൊരു പെങ്കോന്തൻ… അവള് പറയുമ്പോ വളയത്തിലൂടെ ചാടണ കുട്ടികൊരങ്ങിന്റെ ജന്മമാ നിനക്ക്…

അമ്മായി സെയിം പിച്ച്… ഏട്ടനും അങ്കതട്ടിലേക്ക് എത്തിയിരുന്നു…

അത് എന്നതാടാ കൊച്ചനെ…സെയിം പിച്ച്… മനസിലായില്ലേ എന്റെ മുത്തുമണിക്ക്….മനസിലാക്കി തരാം…

പണ്ട് റോഡ് പണിക്ക് വന്ന പാണ്ടിയുടെ തോളിൽ കേറി വയസു തികയണ മുൻപ് അമ്മായി കന്യാകുമാരിക്ക് ട്രിപ്പ്‌ പോയത് ഓർമ്മയുണ്ടോ…പലരും പറയണത് കേട്ടു കുട്ടിക്കുരങ്ങിനും മരം കേറാൻ മോഹം കാണില്ലേന്ന്…അമ്മായി കുരങ്ങിന്റെ സ്വഭാവം അങ്ങനെയും ഞാൻ ഇങ്ങനെയും കാണിച്ചു അത്രേ ഉള്ളു വ്യത്യാസം…

നമ്മൾ കുടുബത്തോടെ വാനര ജന്മമാ എന്റെ അമ്മായിയെ…..

അത്തരം ചുറ്റികളികളൊക്കെ നേരുത്തേ നിർത്തിയത് നന്നായി അല്ലെങ്കിൽ തൊട്ടില് കെട്ടി അമ്മായിയുടെ ഊപ്പാട് വന്നേനെ…

പ്രായമായൊരു സ്ത്രീയോട് പറയാൻ കൊള്ളാവുന്ന വർത്താനം ആണോടാ ഇത്….

പറയിച്ചേ അടങ്ങു എന്നാണെങ്കിൽ പറഞ്ഞല്ലേ പറ്റു…

നിങ്ങൾ അടക്കമുള്ള ഈ നാട്ടിലെ സകലമാന കുത്തിത്തിരുപ്പ് ടീമുകളും ചേർന്ന് എന്റെ പെണ്ണ് മച്ചിയാണെന്ന് പറഞ്ഞത് ഒരു തവണയല്ല എന്റെ കാതിൽ കേട്ടത്…. എന്ത് പറഞ്ഞാലും മൂക്കും ചീറ്റി കണ്ണീരും ഒലിപ്പിച്ചു നടക്കുന്ന പെണ്ണ് തന്നെ ആയിരുന്നു അവളും… കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ തുടങ്ങിയ ആ നശിച്ച ചോദ്യം അവളെ ചെറുതോന്നുമല്ല പൊള്ളിച്ചത്… ആണത്ത മില്ലാത്തവൻ എന്ന് എന്റെ കൂട്ടുകാരും പരിഹസിച്ചു…

ജീവിതം മടുത്ത് പലതവണ ആ ത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്…പക്ഷേ ഇവിടെ ആത്മഹത്യ അല്ല കൊലപാതകം ആണ് നടന്നത് … നിങ്ങൾ അറിഞ്ഞില്ലെന്നു മാത്രം… അവളിലെ തൊട്ടാവാടിയെ അവളും എന്നിലെ ആത്മവിശ്വാസം നഷ്ടപ്പെട്ടവനെ ഞാനും കൊ ന്നു…

ഉള്ളതെല്ലാം വിറ്റു തുലച്ചും ചികിത്സ നടത്തി… ഒടുവിൽ ഞങ്ങടെ മോളിങ്ങു വന്നു… മ ച്ചി എന്ന് പറയുമ്പോ തീർന്നു… പക്ഷേ ആ രണ്ടക്ഷരത്തിന് രണ്ടാത്മക്കളെ ജീവനോടെ കൊളുത്താനുള്ള കെൽപ്പ് ഉണ്ടെന്ന് ഇനിയെങ്കിലും ഒന്ന് ഓർത്തേക്കണം… എന്നിട്ടും തീർന്നില്ല… ഇപ്പോ പറയുന്നു അമ്മ ആയതോടെ അവളാകെ മാറിയെന്ന്…. കൊച്ചായതോടെ അഹങ്കാരി ആയെന്ന്…

അതേ ആ അഹങ്കാരം അവളുടെ പ്രാർത്ഥനയുടെ പ്രതിഫലം ആണെന്നെ…അവളെ ഈ ചിരിച്ചമുഖത്തോടെ ഒരിക്കലും കാണാനാവില്ലെന്നു കരുതിയ എന്റെ കണ്ണിൽ ഈ കാഴ്ചകൾക്കൊക്കെ വല്ലാത്ത ചന്തമാണ് അമ്മായിയെ…മറുപടി ഇല്ലാഞ്ഞിട്ടാവണം മറുപടി ഇല്ലാതെ അവർ തിരികെ നടന്നു…..

ഓർമ കാട് കയറാൻ തുടങ്ങിയിരുന്നു അവരോട് പറഞ്ഞതൊക്കെ ശരിയാണ്…പറയാൻ ആഗ്രഹിച്ചതൊക്കെ ഒറ്റ ഒഴിക്കിനിങ്ങു പോന്നു… പക്ഷേ മറച്ചു വെച്ചത് ചിലതുണ്ട്…. ഒരു കുഞ്ഞ് എന്ന പ്രതീക്ഷയോടെ കയറി ഇറങ്ങാത്ത ആശു പത്രികൾ വിരളമാണ്… പക്ഷേ മനസ്സിന് പ്രതീക്ഷ നല്കുന്ന ഒരു മറുപടി എവിടുന്നും കിട്ടിയില്ല…ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ തയാറല്ല എന്ന് അവളുടെ ശരീരം പല ഡോക്ടർമാരുടെ നാവിലൂടെ ഞങ്ങളെ അറിയിച്ചു കൊണ്ടെയിരുന്നു..

രമേശിന്റെ ഭാര്യ അല്ലേ പോകുന്നത് ഏത് ആ മ ച്ചിയോ… ഒളിച്ചും പാത്തും പലരും പറഞ്ഞത് പിന്നെ നേരിട്ട് കേൾക്കാനും തുടങ്ങി… എന്നേ ഉപേക്ഷിച്ചോളൂ ഏട്ടാ… നിങ്ങളോടുള്ള ഇഷ്ടത്തിന് ഒരു കുറവും തട്ടാതെ ആണ് ഞാനിത് പറയുന്നത്…

മീന അന്ന് അത്‌ പറഞ്ഞതിൽ പിന്നെ ആശുപത്രിയിലേക്കുള്ള പോക്ക് ഞങ്ങൾ വേണ്ടാന്ന് വെച്ചു… കുഞ്ഞിന് വേണ്ടിയെന്നല്ല ഒന്നിന് വേണ്ടിയും മീനയെ തള്ളിപ്പറയാൻ എന്റെ മനസ്സ് ഒരുക്കമായിരുന്നില്ല…. ഒരു കുഞ്ഞിനെ വഹിക്കാൻ നിന്റെ ശരീരത്തിനല്ലേ കഴിയാതെ ഉള്ളു ഒരമ്മ ആവാൻ നിന്റെ മനസ്സ് ഒരുക്കമല്ലേ മീനേ.??

നമ്മുടെ കുഞ്ഞിനെ എന്റെ വയറ്റിൽ തന്നെ എനിക്ക് കൊണ്ട് നടക്കണമേട്ടാ… പൊട്ടിക്കരഞ്ഞാണ് അന്നവൾ അത്‌ പറഞ്ഞത്….

എന്റെ ചോദ്യത്തെ അവൾ തെറ്റിദ്ധരിച്ചു എന്നുറപ്പായി എനിക്ക്… അതല്ലെടോ നമുക്ക് ഒരു കുഞ്ഞിനെ ദത്ത് എടുത്താലോ…. ഒരു കുഞ്ഞ് വാവയെ നിനക്ക് കണ്ണെഴുതാനും പൊട്ടുകുത്താനും പറ്റണ പ്രായത്തിലുള്ള ഒന്നിനെ…ആദ്യ മൊക്കെ മൗനം ആയിരുന്നു മറുപടി പരിഹാസത്തിന്റെ മൂർച്ച അവളുടെ സമനില തന്നെ തെറ്റിക്കുമെന്നായപ്പോൾ ഒടുവിൽ സമ്മതം അറിയിച്ചു…

ചികിത്സയ്ക്കെന്നു പറഞ്ഞ് നാട്ടിൽ നിന്നും പോയി…. ഒരു പാട് നൂലമാലകൾ പിന്നിട്ട് ഒരു മാലാഖ കുഞ്ഞിനെ ഞങ്ങളും സ്വന്തമാക്കി… നാട്ടിലാകെ വാർത്ത പരന്നു പേര് കേട്ട ഏതോ ഡോക്ടർ ആയിരുന്നത്രെ ചികിത്സ മീന പ്രസവിച്ചുന്ന്… എല്ലാത്തിനും കൂട്ട് നിന്നത് എന്റെ അമ്മ ആയിരുന്നു… കാലങ്ങൾക്ക് ശേഷം മീനയ്ക്കൊപ്പം കുറേ കടകൾ കേറിയിറങ്ങി കണ്ണിൽ കണ്ടതൊക്കെ മോൾക്ക് വേണ്ടി വാങ്ങി കൂട്ടി…നാട്ടിലേക്ക് തിരിച്ചു… പെറ്റപെണ്ണിന്റെ ക്ഷീണവും തളർച്ചയും കാട്ടി അവൾ കാഴ്ചക്കാരുടെ മുന്നിൽ നിന്നെന്നെ അമ്പരപ്പിച്ചു…

മോള് വന്നപ്പോ നീ അങ്ങ് ഉഷാറായാല്ലോ.

.. “അതേ… ഞാനിന്ന് മച്ചിയല്ല മീനമ്മയാ മനുഷ്യ…ഇത്തിരി തന്റേടം ഉണ്ടെങ്കിലേ എന്റെ പെങ്കൊച്ചിനെഈ കാലത്ത് എനിക്ക് വളർത്താനൊക്കൂ…”

അന്ന് തൊട്ട് മീന ഇങ്ങനെ ആണ് ചൊറിയാൻ വരുന്നവരെ അവൾ ശരിക്കൊന്ന് പഞ്ഞിക്കിടും… അത് കാണുമ്പോ ഞാൻ അനുഭവിക്കുന്ന ഒരു സുഖമുണ്ട്….. എന്ത് സുഖമാണെന്ന് ചോദിച്ചാൽ മീനമ്മ ഇരട്ട പെറ്റ സുഖം…

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *