പതിനേഴ് വയസ്സുള്ള പെൺകുട്ടി വീട്ടുകാരെപ്പോലും മറന്നു. അമ്പത്തേഴുവയസ്സുകാരനോടുള്ള പ്രണയം മൂത്ത് ഇറങ്ങി പോയതിൻറ്റെ കാരണം എന്തായിരിക്കും……..

പ്രേമം

Story written by Joshitha Joseph

പതിനേഴ് വയസ്സ് പ്രായം ഉള്ള ഒരു പെൺകുട്ടി പ്രസവവേദനയുമായി വന്നു. കൂടെ അമ്മയും ഉണ്ട്. പ്രസവിച്ചു ആൺകുട്ടിയാണ് അവൾ വളരെ സന്തോഷവദിയാണ്. കുറച്ചു മണിക്കൂർ കഴിഞ്ഞ് ഏകദേശം ഒരു അമ്പത് അമ്പത്തഞ്ച് പ്രായം തോന്നിക്കുന്ന അത്ര വയസ്സനല്ലാത്ത ഒരാൾ വന്നു. കുട്ടിയെ വാങ്ങി വലിയ സന്തോഷത്തിലാണ് .തുടർന്നും അങ്ങേരാണ് ഇവരെ പരിചരിക്കുന്നത് .

കുറച്ചു മണിക്കൂർ കഴിഞ്ഞ്. പ്രസവിച്ച പെൺകുട്ടി യുമായി സംസാരിക്കാൻ ഇടയായി ഭർത്താവ് ദൂരെ വല്ലോം ആയിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത് .എന്നാൽ ആ മധ്യവയസ്കൻ ആണ് ഇതിൻറ്റെ ഉത്തരവാദി .വിവാഹം കഴിച്ചിരുന്നില്ല ലിവിംഗ് റ്റുഗദർ ആണത്രേ .അവർ തമ്മിൽ ഭയങ്കര പ്രേമം ആയിരുന്നു എന്ന്. അദ്ദേഹം ഈ കുട്ടിയെ വിവാഹം ചെയ്തു തരാൻ ആവശ്യപെട്ടു എന്നാൽ പെൺകുട്ടി യുടെ വീട്ടുകാർ തയാറല്ലായിരുന്നു .പക്ഷെ ആരും കാണാതെ ഈ പെൺകുട്ടി ഒരു ദിവസം ഇറങ്ങി പോയി അന്വേഷിച്ചു വന്നപ്പോൾ ഇയാളെ കൂടെയാ പോയത് .ഒടുവിൽ വീട്ടുകാര് നിവർത്തിയില്ലാതെ കേസ് പിൻവലിച്ചു ഒത്തുതീർപ്പു ആയി .വിവാഹം ഉടനെ ഉണ്ടാകും എന്ന് പറഞ്ഞു ഈ വിശദീകരണം പറഞ്ഞത് കുട്ടിയുടെ അമ്മയാണ്.

ആ ചേട്ടനും മുമ്പേ മറ്റുവിവാഹമൊന്നും കഴിച്ചിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തായാലും അവര് വലിയ സന്തോഷത്തിലാണ് പകച്ചുപോയിരുന്നു അന്ന് ഞാൻ. കാലം പോയ പോക്കോർത്ത് എന്നാൽ അവരുടെ വിശദമായ ജീവിതം മനസിലാക്കിയപ്പോൾ ഈ പ്രേ മത്തിന് .ഒരു കുറ്റവും എനിക്ക് പറയാൻ കഴിഞ്ഞില്ല. അത്ര പരിശുദ്ധമായിരുന്നു അത്. അതിന് അവർ പറഞ്ഞ കാരണങ്ങൾ ഒരുപാട് ഉണ്ട്.

പതിനേഴ് വയസ്സുള്ള പെൺകുട്ടി വീട്ടുകാരെപ്പോലും മറന്നു. അമ്പത്തേഴുവയസ്സുകാരനോടുള്ള പ്രണയം മൂത്ത് ഇറങ്ങി പോയതിൻറ്റെ കാരണം എന്തായിരിക്കും

എന്തായാലും അവരുടെ അമ്മയെത്തന്നെ സോപ്പ് ഇട്ടു പിടിച്ചു. അല്ല അമ്മയ്ക്ക് അത്രയും എതിർപ്പായിരുന്നു എങ്കിൽ മകളുടെ പ്രസവസമയത്ത് കൂട്ട് നിൽക്കാൻ വരില്ലല്ലോ? ചിന്തിക്കേണ്ടിയിരിക്കുന്നു.

സിനിമാ തിയേറ്ററുകൾ ക്ളീൻ ചെയ്തായിരുന്നു ആ അമ്മ അന്നന്നുള്ള അന്നത്തിനുള്ള വക കണ്ടെത്തിയത്.രണ്ട് മക്കൾ .ഇളയത് മകനാണ് ആറാംക്ളാസിൽ പഠിക്കുന്നു. പത്താക്ളാസിൽ പാസായ പെൺകുട്ടി യെ തുടർന്ന് പഠിപ്പിക്കാൻ അവർക്ക് സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല.

ഭർത്താവ് ഇളയകുഞ്ഞിന് രണ്ട് വയസ് ഉള്ളപ്പോൾ ഒരപകടത്തിൽ മരിച്ചു. പിന്നീട് ഉള്ള അവരുടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു .ഭർത്താവിന്റെ പേരിലുള്ള ഒരു കൊച്ചു വീടുണ്ടായിരുന്നു അവിടെ ആയിരുന്നു താമസം .എന്നാൽ പല ഭാഗത്ത് നിന്നും അസഭ്യമായ പെരുമാറ്റം ഉണ്ടായിരുന്നു.

അന്നന്ന് കഴിക്കാൻ ഭക്ഷണത്തിനുള്ള വക ദിവസവും കിട്ടും. ദിവസങ്ങൾ തുടർന്നു പോയി . ഇവരുടെ ആങ്ങള ഇടയ്ക്കിടെ വന്നു കാര്യങ്ങൾ തിരക്കി പോകും.ആയിടയ്ക്കാണ് ശ്വാസം മുട്ടലിൻറ്റെ അസുഖം ബാധിച്ചു അമ്മ അഡ്മിറ്റ് ആയത് വരുമാനവും നിന്നു. ഒരു അയൽവാസിയുടെ നിർദേശപ്രകാരം ഈ പെൺകുട്ടിയെ ഒരു വീട്ടിൽ വയസ്സായ അമ്മയെ നോക്കാൻ വിടാവോ എന്ന് ചോദിച്ചു. മനസില്ലാമനസ്സോടെ അവളെ അമ്മ പറഞ്ഞയച്ചു.

സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള വലിയ ഒരു വീട്ടിൽ ആണ് ഈ കുട്ടി എത്തിയത്. ദിവസവും അമ്മ യെ പരിചരിച്ചുപോന്നു.

ഇടയ്ക്കിടെ മകൻ വരും. ആഴ്ചയിൽ ഒരിക്കൽ വരുമ്പോൾ വലിയ വിലപിടിപ്പുള്ള സ്പ്രേകൾ ,വസ്ത്രം, മിഠായികൾ ആ കുട്ടിയെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.ഇടയ്ക്കിടെ വീട്ടിൽ ചെല്ലുമ്പോൾ ഇതൊക്കെ വീട്ടിൽ കൊടുക്കും പെൺകുട്ടി യുടെ അമ്മ എതിർപ്പ് ഒന്നും പറഞ്ഞില്ല.മാസം തോറും നല്ല ഒരു തുക വീട്ടിൽ വന്നുകൊണ്ടിരുന്നു.

വൃദ്ധയായ അമ്മ യുമായുള്ള സഹവാസത്തിനിടയിൽ ആ അമ്മച്ചിയുടെ മനസ്സിൽ തൻറ്റെ മകൻ ഒരു വിവാഹം കഴിക്കാത്തതിൽ അതിയായ സങ്കടം ഉണ്ടായിരുന്നു. തൻറ്റെ മരണശേഷം ഈ കുടുംബം നശിച്ചു പോകും എന്ന വേവലാതി ആ സ്ത്രീ യുടെ അസുഖം കൂടുന്നതിനിടയായി.പലപ്പോഴും മകനോട് ഈ കാര്യങ്ങൾ പറഞ്ഞു. എങ്കിലും മകൻ അത് സ്വീകരിക്കാൻ തയാറായില്ല.പ്രണയിച്ച് വിവാഹം കഴിക്കാൻ ഉറപ്പിച്ച പെൺകുട്ടി യുടെ മരണമായിരുന്നു ഈ നിലപാടിലേക്കദ്ധേഹത്തെ നയിച്ചത്. അച്ഛൻ പത്ത് വർഷമായി ഇഹലോകവാസം വെടിഞ്ഞിട്ട്.

എന്നാൽ ഒരു കുട്ടിയെ ദത്തെടുത്താലോ എന്ന് അദ്ദേഹം ഇടയ്ക്കിടെ ചിന്തിച്ചിരുന്നു .അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം. ജീവിതത്തിലെ നഷ്ടങ്ങൾ ഓരോന്നായി ചിന്തിച്ച് നെടുവീർപ്പിട്ട് മ ദ്യ ത്തിൻറ്റെ ല ഹരിയിൽ അയാൾ ദിവസങ്ങൾ തള്ളി നീക്കി .ഈ പെൺകുട്ടി യുടെ കളി യും ചിരിയും തമാശകളും അദ്ദേഹത്തിൻ ചെറിയ മാറ്റങ്ങൾ വരുത്തി ഒരുപാട് വർഷങ്ങൾക്ക് പിന്നിലേയ്ക്കു അയാൾ പോയ പോലെ അയാൾക്ക് തോന്നി. അങ്ങനെ അവരടുത്ത് ഇടപഴകി . ഇതറിഞ്ഞ പെൺകുട്ടി യുടെ അമ്മ യുടെ ആങ്ങള പൂർണ മായും എതിർത്തു. അങ്ങനെ അയാളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി യെ തിരിച്ച് വീട്ടിൽ കൊണ്ടു വന്നാക്കി .

ഈ സമയത്ത് ആ വൃദ്ധയായ സ്ത്രീ മരിച്ചു. ആ പെൺകുട്ടിയെ തനിക്ക് വിട്ടു തരണമെന്ന് അപേക്ഷിച്ചു എങ്കിലും. അവരാരും അതിന് സമ്മദിച്ചില്ല.ഈ പറയുന്ന ആങ്ങള ഇവരൊരുനേരത്തെ ഭക്ഷണം കഴിച്ചോ ?എന്ന് ചോദിക്കാൻ തയാറായില്ല. വിശപ്പ് ഒരു വില്ലനാണ്.അതിനോത്രം വലിയതൊന്നും ഈ ഭൂമിയിൽ ഇല്ല. ഒപ്പം പ്രേമവും വലുതാണ്. അതിനും തുല്യമായി മറ്റൊന്നും ഇല്ല.

മ ദ്യം അയാളുടെ സിരകളിൽ കയറി. മരണമെന്ന ചിന്ത അയാളെ വേട്ടയാടി. ആകാശം ഇരുണ്ടുതുടങ്ങി.നല്ല ഇടിവെട്ടും മഴയും. ആരോ കഥകിൽ മുട്ടി ചെന്ന് നോക്കിയപ്പോൾ നനഞ്ഞൊലിച്ച് വെപ്രാളപ്പെട്ട് ആ പെൺകുട്ടി. അയാൾ ആ കുട്ടിയെ അകത്തേക്ക് ആനയിച്ചു. എങ്കിലും അവൾ ആദ്യം ചോദിച്ചത് കഴിക്കാൻ എന്താ ഉള്ളത് എന്നായിരുന്നു.എന്തായാലും അന്ന് മുതൽ വീണ്ടും ഒരുമിച്ചായിരുന്നു..

ഇത്തരത്തിലുളള വാർത്തകൾ കേൾക്കുമ്പോൾ എല്ലാവരും പുച്ഛത്തോടെ നോക്കും അയ്യേ എന്ന് വിലപിക്കും .പ്രത്യേകിച്ച് മാധ്യമങ്ങളിൽവരുന്നത് ഇങ്ങനെ: പതിനേഴ് വയസുകാരിയെ അമ്പത്തേഴ്കാരൻ പീ ,ഡിപ്പിച്ചു യാഥാർഥ്യം ആരും അന്വേഷിക്കാറില്ല..

NB പോലീസിൽ അവർ പരാതിപെടുമ്പോൾ മാധ്യമങ്ങൾ ആഘോഷമാക്കുന്ന ചില വാർത്തകളുടേയും പിന്നിലെ സംഭവങ്ങൾ ഇങ്ങനെ ഒക്കെയാകാം എല്ലാം ഇങ്ങനെയല്ല ചിലത്.

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *